News
5 ലക്ഷം കാഴ്ചക്കാര്‍; ബിലഹരി സംവിധാനം ചെയ്ത തുടരും വൈറൽ ആകുന്നു

അള്ള് രാമേന്ദ്രൻ എന്ന സിനിമയുടെ സംവിധായകന് ബിലഹരി സംവിധാനം ചെയ്ത ‘തുടരും’ എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ യുടുബില്‍ വയറല്‍ ആണ്.ലോക്ഡൗൺ കാലത്തെ ദമ്പതിമാരുടെ കഥ പറയുന്ന ‘തുടരും’ വളരെ രസകരമായി ആണ് ചിത്രീകരിച്ചിരികുന്നത്.പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭർത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയുമായി വന്ന തുടരും എന്ന ഈ ചിത്രത്തിന് വന്‍ പ്രേക്ഷകപ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സീരിയല്‍ – സിനിമാ താരമായ സ്വാസികയും ‘കരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം മോഹനും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം നാരായണനാണ്.ചിത്രത്തിലെ കാര്യങ്ങള്‍ സ്വന്തം കുടുംബങ്ങളില്‍ പരീക്ഷിച്ചുനോക്കരുത് എന്നൊരു താക്കീതുകൂടി നല്‍കിയിട്ടുണ്ട് സംവിധായകന് പോസ്റ്ററിലൂടെ.
ഈ ചിത്രം സ്വന്തം ജീവിതം തന്നെ ആയി തോന്നുന്നു എന്നുള്ള പ്രതികരനങ്ങള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയ സ്വാധീനം വ്യെക്തമാക്കുന്നു.
News
Moj ആപ്പിൽ ഇവർ എങ്ങിനെ വ്യത്യസ്തരാകുന്നു

ഒഴിവ് സമയങ്ങളിൽ മോജ് ആപ്പിലെ വീഡിയോസ് കണ്ട് സമയം ചിലവഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചെറിയകുട്ടികൾ മുതൽ വീട്ടിലെ മുതിർന്ന വ്യക്തിക്കുവരെ ഒരുപോലെ കാണുവാനും വീഡിയോസ് ഉണ്ടാക്കാമെന്നുള്ളതാണ് ഈ പ്ലാറ്റഫോമിന്റെ പ്രത്യേകത.
ഈ ലോക്കഡോൺ കാലത്ത് മിന്നും താരങ്ങളായവർ കുറവല്ല.ലിപ് സിങ്ക് വിഡിയോസിനോടൊപ്പം അഥവാ അവയേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്നവയാണ് ഒറിജിനൽ കോൺടെന്റ് ,അതിൽ മികച്ചതോ -തമാശ വിഡിയോസും.
മോജിലെ വിഡിയോസിലൂടെ കുടുംബസദസ്സിനും യുവസദസിനും ഒരുപോലെ പ്രിയപെട്ടവരായവരാണ് അനുരാജ്-പ്രീണ ദമ്പതികൾ .കണ്ടുപരിചയമുള്ള സിനമാ തമാശരംഗങ്ങളെ തങ്ങളുടേതായ രീതിയിൽ കൂടുതൽ നർമഭരിതമാകുന്നതിനോടൊപ്പം ,തങ്ങൾ തന്നെ എഴുതി അഭിനയിക്കുന്ന ഇവരുടെ വീഡിയോസിനും ആരാധകരേറെ
View this post on Instagram
ഒറ്റയ്ക്കും,സഹോദരങ്ങൾക്കൊപ്പവുമുള്ള അഖിലിൻ്റെ വിഡിയോസിനാണ് മോജ്-ൽ ഏറെ കാണികളുള്ളത്.കോമഡി ടൈമിങ്ങിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന കുടുംബാഗങ്ങൾക്കും അഖിലിനൊപ്പം ആരാധകരുണ്ട്.
View this post on Instagram
ആരംഭത്തിൽ അഭിരാമിയുടെ റൊമാന്റിക് വിഡിയോസിൽ വന്ന ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് “ആമിയുടെ” തമാശ വീഡിയോസ് .സകല മേഖലകളും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാസർഗോഡുകാരി .
View this post on Instagram
തൻ്റെ സംസാരശൈലികൊണ്ട് ആരാധകരെ നേടിയ മോജ് താരമാണ് ശീതൾ എൽസ .വിവിധ കഥാപാത്രങ്ങളായി ഒറ്റക്ക് തകർത്തഭിനയിക്കുന്ന ഈ യുവതാരത്തിൻ്റെ വിവാഹവാർത്ത കേട്ട് നിരാശരായിരിക്കുകയാണ് ആരാധകർ.
View this post on Instagram
സിനിമ താരങ്ങൾക്കൊപ്പം ആരാധകരെ നേടിയിരിക്കുന്നു ഈ താരങ്ങളെത്തേടി ഇനിയും അവസരങ്ങളേറെ .അഭിനയമോഹം മനസ്സിൽ സൂക്ഷിച്ചു ജീവിക്കുന്ന ഒരുപാടുപേർക്ക് ഈ ആപ്പുകൾ നേടിക്കൊടുക്കുന്നത് അനന്തസാധ്യതകളാണ്.
View this post on Instagram
View this post on Instagram
News
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമുക്ക് ചിലത് ചെയ്യാം ! ഹൃദയത്തില്‍ തൊട്ട് ദേവനന്ദയുടെ നിറമെഴും ഓര്‍മ്മകള്‍

