ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ പ്രാണ വൈകാതെ തിയേറ്ററില്‍ എത്തും.

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ വൈകാതെ തിയേറ്ററില്‍ എത്തും. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്. സിനിമയെന്ന അത്ഭുതത്തിന് ശ്രവ്യ-ദൃശ്യാനുഭവത്തിന്‍റെ പുത്തന്‍ പ്രതീതി പ്രേക്ഷകന് സമ്മാനിക്കുവാന്‍ ലോക സിനിമയുടെ ചരിത്രത്തിലെ ആകുവാനോരുങ്ങുന്ന പ്രാണയിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് ഇതുവരെ കിട്ടാത്ത ദൃശ്യാനുഭവം ആയിരിക്കും.
ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി കെ പ്രകാശ് പ്രാണ ഒരുക്കുന്നത്. എന്നും പരീക്ഷണങ്ങളോടൊപ്പം സഞ്ചരിച്ച സംവിധായകനായ വി.കെ. പ്രകാശ് പ്രാണയിലൂടെ പ്രേക്ഷകന് നല്‍കുന്നത് ഒരു പുതിയ ദൃശ്യവിരുന്ന് തന്നെയാണ്.

അഭിനയപ്രാധാന്യമുളള റോളുകളിലൂടെ മികച്ച താര നായികയെന്ന പദവി സ്വന്തം പേരിനോട് ചേര്‍ത്ത് വച്ച, അഭിനയിച്ച തന്‍റെ ചിത്രങ്ങളുടെ വ്യാപ്തി കൊണ്ട് നേടിയെടുത്ത നിത്യ മേനോന്‍ ഏക കഥാപാത്രമായി വരുന്ന ചിത്രമാണ് പ്രാണ.
ഒരു സിനിമയ്ക്ക് ആവശ്യമായ സാങ്കേതിക വിദഗ്ദര്‍ ഇന്ത്യന്‍ സിനിമയുടെ കുലപതികള്‍ ആണെങ്കില്‍ ആ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് പ്രാധാന്യം കൂടും.
പ്രാണ സിനിമയുടെ ജീവനാടിയായ ക്യാമറ ചലിപ്പിച്ചത് ഇന്ത്യൻ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി.ശ്രീറാമാണ്. .
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സിനിമാ ചരിത്രത്തിൽ ആദ്യമായി സിങ്ക് സറൌണ്ട് സൌണ്ട് ഫോർമാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രമായ പ്രാണയില്‍ . ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.
പ്രാണയുടെ 4 ഭാഷകളിലെയും പോസ്ററുകള്‍ വൈറലാകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഏടവും വലിയ വസ്തുത ആരാണ് പോസ്റ്റര്‍ ഡിസൈനര്‍ എന്നതായിരുന്നു. ചെയ്ത വര്‍ക്കുകള്‍ എല്ലാം വേറിട്ടതും മനസില്‍ തങ്ങി നില്‍ക്കുന്നതുമാക്കി തമിഴ് സിനിമകളുടെ മൂല്യമുള്ള പോസ്റര്‍ ഡിസൈനര്‍ വിൻസി രാജ് മലയാള സിനിമ തട്ടകത്തിലേക്ക് പ്രണയിലുടെ തന്‍റെകൈയൊപ്പ് ചാർത്തി കഴിഞ്ഞിരിക്കുകയാണ്.

അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിൽ എസ്. രാജ് പ്രൊഡക്ഷൻസിന്റെയും റിയൽ സ്റ്റുഡിയോയുടേയും ബാനറിൽ സുരേഷ് രാജ്, പ്രവീൺ കുമാർ, അനിത രാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റ്റെജി മണലേൽ ആണ്.
ഇന്ത്യന്‍ സിനിമയുടെ മഹാ പ്രതിഭകള്‍ ഒന്നിക്കുന്ന പ്രാണയുടെ മേയികിംഗ് തന്നെ വ്യത്യസ്തമാകുമ്പോള്‍ . നുതന സാങ്കേതിക വിദ്യകളുടെ തനിമ ചോരാതെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പറ്റിയ മികവുറ്റ തിയറ്ററുകള്‍ കേരളത്തില്‍ ഇല്ലന്നുള്ള വസ്തുത മനസ്സിലാക്കണം. ഇന്ത്യയിലെ മറ്റു എല്ലാ ഭാഷാ സിനിമകളും ഉറ്റു നോക്കുന്ന മലയാള സിനിമകളില്‍ മികച്ച ഫോര്‍മാറ്റില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് എല്ലാ എഫക്ടോടെയും സിനിമ കാണാന്‍ കേരളത്തിനു പുറത്ത് പോകേണ്ടി വരുമോ എന്നാണ് പുതിയ സംശയംവരുന്ന ഓരോ ദിവസങ്ങളിലും പ്രാണ നമ്മളെ അത്ഭുതപ്പെടുത്തുമ്പോള്‍ സിനിമ തീയറ്ററുകളില്‍ എത്രത്തോളം ദൃശ്യ ശ്രവ്യ ഭംഗി പ്രേക്ഷകന് നല്‍കുമെന്ന് കണ്ടറിയാം . ഇന്ന് വരെ മലയാളികള്‍ കണ്ടു ശീലിച്ച സിനിമയായിരിക്കില്ല പ്രാണ. മലയാളിക് പുതുമകള്‍ സമ്മാനിക്കാനായി പ്രാണ തിയെറ്ററിലേക്ക്.

കേരളത്തിന്‍റെ സൗന്ദര്യ റാണിയായ അർച്ചന രവി ഇന്ത്യയിലെ Me Too Movement നെ കുറിച്ചു സംസാരിക്കുന്നു

മിസ്റ്റർ സൂപ്പർ ഗ്ലോബ് വേൾഡ്, ആദ്യ റണ്ണറപ്പ് നേടിയ ആദ്യ മലയാളി ആണ് നടി അർച്ചന രവി.2018 ലെ മിസ്സ് സൂപ്പർ ഗ്ലോബ് വേൾഡ് അവരായിരുന്നു. മികച്ച അവതരണത്തിനുള്ള(മിസ്സ്‌ ബെസ്റ്റ് ഇൻട്രൊഡക്ഷൻ ) സബ് ടൈറ്റിലും അവൾ നേടി. ആ ഇവന്റ് നടത്തിയത്,ദുബായ് ഇൽ ഉള്ള സോഫിറ്റൽ റിസോർട്ടിൽ വെച്ച് ആണ്. ഈ പരുപാടി സംഘടിപ്പിച്ചത് പ്രശസ്ത സൗന്ദര്യ മത്സര സംഘാ ടകനും നൃത്ത സംവിധായകനുമായ അരുൺ രത്ന ആണ്. അർച്ചന ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച ജയിച്ച രണ്ടാമത്തെ മലയാളി. സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച് ഏറ്റവും അധികം സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയും അർച്ചന ആണ്.

22 ണ്ട് വയസ് പ്രായമുള്ള നായിക അർച്ചന പരിശീലനം നേടിയ ശാസ്ത്രീയ നർത്തകിയും പൊതു പ്രസംഗികയും കൂടിയാണ്. അവരുടെ ഒരു അഭിമുഖത്തിൽ, പറയുകയുണ്ടായി, കേരളത്തിലെ ഒരു ചെറിയ പട്ടണമായ ചങ്ങനാശേരിയിൽ നിന്നും, പാർവതി ഓമനക്കുട്ടന് ശേഷം ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിച്ച ആദ്യത്തെ മലയാളി പെൺകുട്ടി ആയതും, 2008ഇൽ മിസ്സ് ഇന്ത്യ യുടെ കിരീടം ചൂടിയതും ഒപ്പം 2008ലെ തന്നെ മിസ്സ് വേൾഡ് മത്സരത്തിലെ ആദ്യ റണ്ണർ അപ്പ്‌ ആയതും.

Q) സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ഏറ്റവും അധികം നാമധേയങ്ങൾക് വിധേയ ആയപ്പോൾ നിങ്ങൾക് എന്ത് തോന്നുന്നു?

