പാത്രം കഴുകൽ മുതൽ…ലോക്ക് ഡൌണില്‍ താരങ്ങള്‍; പെയ്ന്റ് അടിച്ച് മംമ്ത

പാത്രം കഴുകൽ മുതൽ ബിരിയാണി പാകം ചെയ്യൽ വരെ ഇപ്പോള്‍ ഒറ്റയ്ക്കാണ്. സ്വന്തം വീട്ടിൽ സകല കാര്യങ്ങളും സ്വയം നോക്കി നടത്തി കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ. വീട്ടുജോലിയിൽ മുഴുകി ലോക്‌‍‍ഡൗണ്‍ ജീവിതം ചെലവിടുന്നു ഈ നായികമാർ.
സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങൾ അവർ പ്രേക്ഷകർക്കായും പങ്കുവയ്ക്കുന്നുണ്ട്. ബിരിയാണിക്ക് ദം ഇടുന്ന തിരക്കിലാണ് നടിയും എം.പി.യുമായ നസ്രത് ജഹാൻ. തുടക്കം മുതൽ എങ്ങനെ ദം ബിരിയാണി വയ്ക്കാമെന്നും നസ്രത് വിഡിയോയിൽ ചെയ്ത കാണിക്കുന്നു പെയിന്റിങ് തിരക്കിലാണ് മംമ്ത ഇവിടെ. ചുമരിൽ ചായം പിടിപ്പിക്കാൻ സമയം ചിലവിടുകയാണ് പ്രിയ താരം.
ദുബായിൽ നിന്നും തിരിച്ചെത്തിയതിനാൽ താരം സ്വയം ഹോം ക്വാറന്റീനിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു. അടുക്കളിയിലാണ് നടി കത്രീന കൈഫ്. വീട് വൃത്തിയാക്കലും കത്രീന ഒറ്റയ്ക്ക് തന്നെ. ചൂലുമെടുത്തു അടിച്ചു വാരി വൃത്തിയാക്കുന്ന കത്രീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.