ആര്‍പ്പു വിളികളും ആഘോഷവും നിറഞ്ഞ ഓണക്കാലത്തെ ഓര്‍മിപ്പിച്ച് വീണ്ടുമൊരു തിരുവോണം കൂടി വന്നെത്തി. കൊറോണ ലോകമെങ്ങും പിടിമുറുക്കിയപ്പോള്‍ ആഘോഷം നിറഞ്ഞ ഓണം മലയാളികള്‍ മാറ്റി വയ്ക്കുകയാണ്. മാത്രമല്ല ഈ തിരുവോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുകയുമാണ്.ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ മൈ സാന്റ എന്ന ഹിറ്റ് ചിത്രത്തില്‍ അന്നയായി എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട ബാലതാരം ദേവനന്ദയുടെ മ്യൂസിക് വീഡിയോ ഈ ഓണകാലത്ത് ശ്രദ്ധേയമാകുകയാണ്.
‘നിറമെഴും ഓര്‍മ്മകള്‍’ എന്നാണ് ആല്‍ബത്തിന്റെ പേര്. രാജീവ് വൈദ്യയാണ് മ്യൂസിക് വീഡിയോയുടെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ആല്‍ബം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത് മനോരമ മ്യൂസിക് ആണ്. നടന് മധുപാലും ഷീലു എബ്രഹാമുമാണ് വീഡിയോയിലെ മറ്റു താരങ്ങള്‍. പൃഥ്വിരാജിന്റ ശബ്ദത്തോടെ വരുന്ന സന്ദേശത്തിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ യുട്യൂബില്‍ കണ്ടത് ആയിരങ്ങളാണ്.
വിനായകന് കേന്ദ്രകഥാപാത്രമായി എത്തിയ തൊട്ടപ്പനിലും ശ്രദ്ധേയമായ വേഷം ദേവനന്ദ ചെയ്തിരുന്നു. മൈ സാന്റയിലെ അന്ന എന്ന കഥാപാത്രമാണ് താരത്തിന് കൂടുതല്‍ പ്രേക്ഷകസ്വീകാര്യത നേടികൊടുത്തത്. നിരവധി പരസ്യ ചിത്രങ്ങളിലും ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ചെയ്തത് ആക്ടീവയുടെ പരസ്യത്തിലാണ്. അടുത്തിടെ താരം സോഷ്യല്‍മീഡിയയിലൂടെ ചെയ്ത ചലഞ്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജഗിരി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദ പഠനത്തിനും മിടുക്കിയാണ്. താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്താരങ്ങള്ക്കൊപ്പമുള്ളവയാണ്.
News
പുതു തലമുറയുടെ ഗാന സ്വപ്നങ്ങൾ പഴമയുടെ സംഗീത തനിമ തെല്ലും ചോരാതെ നമുക്കു പകരാൻ….. ആലപ്പുഴയുടെ സ്വന്തം യുവ സംഗീത സംവിധായകൻ ശ്രീയാൻഷ് ശ്രീറാം

2007ൽ Chorus Singer ആയി സംഗീത ജീവിതം ആരംഭിച്ചതാണ് ഈ ആലപ്പുഴക്കാരൻ . പിന്നീട് നിരവധി അന്യഭാഷാ ഷോർട്ട് ഫിലിം കളുടെ സംഗീത സംവിധായകനായി. ആദ്യത്തെ ഷോർട്ട് ഫിലിം തന്നെ (Telugu)( 365 ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ) ബെസ്റ്റ് ഷോർട്ട് ഫിലിം ഓഫ് ദ ഇയർ അവാർഡ് നേടിക്കൊടുത്തു. ഒപ്പം സോഷ്യൽ മീഡിയയിൽ വൻ തരംഗം aayi. പിന്നീട് (Hindi) “Inside A Girl എന്നാ ഷോർട്ട് ഫിലിം ലെ ബാക്ക്ഗ്രൗണ്ട് സ്കോർ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശ്രീയാൻഷ് സംഗീത സംവിധാനം നിർവഹിച്ച (Kannada) ചിത്രമായ “AYANA” യിലെ എല്ലാം ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. DIVO മ്യൂസിക് ആണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്സ് നേടിയത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ ഇൻഡിപെൻഡന്റ് വർക്സ് ആയി തിരിച്ചു വരാൻ ഒരുങ്ങുകയാണ് നമ്മുടെ “BRO” ആലപ്പുഴയുടെ ഈ മുത്തിനെ നമ്മൾ ” യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആലപ്പുഴകാരുടെ കട്ട സപ്പോർട്ട് കൊടുക്കാം അല്ലെ?
-
Photos6 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News6 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News6 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News6 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News6 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos6 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News6 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News6 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?