A) ഏറ്റവും പ്രായം കുറഞ്ഞ ആള് ആയതിൽ ഞാൻ തികച്ചും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സൗന്ദര്യ മല്സരങ്ങളിൽ പങ്കെടുക്കുക എന്നത് എനിക്ക് ഒരു ഹരമായിരുന്നു, അതിൽ എത്ര തവണ ജയിച്ചുവെന്നോ പരാജയപെട്ടുവെന്നോ ഉള്ളത് എന്നെ ബാധിച്ചിരുന്നില്ല. എനിക്ക് വീണ്ടും വീണ്ടും ചെയ്തുകൊണ്ട് ഇരിക്കണമെന്നും ഒരുപാട് കിരീടങ്ങൾ ഇപ്പോളും സ്വന്തമാക്കണമെന്നുമാണ്. അത് എനിക്ക് വല്ലാത്ത ആത്മ വിശ്വാസവും ഉള്ളടക്കവും ഞാൻ സ്റ്റേജിൽ പ്രകടനം കാഴ്ച വെക്കുമ്പോൾ നേടിതരാറുണ്ട്, അത് എന്നെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്.

Q)നിങ്ങൾക് വലിയ സിനിമകളിൽ അഭിനയിക്കണമെന്ന് സ്വപ്നമുണ്ടോ? ഉണ്ടെങ്കിൽ അത് മോളിവുഡിൽ നിന്നുമാണോ അതോ ബോളിവുഡിൽ നിന്നുമാണോ ആരംഭിക്കുന്നത്?

A)എനിക്ക് എപ്പോഴും ഒരു നായികയാവണം എന്നുണ്ട്. എനിക്ക് ഇല്ല ഭാഷകളിലും സിനിമ ചെയ്യണമെന്ന് ഉണ്ട്. എനിക്ക് നല്ലൊരു തിരക്കഥ കിട്ടിയാൽ എനിക്ക് അത് ഒരിക്കലും ഒരു തടസ്സമാവില്ല. അതുകൊണ്ട് ഏതുഭാഷയിൽ നിന്നും എന്റെ സ്വപ്ന കഥാപാത്രങ്ങളെ കിട്ടിയാൽ ഞാൻ അഭിനയിക്കാൻ തയാറാണ്.

Q)ഇന്ത്യയിലെ me too മൂവേമെന്റ് നെ കുറിച് എന്താണ് പറയാനുള്ളത്?

A) me too ഇന്ത്യയിലുള്ള സ്ത്രീകൾക് അവർ നേരിടേണ്ടി വന്ന ലൈംഗിക ആക്രമണങ്ങളെ കുറിച് ശബ്ദമുയർത്തി പറയാൻ mee too മൂവേമെന്റ് ഒരു അവസരമാണ് നൽകുന്നത്. പേടിയും ഭയവും ഇല്ലാതെ നേരിടേണ്ടി വരുന്ന എന്തും തുറന്ന് പറയാൻ കഴിയുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതോർത് ഞാൻ അഭിമാനം കൊള്ളുന്നു. ഇതുകൊണ്ട് പുരുഷൻ നു അവന്റെ പ്രവർത്തിയുടെ പരിണിതഫലങ്ങളെകുറിച ഭാവിയിൽ മറുചിന്ത ഉണ്ടാവാൻ കാരണമായേക്കാം.

സൗന്ദര്യ മത്സര വേദികളില്‍ തരംഗമായി മലയാളി താരം അര്‍ച്ചന രവി

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും ” കെ ടൌണ്‍ ” ലെ ഒട്ടുമിക്ക സൗന്ദര്യ റാണിമാരേയും സ്വാഗതം ചെയ്യുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല . മഞ്ജിമ മോഹന്‍ , മഡോണ സെബാസ്റ്റ്യന്‍ എന്ന വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് പുറമേ കേരളത്തിന്‍റെ മിസ്സ്‌ ക്യൂന്‍ അര്‍ച്ചന രവിയും തമിള്‍ സിനിമയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.

 

19 വയസ്സ് മാത്രം പ്രായമുള്ള മൂന്നാം വര്‍ഷ ആംഗലേയ വിദ്യാര്‍ഥിയായ സുന്ദരി അര്‍ച്ചനയ്ക്ക് നൃത്തം ഒരു ഹരമാണ് . വരും കാലങ്ങളില്‍ ഈ സുന്ദരി താരം വെള്ളിത്തിരയിലേക്ക് കടന്നുവരും എന്നതില്‍ സംശയമില്ല.

അര്‍ച്ചന രവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം