Film News
“താങ്കൾ ഇനി തിരിച്ച് വരണ്ട” ജയറാമിനെ വിമർശിച്ച് യുവാവിന്റെ കുറിപ്പ് വൈറൽ

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ താരങ്ങൾ മിക്കപ്പോഴും വിമർശനങ്ങൾ ആ പാത്രം ആകാറുണ്ട്. എന്നാൽ സർഗ്ഗാത്മകമായുള്ള വിമർശനങ്ങളിൽ പൊതുവെ കാര്യമുണ്ടാകാറുണ്ട് താനും. താരങ്ങളോട് നേരിട്ടു പറയാനാകാത്ത വിലാപങ്ങളാണ് പലപ്പോഴും വിമർശനങ്ങളായി കുറിപ്പ് രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിലൊന്നാണ് വൈറലായി മാറിയത്. മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ജിതേഷ് മംഗലത്താണ് കുറിപ്പ് പങ്കുവച്ചത്. അത് ഇപ്രകാരമാണ്. “കഴിഞ്ഞ ദിവസം സിനിമാപ്രേമിയായ ഒരു സുഹൃത്ത്, നടൻ വിജയ് സേതുപതിയെ രൂക്ഷമായി വിമർശിക്കുന്നതു കേട്ടു.മലയാളികളുടെ ഇടയിൽ തനിക്കുള്ള- മലയാളത്തിലെ അഭിനേതാക്കൾക്കു പോലും അസൂയ തോന്നുന്നത്ര തരത്തിലുള്ള-ജനപ്രീതിയോട് ഒട്ടും നീതി പുലർത്താതെ, ജയറാമിനെപ്പോലെയുള്ള കാലഹരണപ്പെട്ട ഒരു നടന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ആ വിമർശനം.നൂറു ശതമാനവും സത്യമായ വിമർശനം. ജയറാമിനെപ്പറ്റി വീണ്ടുമോർത്തു പോകുന്നു.
കുറച്ചുകാലം മുമ്പ് ,ഇന്ത്യാ ടുഡെയിൽ (എം.ജി.രാധാകൃഷ്ണനാണെന്നു തോന്നുന്നു)ജയറാമിനെപ്പറ്റി പേരു പറയാതെത്തന്നെ ഒരു സംഭവ കഥ വിവരിക്കുന്നുണ്ട്.തൊണ്ണൂറുകളിൽ ജയറാമിന്റെ പ്രതാപകാലത്തു നടന്നതാണ്.ഏറ്റവുമവസാനം വായിച്ച പുസ്തകമേതാണെന്ന് ചോദിച്ചപ്പോൾ, പുസ്തകം പോയിട്ട് പത്രം പോലും വായിച്ചിട്ട് കാലം കുറേയായെന്ന തരത്തിലായിരുന്നു നടന്റെ മറുപടി. ഒരു തരത്തിലും അപ്ഡേറ്റഡാവാത്ത ഒരഭിനേതാവെങ്ങനെയാണ് കലാകാരനായി ജീവിക്കുന്നതെന്ന അത്ഭുതം ലേഖകൻ പങ്കുവെക്കുന്നുണ്ട്. കഥയുടെ സത്യമെന്താണെങ്കിലും, അഭിനയ സങ്കേതത്തിലെങ്കിലും യാതൊരു തരത്തിലുള്ള അപ്ഡേഷനും തയ്യാറാവാത്ത നടനായിട്ടു മാത്രമേ ജയറാമിനെ അടയാളപ്പെടുത്താൻ കഴിയൂ.
പ്രവചനീയത ഇത്രമേൽ മുഖമുദ്രയാക്കിയിട്ടുള്ള മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. 89 ൽ അർത്ഥത്തിലും,99 ൽ ഫ്രണ്ട്സിലും, 2003 ൽ മനസ്സിനക്കരെയിലും, 2011 ൽ സ്വപ്ന സഞ്ചാരിയിലും അവതരിപ്പിച്ച അതേ വൈകാരികതകളാണ് 2019 ൽ ലോനപ്പന്റെ മാമോദീസയിലും, പ്രോഗ്രാം ചെയ്യപ്പെട്ട ഒരു യന്ത്രം ആവർത്തിക്കുന്നതു പോലെ ജയറാം ചെയ്യുന്നത്. ഒരു പ്രത്യേക കഥാസന്ദർഭത്തിൽ അയാളുടെ കഥാപാത്രത്തിന്റെ റിയാക്ഷൻ എങ്ങനെയായിരിക്കുമെന്നത് അത്രമേൽ പ്രവചനീയമായ ഒരു അഭിനയസങ്കേതമാണ് ഇക്കാലമത്രയും അയാൾ പിന്തുടരുന്നത്. സങ്കടം വരുമ്പോഴും, ചിരിക്കുമ്പോഴും, ശൃംഗരിക്കുമ്പോഴുമൊക്കെയുള്ള റിയാക്ഷനുകളൊക്കെയും തന്നെ ആവർത്തിക്കപ്പെടുന്നു.
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രങ്ങളിൽ മോഹൻലാലിനുള്ളൊരു പകരക്കാരൻ എന്ന രീതിയിലാണ് ജയറാം മലയാള സിനിമയിൽ നിലയുറപ്പിക്കുന്നത്.മഴവിൽക്കാവടി,പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങി അന്നത്തെ സത്യൻ അന്തിക്കാടിന്റെ മോഹൻലാലിതര ചിത്രങ്ങളിലെയൊക്കെ സജീവ സാന്നിധ്യമായിരുന്നു അയാൾ.മോഹൻലാൽ തൊട്ടയൽപക്കക്കാരനായ ചെറുപ്പക്കാരനിൽ നിന്നും, സർവ്വശക്തനായ നായകനിലേക്ക് പ്രൊമോഷൻ വാങ്ങിപ്പോയപ്പോൾ ഒഴിവു വന്ന ആ പോസ്റ്റിൽ അയാൾ കയറിക്കൂടുകയായിരുന്നു.രാജസേനൻ, കമൽ, തുടങ്ങിയ തൊണ്ണൂറുകളിലെ ഹിറ്റ്മേക്കേഴ്‌സിന്റെ ഓട്ടോമാറ്റിക് ചോയ്സ് കൂടിയായി അയാൾ മാറിയതോടെ ആ സമയത്തെ മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന ലേബൽ അയാൾക്കു പതിഞ്ഞു. ഓടിട്ട വീട്ടിൽ, ഒന്നോ രണ്ടോ പെങ്ങന്മാരും, അച്ഛനുമമ്മയുമായി, കുറേയേറെ പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതം അതൊക്കെയും പങ്കിട്ടെടുക്കുന്ന കാമുകിയുടെ കൂടെ അയാൾ അക്കാലങ്ങളിലൊക്കെ ജീവിച്ചു തീർത്തു.ഇനിയഥവാ കുറുമ്പു കാണിക്കുന്ന കാമുകിയാണെങ്കിൽ അവളെ പട്ടാഭിഷേകത്തിലെ നായകനെപ്പോലെ മെരുക്കി നിർത്തി. ശശിധരൻ ആറാട്ടുവഴിയും, രഘുനാഥ് പലേരിയും, റാഫി-മെക്കാർട്ടിൻ ടീമുമൊക്കെ രാജസേനൻ-ജയറാം കോമ്പിനേഷന്റെ കൂടെ വന്നപ്പോൾ സൂപ്പർഹിറ്റുകൾ തന്നു കൊണ്ടേയിരുന്നു.ലാൽ- പ്രിയൻ ടീമുമായി ഇരുവരെയും താരതമ്യം ചെയ്യുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം റാഫിയും മെക്കാർട്ടിനും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത് ഏറ്റവുമാദ്യം പ്രതികൂലമായി ബാധിച്ചത് രാജസേനനെയാണ്. പിന്നീടങ്ങോട്ടു വന്ന സേനൻ ചിത്രങ്ങളൊക്കെ ( ഒരു പക്ഷേ കഥാനായകനൊഴിച്ച്) പഴയ കാല രാജസേനൻ ചിത്രങ്ങളുടെ നിഴൽ മാത്രമായിരുന്നു.
റാഫി-മെക്കാർട്ടിൻ ടീം സ്വാഭാവികമായും തങ്ങളുടെ ആദ്യ രണ്ടു ചിത്രങ്ങളിലും നായകനാക്കിയത് ജയറാമിനെത്തന്നെയാണ്.പുതുക്കോട്ടയിലെ പുതുമണവാളനും, സൂപ്പർമാനും വിജയചിത്രങ്ങളാകുകയും ചെയ്തു. ഏതാണ്ടീ സമയമാകുമ്പോഴേക്കും രാജസേനൻ ചിത്രങ്ങളെ പ്രേക്ഷകർ കൈയൊഴിയാൻ തുടങ്ങിയിരുന്നു. ഒപ്പം അനിയത്തിപ്രാവിന്റെ ഗംഭീര വിജയം കമലിനെപോലെയുള്ള സംവിധായകരെ ക്യാമ്പസ് ഓറിയന്റഡ് ചിത്രങ്ങളെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.ഈ ഘട്ടത്തിൽ തന്നെയാണ് നായകറോളുകളിലേക്കുള്ള ദിലീപിന്റെ പരിണാമം സംഭവിക്കുന്നതും. പഞ്ചാബി ഹൗസിന്റെ അപ്രതീക്ഷിതമായ തകർപ്പൻ വിജയം, ജയറാമൊരിക്കൽ കുത്തകയാക്കി വെച്ചു കൊണ്ടിരുന്ന ഒരു സെഗ്മന്റഡ് ഓഡിയൻസിലേക്കുള്ള ദിലീപിന്റെ ആദ്യ അധിനിവേശമായിരുന്നു.എന്നാൽ 99 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ടിപ്പിക്കൽ സത്യനന്തിക്കാട് ഫാമിലി ഡ്രാമയിലൂടെയും, ഫ്രണ്ട്സെന്ന ഔട്ട് ഔട്ട് കോമഡി ചിത്രത്തിലൂടെയും ജയറാം തന്റെ പ്രതാപം തിരിച്ചു പിടിക്കുന്നത് കണ്ടു കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടവസാനിക്കുന്നത്.
എന്നാൽ പിന്നീടങ്ങോട്ട് അയാളുടെ കരിയറിൽ നിത്യസംഭവമായിത്തീർന്ന സ്ക്രിപ്റ്റ് സെലക്ഷനിലെ പാളിച്ചകൾ മുഴുവൻ ആദ്യമായി കണ്ടു കൊണ്ടാണ് പുതിയ നൂറ്റാണ്ട് പിറന്നത്. ഒരു വശത്ത് ദിലീപ് ജയറാമിന്റെ പ്രേക്ഷകരെ കൂടുതൽ കൂടുതൽ ആകർഷിക്കാൻ തുടങ്ങിയപ്പോൾ മറുവശത്ത് ജയറാം യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നാറാണത്ത് തമ്പുരാൻ പോലെയുള്ള ചിത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. ജഗതി, ഒടുവിൽ, ശങ്കരാടി, മാമുക്കോയ, പപ്പു തുടങ്ങിയ അഭിനേതാക്കളുടെ കോമ്പിനേഷൻ ജയറാമിന്റെ വിജയചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിൽ ഇവരിൽ പലരുടെയും വിയോഗവും മറ്റാരേക്കാളും ജയറാമിനെ ബാധിച്ചു തുടങ്ങി.ദിലീപ്- ഹരിശ്രീ അശോകൻ – സലീംകുമാർ- കൊച്ചിൻ ഹനീഫ ടീമിന്റെ ഉദയം ദിലീപ് ചിത്രങ്ങൾക്ക് മേൽക്കൈ നൽകിത്തുടങ്ങി.മിനിമം ഗ്യാരന്റി നടൻ എന്ന പേര് പതുക്കെ മാഞ്ഞു തുടങ്ങുകയായിരുന്നു. ഓടിട്ട വീടുകളിൽ നിന്നും, ഫ്ലാറ്റുകളിലേക്ക് മലയാള സിനിമ മാറിത്തുടങ്ങിയപ്പോൾ തിരിച്ചടി കിട്ടിയത് ജയറാം ചിത്രങ്ങൾക്കാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ അയാൾ ശ്രമിക്കാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. നായിക നടിമാരുമായുള്ള രസതന്ത്രം ജയറാമിന്റെ സിനിമകളിലെ നിർണായക ഘടകമായിരുന്നു. തുടക്കത്തിൽ ഉർവ്വശിയും പിന്നീട് മഞ്ജു വാര്യരും സമർത്ഥമായി ഫിൽ ചെയ്തിരുന്ന ആ റോൾ അവർക്കു ശേഷം വന്നവർക്കൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. തുടർച്ചയായി പരാജയങ്ങളേറ്റു വാങ്ങിയിട്ടും ഒരേ പാറ്റേണിൽ രാജസേനനും ജയറാമും ചിത്രങ്ങൾ ചെയ്തു കൊണ്ടേയിരുന്നു. നോവൽ, സൂര്യൻ, അഞ്ചിൽ ഒരാൾ അർജുനൻ തുടങ്ങി അന്ന് ജയറാം കൈ വെച്ച ചിത്രങ്ങളൊക്കെയും എട്ടു നിലയിൽ പൊട്ടുന്നവയായിരുന്നു.
