Connect with us

Film News

അയ്ന് നീയേതാ? അഹാനയ്ക്ക് മറുപടിയുമായി കുറുപ്പ് അണിയറ പ്രവർത്തകർ.. കമന്റ് ഡിലീറ്റ് ചെയ്ത് താരം.

Published

on

നടി അഹാന ഇക്കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിപ്പെട്ട് ഉഴലുകയാണ്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ തുടർന്നുള്ള സംഭവവികാസങ്ങളൊന്നും താരത്തെ ചില്ലറയല്ല ബാധിച്ചിട്ടുള്ളത്. ഇതിനിടെ പ്രമുഖ യൂടൂബ് റോസ്റ്റർ അർജ്ജുൻ അഹാനക്കെതിരെ ഒരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. അഹാന തന്റെ പോസ്റ്റിന് താഴെ കമന്റിട്ട ഒരാളുടെ കുന്റെടുത്ത് അതിന്റെ കുറച്ചു ഭാഗം മറച്ച് സ്ക്രീൻ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്തിരുന്നു. അത് മര്യാദയായില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അർജ്ജുന്റെ വീഡിയോ ഇറങ്ങിയത്. എന്നാൽ ഇതിന് പ്രതികാരമെന്നോണം അർജ്ജുന്റെ വീഡിയോ ക്കെതിരെ അഹാന കോപ്പിറൈറ്റ് ക്ലെയിം ചെയ്തു.

അർജ്ജു തന്നെയാണ് അത് പരസ്യപ്പെടുത്തിയത്. ഇന്നിപ്പോൾ കുറുപ്പിന്റെ ട്രെയിലറിനുതാഴെ അഹാന ഇട്ട കമന്റിന് മറുപടിയുമായി കുറുപ്പിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്. ടെയ്ലറിന്റെ തമ്പ് നെയിൽ ശരിയായില്ല എന്ന അഹാനയുടെ കമന്റിന് അയ്ന് നീയേതാ എന്നാണ് കുറുപ്പ് അണിയറ പ്രവർത്തകർ നല്കിയ മറുപടി. ഇതേ തുടർന്ന് താരം തന്റെ കമന്റ് പിൻവലിക്കുകയുണ്ടായി. നേരത്തെ കുറുപ്പിന്റെ ക്യാമെറാമാൻ നിമിഷ് രവിയുമായി അഹാനയ്ക്ക് റിലേഷനുണ്ടായിരുന്നു എന്ന് ഗോസിപ്പുകൾ വന്നിരുന്നു.

Source: B4Blaze

Film News

ഭാര്യക്കും മക്കൾക്കുമൊപ്പമാണ് താൻ.. കല്ല്യാണശേഷം ഇത്രയും ദിവസം വീട്ടിൽ നിന്നിട്ടില്ലെന്ന് ദുൽഖർ സൽമാൻ.!!

Published

on

ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ 34ാം പിറന്നാളാഘോഷിക്കുന്നത്. ഒട്ടേറെ താരങ്ങളും ആരാധകരും താരത്തിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. ലോക് ഡൗൺ കാലമായതിനാൽ മിക്ക താരങ്ങളും ഇപ്പോൾ വീട്ടിലിരിപ്പാണ്. കല്യാണം കഴിഞ്ഞ് യാത്രയുമധികം നാൾ താൻ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് ആദ്യമായാണെന്നാണ് ദുൽഖറിന്റെ പക്ഷം.
2011 ഡിസംബറിലാണ് ദുൽഖറും അമാലുവും വിവാഹിതരാകുന്നത്. ഒരു ആർക്കിടെക്റ്റ് കൂടിയാണ് അമാൽ. 2017 മെയ് അഞ്ചാം തീയതി ഇരുവർക്കും മറിയം അമീറസൽമാൻ ജനിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ടവളായി മറിയം മാറി. ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ്സ് മാനായ സെയ്ദ് നിസാമുദ്ദീന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് അമാൽ.

20 വയസുള്ളപ്പോഴായിരുന്നു 25 വയസുള്ള ദുൽഖറുമായി അമാലുവിന്റെ വിവാഹം. ദുൽഖറും അമാലും ഒരേ സ്കൂളിൽ പഠിച്ചവളായിരുന്നു അമാൽ. എന്നാൽ അഞ്ചുവർഷം ജൂനിയറായിരുന്നു എന്ന് മാത്രം. യുഎസിൽ നിന്നും ബിരുദം നേടിയ ശേഷം ചെന്നൈയിലെത്തിയ ശേഷമാണ് ഡിക്യു പ്രണയത്തിലാകുന്നത്. ഈയവസരത്തിൽ കല്യാണാലോചനകൾ വന്നു തുടങ്ങിയ ഡി ക്യുവിനോട് കൂട്ടുകാർ തന്നെയാണ് അമാലുവിന്റെ കാര്യം പറയുന്നത്. പിന്നീട് പലപ്പോഴും യാദ്യശ്ചികമായി അവർ കണ്ടുമുട്ടി. ഒടുക്കം ധൈര്യം സംഭരിച്ച് ദുൽഖർ അമാലിനെ ഒരു കോഫീ ഡേറ്റിനു ക്ഷണിക്കുകയും അവിടെ വെച്ച് പ്രണയം വെളിപ്പെടുത്തുകയുമായിരുന്നു. താരം പറയുന്നു. മകൾ മറിയവുമായി താരുടുക്കുന്നത് ഈ ലോക്‌ ഡൗൺ സമയത്താണ് . കളിക്കാനും കഥപറയാനും കുളിപ്പിക്കാനുമൊക്കെ ഇപ്പോൾ അവൾ എന്നെ തിരക്കും. ഒരു പക്ഷേ എന്റെ പഴയ ഷെഡ്യൂൾ ആയിരുന്നെങ്കിൽ അവളുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നേനെ . ദുൽഖർ പറയുന്നു.

