Connect with us

News

ജീവിതകാലം മുഴുവന്‍ മാസ്ക്കും ഗ്ലൌസും ധരിക്കേണ്ട വന്ന പെണ്‍കുട്ടി !!

Published

on

News

ഇതൊരു അഭിമാന നിമിശം.. പുതുചരിത്രം കുറിച്ച് ഇന്ത്യ.. റാഫേല്‍ എത്തിയതോടെ ഏഷ്യയിലെ വ്യോമശക്തിയില്‍ മുന്‍നിരയില്‍ രാജ്യം!!

Published

on

ഫ്രാൻസിൽ നിന്നും പുറപ്പെട്ട അഞ്ച് റാഫേൽ വിമാനങ്ങൾ 50 മണിക്കൂർ തുടർച്ചയായി സഞ്ചരിച്ച് 7000 കിലോമീറ്ററുകൾ താണ്ടി ഹരിയാനയിലെ അംബാലയിൽ എത്തിച്ചേർന്നു. വാട്ടർസല്യൂട്ട് നല്കിയാണ് അംബാല വ്യോമയാന കേന്ദ്രം റാഫേൽ വിമാനങ്ങളെ സ്വീകരിച്ചത്. വ്യോമസേന മേധാവി ആർ കെ എസ് ബദരിയ റാഫാൽ വിമാനങ്ങളെ സ്വീകരിച്ചു. ഉച്ചയ്ക്ക് 1.40 ഓടു കൂടിയാണ് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് വിമാനങ്ങൾ പ്രവേശിച്ചത്.

राष्ट्ररक्षासमं पुण्यं,राष्ट्ररक्षासमं व्रतम्,राष्ट्ररक्षासमं यज्ञो,दृष्टो नैव च नैव च।।नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia

Gepostet von Narendra Modi am Mittwoch, 29. Juli 2020

അറബിക്കടലിൽ വിഹസിച്ചിരുന്ന നാവികസേനാ കപ്പൽ ഐ എൻ എസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ധനം നിറക്കാൻ നിലത്തിറങ്ങേണ്ടതായി വരുന്ന അവസ്ഥ ഒഴിവാക്കാൻ ഫ്രാൻസു തന്നെ രണ്ട് ടാങ്കർ വിമാനങ്ങൾ മറ്റ് വിമാനങ്ങളോടൊപ്പം അയച്ചിരുന്നു. അംബാലയിൽ വിമാനങ്ങൾ പറന്നിറങ്ങുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പരിസരത്ത് ഡ്രോൺ പറത്തുന്നതും ഫോട്ടോ എടുക്കുന്നതും മറ്റും പൂർണ്ണമായും നിരോധിച്ചു.

Continue Reading

News

ഗോഡ്സ് ഓൺ കൺട്രിയിലെ ആ പോലീസ് ഫൈസൽ ഫരീദ്? പ്രതികരിച്ച് സംവിധായകൻ..!!

Published

on

faisal

നയതന്ത്ര ബാഗേജിൽ സ്വർണ കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീത് തന്റെ ചിത്രത്തിൽ വന്നതിനെതിരെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വാസുദേവൻ സനൽ. 2014 ൽ ഫഹദ് നായകനായി അഭിനയിച്ച ചിത്രത്തിൽ ഫൈസൽ അഭിനയിച്ചിരുന്നു എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. സിനിമയിൽ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള റോളാണത്. അറബി അറിയാവുന്ന അറബി ലുക്കുള്ള രണ്ട് പേരെ വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിളിച്ചതാണവരെ . അവരുടെ മുഖമൊന്നും തനിക്കോർമ്മയില്ല. അത് ഫൈസലാണോന്ന് കൂടി തനിക്കറിയില്ല. സനൽ പറഞ്ഞു.

ചിത്രത്തിൽ മൂന്ന് സെക്കൻഡ് നീണ്ട് നില്ക്കുന്ന റോളിലാണ് ഫൈസൽ പ്രതിക്ഷപെട്ടത്. എൻഡ് ക്രെഡിറ്റിലും ഫൈസലിന്റെ പേരുണ്ട്. നേരത്തെ നാല് മലയാള സിനിമകൾക്ക് ഫൈസൽ പണം മുടക്കി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Continue Reading

News

വണ്ടിയോടിച്ചത് ബാലഭാസ്കർ ;തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഡ്രൈവർ അർജ്ജുൻ കോടതിയിൽ!!

Published

on

balabhaskar

മലയാളികളെ ആകെ പിടിച്ചുലയ്ക്കുന്ന തരത്തിലായിരുന്നു ബാലഭാസ്കറിന്റെ അപകട മരണം സംഭവിക്കുന്നത്. അതെ തുടർന്ന് ധാരാളം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷി ആക്കിക്കൊണ്ട് ഡ്രൈവർ അർജ്ജുൻ കോടതിയിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചിരിക്കയാണ്. 1.21 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. തനിക്ക് അത്രയും രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും തനിക്ക് മറ്റ് ജീവിത മാർഗ്ഗങ്ങൾ ഒന്നുമില്ലെന്നും അർജ്ജുൻ ഹർജ്ജിയിൽ പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണ വിധേയമാക്കി CBI ക്ക് കൈമാറിയത്. നേരത്തെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബാലഭാസ്കറിന്റെ പിതാവിന്റെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാന സർക്കാർ കേസ് CBI ക്ക് കൈമാറിയത്. സവർണ്ണക്കടത്തുൾപ്പെടെ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കാര്യങ്ങൾ CBI പരിശോധിക്കും. എന്നാൽ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. അർജ്ജുന്റെ തലക്ക് പരുക്കേറ്റത് മുൻസീറ്റിലിരുന്നതിനാലെന്നാണ് പരിശോധനാ ഫലം. ബാലഭാസ്കർ പിൻസീറ്റിലായിരുന്നുവെന്നും ഭാര്യ ലക്ഷ്മിമാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് എന്നും പരിശോധനാ ഫലം പറയുന്നു. അർജ്ജുനനാണ് കാറോടിച്ചത് എന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും

Continue Reading

Advertisement

Trending