ബിഗ്‌ബോസ് താരം ജെസ്‌ല മാടശേരി കാറപകടത്തിൽ മരണപെട്ടു എന്ന് വ്യാജ പ്രചരണം;പ്രതികരണവുമായി താരം

ബിഗ്‌ ബോസ്സിലൂടെ എല്ലാവര്ക്കും പരിചിതയായ ഒരു ആളാണ് ജസ്ല മാടശ്ശേരി.കഴിഞ്ഞ ദിവസം ജസ്ല മാടശ്ശേരി കൊണ്ടോട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഫേസ്ബുക്കിലും വാട്സാപ്പിലും ജസ്ലയുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
എന്നാല്‍ ഇതിന് പുറകെ തന്നെ സുഹൃത്തായ ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്കിലൂടെ ജെസ്‌ല ലൈവിൽ എത്തുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

വീഡിയോടൊപ്പം ജെസ്ല ഇങ്ങനെ കുറിച്ചു : “ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!
ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.
നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി

ഇന്ന് രാവിലെ മുതൽ പ്രചരിപ്പിക്കുന്ന വാർത്തയാണിത്.ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് .എന്ത് വൃത്തികേടാണ് ഇത് ഹെ!!ഏതായാലും നരകത്തിൽ നിന്ന് ലൈവ് വീഡിയോ വന്നിട്ടുണ്ട്.നരകത്തിൽ നിന്ന് ലൈവ് ഇടുന്ന അൽ വിറകുകൊളളി🤣😅

Posted by Sreelakshmi Arackal on Friday, March 20, 2020