ഇടയ്ക്ക് രഹസ്യ പോലീസ് പോലെയുള്ള ചിത്രങ്ങളിലൂടെ കളം മാറ്റത്തിന് അയാൾ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോൾ കാലഘട്ടത്തിനൊത്ത് സ്വയം നവീകരിക്കാൻ തയ്യാറാകാതിരുന്നത് തന്നെയാണ് ജയറാമിന്റെ ഇന്നത്തെയവസ്ഥയ്ക്ക് കാരണമെന്നു തോന്നുന്നു. ഒപ്പമുണ്ടായിരുന്ന മുകേഷും, സിദ്ദിഖുമൊക്കെ ബുദ്ധിപരമായി കളം മാറ്റിച്ചവിട്ടി.ദിലീപിനെപോലെയുള്ള നടന്മാർ പോലും പ്രേക്ഷകന്റെ മാറുന്ന രുചികൾ തിരിച്ചറിഞ്ഞു തുടങ്ങി.ജയറാമപ്പോഴും 90 കളിലാണ്; അവിടത്തെ പ്രാരാബ്ധങ്ങളിലും നാട്ടു വർത്തമാനങ്ങളിലുമാണ്. അയാൾ ഒരു റിപ് വാൻ വിങ്കിളാണ്. കഴിഞ്ഞു പോയ കാലം അയാളുടെ ഓർമ്മകളിലില്ല. അപ്പോഴും അയാളെ വെറുക്കാനാവുന്നില്ല. കാരണം ഒരിക്കലയാൾ തൊട്ടയൽപക്കക്കാരനായിരുന്നു. ജയറാം, ഇനി താങ്കൾ ഇങ്ങനെ” തിരിച്ചു വരണ്ട
Film News
ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.
‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.
Film News
ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
Film News
വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാലയും ഭാര്യ എലിസബത്തും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോൾ ആശുപത്രിയില്‍ തന്നെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ് ബുക്കിൽ പങ്കുവച്ചു.
ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് ബാലയുടെ ഭാര്യ എലിസബത്ത് തുറന്നുപറഞ്ഞിരുന്നു. ചാറ്റ് ബോക്സിലൂടെ നേരത്തേമുതല്‍ ശല്യപ്പെടുത്തല്‍ നേരിടുന്നുണ്ടെന്നും ബാല ആശുപത്രിയില്‍ ആയതിനു ശേഷവും ഐ ലവ് യൂ പറഞ്ഞുകൊണ്ട് വരുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു എലിസബത്തിന്‍റെ പ്രതികരണം.
Film News
നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല സാമന്ത പറഞ്ഞു.
സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ശാന്തകുന്തളം ഈ വരുന്ന ഏപ്രിൽ 14 ന് റിലീസാകും.ഗുണശേഖർ സംവിധാനം ചെയുന്ന ചിത്രം നിരവധി ഭാഷകളിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
Film News
“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.
ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!