Connect with us

Film News

നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി..രാത്രി പിന്നാലെ കൂടിയ യുവാവിന് ചുട്ട മറുപടി നല്കി അസാനിയ നസ്രീൻ.

Published

on

നിന്റെ മൂഡ് കണ്ടപ്പോൾ എനിക്ക് മൂഡായി..രാത്രി പിന്നാലെ കൂടിയ യുവാവിന് ചുട്ട മറുപടി നല്കി അസാനിയ നസ്രീൻ.

രാത്രി ജോലി കഴിഞ്ഞ് നടന്നു വരുന്ന വേളയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വീഡിയോ സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സെലിബ്രറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിൻ . ജോലി കഴിഞ്ഞ് ആലുവ റോഡിലൂടെ നടന്നുവരവെ ഒരു യുവാവ് ദീർഘനേരം തന്നെ പിന്തുടർന്ന് തന്റെ അരികിലെത്തി. നിന്റെ മൂഡ് കണ്ടപ്പോൾ എനിക്കും മൂഡായെന്ന് പറഞ്ഞ് പിന്നാലെ കൂടി.

View this post on Instagram

So this incident happened to me about 30 min ago near deshom(Aluva) . The creep in the video I am sharing was after me apparently because – "ninte mood kandapo enik mood ai" (I got turned on by ur ass) – his words. When I followed him and started making this video he covered his face and left. He is a swiggy delivery person and his vehicle number is KL41 F 6977. To all those who will question why a girl was out at "this time", just like him I too work. If him being out at this time for work is fine for you and me being out is not then please dont comment. In the name of "protection" we have stayed hiding for long, now they need to leave and make the streets safe for us. It's high time we stand up to these perverts. Moreover this is a swiggy deilvery person, how can we let these creeps come to our homes! @swiggyindia

A post shared by Asaniya Nazrin (@asaniya_nazrin) on

താൻ മൊബൈലിൽ ദൃശ്യങ്ങളെടുക്കുന്നു എന്ന് കണ്ടപ്പോൾ കക്ഷി മുഖം പൊത്തി പയ്യെ സ്ഥലം വിട്ടെന്നും പറയുന്നു. സ്വിഗ്ഗി ഡെലിവറി ബോയ് ആണ് കക്ഷി.അയാളുടെ നമ്പരടക്കം താരം പങ്കുവച്ചിട്ടുണ്ട് കൂടാതെ ബൈക്കുടമയുടെ വിവരങ്ങളും പുറത്തുവിട്ടു.

 

എന്നാൽ അസമയത്ത് എന്തിന് പെണ്ണുങ്ങൾ ഇറങ്ങിനടക്കുന്നു എന്ന ചോദിങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് നസ്രിൻ. അയാൾക്ക് ജോലികഴിഞ്ഞ് നടക്കാമെന്നതുപോലെ തനിക്കുംനടക്കാൻ അവകാശമുണ്ടെന്ന് നസ്രിൻ ചൂണ്ടിക്കാട്ടുന്നു. നിരവധി പേർ നസ്രിനെ പിന്തുണച്ച് രംഗത്തെത്തി. വിഷയത്തിൽ പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്ന് സ്വിഗ്ഗി തന്നെ നസ്രിന് ഉറപ്പു നല്കി.

Film News

‘ചിന്താവിഷ്ടയായ ശ്യാമള’ ഞാൻ മോഷ്ടിച്ചത്, സത്യൻ അന്തിക്കാട്, ജയറാം–മീര ജാസ്മിൻ–സത്യൻ അന്തിക്കാട് വീണ്ടും

Published

on

By

SATHYAN-aNTHIKKAD

മലയാള സിനിമയ്ക്ക് ഏക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം–സത്യൻ അന്തിക്കാട് ടീം. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്ന എന്ന വാർത്തയാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്ന വിവരം സത്യൻ അന്തിക്കാട് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ദേവിക സഞ്ജയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ…

Posted by Sathyan Anthikad on Tuesday, 13 April 2021

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു. ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്.’ എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു. ‘ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്.’ അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്. ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.’

ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. ‘ഞാൻ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.

സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.

എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

Continue Reading

Film News

ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

Published

on

By

Samyuktha-varma

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ 18 ചിത്രങ്ങളില്‍ മാത്രം എന്നിരുന്നാലും ഇന്നും ഓരോകഥാപാത്രങ്ങളും സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിക്കുന്നുണ്ട്.  ആദ്യ ചിത്രത്തിലെ അഭിനയത്തിനുതന്നെ സംസ്ഥാന അവാര്‍ഡ്, അടുത്ത വര്‍ഷം വീണ്ടും അതേ പുരസ്കാരം. അഭിനയം നിര്‍ത്തിയിട്ട് ഇപ്പോള്‍ 20 വര്‍ഷം.  പക്ഷേ,  ഇന്നും മലയാളികളുടെ മനസ്സില്‍ അവള്‍ അഭിനേത്രിയാണ്. അവളുടെ തിരിച്ചു വരവ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുമുണ്ട്. പറഞ്ഞു വരുന്നത് സംയുക്ത വര്‍മയെന്ന നടിയെ കുറിച്ചാണ്.

നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് നടി സംയുക്ത വര്‍മ. ഹരിതം ഫുഡ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ അവരുള്ളത്.Samyuktha Varma അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരമെന്ന് പരസ്യം ഓര്‍മപ്പെടുത്തുന്നു.

Samyuktha Varma

Continue Reading

Film News

‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്

Published

on

By

Kaillash-and-Appani-Sharath

സമൂഹമാധ്യമങ്ങളില്‍ നടന്‍ കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന്‍ അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞത്. ഇതിനെതിരെയാണ് ശരത് രംഗത്ത് എത്തിയത്. എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. അപ്പാനി ശരത്ത് ആണ് നായകൻ. പ്രധാനകഥാപാത്രമായിട്ടാണ് കൈലാഷ് ചിത്രത്തിൽ എത്തുന്നത്.

kaillash‘അയാളും ഒരു നടൻ ആണ് അതിലുപരി ഒരു മനുഷ്യനും, മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, സപ്പോർട്ട് ആക്ടർ കൈലാഷ് എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ശരത് സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് പങ്കിട്ടത്.നിരവധി ആരാധകർ ആണ് കൈലാഷിനും ശരത്തിനും ആശംസകളുമായി എത്തിയത്. ബ്രോ പരിഹസിക്കുന്ന ആളുകളോട് പോകാൻ പറയ്, മികച്ച നടൻ ആണ് കൈലാഷ് തുടങ്ങി നിരവധി അഭിപ്രായങ്ങളും ആരാധകർ പങ്കിടുന്നുണ്ട്.

Continue Reading

Film News

ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

Published

on

By

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ  നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഫിയോക്കിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

joji

തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതാണ് തിയേറ്റർ ഉടമകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

irul

ഫിയോക്കിന്റെ യോഗത്തിനു ശേഷം ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഇക്കാര്യം ഫഹദിനെ ഫോണിൽ അറിയിച്ചെന്നും ഫഹദ് ഫിയോക്ക് അംഗങ്ങളോട് സംസാരിച്ച് ധാരണയിലെത്തിയെന്നും റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

Continue Reading

Film News

ധനുഷിന്റെ കര്‍ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

Published

on

By

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്‌കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്‍ണന് മുന്‍പേ തന്നെ സംവിധായകന്‍ മാരി സെല്‍വരാജ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു.

dhruv

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.കബടി കളിക്കാരന്റെ ജീവിതകഥയാണ് സിനിമ. തമിഴ്‌നാട്ടില്‍, ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് ദേശീയ ശ്രദ്ധ നേടിയ ആളുടെ യഥാര്‍ത്ഥ ജീവിത കഥയാണ് മാരി സെല്‍വരാജ് സിനിമയാക്കുന്നത്. ഏഷ്യന്‍ ഗെയിമില്‍ സ്വര്‍ണ മെഡല്‍ നേടിയ കളിക്കാരനാണ്. സിനിമയ്ക്ക് വേണ്ടി ധ്രുവ് കബടി പരിശീലനം തുടങ്ങി എന്നാണ് പുതിയ വാര്‍ത്തകള്‍.dhruv

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അച്ഛന്‍ ചിയാന്‍ വിക്രമിന് ഒപ്പമുള്ള സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ മാത്രമേ മാരി സെല്‍വരാജ് ചിത്രത്തിലേക്ക് ധ്രുവ് വിക്രം കടക്കുകയുള്ളൂ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പാത്രസൃഷ്ടിയും പൂര്‍ണമല്ല. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ രഞ്ജിത്താണ് ചിത്രം നിര്‍മിയ്ക്കുന്നത്.dhruv

Continue Reading

Most Popular

Prathap-Chandran Prathap-Chandran
Celebrity8 hours ago

അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍, ആശംസകളുമായി ആരാധകർ

കഴിഞ്ഞസീസണിലെ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. ‘ബിഗ് ബോസിലേക്ക് എത്തും മുൻപേ പരസ്പരം കണ്ടിഷ്ടമായതാണ് അനുപമയെ. എന്നെ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ്...

Photos8 hours ago

പുതിയ ഫാഷൻ തരംഗം പ്രേക്ഷകർക്ക് സമ്മാനിച്ചു അന്ന ബെൻ, ഏറ്റെടുത്തു ആരാധകരും

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ...

IZAHAAK-BOBAN-KUNCHACKO IZAHAAK-BOBAN-KUNCHACKO
Celebrity9 hours ago

ഇസാഖിന്റെ രണ്ടാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചനും പ്രിയയും

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന്‍ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക്...

Photos12 hours ago

മഴയും കൃഷ്ണനും പിന്നെ ഞാനും, വൈറലായി ഉമാ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മലയാള മിനിസ്ക്രീൻ പ്രേക്ഷകാരുടെ ഇഷ്ടപാരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംഭരക്ഷണം ചെയ്ത പരമ്പര വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടു പ്രേക്ഷകര്‍ക്ക് ഒരുപ്രത്യേക ഇഷ്ടമാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്   ഉമാ നായർ.  വാനമ്പാടിയിലെ...

pearlish pearlish
Uncategorized15 hours ago

അതുകൊണ്ണ്ടുതന്നെ അവൾക്കു ‘നില’ എന്ന പേരാണ് ഏറ്റവും അനുയോജ്യം, പേർളിഷ്

മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവളേ ചുറ്റിപ്പറ്റിയാണ് എന് മുമ്പ്തന്നെ കുറിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേര്ളിഷ് ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച...

Ameya Ameya
Celebrity1 day ago

കള്ളക്കണ്ണനൊപ്പം വെണ്ണ കട്ടുതിന്നു രാധ പാറുക്കുട്ടി, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഉപ്പും മുളകിലെ പാറുകുട്ടിയെ ആരും മറന്നിട്ടില്ലല്ലോ ? സീരിയൽ നിർത്തിയിട്ട് മാസങ്ങൾ ആയെങ്കിലും പാറുകുട്ടിയും ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ, വിഷു...

Nayanthara Nayanthara
Celebrity1 day ago

പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചു നയൻസ്, വിക്കി എവിടെ എന്ന് ആരാധകർ

വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകയായ നയൻതാര പോസ്റ്റ് ചെയ്യാറുളളത്. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ...

isac isac
Celebrity1 day ago

ആരാധകരുടെ ഇസക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ, ആശംസകളുമായി താരങ്ങളും

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ...

Rajisha Vijayan Rajisha Vijayan
Celebrity1 day ago

നായികയാകണമെന്നു നിർബന്ധം പിടിച്ചിട്ടില്ല കഥാപാത്രം മാത്രമാണ് പ്രധാനം, രജീഷ വിജയൻ

അനുരാഗകരിക്കിന്‍ വെളളം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം കുറിച്ച  താരമാണ് രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

viral-photoshoot viral-photoshoot
Photos2 days ago

സേവ് ദി ഡേറ്റ് ഷൂട്ട് എന്ന് തെറ്റിദ്ധരിച്ചു കപ്പിൾ ഫോട്ടോഷൂട്ടിനെതിരെ വിമർശനം, വൈറലായി ഫോട്ടോസ്

ഫോട്ടോഷൂട്ടുകൾ ഗ്ലാമറസാവുമ്പോൾ ട്രോളുകളും വിമർശനങ്ങളൂം ഒക്കെ വരാറുണ്ട്.വെഡിങ് ഷൂട്ടിൽ തന്നെ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി ഫോട്ടോഗ്രാഫറുമാരുടെ...

Trending