വെള്ളിനക്ഷത്രം ഓണ്‍ലൈനിന് പുരസ്‌കാരം; മകന്റെ സിനിമയ്ക്ക് പുരസ്‌കാരം നല്‍കി മോഹന്‍ലാല്‍

വെള്ളിനക്ഷത്രം ഓണ്‍ലൈനിന് പുരസ്‌കാരം.പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ചിത്രം ആദിയുടെ വിജയത്തിന്റെ നൂറാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ചെയ്ത വെള്ളിനക്ഷത്രം ഓണ്‍ലൈനിന് അവാര്‍ഡ് ലഭിച്ചു. കൊച്ചിയില്‍ വെച്ച്‌ നടന്ന ആദിയുടെ 100ാം ദിന വിജയാഘോഷ ചടങ്ങില്‍ വെച്ച്‌ മോഹന്‍ലാലായിരുന്നു അവാര്‍ഡ് ദാനം. വെള്ളിനക്ഷത്രം ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫര്‍ ധനുജാണ് അവാര്‍ഡ് സ്വീകരിച്ചത്.

പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത അവാര്‍ഡിന് അര്‍ഹരായവര്‍ക്കെല്ലാം മോഹന്‍ലാലാണ് അവാര്‍ഡ് നല്‍കിയത്. സിനിമയില്‍ ആരുമറിയാത്ത മേഖലയില്‍ ജോലി ചെയ്യുന്ന 300 ഓളം പേര്‍ക്ക് അവാര്‍ഡ് നല്‍കി മാതൃകയായി മോഹന്‍ലാല്‍. ദേശീയ പുരസ്‌കാര ജേതാക്കളുടെ പുരസ്‌കാര ദാന വിവാദം നിലനില്‍ക്കെയാണ് മോഹന്‍ലാലിന്റെ ഈ അവാര്‍ഡ് വിതരണം. ദേശീയ പുരസ്‌കാരം പ്രസിഡന്റ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു.