സോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ തിളങ്ങി രേഖ :സാരി വേണേല്‍ ഇങ്ങനെയും ഉടുക്കാം !

സോനം കപൂറിന്റെ വിവാഹ റിസപ്ഷന്‍ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഷോയായിരുന്നു. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമായിരുന്നു. ഇന്തോ-വെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തെരഞ്ഞെടുത്തത്. അതിനനുസരിച്ചാണ് താരങ്ങള്‍ എത്തിയതും.ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. എന്നും കാഞ്ചീവരം സാരിയില്‍ നിറയെ ആഭരണങ്ങളുമിട്ടാണ് രേഖ പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. ആ പതിവ് സോനത്തിന്റെ ചടങ്ങിലും തെറ്റിച്ചില്ല. പക്ഷേ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. പാവാടയ്ക്ക് പകരം പാന്റിട്ടാണ് നടി സാരിയുടുത്തിരിക്കുന്നത്. മുള്‍ഭാഗം കണ്ടാല്‍ സാരിയാണെന്ന് പറയും. താഴ്ഭാഗം കണ്ടാല്‍ ചുരിദാര്‍ ആണെന്ന് പറയുന്ന തരത്തിലായിരുന്നു താരത്തിന്റെ വസ്ത്രരീതി.