News
ബീജം ഒരു സിറിഞ്ചിലാക്കി ഭാര്യക്കുള്ളിലേക്ക് പുഷ് ചെയ്യാൻ കഴിയുമോ; ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി ബുദ്ധിമുട്ടിയത് ആല്ലേ..ഈ ഒരു അവസരം വെറുതേ പാഴാക്കണ്ട; ഡോക്ടർ പറഞ്ഞ വാക്കുകൾ; കുറിപ്പ്..!!

ലാൽ കിഷർ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ വേൾഡ് മലയാളി സെർക്കിളിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,സെ .ക്സ് ഈസ് നോട്ട് ഈസി.’നിങ്ങളുടെ ബീജം ഒരു സിറിഞ്ചിലാക്കി ഭാര്യക്കുള്ളിലേക്ക് പുഷ് ചെയ്യാൻ കഴിയുമോ,ഇത്രയും നാൾ ഒരു കുഞ്ഞിന് വേണ്ടി ബുദ്ധിമുട്ടിയത് ആല്ലേ. ഈ ഒരു അവസരം വെറുതേ പാഴാക്കണ്ട.ജസ്റ്റ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ.ശ്രമം ഫലം കണ്ടാൽ നമ്മുടെ ഭാഗ്യം.’ലോക്കൽ ട്രെയിനിലെ തിരക്കിനിടയിൽ ഞെങ്ങിഞെരുങ്ങുമ്പോഴും ചുറ്റിനുമുള്ള ശബ്ദങ്ങൾ ഒന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. ഡോക്ടർ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു.ഞാൻ ഒരു നഴ്‌സ് ആയത് കൊണ്ടായിരിക്കുമോ ഡോക്ടർ അങ്ങനെ പറഞ്ഞത് ? എനിക്ക് അങ്ങനെ അത് ചെയ്യാൻ കഴിയുമോ ? ഇത് ഞാൻ പൊന്നുവിനോട് എങ്ങനെ അവതരിപ്പിക്കും ? മനസ്സിലിൽ ചോദ്യങ്ങളുടെ പെരുമഴ പെയ്തിറങ്ങി. എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം. ഡോക്ടർ പറഞ്ഞ സംഭവം എങ്ങനെ നടപ്പിലാക്കാം എന്നുള്ള ചിന്തകളായി എന്റെ മനസ്സിൽ. ഹോസ്പിറ്റലിൽ പോയി ഒരു സ്റ്റെറൈൽ സിറിഞ്ചും,ജെല്ലിയും എടുക്കാം.
റൂമിൽ ചെന്നിട്ട് കാര്യങ്ങൾ വിശദമായി പൊന്നുവിനോട് അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.സിറിഞ്ചിൽ ബീജം ഭാര്യയിലേക്ക് പുഷ് ചെയ്യാൻ ഡോക്ടർ ഭർത്താവിനോട്പറഞ്ഞെങ്കിൽ അതിന്റെ കാരണം എന്താണെന്ന് ആലോചിച്ച് നിങ്ങൾ ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആയിട്ടുണ്ടാകും, അല്ലേ ?നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് ഒന്ന് പോയിവരാം,അപ്പോൾ ചിത്രങ്ങൾ കുറച്ച് കൂടി വ്യക്തമാകും.കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു.ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു. പലരിൽ ചിലരായി ഞങ്ങളും ഒരു കുഞ്ഞ് എന്നുള്ള ആഗ്രഹം ഒരു വർഷം കഴിഞ്ഞ് മതി എന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. ‘എന്റളിയാ, ഇതൊന്നും പിന്നത്തേക്ക് മാറ്റി വെയ്‌ക്കേണ്ട.നടക്കുമ്പോൾ സ്വാഭാവികമായി അത് നടന്നോട്ടെ. ഞാൻ ഒക്കെ ഇപ്പോൾ കിടന്ന് വെള്ളം കുടിക്കുവാ.’ഒരു കുഞ്ഞ് എന്നുള്ള ആഗ്രഹം സ്വപ്നമായി മാറിയ മനസ്സുമായി നടക്കുന്ന കൂട്ടുകാർ എന്റെ ചുറ്റിനും ഉണ്ടായിരുന്നു. അവരുടെ ഉപദേശങ്ങളൊന്നും അന്ന് ചെവിക്കൊണ്ടില്ല.
