Connect with us

Celebrity

അവരുടെയൊക്കെ സിനിമ ആ കാരണങ്ങൾ കൊണ്ടാണ് വേണ്ടായെന്ന് വെച്ചത്, തുറന്ന് പറഞ്ഞ് ബൈജു

Published

on

baiju-santhosh-actor

മലയാള സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി സിനിമാ ആസ്വാദകരുടെ എക്കാലത്തിലേയും വളരെ മികച്ച താരങ്ങളിൽ ഒരാളിയായി മാറിയ നടനാണ് ബൈജു സന്തോഷ്.അഭിനയലോകത്തിൽ നായകനായും അതെ പോലെ സഹനടനായുമൊക്കെ തന്റേതായ സ്ഥാനം നേടിയിരുന്നു.എന്നാൽ ഹാസ്യറോളുകളിലൂടെയാണ് ബൈജു കൂടുതലും ആരാധക ശ്രദ്ധ നേടിയത്. അഭിനയലോകത്ത് നിന്നും ഇടക്ക് വിട്ടു നിന്നെങ്കിലും അതിന് ശേഷമുള്ള ആ തിരിച്ചു വരവ് വളരെ ഗംഭീരമായിരുന്നു. മോഹൻലാൽ സുപ്രധാന വേഷത്തി ലെത്തിയ ലൂസിഫര്‍ പോലുളള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ബെെജു അഭിനയിച്ചിരുന്നു.

Baiju1

Baiju1

എന്നാൽ  ദീലിഷ് പോത്തന്‌റെയും വിനീത് ശ്രീനിവാസന്റെയുമൊക്കെ സിനിമ വേണ്ടെന്ന് വെച്ചതിന്‌റെ കാരണം ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ ബൈജു വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമ താന്‍ തിരഞ്ഞെടുക്കുന്നത് തന്‌റെ കഥാപാത്രത്തിന്‌റെ പ്രാധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുളളൂവെന്നും ബൈജു പറയുന്നു. ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. സാമ്പത്തികപരമായ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ അത് ചെയ്തില്ല. വിനീത് ശ്രീനിവാസന്‌റെ ഒരു സിനിമയും ഞാന്‍ വേണ്ടെന്ന് വെച്ചു. എന്റെ കഥാപാത്രം കേട്ടപ്പോള്‍ എനിക്ക് ചെയ്യാനും മാത്രം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ കഥാപാത്രവും ഉപേക്ഷിച്ചത്.

Baiju2

Baiju2

വളരെ ചുരുക്കത്തില്‍ സിനിമകളുടെ കഥ ഒന്ന് ആദ്യം കേള്‍ക്കുന്ന പതിവുണ്ടെന്ന് ബൈജു പറയുന്നു. അതിന് ശേഷം  ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം വായിച്ചുനോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലെ ഞാന്‍ സിനിമ ചെയ്യൂ, അങ്ങനെ ഞാന്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. മുരളി ഗോപി എഴുതുന്ന സിനിമകളിലെ സാന്നിദ്ധ്യത്തെ കുറിച്ചും ബൈജു പറഞ്ഞു. നാല് സിനിമകളാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ ഞാന്‍ അഭിനയിച്ചിട്ടുളളത്. തിരക്കഥ എഴുതുമ്ബോള്‍ അറിയാതെ നിങ്ങള്‍ക്കും ഇന്ദ്രജിത്തിനുമുളള വേഷം എഴുതിപോകുന്നതാണ് എന്ന് മുരളി ഗോപി തന്നോട് പറഞ്ഞ കാര്യവും ബൈജു വെളിപ്പെടുത്തി.

Celebrity

പാഷാണം ഷാജി വീണ്ടും വിവാഹം കഴിച്ചോ? ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പുതിയ ഫോട്ടോസ് വൈറലാകുന്നു; സത്യമെന്ത് ??

