ഡാന്‍സിനെ പരിഹസിച്ചവര്‍ക്ക് മമ്മൂട്ടി നല്‍കിയ മാസ് മറുപടി, ക്ലാസ് തന്നെ ഈ ഡയലോഗ്, കാണൂ!

മലയാള സിനിമയുടെ താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടി എന്നും ഡാന്‍സിന്റെ പേരില്‍ പഴി കേള്‍ക്കാറുണ്ട്. വിമര്‍ശകര്‍ എന്നും അദ്ദേഹത്തെ ആക്രമിക്കാനായി ഉപയോഗിക്കുന്നൊരു കാര്യം കൂടിയാണിത്. അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയില്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

അറിയാത്ത പണിക്ക് പോകുന്നതെന്തിനാണ്, എന്തിനാണ് നാണംകെട്ട് ഡാന്‍സ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്, തുടങ്ങി രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമായിരുന്നു താരത്തിനെ തേടിയെത്തിയത്. നേരത്തെ നിരവധി തവണ ഈ വിഷയത്തില്‍ പഴി കേട്ടതിനാല്‍ ഇത്തവണയും ഇത് മെഗാസ്റ്റാറിനെ ബാധിച്ചില്ല. എന്നാല്‍ വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തില്‍ കിടിലന്‍ മറുപടി അദ്ദേഹം നല്‍കിയിട്ടുണ്ടെന്നുള്ള വിവരമാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് അദ്ദേഹത്തിന്റേതെന്ന തരത്തിലുള്ള മറുപടിയും പ്രചരിക്കുന്നത്. അതേക്കുറിച്ച്‌ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ ഡാന്‍സ്

ഡാന്‍സിന്റെ പേരില്‍ ഇത്രയധികം പഴി കേള്‍ക്കേണ്ടി വന്ന മറ്റൊരു താരമുണ്ടോയെന്ന് ചോദിച്ചാല്‍ വിരളമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അതുല്യ പ്രതിഭയാണെങ്കിലും നൃത്തത്തിലെ പരിചയമില്ലായ്മ അദ്ദേഹത്തിന് തന്നെ പലപ്പോഴും വിനയായി വന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തെ മനോഹരമായി മേക്കോവര്‍ ചെയ്യാന്‍ സംവിധായകര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ ഇത് ഭീകരപ്രശ്‌നമായി വന്നിട്ടില്ല. അമ്മയുടെ പരിപാടിക്കായി നടത്തിയ ഡാന്‍സ് പരിശീലനത്തിലൂടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

നിമിഷനേരം കൊണ്ടാണ് മമ്മൂട്ടിയുടെ ഡാന്‍സ് പ്രാക്ടീസ് വൈറലായത്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതേ സമയം തന്നെ ഇതേക്കുറിച്ച്‌ രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. നാണമില്ലേ, ഇങ്ങനെ ചെയ്യാന്‍, എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.