Celebrity
ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി പറയുന്നത്.
കുറിപ്പ് പൂര്‍ണ്ണ രൂപം..എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ATC യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി
പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി c u later പറഞ്ഞു ബ്ലോക്ക് ചെയ്തു എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും
നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളത് ഇത്രക് ഓവര്‍ ആകാന്‍.. നിങ്ങള്‍ ഈ പറഞ്ഞത് അയച്ച ആള്‍ക്ക് ആ മെസ്സേജില്‍ തന്നെ മറുപടി കൊടുത്ത് ബ്ലോക്ക് ആക്കിയാല്‍ പോരെ എന്നായിരുന്നു ഒരാളുടെ കമന്റ്. ബ്ലോക്ക് ചെയ്തു മിണ്ടാതിരുന്നാല്‍ ഈ വ്യക്തി വേറൊരാള്‍ക്കും ഇതുപോലെ മെസ്സേജ് അയക്കും.. എന്നാണ് അശ്വതി നല്കിയ മറുപടി
Celebrity
രണ്ട് സിനിമകളിലെയും കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തന്റെ ഭർത്താവു മോണിറ്ററിനു മുൻപിൽ ഉണ്ടായിരുന്നു; അദ്ദേഹത്തിന് പ്രശ്നമില്ല; കാണുന്ന നിങ്ങൾക്ക് എന്താണ് പ്രശ്നം; ദുർഗ കൃഷ്ണ പറയുന്നത് ഇങ്ങനെ..!!

വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ദുര്‍ഗയ്ക്ക് സാധിച്ചു. നടിയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 2021 ഏപ്രില്‍ 5 നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.ഉടല് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ദുര്‍ഗ കൃഷ്ണ അഭിനയിച്ച, ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ചര്‍ച്ചകള്‍ പിന്നീട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും, സിനിമയില്‍ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ.
ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ചില രംഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദുര്‍ഗയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ചിത്രത്തിലെ ഇമന്റിമേറ്റ് രംഗങ്ങളെക്കുറിച്ചായിരുന്നു ഈ വിമര്‍ശനങ്ങളെല്ലാം. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗില്‍ ഉടനീളം തനിക്കൊപ്പം ഭര്‍ത്താവ് ഉണ്ണിയും ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സിനിമയുടെ തിരക്കഥ ആദ്യം വായിക്കുന്നതു പോലും അദ്ദേഹമാണ്. തിരക്കഥ വായിച്ചതിന് ശേഷം ഉണ്ണിയേട്ടനാണ് തന്നോട് ഈ സിനിമയില്‍ നീ അഭിനയിക്കണം എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്തുണയിലാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു. ആദ്യം വിമര്‍ശിച്ച ആളുകള്‍ സിനിമ കണ്ടതിന് ശേഷം അവരുടെ തെറ്റ് ധാരണകള്‍ തിരുത്തിയതായും ദുര്‍ഗ വ്യക്തമാക്കി. ലിപ് ലോക്ക് ചെയ്താൽ നായികയെ മാത്രമാണ് എല്ലാവരും വിമർശിക്കാറുള്ളത്. താൻ വായുവുമായല്ല ലിപ്ലോക്ക് ചെയ്തിട്ടുള്ളത് .എന്നിട്ടും മറുവശത്തുള്ള ആളുടെ പ്രകടനം ആരും വിമർശിക്കുന്നില്ല.
നായികയ്ക്കും നായികയുടെ കുടുംബത്തിനും മാത്രമാണ് എപ്പോഴും വിമർശനം ഉണ്ടാകാറുള്ളത് . തനിക്ക് ശരിയെന്ന് തോന്നുന്ന വഴിയിലൂടെ യാത്ര ചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ താൻ അഭിനയിക്കുന്നത് എന്നാണ് ദുർഗ കൃഷ്ണ പറയുന്നത് .ദുർഗ കൃഷ്ണ യുടെ വാക്കുകൾ ഇങ്ങനെയാണ് ,ഈ ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ഇന്റിമേറ്റ് സീൻ. ഇത് സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല. കഥയ്ക്ക് അത്രമാത്രം ആവശ്യമുള്ളതിനാൽ മാത്രമാണ് ഇതിൻറെ പേരിൽ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നു വയ്ക്കാൻ കഴിയില്ല .ലോക്കേഷനിൽ മോണിറ്ററിങ് മുന്നിൽ ഭർത്താവും ഉണ്ടായിരുന്നു . മുമ്പ് ഒരു ചിത്രത്തിൽ താൻ ലിപ്ലോക് ചെയ്തതിൻറെ പേരിൽ അദ്ദേഹത്തിന് നേരെ വിമർശനമുയർന്നിരുന്നു .ആ രംഗം ചിത്രീകരിക്കുമ്പോൾ തൻറെ കൂടെ ഭർത്താവും ഉണ്ടായിരുന്നു .അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇത് കാണുന്നവർക്ക് ഉള്ളത് എന്നാണ് ദുർഗ കൃഷ്ണ ചോദിക്കുന്നത്.
ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ നവാഗതനായ രതീഷ് രഘു നന്ദന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘ഉടല്’. അഭിനയത്തിന്റെ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാധ്യതകളെ പ്രേക്ഷകര്‍ക്കു മുന്നില്‍ നിഷ്പ്രയാസം എത്തിച്ച ഇന്ദ്രന്‍സിന്റെ കഥാപാത്രമാണ് എടുത്തു പറയേണ്ടത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തോടൊപ്പം തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് ദുര്‍ഗ കൃഷ്ണ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ മികച്ച പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും സ്വന്തമാക്കുകയാണ് ചിത്രം.
Celebrity
അമ്മ എടുത്ത ആ തീരുമാനം ആയിരുന്നു എന്റെ ജീവിതം മാറ്റിമറിച്ചത്; അതായിരുന്നു ശരി; ശ്രാവൺ മുകേഷ് തുറന്ന് പറയുന്നു..!!

നടൻ മുകേഷിന്റെയും സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു. ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് സരിത. സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ബിഗ് സ്ക്രീനില്‍ വേഷമിട്ട സരിത നടന് മുകേഷുമായുള്ള വിവാഹത്തേടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ സരിതയും മുകേഷും തമ്മിലുള്ള ദാമ്പത്യംം അധിക നാള് നീണ്ടു നിന്നില്ല. ശ്രാവണും തേജയുമാണ് ഇവരുടെ മക്കള്‍. ഇരുവരും സരിതയ്ക്കൊപ്പമാണ് താമസം. ശ്രാവണ്‍ മുകേഷിന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തുകയായിരുന്നു. കല്ല്യാണം എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ടത് ശ്രാവണ്‍ ആയിരുന്നു. പിന്നീട് ശ്രാവണിനെ സിനിമയില്‍ കണ്ടില്ല.സരിതയ്ക്ക് മക്കള്‍ അഭിനയിക്കുന്നതിനേക്കാള്‍ പഠിക്കുന്നതിനോടായിരുന്നു താല്‍പ്പര്യം. വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചും സരിത മക്കളെ പഠിപ്പിച്ചു. ശ്രാവണ്‍ ഇന്ന് ദുബായില്‍ പേരുകേട്ട ഡോക്ടര്‍ ആണ്. ശ്രാവണിന്റെ താല്‍പ്പര്യ പ്രകാരം ആണ് കല്ല്യാണം എന്ന സിനിമയില്‍ അഭിനയിച്ചത്. പക്ഷേ, സിനിമ വിജയകരമായിരുന്നില്ല. കോവിഡ് കാലത്ത് ശ്രാവണിന് സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ സമയത്ത് സരിത മകനോട് പറഞ്ഞത് ഈ ലോകത്ത് ഇത്രയും വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടി കടന്ന് പോകുന്ന സമയത്ത് സിനിമയ്ക്കല്ല മറിച്ച് കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ്.
ആ ഉപദേശം സ്വീകരിച്ചാണ് ശ്രാവണ്‍ സിനിമയിലേക്ക് വന്ന അവസരങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇന്ന് തന്റെ മേഖലയിൽ നിരവധി പുരസ്കാരങ്ങൾ സഹിതം നേടിയിട്ടുള്ള ശ്രാവണിന്റെ അടുത്ത് റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ചികിത്സ തേടിയെത്തിയിരുന്നു. തന്റെ ജോലിയില്‍ താന്‍ സജീവമായപ്പോള്‍ അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് ബോധ്യമായെന്ന് ശ്രാവണ്‍ പറയുന്നു. അമ്മയാണ് തങ്ങള്‍ക്കെല്ലാം എന്നും അമ്മയുടെ വാക്കിന് മറുവാക്ക് ഇല്ലെന്നും ശ്രാവണ്‍ പറയുന്നു. ഇപ്പോഴിതാ, തന്റെ ബർത്ത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. അമ്മ സരിതയ്ക്കും സഹോദരനുമൊപ്പമായിരുന്നു ശ്രാവണിന്റെ പിറന്നാൾ ആഘോഷം. ഇരുവർക്കുമൊപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകേഷ്-മേത്തിൽ ദേവിക വിവാഹ വിഷയവുമായി ബന്ധപ്പെട്ട് ഒരിക്കൽ സരിത പ്രതികരിച്ചപ്പോൾ പറഞ്ഞത്..
താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത് എന്നാണ്. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് സരിത ചോദിച്ചത്.
Celebrity
മാതാപിതാക്കളാണെന്ന് പറഞ്ഞെത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്; പരസ്യമായി മാപ്പും പറയണം; സംഭവം ഇങ്ങനെ..!!

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് പണം നല്കാന് താരം വിസമ്മതിക്കുകയാണെന്ന് അവര്‍ അവകാശപ്പെട്ടു. നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.
ഇപ്പോഴിതാ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. 10 കോടി രൂപയാണ് ധനുഷ് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു.
അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമാണ് ഇവരുടെ വാദം. സംവിധായകന് കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്പ്പറേഷന് അധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനുമുമ്പു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന് ആരോപിക്കുന്നത്. വ്യാജ പരാതി പിൻവലിച്ചില്ലായെങ്കിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ദമ്പതികൾക്കെതിരെ ഇത് ആദ്യമായല്ല ധനുഷും കുടുംബവും രംഗത്തെത്തുന്നത്. ആരോപണമെല്ലാം അടിസ്ഥാനരഹിതമാണെന്നും മാപ്പ് പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് ഇറക്കണമെന്നും നേരത്തെ ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു.
Celebrity
ധനുഷിന്റെ ഒപ്പമുള്ള കി ട പ്പ റ രംഗം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക..!!

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മാളവിക മോഹനന്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന താരമായി മാറിയിരിക്കുകയാണ് മാളവിക. രജനികാന്തിന്റെ ‘പേട്ട’ എന്ന ചിത്രത്തിലൂടെ നടി മാളവിക മോഹനന് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.വിജയ് നായകനായെത്തിയ ‘മാസ്റ്റര്‍’ ആയിരുന്നു കോളിവുഡിലെ നടിയുടെ രണ്ടാമത്തെ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ രജനികാന്തിനും വിജയിക്കും ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ചുരുക്കം താരങ്ങളിലൊരാളാണ് മാളവിക. സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മാളവികയുടെ മറയില്ലാത്ത വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാളവിക. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെ.ഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്.
‘മാരന്’ എന്ന ധനുഷ് ചിത്രത്തിലെ കി ട പ്പ റ രം ഗ ത്തെ കുറിച്ചായിരുന്നു ചോദ്യം. മാരന് എന്ന ചിത്രത്തിലെ കി.ട.പ്പ.റ രം.ഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ മാളവിക, തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. ചിലര്‍ നടിയെ വിമര്‍ശിച്ചും എത്തിയിരുന്നു. നടിയുടെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കമന്റ് ചുവടെ: നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂ.ട.ന് ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. അതിന് മാളവിക നല്കിയ മറുപടി ഇതാണ്.
‘നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ, അപ്പോള്‍ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ.’ പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താര എന്ന നായിക വേഷമാണ് മാളവിക ചെയ്തത്. ഇനി ബോളിവുല്‍ നിര്‍മ്മിക്കുന്ന യു.ദ്ര എന്ന സിനിമയുടെ തിരക്കുകളിലാണ് നടി. ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താരം തുറന്ന് പറയുന്നുണ്ട്. താനൊരു നടിയായി മാറിയില്ലായിരുന്നുവെങ്കില്‍ തന്റെ അച്ഛന് കെയു മോഹനനെ പോലെ താനുമൊരു ഛായാഗ്രാഹകയാകുമായിരുന്നുവെന്നാണ് മാളവിക പറയുന്നത്.
Celebrity
അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും തന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു..!!

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു .പിന്നീട് തെലുങ്കിലും മികച്ച വേഷം താരം ചെയ്തു .എന്നാൽ ആ കാലയളവിൽ മലയാളത്തിൽ സിനിമ ചെയ്യാൻ താരം തയ്യാറായിരുന്നില്ല. പിന്നീട് ദിലീപ് നായകനായ ബോഡിഗാർഡ് എന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തി .അങ്ങനെ തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിൽക്കുന്ന സമയത്താണ് നയൻതാര വിവാഹിതയാകുന്നത് .എന്നാൽ പെട്ടെന്ന് തന്നെ വിവാഹമോചനം നേടുകയും സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു.വിവാഹത്തിനുമുമ്പ് രജനീകാന്ത് ,അജിത് ,വിജയ്, ധനുഷ് എന്നിവരുടെ കൂടെ വമ്പൻ ഹിറ്റുകൾ താരം തമിഴ് പ്രേക്ഷകർക്ക് നൽകിയിരുന്നു . വിവാഹമോചനത്തിന് ശേഷം തിരികെ എത്തിയ താരം രാജാറാണി എന്ന ആര്യയുടെ ചിത്രത്തിൽ വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത് .പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരമിപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് .
തന്മയത്തോടുകൂടിയുള്ള അഭിനയവും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ടാവാം തെന്നിന്ത്യൻ സിനിമ ലോകത്തുതന്നെ നയന്‍താര അഭിമാനം ആയി മാറി കഴിഞ്ഞു .കഴിഞ്ഞദിവസം താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴിലെ ഒരു ചാനലിൽ ഒരു പരിപാടി ചെയ്തിരുന്നു .അതിൽ പങ്കെടുക്കാൻ എത്തിയ താരം മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറേ ക്കുറിച്ച് സംസാരിച്ചു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയാണ്, തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു .വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു . തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത് . തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്ഹയായിട്ടുണ്ടാവുക. ഒറ്റയ്ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്.
ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ ‘ആറാട്ട്’ എന്ന് കൂടി ഓര്‍ക്കണം.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity11 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!