Connect with us

Celebrity

‘എന്റേത്’, ആയിരം പിറന്നാളാശംസകള്‍ നേര്‍ന്ന് അമൃത; ചേര്‍ത്തുപിടിച്ച് ഗോപി സുന്ദര്‍; സംഭവം ഇങ്ങനെ..!!

Published

on

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചും ഗായിക അമൃതാ സുരേഷിനെ കുറിച്ചുമാണ്. അവർ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്തെ ഈ ചർച്ചകൾക്ക് കാരണം. മുൻപേ വിവാഹിതരായ ഇരുവരും തങ്ങളുടെ പങ്കാളികളുമായി പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇരുവരും ഇഴുകിച്ചേർന്നുള്ള ഒരു ചിത്രം പങ്കു വെക്കുന്നത്. ശേഷം ഒരു പ്രമുഖ മാധ്യമത്തോട് ഇരുവരും പ്രണയത്തിലാണെന്നും സ്ഥിരീകരിച്ചിരുന്നു. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്” എന്ന തലക്കെട്ടോടെയായിരുന്നു ഗോപി സുന്ദർ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന് നേരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. 100% ശതമാനം സാക്ഷരത അവക്ഷപ്പെടുന്ന കേരളത്തിലാണ് ഇരുവർക്കും പ്രണയിച്ചതിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.

ഇപ്പോഴിതാ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അമൃത സുരേഷ് എത്തിയിരിക്കുകയാണ്. “ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്” എന്നാണ് ചിത്രത്തിന് അമൃത നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും സ്നേഹമറിയിച്ചിട്ടുണ്ട്. ഇരുവരും മാലയിട്ടു നിൽക്കുന്ന കല്യാണ ഫോട്ടോ പോലെ തോന്നിക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമർശനങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി ഇരുവരുടെയും പ്രണയ വാർത്ത വലിയ ചർച്ച ആകുകയാണ്. സിനിമയിൽ പ്രിയപ്പെട്ടവൻ ആണെങ്കിലും വ്യക്തിജീവിതത്തിന്റെ പേരിൽ വിമർശങ്ങളും ഏറ്റുവാങ്ങാറുണ്ട് ഗോപി സുന്ദർ. സിനിമയിൽ എത്തുന്ന്നതിന് മുന്നേ തന്നെ 2001ൽ പ്രിയയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതിൽ മാധവ് എന്നും യാദവ് എന്നും രണ്ട് മക്കളും ഉണ്ട് താരത്തിന്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും പിരിഞ്ഞു.

ഇതിനിടെയാണ് മോഡലും ഗായികയുമായ അഭയ ഹിരണ്മയിയുമായി പ്രണയത്തിലാകുന്നത്‌. സോഷ്യൽ മീഡിയയിൽ പതിവായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വരാൻ തുടങ്ങിയതോടെയാണ് ആരാധകർക്ക് സംശയം തുടങ്ങുന്നത്. ഒടുവിൽ ഇരുവരും പ്രണയത്തിൽ ആണെന്ന് അവർ തന്നെ തുറന്നു പറഞ്ഞു. വിവാഹം കഴിക്കാതെ ഉള്ള ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്നു ഇരുവരും. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു ലിവിങ് ടുഗതർ റിലേഷനിൽ തുടർന്ന ഇരുവർക്കും നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പുതിയ പ്രണയത്തിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഇപ്പൊ ഗോപി സുന്ദർ നേരിടുന്നത്. എന്നാൽ ഇതൊന്നും കണ്ടു പേടിക്കുന്ന ആളല്ല താനെന്ന് ഗോപി സുന്ദർ മുൻപ് പല തവണ തെളിയിച്ചിട്ടുണ്ട്. വിമർശിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കാനും മടിയില്ലാത്ത ആളാണ് ഗോപി സുന്ദർ. എന്നാൽ ഇപ്പോൾ നേരിടുന്ന വിമര്ശങ്ങൾക്കെതിരെ ഗോപി സുന്ദർ പ്രതികരിച്ചിട്ടില്ല. ഗോപിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

Celebrity

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Continue Reading

Celebrity

എന്റെ ലീക്കിഡ്‌ ക്ലിപ്പും ഹോട്ട് ഫോട്ടോസുമൊക്കെ ഞാന്‍ ആദ്യമേ കണ്ടിട്ടുണ്ട്; മോര്‍ഫിംഗില്‍ എന്തുമാകാമെന്ന് ശാലു മേനോന്‍; സത്യാവസ്ഥ വെളിപ്പെടുത്തി ശാലു മേനോൻ..!!

