ലക്ഷ്വറി ടാസ്കിനിടയിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെതുടർന്ന് രജിത് സാർ ബിഗ്ബോസിൽ നിന്നും പുറത്ത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയാണ് ബിഗ്ബോസ്.അതിലെ മത്സരാത്ഥികൾക്കും നിരവധി ആരാധകരാണുള്ളത്.അതിൽ എടുത്ത് പറയേണ്ടത് രജിത് സാറിന്റേതാണ്.ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകൾ തന്നെയാണ് ബിഗ് ബോസിൽ അദ്ദേഹം നിലനിൽക്കുന്നതിനുള്ള കാരണവും.എന്നാൽ ബിഗ് ബോസ് വീട്ടിൽ അദ്ദേഹത്തെ എതിർക്കാനാണ് കൂടുതൽ പേരും ശ്രമിക്കുക.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് രജിത് സാറിന്റെ ഒരു തെറ്റായ പ്രവർത്തിയാണ്.ടാസ്കിനിടിയിൽ രേഷ്മ എന്ന മത്സരാർത്ഥിയെ മനഃപൂർവം ഉപദ്രവിക്കുകയാണ്.

രേഷ്മയുടെ കണ്ണിൽ മുളക് പൊടി തേച്ചുകൊടുക്കുകയാണ്.ചൊവ്വാഴ്ച്ച നൽകിയ ടാസ്ക് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരുമാണ്.സ്കൂളിൽ ആര്യ,ഫുക്രു,സുജോ എന്നിവരാണ് അധ്യാപകരായി എത്തുന്നത്.ബാക്കിയുള്ളവർ കുട്ടികളായും.രേഷ്മയുടെ പിറന്നാൾ ദിവസമയത് കൊണ്ട് മിട്ടായി കൊടുക്കുകയായിരുന്നു.അതിനിടയിലാണ് രജിത് സാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്.രജിത് വികൃതയായ കുട്ടിയായാണ് ക്ലാസ്സിൽ ഉള്ളത്.അതുകൊണ്ട് തന്നെയാണ് മുളക് തേച്ചത് എന്ന് സാർ പറയുന്നു.

അതേത്തുടർന്ന് സാറിനെ കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും ബിഗ് ബോസ് രജിത് സാറിനോട് സംസാരിക്കുകയും ചെയ്തു.ബിഗ് ബോസിൽ നിന്നും രജിത് സാറിനെ താത്കാലികമായി പുറത്താക്കി.രജിത് സാർ ചെയ്തത് ബിഗ് ബോസിന്റെ നിയമാവലിക്ക് എതിരാണ്.രേഷ്മയെ കണ്ണ് പരിശോധിക്കുന്നതിനായി ആശുപത്രിയിൽ കൊണ്ട് പോയിരിക്കുകയാണ്.ഇത് അദ്ദേഹത്തെ ആരാധകരെ ഏറെ അസ്വസ്ഥത്ഥനക്കുന്ന ഒന്നാണ്.ഇനി എന്താകും എന്ന് കാത്തിരുന്ന് കാണാം.