Connect with us

Film News

മായാനദി കണ്ട് അച്ഛനും അമ്മയും ചീത്ത പറഞ്ഞു: ഐശ്വര്യ ലക്ഷ്മിയുടെ തുറന്ന് പറച്ചിൽ !!

Published

on

മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി. ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മലയാള ചലച്ചിത്രനടിയും മോഡലുമാണ്. 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.മായാനദിയിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിലെ ഹിറ്റ് നായിക ആയി മാറിയ നടി ആണ് ഐശ്വര്യ ലക്ഷ്മി. മായാനദിയില്‍ അഭിനയിച്ചതില്‍ കുടുംബത്തില്‍ നിന്ന് നല്ല എതിര്‍പ്പ് നേരിട്ടുണ്ടെന്ന് പറയുകയാണ് ഐശ്വര്യ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ്സുതുറന്നത്. മായാനദി കണ്ട് അച്ഛനും അമ്മയും കുറച്ച്‌ വഴക്ക് പറഞ്ഞിരുന്നു എന്നാണു നടിയുടെ വെളിപ്പെടുത്തല്‍.

‘ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി യാതൊരു ബന്ധമില്ലാത്ത ഞാന്‍ നടിയായതും അവര്‍ക്ക് ഷോക്കായി. ഇപ്പോഴും അവര്‍ അതിനോട് ഒരുവിധം പൊരുത്തപ്പെട്ടു പോകുന്നുവെന്ന് മാത്രം. മായാനദി കണ്ട് അച്ഛനും അമ്മയും കുറച്ച്‌ വഴക്ക് പറഞ്ഞിരുന്നു. സിനിമ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ചില സീനുകളോടായിരുന്നു വിരോധം. രക്ഷിതാക്കളല്ലേ. അത് സ്വാഭാവികമാണ്. അത് സിനിമയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ സമയമെടുത്തു,’ ഐശ്വര്യ പറഞ്ഞു.മണി രത്നത്തിന്റെ പൊന്നിയാണ് സെല്‍വനിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ‘വളരെ മാജിക്കല്‍ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാന്‍ പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാര്‍ എന്നെ വിളിച്ചപ്പോള്‍ മുതല്‍ തന്നെ ഞാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഞാനിപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും’. ഐശ്വര്യ പറഞ്ഞു.

1990 സെപ്റ്റംബർ 6ന് കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം.

Film News

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

Published

on

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് സാമന്ത.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല സാമന്ത പറഞ്ഞു.

സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ശാന്തകുന്തളം ഈ വരുന്ന ഏപ്രിൽ 14 ന് റിലീസാകും.ഗുണശേഖർ സംവിധാനം ചെയുന്ന ചിത്രം നിരവധി ഭാഷകളിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

Continue Reading

Film News

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

Published

on

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.

ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.

Continue Reading

Film News

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

Published

on

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.

മാര്‍ച്ച്‌ 12ന് മുംബയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ വേഷത്തില്‍ തപ്‌സി പ്രത്യക്ഷപ്പെട്ടത്. ലാക്‌മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാര്‍ച്ച്‌ 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Continue Reading

Film News

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

Published

on

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് പ്രിയന്‍റെ മറുപടി ഇങ്ങനെയായിരുന്നു – ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’.

 

Continue Reading

Film News

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

Published

on

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്.

ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം ‘വന്‍മതില്‍’ എന്ന ടാസ്ക് ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനും ഈ ടാസ്ക് സാധ്യത തുറന്നിടുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ‘ബൈ ദു ബൈ കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ.കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്” – എന്നാണ് ജാസ്മിന്‍ ഇട്ട കമന്‍റ്.

 

View this post on Instagram

 

A post shared by Asianet (@asianet)

Continue Reading

Most Popular

Film News47 mins ago

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌...

Film News2 hours ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News5 hours ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Film News7 hours ago

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

Film News20 hours ago

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ...

Film News1 day ago

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില. ബ്ലാക് ബാഡ്ജിന്റെ...

Film News2 days ago

ആരെയെങ്കിലും പ്രണയിച്ചൂടെ ആരാധകൻന്റെ ചോദ്യത്തിന് മറുപടി നൽകി സാമന്ത..!

സാമന്ത റൂത്ത് പ്രഭുന്റെ പുതിയ ചിത്രമായ ശാന്തകുന്തളം ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്.അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനായി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ...

Film News2 days ago

ഇന്നസെന്‍റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല; സലിം കുമാര്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്.കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടന്‍. ഇന്നസെന്‍റിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമലോകം. ഇന്നസെന്‍റ് ചേട്ടന്...

Film News3 days ago

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി..!

മലയാള സിനിമയിലെനിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും...

Film News6 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Trending