Published

on

സിനിമാ, ടെലിവിഷന്‍ താരങ്ങളില്‍ പലരും ചില വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. അങ്ങനെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോനും ഒരു കേസില്‍ കുടുങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് നടി ശാലു മേനോന്‍ അറസ്റ്റിലായത്. ശാലു മേനോനും ബിജു രാധകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു പരാതി വന്നത്. ശാലു മേനോന് ജയിലില്‍ പോകേണ്ട വരെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടി ശാലു മേനോന്‍. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് ജയിലിലായതെന്നും ശാലു മേനോന്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു.‘ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു. അതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്.

ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെത് അല്ലെന്ന്. ‘ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത്. ഇതൊക്കെ വന്ന സമയത്ത് തന്നെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ ഞാന്‍ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല’. ‘ദൈവത്തിന്റെ ശക്തി എനിക്കുണ്ട്. തളരാതെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ട്. എന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ജയിലിലായത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’ ശാലു മേനോന്‍ പറഞ്ഞു. ‘ജയിലിൽ നിന്നും പുറത്ത് വന്നിട്ട് 9 വർഷമായി. ഞാനും അമ്മയും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുള്ളത്. 49 ദിവസമാണ് ജയിലിൽ കിടന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.ജയിലിലെ കാര്യങ്ങളൊക്കെ സിനിമയിൽ മാത്രമാണ് കണ്ടുപരിചയം.

അഴിക്കകത്ത്,യാതൊരു പരിഗണനയും ഇല്ല. പായ ഇട്ട് തന്നെ കിടക്കണം. എനിക്ക് കിട്ടിയ ഏക പരിഗണന ഞാൻ ഒരുപാട് പേർക്ക് ഒപ്പം അല്ലായിരുന്നുവെന്നതാണ്’. ‘തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ ഞാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. എന്റെ ഡാൻസ് സ്കൂളിനെ കുറിച്ചായിരുന്നു ജയിലിലായപ്പോൾ എനിക്ക് ആശങ്ക. അമ്മയായിരുന്നു സ്കൂൾ നോക്കി നടത്തിയത്. എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഡാൻസ് സ്കൂളുകൾ ആളുകൾ തകർത്തെന്ന നിലയ്ക്ക് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കുട്ടികൾ കുറച്ച് പേർ നിർത്തി പോയിരുന്നു.ആളുകൾ എങ്ങനെ എന്നെ കാണുമെന്ന ആശങ്കയൊക്കെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലാണ് പിന്നെ ജയിലിൽ വെച്ച് മുന്നോട്ട് പോയത്. ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന ചിന്തയിൽ തന്നെ മറ്റൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായിരുന്നു’.

Continue Reading

Celebrity

നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; പുതിയ വീട്ടിൽ തന്നെ ആശയുടെ മരണം; ഇത്രമാത്രം പ്രശ്നങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നോ ??

Published

on

പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 കാരിയായ പൂഴിക്കാട് സ്വദേശി ആശയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പോലീസ് വിശദമായി പരിശോധിച്ചപ്പോൾ ആയിരുന്നു വീട്ടിലെ മുകളിലറ്റത്തെ നിലയിലെ മുറിയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. ഉല്ലാസും ഭാര്യയ്ക്കും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. അടുത്തകാലത്താണ് ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയതും. അതെ വീട്ടിൽ തന്നെയാണ് ആശയുടെ മരണവും. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും ആശയും താമസം മാറിയത്. പന്തളത്താണ് താമസം. വീട്ടമ്മയായിരുന്നു ആശ. ഇരുവർക്കും രണ്ടു മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ഉല്ലാസ് തുറന്നു പറഞ്ഞിട്ടുള്ളത്. അൻപതോളം സിനിമകളിൽ അഭിനയിച്ച ഉല്ലാസ് രാഷ്ട്രീയ പാർട്ടിയിലും സജീവമായിരുന്നു. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും ഉല്ലാസ് സജീവ സാന്നിധ്യമായിരുന്നു.