Continue Reading

Film News

അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ.. വീണ്ടും തിരിച്ച്‌ വരവിന് ഒരുങ്ങി നടി റോമ!!

Published

on

പ്രത്വിരാജിനൊപ്പം അഭിനയിച്ച ആ രണ്ട് ചിത്രങ്ങൾ തനിക്ക് പ്രിയപ്പെട്ടവ.. സിനിമയിൽ നിന്ന് മാറിനിന്നതിനെ പറ്റി മനസ്സ് തുറന്ന് റോമ.
തെലുങ്കിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് റോമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് ആയിരുന്നു ആദ്യ ചിത്രം. അതിന്റെ വൻ വിജയത്തിന് ശേഷം താരം മലയാളത്തിലെ മുൻ നിര നടിമാരുടെ പട്ടികയിലേക്കുയർന്നു. ചോക്ലേറ്റ്, ജൂലൈ നാല്, ലോലിപോപ്പ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ റോമയ്ക്ക് കഴിഞ്ഞു. എന്നാൽ അതിന് ശേഷം താരം ചിത്രങ്ങളിൽ നിന്നെല്ലാം പിൻവാങ്ങി അവധിയിലേക്ക് പോയി. ഈ സമയം താനിക്ക് അർഹിക്കുന്ന പ്രാധാന്യത്തോടെയുള്ള കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. സ്ഥിരം ക്ലീഷേ റോളുകൾ മാത്രമാണ് തന്നെ തേടിയെത്തിയത്.

തനിക്ക് നൃത്തവും പാട്ടുമെല്ലാം ഇഷ്ടമാണ്. അതൊക്കെ എന്നും തന്റെ കൂടെയുണ്ടാവും. താരം പറഞ്ഞു. പ്രതി രാജിനൊപ്പം അഭിനയിച്ച ചോക്ലേറ്റ് ലോലിപോപ്പ് എന്നിവയാണ് തന്റെ ഇഷ്ട ചിത്രങ്ങൾ. താരമിപ്പോൾ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇടക്കാലത്ത് റോമക്കെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. കൊലപാതകത്തിലും കള്ളക്കടത്തിലുമുൾപ്പെടെ താരത്തിന്റെ പേര് ഗോസിപ്പുകളിൽ നിറഞ്ഞു. എന്നാൽ എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയാണ് താനെന്നും അതിനാൽ വിവാദങ്ങൾ തനിക്കൊപ്പമെന്നും ഉണ്ടായിരിക്കുമെന്നും മറ്റുമാണ് താരത്തിന്റെ വാദം.

Continue Reading

Film News

കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.. പരസ്പരം എന്തൊക്കെയോ വിളിച്ച് പറഞ്ഞു.. ദുൽഖർ സൽമാനുമായി വഴക്കിട്ടതിനെ കുറിച്ച് അനൂപ് സത്യൻ.!!

Published

on

കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ 34ാം പിറന്നാളാഘോഷം നടന്നത്. താരത്തിന് പിന്തുണയുമായി നിരവധി നടീ നടന്മാരും ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യുവ സംവിധായകൻ അനൂപ് സത്യൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ചില ക്ലിപ്പുകൾ ചേർത്തു വച്ചാണ് ഇരുവരും തമ്മിലുള്ള രസകരമായ വഴക്കിനെപ്പറ്റി അനൂപ് പറയുന്നത്.” ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും…

എന്റെ ആദ്യ ചിത്രം നിങ്ങൾ നിർമ്മിച്ചതിന് ഷൂട്ടിങ്ങിന്റെ ഓരോ കാര്യവും നിയന്ത്രിക്കുന്നതിന് എന്നോടൊപ്പം നിന്നതിന്. ഒരു നടനേക്കാളും നിർമ്മാതാവിനേക്കാളുമുപരി ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നിങ്ങളോട് ആരാധനയാണ്.” സംവിധായകൻ പറയുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് ഞങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകമായിരുന്നു. പരസ്പരം എന്തൊക്കെയോ തമ്മിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാലും ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായതിനാൽ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളായി ഞാൻ ആൾക്ക് വോട്ട് ചെയ്യും. സത്യം പറഞ്ഞാൽ ദുൽഖർ ശരിക്കും അങ്ങനെ തന്നെയാണ്.” എന്നും ഇതുപോലെ സുന്ദരമായി ജീവിക്കണമെന്നും സിനിമ പോലെ ജീവിതവും സൂപ്പർഹിറ്റാകട്ടെ എന്നാശംസിച്ചാണ് അനൂപിന്റെ കുറിപ്പസാനിക്കുന്നത്.

Source:ThePrimeTime

Continue Reading

Advertisement

Trending