മാസം തെറ്റി വന്ന് കൊണ്ടിരുന്ന പിരീഡ്സിനെ അന്ന് വരെ അത്ര വലിയ കാര്യമാക്കിയിരുന്നില്ല. കുഞ്ഞിന് വേണ്ടി ട്രൈ ചെയ്ത് തുടങ്ങിയപ്പോളാണ് അതിന്റെ സീരിയസ്നസ് മനസ്സിലായി തുടങ്ങിയത്.ഡോക്ടറിനെ കാണാൻ തീരുമാനിച്ചു.അങ്ങനെ ഗൈനക്കോളജിസ്റ്റിനെ തപ്പി ഞങ്ങളും നടത്തം തുടങ്ങി. നല്ല ഒരു ഡോക്ടറിനെ കണ്ടെത്തുക എന്നുള്ളതാണ് വലിയ ബുദ്ധിമുട്ട്.ആദ്യത്തെ ചെക്കപ്പിൽ തന്നെ “തൈറോയിഡ്” എന്ന വില്ലനെ കണ്ടെത്തി.സമയം തെറ്റി വരുന്ന മാസമുറക്കുള്ള കാരണം തൈറോയ്ഡിന്റെ ആണെന്ന് മനസ്സിലായപ്പോളാണ് മറ്റ് ലക്ഷണങ്ങളായ ക്ഷീണം,മുടി കൊഴിച്ചിൽ, മൂഡ് സ്വിങ്സ് ഒക്കെ ശ്രദ്ധിച്ച് തുടങ്ങിയത്.തൈറോയ്ഡ് ഒക്കെ ചെറിയ വില്ലന്മാർ.കരുത്തുറ്റ വില്ലന്മാരുടെ രംഗപ്രവേശം നടക്കാനിരിക്കുന്നതെ ഉള്ളൂ എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്.അങ്ങനെ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ആറു മാസം കഴിഞ്ഞപ്പോളേക്കും തൈറോയ്ഡ് നോർമലായി. ലക്ഷണങ്ങൾ ഒക്കെ കുറയുകയും ചെയ്തു.എന്നിട്ടും ഞങ്ങളുടെ മനസ്സിലെ ആഗ്രഹത്തിന് പ്രതീക്ഷ നൽകുന്ന ഒന്നും നടന്നില്ല.രണ്ട്,മൂന്ന് ഡോക്ടേർസിനെ അപ്പോളേക്കും കണ്ട് കഴിഞ്ഞിരുന്നു.
സ്കാൻ ചെയ്തു,പി.സി.ഓ.ഡി യുടെ തുടക്കമാണെന്ന് മനസ്സിലായി.പല പല സ്ഥലങ്ങളിൽ മാറി മാറി ചികിത്സിച്ചാൽ പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. അവസാനം ഞങ്ങളുടെ സ്വപ്നം സഫലമാക്കാൻ കഴിയുമെന്ന് പ്രതീക്ഷ നൽകുന്ന ഒരു ഡോക്ടറുടെ അടുത്ത് എത്തിച്ചേർന്നു.ഓരോ ചെക്കപ്പിലും അണ്ഡോൽപ്പാദനം സകാനിംങ്ങിലൂടെ പരിശോധിച്ച് കൊണ്ടിരുന്നു. പ്രത്യുല്പാദനത്തിന് വേണ്ട അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല എന്നുള്ളതായി അടുത്ത പ്രശ്നം.ഹോർമോണുകളുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനായുള്ള മരുന്നുകൾ നൽകി.ഡോക്ടറിലെ വിശ്വാസമാണ് ചികിത്സയിൽ ഏറ്റവും പ്രാധാന്യം. പിന്നെ വേണ്ടത് നമ്മളിൽ പലർക്കും തീരെ കുറവ് ഉള്ള ഒരു സംഭവമാണ് “ക്ഷമ”.ആറുമാസം കൂടി കടന്ന് പോയി.ചെയ്തു കൊണ്ടിരുന്ന ട്രീറ്റ്മെന്റിൽ ഫലമൊന്നും കാണാതെ വന്നപ്പോൾ നമുക്ക് അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം എന്ന് ഡോക്ടർ പറഞ്ഞു തുടങ്ങി.’അണ്ഡങ്ങളെ ഉത്തേജിപ്പിക്കാനായി ഒരു ഇൻജക്ഷൻ നമുക്ക് സ്റ്റാർട്ട് ചെയ്യാം.കുറച്ച് ചിലവ് വരുന്ന ചികിത്സയാണ്.എങ്കിലും നല്ലൊരു റിസൾട്ട് നമുക്ക് പ്രതീക്ഷിക്കാം.
’ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തു. എനിക്ക് തന്നെ വീട്ടിൽ എടുക്കാൻ കഴിയുന്നത് ആയിരുന്നു ആ ഇൻജക്ഷനുകൾ. തുടർന്നുള്ള ദിവസങ്ങളിൽ സ്കാനിങ് ചെയ്തു.അപ്പോളേക്കും ചെറിയ രീതിയിൽ അണ്ഡോൽപ്പാദനം തുടങ്ങിയിട്ടുണ്ട്. നല്ല ലക്ഷണങ്ങളാണ്.സാധാരണ ഗതിയിൽ പ്രത്യുല്പാദനത്തിനായി ഒരു അണ്ഡം മതി. എന്നാൽ ഇവിടെ ഉത്തേജനത്തിലൂടെയുള്ള ഉൽപ്പാദനം ആയത് കൊണ്ട് നാലും അഞ്ചും അണ്ഡങ്ങൾ ഉണ്ടാവാൻ തുടങ്ങി.ഈ സാഹചര്യത്തിൽ പ്രെഗ്നന്റ് ആവുകയാണെങ്കിൽ രണ്ടോ അതിൽ അധികമോ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും മുന്നോട്ടുള്ള കാര്യങ്ങൾ നമുക്ക് നോക്കാമെന്ന് ഡോക്ടർ പറഞ്ഞു. ശാരീരിക ബന്ധം ഏതൊക്കെ ദിവസങ്ങളിലാണ് വേണ്ടെതെന്ന് ഡോക്ടർ വിശദമായി പറഞ്ഞു തന്നു. രണ്ടുപേരും നഴ്‌സ് ആയതിനാൽ പറയുന്ന കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അണ്ഡോൽപ്പാദനം തുടങ്ങി അവ വളർന്ന് തുടങ്ങിയപ്പോൾ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു.പുള്ളിക്കാരിക്ക് ഭയങ്കരമായ വയറുവേദന തുടങ്ങി. ഒരുരക്ഷയുമില്ല.വേദന കൊണ്ട് പുളയുകയാണ്. വേദന ഉണ്ടായാൽ കൊടുക്കേണ്ട മരുന്നുകൾ കൊടുത്തു, മാറുന്നില്ല.വീട്ടിൽ വേറെ ആരുമില്ല. എല്ലാവരും നാട്ടിലാണ്, ഞങ്ങൾ മുംബൈയിൽ.’ചേട്ടാ, എനിക്ക് ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും പറ്റുന്നില്ല. ‘ എന്ന് പറഞ്ഞ് പുള്ളിക്കാരി കരയാൻ തുടങ്ങി.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആകെ ആശയകുഴപ്പത്തിലായി. ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന് വിചാരിച്ചാൽ ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരിക്കുന്ന ഹോസ്പിറ്റൽ വളരെ അകലെയാണ്. ട്രെയിനിൽ പോകണം.ടാക്സി പിടിക്കാം എന്ന് വിചാരിച്ചാൽയാത്ര ചെയ്യുമ്പോൾ വേദന കൂടുകയേ ഉള്ളൂ.’പൊന്നൂ, ഞാൻ വേദനയ്ക്കുള്ള ഇൻജക്ഷൻ എടുക്കാം. വേദന കുറഞ്ഞോളും.നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ചികിത്സയിൽ ഇനി ഫലം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനിയിപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ ശാരീരിക ബന്ധത്തെ പറ്റി ചിന്തുക്കുകയേ വേണ്ട.