തനിക്ക് കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകൾ ഓർത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം എന്നും അടുത്തിടെ ഉല്ലാസ് പറഞ്ഞിരുന്നു. മിമിക്രി വേദികളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഉല്ലാസ് പന്തളം. എന്നാൽ താരത്തിന്റെ കുടുംബജീവിതം സ്ക്രീനിൽ കാണുന്നതു പോലെ അത്ര സന്തോഷകരമായിരുന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കോമഡി സ്റ്റാർസ്” എന്ന പരിപാടിയിൽ ശ്രദ്ധേയനായ ഉല്ലാസ്, മിനി സ്ക്രീനിൽ ശ്രദ്ധേയനായതോടെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനോടകം 40 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്ത കാലത്താണ് പുതിയ വീട് വെച്ച് താമസം മാറിയത്. വർഷങ്ങൾക്കു മുമ്പ് കാച്ചാൻ വാങ്ങിച്ചു കൊടുത്ത ഒരു സൈക്കിളുമായി പത്തനംതിട്ടയിലും മറ്റു പരിസരങ്ങളിലും ക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവ പരിപാടികൾ കണ്ടുകൊണ്ടാണ് ഉല്ലാസ് മിമിക്രി രംഗത്തേക്ക് കടന്നു വരുന്നത്. നീല ലോഹിതദാസ് എന്നായിരുന്നു അച്ഛൻ കുഞ്ഞായിരുന്നപ്പോൾ മകന് നൽകിയ പേര്.

Continue Reading

Celebrity

മുറുക്കി ചുവപ്പിച്ചു; ചുവന്ന ബ്ലൗസിൽ ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ; വൈറലായി ഫോട്ടോഷൂട്ട് [PHOTOS]..!!

Published

on

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത നടിമാരിലൊരാളാണ് അനശ്വര. ബാലതാരമായിയെത്തി വളരെ പെട്ടെന്നാണ് അനശ്വര നായികനിരയിലേക്ക് ഉയർന്നത്. മൈക്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് അനശ്വരയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. നേരത്തെ കുട്ടി വസ്ത്രങ്ങൾ ധരിച്ചെത്തിയ അനശ്വരക്ക് നേരെ സൈബർ ആങ്ങളമാർ രംഗത്ത് വന്നിരുന്നു.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരുടെ മകളായി അഭിനയം തുടങ്ങിയ അനശ്വര അറിയപ്പെടുന്നത് ജൂനിയർ ലേഡി സൂപ്പർസ്റ്റാർ ആയി ആണ്. ഇപ്പോഴിത അനശ്വര പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വെറ്റില മുറുക്കി പൊളി ലുക്കിൽ വരുന്ന വിഡിയോയും അതിനൊപ്പം ഉള്ള ഫോട്ടോയുമാണ് വൈറൽ ആകുന്നത്. ചുവന്ന ബ്ലൗസും മുണ്ടുമാണ് വേഷം. ആലിയ ഭട്ട് ലൈറ്റ് ആയി ആണ് തോന്നുന്നത് എന്നായിരുന്നു കമെന്റുകൾ. നിരവധി ആളുകൾ പ്രശംസകൾ കൊണ്ട് മൂടി എങ്കിൽ കൂടിയും വിമർശനങ്ങളും അനവധിയാണ്. ജാനകി ആണ് അനശ്വര്യയുടെ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്. ഐശ്വര്യ രാജൻ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാർ ആണ് മേക്കപ്പ്. ഐശ്വര്യ ലക്ഷ്മിയും മമത ബൈജുവും അടക്കമുള്ള ഒട്ടേറെ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.

