ഫഹദ് ഫാസിലിൻ്റെ മുൻ കാമുകി യുവ നടനോടൊപ്പം: ചിത്രങ്ങൾ പുറത്ത്

സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശൻ’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ചു കുര്യന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഷിബു’. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ നായകനാവുന്ന ചിത്രത്തില്‍ നായികയാണ് അഞ്ചു.

നിവിൻ പോളി നായകനായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഞ്ചു 2 വര്ഷങ്ങള്ക്കു ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശൻ’ എന്ന ചിത്രത്തിൽ നായികയായി സാന്നിധ്യമറിയിച്ചത്. ഇപ്പോൾ അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാന കൂട്ടുകെട്ടിന്റെ ‘ഷിബു’ എന്ന ചിത്രത്തിലൂടെ അഞ്ചു മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ്.

’32-ാം അധ്യായം, 23-ാം വാക്യം’ എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാപ്രേമിയായ ഷിബുവിലെ നായകന്‍, തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അയാള്‍ സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ട നടനായ ദിലീപിനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം. ‘മോഹൻലാൽ’ എന്ന സിനിമയ്ക്കു ശേഷം സിനിമ താരാരാധനയെ ആസ്പദമാക്കി നിർമിക്കുന്ന സിനിമയാണ് ‘ഷിബു’

പ്രശസ്‌ത ഗായകനായ സച്ചിൻ വാരിയർ രണ്ടാമതായി സംഗീത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആനന്ദം ആയിരുന്നു സച്ചിൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം. സച്ചിന്‍ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച ചിത്രത്തിലെ ‘സുഹറാ‘ എന്ന ഗാനം നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.


‘ഷിബു’ മൂവിയുടെ മറ്റു പ്രധാന സാങ്കേതിക പ്രവർത്തകർ
കഥ, സംവിധാനം : അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍
പ്രൊഡക്ഷൻ : കാർഗോ സിനിമാസ്
ഡിഓപി : ഷബീർ അഹമ്മദ്
മ്യൂസിക് : സച്ചിൻ വാരിയർ
പ്രൊഡക്ഷൻ കൺട്രോളർ : ജാവേദ് ചെമ്പ്