എന്തായാലും പൊന്നു ഇത്രയും വേദന അനുഭവിച്ചത് അല്ലേ, ഞാൻ പോയി ഡോക്ടറിനെ കണ്ടിട്ട് വരാം.പൊന്നു കുറച്ച് നേരം റെസ്റ്റ് എടുക്കേ.”നമ്മൾ ഇത്രയും പ്രതീക്ഷ വെച്ചതല്ലേ,എന്തെങ്കിലും ചെയ്യണം. എനിക്ക് ഒരു അമ്മ ആകാൻ പറ്റില്ലേ ചേട്ടാ.’ആ ചോദ്യത്തിന് മുൻപിൽ എന്റെ കണ്ണുകൾ നിറഞ്ഞു.’പൊന്നു എന്തിനാ വിഷമിക്കുന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ തീർച്ചയായും ഉണ്ടാകും.ഒന്നും പേടിക്കേണ്ട എല്ലാം ശരിയാകും.ഞാൻ പോയി ഡോക്ടറിനെ കണ്ടിട്ട് വരാം.’ഹോസ്പിറ്റലിൽ എത്തി ഡോക്ടറിനോട്ഉള്ള കാര്യങ്ങൾ പറഞ്ഞു. “എങ്ങനെയെങ്കിലും ഫിസിക്കൽ റിലേഷൻഷിപ്പ് നിങ്ങൾ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.” എന്നായിരുന്നു മേഡത്തിന്റെ മറുപടി.’ഒന്ന് തിരിഞ്ഞ് കിടക്കുമ്പോൾ കൂടി വേദന കൊണ്ട് പുളയുന്ന ഒരാളുമായി എങ്ങനെ ഫിസിക്കൽ റിലേഷൻ സാധ്യമാകും മേഡം.മേഡം IUI( Intra Uterine Insemination)കുറിച്ച് പറഞ്ഞിരുന്നില്ലേ. അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ.’”അത് ചെയ്യണമെങ്കിൽ ഇന്ന് ചെയ്യണമായിരുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള സമയത്ത് അതിനും സാധ്യതയില്ല. ചെയ്യാൻ പറ്റുന്നത് ഒരു ശ്രമം മാത്രമാണ്. ഒരു സ്റ്റെറൈൽ സിറിഞ്ചിൽ ബീജമെടുത്ത് ഉള്ളിലേക്ക് പുഷ് ചെയ്യുക.”മേഡം പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഇത്രയും കോൺഫിഡന്റ് ആയി ഓപ്പൺ ആയി കാര്യങ്ങൾ ചോദിക്കുന്നത് കൊണ്ടാകുമോ മേഡം എന്നോട് അങ്ങനെ പറഞ്ഞത്. ഇങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടാകുമോ.ഹോസ്പിറ്റലിൽ പോയി സിറിഞ്ചും, ജെല്ലിയും എടുത്തതിന് ശേഷം ഞാൻ റൂമിൽ എത്തി. ഇങ്ങനെ ഒരു കാര്യം ചെയ്യാമെന്ന ഉദ്ദേശത്തോടെയാണ് ഞാൻ റൂമിൽ എത്തിയതെങ്കിലും പക്ഷേ പൊന്നുവിനോട് ഇതിനെ കുറിച്ച് പറയാൻ,എന്തോ എനിക്ക് തോന്നിയില്ല.”പൊന്നൂ, ഈ പ്രാവിശ്യം നമുക്ക് ഇത് ഉപേക്ഷിക്കാം.