ഇങ്ങനെയല്ല കുട്ടി മുറുകുന്നത്, വെറ്റിലയുടെ ചുണ്ണാമ്പ് തെക്കേണ്ടത് മുത്തക്കതല്ല ഞെഞ്ചത്താണ്, ജെയ്സൺ നിന്റെ കയ്യിൽ നിന്നും പോയി, എണ്ണിയിട്ടും ഔറത്തിന് ഉള്ളതൊന്നും കാണുന്നില്ലാലോ ഇങ്ങനെ പോകുന്നു കമെന്റുകൾ. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.

അഭിനയിച്ച രണ്ടു ചിത്രങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറ്റാൻ കഴിഞ്ഞ മലയാളത്തിലെ യുവ നായിക കൂടിയാണ് അനശ്വര. നായിക ആയി ആദ്യം അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറിയപ്പോൾ ഭാഗ്യമാണ് എന്ന് പറഞ്ഞവർക്ക് മുന്നിലേക്ക് സൂപ്പർ ശരണ്യയിൽ കൂടി മറ്റൊരു അമ്പത് കോടി കളക്ഷൻ കൂടി കൊണ്ടുവന്നാണ് ഈ കണ്ണൂർ സ്വദേശിയായ ഇരുപതുകാരി തന്റെ ജൂനിയർ ലേഡി സൂപ്പർ സ്റ്റാർ പദവി അരക്കിട്ട് ഉറപ്പിച്ചത്.

 

മൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി ഏറെ പ്രശംസ വാങ്ങിക്കൂട്ടി താരം.

Continue Reading

Celebrity

അവിഹിത ബന്ധം സൂപ്പർ താരത്തിനൊപ്പം, കയ്യോടെ പൊക്കിയത് നടന്റെ ഭാര്യയും; പിന്നീട് വിലക്കുമൂലം കരിയർ അസ്തമിച്ചുപോയ നടി നികിതയുടെ ജീവിത്തിൽ സംഭവിച്ചത്..!!

Published

on

നികിത തുക്രാൽ എന്ന പേര് കേട്ടാൽ ഇന്നും മലയാളികൾ ഓർക്കുക ഫഹദ് ഫാസിലിനൊപ്പം ചുവടു വെച്ച “വസന്ത രാവിൻ കിളിവാതിൽ” എന്ന ഗാനം ആയിരിക്കും.ആദ്യ ചിത്രം വേണ്ടത്ര വിജയം ആകാതിരുന്നിട്ടും, സിനിമയിലെ നായികയായിരുന്ന നികിതയ്ക്ക് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിരുന്നു. പക്ഷേ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും ആരാധകർക്ക് സംശയം ഉണ്ട്. മമ്മൂട്ടി നായകനായ ‘ബസ് കണ്ടക്ടർ’ എന്ന സിനിമയിൽ നികിത മലയാളത്തിൽ അഭിനയിച്ചിരുന്നു. സിനിമയിൽ തീർത്തും അപ്രതീക്ഷിതമായ ഒരു തുടക്കം ലഭിച്ച നായികമാരിൽ ഒരാളാണ് നികിത. 2002 ഇൽ സീ ടിവിയിൽ പ്രക്ഷേപണം ചെയ്ത ആധി രഹേംഗി ബഹാരെം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് നികിത അഭിനയരംഗത്തേക്ക് കടന്നു വന്നത്. ജൂഹുവിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നികിതയെ തെലുഗു നിർമ്മാതാവായ രാം നായിഡു കണ്ടതോടെയാണ് അവരുടെ തലവര തന്നെ മാറ്റിയത്. തന്റെ പുതിയ ചിത്രമായ ഹായ് എന്ന ചിത്രത്തിലേയ്ക്ക് രാം നായിഡു നികിതയെ ക്ഷണിച്ചു.