ട്രീറ്റ്മെന്റിന്റെ മറ്റ് എന്തെങ്കിലും ഓപ്ഷൻസ് നോക്കാമെന്ന് ആണ് ഡോക്ടർ പറഞ്ഞത്. നിരവധി ഓപ്ഷൻസ് ഇനിയും ബാക്കിയുണ്ട്.പേടിക്കേണ്ട, എല്ലാം ശരിയാകും.”‘നമ്മൾ ഇത്രയും നാൾ കാത്തിരുന്ന് ഒരു അവസരം കിട്ടിയതല്ലേ ചേട്ടാ.എന്നെ കൊണ്ട് പറ്റില്ലെങ്കിലും ഫിസിക്കൽ റിലേഷൻ നമുക്കൊന്ന് ശ്രമിച്ചു നോക്കാം.’അതൊരു പരാജയം ആയിരുന്നു.ഒരു കുഞ്ഞ് ഉണ്ടാവുക എന്നത് സെ .ക്സ് അനന്ദിക്കുമ്പോൾ സ്വാഭാവികമായി അവർ പോലും അറിയാതെ സംഭവിക്കുന്ന ഒന്നാണ്. പക്ഷേ ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹത്തോടെ അതിനെ സമീപിക്കുമ്പോൾ ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഒരുപാട് ദമ്പതികൾ നമുക്കിടയിലുണ്ട്.അവരുടെ കഥകൾ കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം പക്ഷേ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ.”സെ .ക്സ് ഈസ് നോട്ട് എ പ്രോമിസ്” എന്നൊക്കെയുള്ള സിനിമാ ഡയലോഗ്. കേൾക്കാൻ അടിപ്പൊളി ആണെങ്കിലും “സെ .ക്സ് ഈസ് നോട്ട് ഈസി” എന്നാണ് ജീവിത യാഥാർഥ്യങ്ങൾ എന്നെ പഠിപ്പിച്ചത്. ഇന്ന് ഞങ്ങൾക്ക് രണ്ട് വയസ്സുള്ള ഒരു മോൻ ഉണ്ട്. എഴുത്തിന്റെ നീളം കൂടുമ്പോൾ വായന മുഷിപ്പ് ആകുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്ക് കിട്ടിയ കഥ കൂടി ഞാൻ പറയാം.അത് കൂടി പറഞ്ഞില്ലെങ്കിൽ ഈ കഥ പൂർണ്ണമാകില്ല.ട്രീറ്റ്മെന്റ് വീണ്ടും തുടർന്നു. ആറുമാസംകൂടി കഴിഞ്ഞപ്പോൾ അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം എന്നായി.പി.സി.ഓ.ഡി യിൽ കാണപ്പെടുന്ന സിസ്റ്റുകളെ ഒരു ലേസർ ട്രീറ്റ്മെന്റിലൂടെകരിച്ച് കളയുന്നതിനായി ചെറിയൊരു സർജറി ഡോക്ടർ നിർദ്ദേശിച്ചു. ഞങ്ങളത് ചെയ്യാമെന്ന് പറയുകയും തുടർന്ന് പ്രീ മെഡിക്കൽ ചെക്കപ്പ് എന്നുള്ള രീതിയിൽ കുറച്ച് ബ്ലഡ് ടെസ്റ്റുകളും,ഒരു ചെസ്റ്റ് എക്‌സ്റേയും എടുത്തു.എക്സ്റേ റിപ്പോർട്ട് വന്നപ്പോൾ റിസൾട്ടിൽ കാർഡിയോമെഗാലി (ഹൃദയത്തിന്റ വലുപ്പം കൂടിയ അവസ്ഥ)എന്ന് കണ്ടു. ഡോക്ടറെ കാണിച്ചപ്പോൾ സർജറി ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല ഒരു കാർഡിയോളജിസ്റ്റിന്റെ ഫിറ്റ്നെസ്സ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ നമുക്ക് ചികിത്സ തുടരാമെന്ന് പറഞ്ഞു. ഞാൻ അന്ന് ഹൃദ്രോഗവിഭാഗത്തിലാണ്ജോലി ചെയ്യുന്നത്.ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിനെ എക്സ്റേ കാണിച്ചു. അപ്പോൾ തന്നെ സാർ എക്കോകാർഡിയോഗ്രഫി ചെയ്തു നോക്കി. അതിൽ Atrial Septal Defect (ഹൃദയഭിത്തിലുണ്ടാകുന്ന വിടവ് )ആണ് കാർഡിയോമെഗാലിക്ക് കാരണമെന്ന്കണ്ടുപിടിച്ചു.ഒരു ഡിവൈസ് ഉപയോഗിച്ച് വിടവ് അടയ്ക്കാവുന്ന കാര്യമേ ഉള്ളൂ സർജറി വേണ്ട, ഇപ്പോ വേണമെങ്കിൽ നമുക്ക് ഇപ്പോൾ ചെയ്യാം അല്ലെങ്കിൽ പിന്നീട് എപ്പോ വേണമെങ്കിലും ചെയ്യാമെന്ന് സർ പറഞ്ഞു. പൈസയുടെ കാര്യമോർത്ത് നീ പേടിക്കേണ്ട ഡിവൈസിന്റെ ക്യാഷ് മാത്രം കൊടുത്താൽ മതിയെന്ന് കൂടി പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു.