ഹായ്ക്കു ശേഷം ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ച നികിതയ്ക്ക് അടുത്ത ക്ഷണം നൽകിയത് മലയാളി സംവിധായകൻ ഫാസിൽ ആയിരുന്നു. അങ്ങിനെയാണ് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ നികിത എത്തിയത്. വെങ്കിട് പ്രഭുവിന്റെ സരോജ പോലുള്ള ചിത്രത്തിൽ കൂടി മികച്ച ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞ നികിതക്ക് എന്നാൽ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. 2011 ൽ ആയിരുന്നു സിനിമ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊടുള്ള വാർത്ത പറന്നത്. കന്നഡ സിനിമയിലെ മിന്നും താരമായിരുന്ന ദർശനുമായി ഉള്ള ബന്ധം തന്നെ ആയിരുന്നു കാരണം. ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടെന്നുള്ള വാദവുമായി എത്തിയത് ദര്ശന്റെ ഭാര്യ തന്നെ ആയിരുന്നു. നികിതയും ദര്ശനും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കൂടി ആയിരുന്നു ഇത് ഉണ്ടായത് എന്നായിരുന്നു വാദം. തുടർന്ന് ദര്ശന്റെ ഭാര്യ നൽകിയ പരാതിയിൽ നികിതയെ മൂന്നു വർഷത്തേക്ക് അഭിനയത്തിൽ നിന്നും വിലക്കി, എന്നാൽ വിലക്ക് പിന്നീട് പിൻവലിച്ചു.

എന്നാൽ പിന്നീട് നികിത ഈ വിഷയത്തിനെ കുറിച്ച് പറഞ്ഞത്, ഇത്തരത്തിൽ ഉള്ള വിവാദ ഗോസ്സിപ് ഉണ്ടായതോടെ ഞാൻ ദർശനുമായി ഉള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. സംസാരിക്കുന്നത് പോലും നിർത്തി എന്നായിരുന്നു. “ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, അവിഹിതബന്ധം ഉണ്ടായിരുന്നില്ല. വിജയലക്ഷ്മിക്കും സിനിമാലോകത്തിനാകെ ഇത് അറിയാമായിരുന്നു. എന്നിട്ടും, ഞാൻ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരു അഭിനേത്രി എന്ന നിലയിൽ, സഹനടന്മാരുമായി നല്ല ബന്ധം പങ്കിടുന്നത് വ്യക്തമാണ്, പക്ഷേ എന്റെ സൗഹൃദം. മറ്റൊരു രീതിയിൽ വ്യാഖാനിക്കപ്പെട്ടു എന്നായിരുന്നു നിഖിത ദര്ശന്റെ ഭാര്യ നടത്തിയ പ്രസ്താവനക്ക് മറുപടി നൽകിയത്. തുടർന്ന് വിവാഹം കഴിച്ച താരം ഇപ്പോൾ ഭർത്താവിനൊപ്പം ആണ് ഉള്ളത്. മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി എത്തിയത് നിഖിതയാണ്. ക്രോണിക് ബാച്ചിലര്‍, കല്യാണ രാമന്‍ മൈ ബോസ് എന്നീ റീമേക്ക് ചിത്രങ്ങളില്‍ നമിതയാണ് നായിക വേഷം അവതരിപ്പിച്ചത്.

Continue Reading

Most Popular

Film News32 mins ago

നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച്‌...

Film News2 hours ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News5 hours ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Film News7 hours ago

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

Film News20 hours ago

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ...

Film News1 day ago

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില. ബ്ലാക് ബാഡ്ജിന്റെ...

Film News2 days ago

ആരെയെങ്കിലും പ്രണയിച്ചൂടെ ആരാധകൻന്റെ ചോദ്യത്തിന് മറുപടി നൽകി സാമന്ത..!

സാമന്ത റൂത്ത് പ്രഭുന്റെ പുതിയ ചിത്രമായ ശാന്തകുന്തളം ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്.അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനായി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ...

Film News2 days ago

ഇന്നസെന്‍റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല; സലിം കുമാര്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്.കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടന്‍. ഇന്നസെന്‍റിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമലോകം. ഇന്നസെന്‍റ് ചേട്ടന്...

Film News3 days ago

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി..!

മലയാള സിനിമയിലെനിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും...

Film News6 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Trending