പ്രഗ്നന്റ് ആയതിന് ശേഷം ഡെലിവറി സമയത്ത് ഒരു കോംപ്ലിക്കേഷനുള്ള സാധ്യത ബാക്കി വെയ്‌ക്കേണ്ട എന്ന് കരുതി ഡിവൈസ് ഇംമ്പ്ലാറ്റേഷന് വേണ്ടി ഞങ്ങൾ റെഡിയായി.പ്രൊസീജിയർ ഭംഗിയായി പൂർത്തിയായി.ASD Closure ന് ശേഷം ആസ്പിരിൻ ടാബ്‌ലറ്റ് ആറുമാസത്തേക്ക് കഴിക്കേണ്ടതുണ്ട്.മുന്നോട്ട് ഉള്ള കാര്യങ്ങൾ അറിയുന്നതിനായി പ്രൊസീജിയർ ചെയ്ത ഡോക്ടറിനെ പോയി കണ്ട് അദ്ദേഹത്തിനോട് ചികിത്സകളെ കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തി പരിചയത്തിൽ ASD ഉള്ള സ്ത്രീകളിൽASD closure ന് ശേഷം ആസ്പിരിൻ കഴിച്ച് തുടങ്ങി ആറുമാസത്തിനുള്ളിലോ അതിന് ശേഷമോ പ്രഗ്നന്റ് ആകുന്നതായി കണ്ടിട്ടുണ്ട് എന്നാണ്. സന്തോഷത്തോടെ അദ്ദേഹത്തോട് നന്ദി പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.പ്രൊസീജിയർ കഴിഞ്ഞ മൂന്നാമത്തെ ദിവസം വൈഫിന് അടിവയറ്റിൽ ചെറിയ വേദന അനുഭവപ്പെട്ട് തുടങ്ങി. യൂറിൻ പാസ്സ് ചെയ്ത് കഴിയുമ്പോൾ വേദന മാറുന്നുമുണ്ട്.വീണ്ടും ബ്ലാഡർ ഫുൾ ആകുമ്പോൾ അതി കഠിനമായ വേദന തുടങ്ങി. ഈ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നത് കൊണ്ട് എന്റെ മനസ്സിൽ ആശങ്കകൾ കൂടി.ഉടനെ USG Abdomen സ്കാനിങ് ചെയ്യാൻ തീരുമാനിച്ചു.പ്രൊസീജിയറിനായി ട്യൂബ് ഉള്ളിലേക്ക് കടത്തി വിട്ട കാലിൽ നാല് സെന്റീമീറ്റിർ വലിപ്പത്തിൽ ഒരു ബ്ലഡ് ക്ലോട്ട് സ്കാനിങ്ങിൽ കണ്ടു.യൂറിൻ ബ്ലാഡറിൽ നിറയുമ്പോൾ ഈ ക്ലോട്ട് അങ്ങോട്ടേയ്ക്ക് പുഷ് ചെയ്യുന്നുണ്ട്. അതാണ് വേദനയ്ക്ക് കാരണം.വളരെ കുറച്ച് ആളുകളിൽ മാത്രം സംഭവിക്കാറുള്ള ആ കോംപ്ലിക്കേഷനുംഞങ്ങളെ തേടിയെത്തി.സാറിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു, മറ്റ് ഡോക്ടേഴ്സുമായി സംസാരിച്ചു.നമുക്ക് കുറച്ച് ദിവസം കൂടി നോക്കാമെന്ന് ആയിരുന്നു അവരുടെയൊക്കെ മറുപടി.ആ ക്ലോട്ട് തനിയെ അലിഞ്ഞു പോയാൽ നമ്മുടെ ഭാഗ്യം. അത് അവിടെയിരുന്ന് അണുബാധയുണ്ടായാൽ സർജറി ചെയ്ത് അവിടെ നിന്നും മാറ്റേണ്ടി വരും.ഈ പ്രതിസന്ധികളിലൂടെ കടന്ന് പോയ ഞങ്ങളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.രോഗം എന്തായാലും അത് കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ പിന്നെ പേടിക്കേണ്ട കാര്യം ഇല്ലാ എന്ന് തന്നെയാണ് ഞാൻ എന്റെ പ്രവർത്തി പരിചയത്തിൽ പഠിച്ച പാഠങ്ങളിലൊന്ന്.
അതുകൊണ്ട് പ്രതീക്ഷ ഞാൻ കൈ വെടിഞ്ഞില്ല. ദിവസങ്ങളോളം വേദന അനുഭവിച്ചു.ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം ആ ക്ലോട്ട് പൂർണ്ണമായും ഇല്ലാതായി.അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും നേടിയ കരുത്ത് ആയിരുന്നു എന്റെ വാക്കുകളും, സാമിപ്യവും നൽകുന്ന ആശ്വാസത്തെക്കാൾ പൊന്നുവിനെ മുന്നോട്ട് സഞ്ചരിക്കാൻ സഹായിച്ചത്.പിന്നീട് അങ്ങോട്ട് പ്രെഗ്നൻസിക്ക് വേണ്ടി പ്രത്യേകം ട്രീറ്റ്മെന്റുകൾ ഒന്നും വേണ്ടി വന്നില്ല. റെഗുലർ ചെക്കപ്പും സ്കാനിങും ചെയ്തു കൊണ്ടേയിരുന്നു.റിലേഷൻ വെക്കേണ്ട ദിവസങ്ങൾ ഡോക്ടർ നിർദ്ദേശിച്ച് കൊണ്ടിരുന്നു.ആറുമാസങ്ങൾക്കുള്ളിൽ ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. പ്രെഗ്നൻസി കൺഫോം ചെയ്തു.ആ സന്തോഷം ഞങ്ങൾ ആഘോഷിച്ചു.പക്ഷേ ജീവിതത്തിൽ വില്ലന്മാരുടെ രംഗപ്രവേശനം അവസാനിച്ചിരുന്നില്ല.പ്രെഗ്നൻസിയിൽ അവൻ ഡയബറ്റിസിന്റെ രൂപത്തിലും വന്നു. നാല് നേരം ഇൻസുലിൽഇൻജക്ഷനിലൂടെ ആ സമയവും വേദനിപ്പിച്ച് കൊണ്ടിരുന്നു. ഇഷ്ട്ടമുള്ള ഫുഡ് കഴിക്കാൻ പറ്റിയില്ലെങ്കിലും ഫുഡുകളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ചുള്ള അറിവുകൾ വർദ്ധിച്ചു. അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ ദിവസം വന്നെത്തി. സിസേറിയൻ വേണ്ടി വരുമെന്ന് മുൻപ് തന്നെ പ്ലാൻ ചെയ്തിരുന്നു.ഡെലിവറി കഴിഞ്ഞ് നഴ്‌സ് കുഞ്ഞുമായി പുറത്ത് വന്നപ്പോൾ ഞാൻ വീണ്ടും ഞെട്ടി. കുഞ്ഞിന്റെ മുഖം ആകെ നീലിച്ച് ഇരിക്കുന്നു.പൊക്കിൾ കൊടി കഴുത്തിൽ ചുറ്റിയത് ആണ് കാരണം. കുഞ്ഞിനെ കുറച്ച് നേരം ഇൻക്യൂബേറ്ററിൽ വയ്‌ക്കേണ്ടി വരുമെന്ന് നഴ്‌സ് പറഞ്ഞു.ഹൃദയമിടിപ്പ് കൂട്ടാതെ മറ്റുള്ളവരെ ആശ്വസിപ്പിച്ച് ഞാൻ അപ്പോളും ശാന്തനായി നിന്നു.മൂന്ന് മണിക്കൂർ കഴിഞ്ഞ് ഞാൻ കുഞ്ഞിനെ പോയി കണ്ടു. നീല നിറമെല്ലാം മാറി ചക്കര കുട്ടനായി അവൻ ഇൻക്യൂബേറ്ററിൽ കിടക്കുന്നു.അവനാണ് ഞങ്ങളുടെ മുത്ത്. “വിവാൻ” എന്നാണ് ലാൽ കിഷർ കുറിച്ചത് .
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്.
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!