Published

on

മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലെ ശക്തനായ മത്സരാര്‍ഥിയായിരുന്നു സാജു. ഇതുവരെ സിനിമയിൽ സാജു അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം വീണ്ടും കാണുമ്പോൾ മനസറി‍ഞ്ഞ് ചിരിക്കാൻ മാത്രം നർമ്മം നിറഞ്ഞവയായിരുന്നു. ചാനലുകളിൽ പുറത്തെടുത്ത നാട്ടിൻപുറത്തെ ചിരിയുടെ തരംഗമാണ് സാജുവിനെ പ്രേക്ഷകർക്കിടയിൽ വ്യത്യസ്തനാക്കിയത്. സാജു നവോദയ എന്ന യുവാവ് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിന ശേഷമാണ് പാഷാണം ഷാജിയായത്. സാജുവിന്റെയും ഭാര്യ രശ്മിയുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിവാഹവേഷത്തിൽ പരസ്പരം തുളസി മാലയണിഞ്ഞ് ക്ഷേത്രമുറ്റത്തുനിൽക്കുന്ന സാജുവിനെയും രശ്മിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതെന്താണ് സംഭവം?, നിങ്ങൾ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം സീ ടിവിയിൽ സംപ്രക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് താരം വിവാഹസീൻ റീക്രിയേറ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. എറണാകുളം സ്വദേശിയായ സാജു സ്കൂൾ യുവജനോത്സവ വേദികളിലൂടെയാണ് ശ്രദ്ധ നേടിയത്. എറണാകുളം ജില്ലാ സ്ക്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ട് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിച്ചു. മനോജ് ഗിന്നസിന്റെ നവോദയയിൽ ചേർന്നതോടെയാണ് സാജു നവോദയ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് പാഷാണം ഷാജിയില്ലാത്ത മലയാളം സിനിമകളില്ല. എറണാംകുളം ജില്ലയിലെ പാപ്പനംകോടാണ് ഷാജി ജനിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലെ വിവിധ കലാമത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതോടൊപ്പം എറണാംകുളം ജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

തന്റെ നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. മിമിക്രി താരമായ മനോജ് ഗിന്നസ് തന്റെ ട്രൂപ്പായ നവോദയയിൽ സാജുവിനെ അംഗമാക്കിയതോടെയാണ് സാജു മിമിക്രിവേദികളിൽ ശ്രദ്ധിക്കപ്പെടുന്നത്. മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജു നവോദയ. സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രമുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2014ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയാണ് സാജു സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം എന്നിവയുൾപ്പെടെ അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. ആടുപുലിയാട്ടത്തിൽ സാജു നവോദയ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018 ൽ കരിങ്കണ്ണൻ എന്ന സിനിമയിൽ നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

Continue Reading

Celebrity

ചേട്ടന് 42 വയസ്സും എന്നിക്ക് 35 ഉം; ഇതുവരെയും ഞങ്ങൾ വിവാഹം കഴിച്ചട്ടില്ല; കാരണം തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ..!!

Published

on

അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക… വിശേഷണങ്ങള്‍ പലതാണ് കൃഷ്ണപ്രഭ എന്ന കലാകാരിക്ക്. ഹാസ്യതാരമായി വന്നു വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കൃഷ്ണപ്രഭ. മികച്ച നര്‍ത്തകി കൂടിയായ കൃഷ്ണപ്രഭ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഒട്ടേറെ ആരാധകരുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എല്ലാ വീഡിയോസും വൈറലാകാറുണ്ട്.സിനിമയിലും സോഷ്യൽ മീഡിയയിലും അടക്കം സജീവമാണെങ്കിൽ കൂടിയും വിവാഹം കഴിക്കാത്ത താരങ്ങളുടെ നിരയിൽ ആണ് കൃഷ്ണ പ്രഭയുടെയും സ്ഥാനം ഇപ്പോൾ മുപ്പത്തിയഞ്ചു വയസ്സുള്ള താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. അമ്മയ്ക്കും സഹോദരനും ഒപ്പമാണ് കൃഷ്ണ പ്രഭ താമസിക്കുന്നത്. ലോക്ക് ഡൌൺ സമയത്തിൽ ആയിരുന്നു കൃഷ്ണ പ്രഭയും സുവിതയും ചേർന്ന് ഇൻസ്റ്റാർഗ്രാമിൽ റീൽസ് ചെയ്തു തുടങ്ങിയത്. ഡാൻസ് വീഡിയോ ഇട്ട് നോക്കാം എന്ന് കരുതി ചെയ്തതാണ് എന്നാൽ അത് വൈറലായി.

അതോടെ സംഭവം കൊള്ളാല്ലോ എന്ന് തോന്നുക ആയിരുന്നു. ഇപ്പോൾ ഞങ്ങൾ അറിയപ്പെടുന്നത് റീൽസ് സിസ്റ്റേഴ്സ് എന്നാണ്. ഞങ്ങൾ ട്വിൻസ് ആണോ എന്നും അതോ ലെസ്ബിയൻ ആണോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ ഉണ്ടെന്ന് കൃഷ്ണ പ്രഭ പറയുന്നു. എന്നാൽ രണ്ടുപെണ്ണുങ്ങൾ സ്ഥിരമായി ഡാൻസ് ചെയ്താൽ ആളുകൾ ഇങ്ങനെ കരുതുന്നത് എന്താണ് എന്നൊന്നും മനസിലാകുന്നില്ല എന്നും കൃഷ്ണ പ്രഭ പറയുന്നു. ഒരുപാട് ആളുകൾ ചോദിക്കുന്ന കാര്യമാണ് തന്റെ വിവാഹം എന്നാണ് എന്നുള്ളത് എന്നും എന്നാൽ ഇപ്പോൾ ഇല്ല എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്. ആരെയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. സിംഗിൾ ആയി നില്ക്കാൻ ആണ് ഇഷ്ടം. ആഗ്രഹിച്ചാണ് ഈ ഫീൽഡിലേക്ക് വന്നത്. ജീവിതത്തിൽ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. കംഫർട്ടബിൾ അല്ല എന്ന് തോന്നിയ നിമിഷത്തിൽ അത് ഉപേക്ഷിച്ചു. എന്റെ ചേട്ടനും വിവാഹം കഴിച്ചട്ടില്ല. ചേട്ടന് ഇപ്പോൾ നാൽപ്പത്തിയഞ്ച് വയസ്സ് ആയി എനിക്ക് മുപ്പത്തിയഞ്ചും.

നിങ്ങൾ നിങ്ങൾക്ക് തോന്നുന്ന സമയത്തിൽ വിവാഹം കഴിച്ചാൽ മതി എന്നാണ് അമ്മ പറയുന്നത്. ഇതുപോലെ ഒരു അമ്മയെ കിട്ടുമോ എന്ന് സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. മോശം കമെന്റുകൾ മുഖവിലക്ക് എടുക്കാറില്ല. എന്നാൽ അത്തരത്തിൽ ഉള്ള കമന്റ് വന്നാൽ മറുപടി നൽകാറുണ്ട് എന്നും കൃഷ്ണ പ്രഭ പറയുന്നു. ഞാന്‍ കമ്മിറ്റ്‌മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. കല്യാണം ആകുമ്പോള്‍ ഞാന്‍ അയാളേയും അയാള്‍ എന്നേയും മനസിലാക്കുകയും കെയര്‍ ചെയ്യുകയും വേണം. പക്ഷെ ഞാന്‍ അതില്‍ അത്ര വിജയിക്കുമോ എന്ന് സംശയമുണ്ടെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ‘റീൽസ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. ഞാൻ അത് അങ്ങനെ കൃത്യമായി നോക്കാറില്ല. വല്ല നെ​ഗറ്റീവ് കമൻ്റും ഞാൻ കണ്ടാൽ അതിന് കൃത്യമായി മറുപടിയും കൊടുക്കാറുണ്ട്. സെലിബ്രിറ്റികളെ ചൊറിഞ്ഞ് റീച്ച് കൂട്ടാമെന്ന് ചിലരൊക്കെ കരുതിയിട്ടുണ്ട്.. അങ്ങനെയുള്ള കാഴ്ചപ്പാട് തെറ്റാണ്’. കൃഷ്ണ പ്രഭ പറയുന്നു.

Continue Reading

Celebrity

ഞാൻ ഹിന്ദു മതവും പിന്തുടരുന്നുണ്ട്; ഇപ്പോഴും മുസ്ലിം തന്നെയാണ്; നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുറന്ന് പറയുന്നു..!!

Published

on

വെള്ളിത്തിരയിലെ മിന്നുന്ന താരമായി വളര്‍ന്ന ഖുശ്ബുവിന്റെ അരങ്ങേറ്റം ബാലതാരമായിട്ടായിരുന്നു.പിന്നീട് രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന മൂത്ത് ആളുകള്‍ തമിഴ്‌നാട്ടില്‍ അമ്പലം വരെ നിര്‍മിച്ചു.തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലും ഇഷ്ടം തോന്നുക ആയിരുന്നു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. രാഷ്ട്രീയത്തിലും ഖുശ്ബു ഒരുകൈ നോക്കി. വിവാദമായിരുന്നു ഓരോ രാഷ്ട്രീയ നീക്കവും. 2010-ല്‍ ചെന്നൈയില്‍ കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഖുശ്ബു ഡിഎംകെ പ്രവേശനം പ്രഖ്യാുിച്ചു. എന്നാല്‍ നാല് വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ പാളയത്തിലെത്തി.

2020-ല്‍ പാര്‍ട്ടി മാറി ബിജെപി അംഗത്വം സ്വീകരിച്ചു. ഒരു മുസ്ലിം കുടുംബത്തിൽ മുംബൈയിൽ ആയിരുന്നു ഖുശ്ബുവിന്റെ ജനനം. നഖത് ഖാന്‍ എന്നായിരുന്നു യാഥാര്‍ത്ഥ പേരെന്നും അതിന്റെ അര്‍ഥമാണ് ഖുശ്ബു എന്നും താരം പറയുന്നു. ഇപ്പോൾ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മത വിശ്വാസങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബിജെപി നേതാവ് കൂടിയായ ഖുശ്‌ബു സുന്ദർ. മുസ്ലിം ആയിട്ടായിരുന്നു താൻ ജനിക്കുന്നത്. എന്നാൽ നിറയെ ഹിന്ദുക്കൾ ഉള്ള സ്ഥലത്തായിരുന്നു ഞാൻ ജനിക്കുന്നത്. പരമ്പരാഗത മുസ്ലിം കുടുംബം ആയിരുന്നു എങ്കിൽ കൂടിയും ദീപാവലിയും വിനായക ചതുർത്ഥിയെല്ലാം എല്ലാം ഞങ്ങൾ ആഘോഷിക്കുമായിരുന്നു. ഗണേശ ഭഗവാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹിന്ദു ഭഗവാൻ. ഇന്ന് വീട്ടിൽ ഒട്ടേറെ ഗണേശ വിഗ്രഹങ്ങൾ ഉണ്ട്. എന്നാൽ മുസ്ലിം ആചാരങ്ങൾ ഞാൻ ഒരിക്കലും കൈവിട്ടട്ടില്ല. മുസ്ലിം മതാഘോഷങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഉമ്മയും ഞാനും പരസ്പരം കാണുമ്പോൾ വിഷ് ചെയ്യുന്നത് അസ്സലാമു അലൈക്കും എന്നാണ്.

എന്റെ കുട്ടികൾ പെരുന്നാളും അതിനൊപ്പം തന്നെ ദീപാവലിയും ഒരേ വീര്യത്തോടെ തന്നെയാണ് ആഘോഷിക്കുന്നത്. ഭർത്താവ് എന്നോട് ഒരിക്കൽ പോലും മതം മാറാൻ പറഞ്ഞട്ടില്ല. തന്റെ സഹോദരങ്ങളും അമുസ്ലിങ്ങളെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. കുടുംബത്തിൽ അങ്ങനെ പലരും വിവാഹം കഴിച്ചിരിക്കുന്നത് ഇഷ്ടങ്ങൾ നോക്കിയാണ്. മതം നോക്കിയല്ല. അങ്ങനെ ജീവിക്കുന്ന ഒട്ടേറെ ആളുകൾ രാജ്യത്തുണ്ടല്ലോ.. ചിലർക്ക് മാത്രമാണ് അതിൽ പ്രശ്നങ്ങൾ ഉള്ളത്. അടുത്തിടെ വർക്കൗട്ടിലൂടെയും ഡയറ്റിലൂടെയുമെല്ലാം ഏതാണ്ട് 15 കിലോയോളം ശരീരഭാരം കുറച്ച് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരുന്നു. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ ഖുശ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയും ചെയ്തിരുന്നു. ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു 2021 ഓഗസ്റ്റിൽ ഏഷ്യാനെറ്റ് ന്യൂസിനോട് ഖുശ്ബു പറഞ്ഞത്.

Continue Reading

Celebrity

പ്രാർഥനകൾക്ക് നന്ദി, മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു ; താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൾ സൗഭാഗ്യ..!!

Published

on

സോഷ്യൽ മീഡിയിൽ ധാരാളം ആരാധകരുള്ളൊരു താരകുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം സിനിമാ- മിനിസ്ക്രീൻ താരങ്ങളാണ്. ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താര കല്യാണിന് തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങൾ മകൾ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ചതോടെ എന്താണ് താരത്തിന് പെട്ടെന്ന് സംഭവിച്ചതെന്ന ആശങ്കയിലായിരുന്നു ആരാധകരും. സർജറിയെ കുറിച്ച് താരകല്യാൺ തന്നെ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ വിജയകരമായി സർജറി പൂർത്തിയായതുവരെയുള്ള കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. താരയ്ക്ക് ഒപ്പം മകൾ സൗഭാഗ്യ, ഭർത്താവ് അർജുൻ സോമശേഖർ, പേരക്കുട്ടി സുദർശന, അമ്മ സുബലക്ഷ്മി എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.

ആദ്യം ചെറിയ ഒരു അസ്വസ്ഥത മാത്രമായിരുന്നു തൊണ്ടയ്ക്ക് ഉണ്ടായിരുന്നത് എന്നും പിന്നീട് ശരിക്ക് സംസാരിക്കാൻ സാധിക്കാതെ വരികയും മറ്റുമായിരുന്നു ചെയ്തത് എന്നും ഒക്കെ ആയിരുന്നു ഇവർ പറയുന്നത്. സുബലക്ഷ്മി താരയെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. അവൾക്ക് നാളെ ഒരു സർജറി ഉണ്ട് അതിന്റെ ടെൻഷനിലാണ് അവൾ എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ മകളായ സൗഭാഗ്യ അമ്മയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയതിനുശേഷം ടെൻഷനോട് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. തിരിച്ച് താരാ കല്ല്യാണിനെ മുറിയിലേക്ക് കൊണ്ടു വന്ന് കാണിക്കുന്നുണ്ട്. കൊച്ചുമകൾ സുദർശനയെ കൊഞ്ചിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച പ്രേക്ഷകർക്ക് ഒക്കെയുള്ള ഒരു മറുപടി തന്നെയായിരുന്നു ഈ വീഡിയോ എന്ന് പറയേണ്ടിയിരിക്കുന്നു.

ചൊവ്വാഴ്ച വൈകിട്ട് തന്നെ ഇവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. പള്ളിയിലും അമ്പലത്തിലും ഒക്കെ പോയതിനു ശേഷമാണ് ആശുപത്രിയിലേക്ക് ചെല്ലുന്നത്. ശബ്ദവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾക്ക് പല രീതിയിലാണ് ചികിത്സ. ചിലർക്ക് സൌണ്ട് റെസ്റ്റ് (വിശ്രമം), തെറാപ്പി, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ, അലർജി ചികിത്സ, മരുന്നുകൾ എന്നിവ മതിയാകും. എന്നാൽ മറ്റ് ചിലർക്ക് ഇത്തരത്തിൽ സർജറി തന്നെ ആവശ്യമായി വരാം. എന്തായാലും താര കല്യാണിന് പെട്ടെന്ന് തന്നെ സുഖപ്പെടട്ടെ എന്നാണ് ഇവരുടെ സോഷ്യൽ മീഡിയ കുടുംബം നേരുന്നത്. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് സൗഭാഗ്യ ഫോട്ടോ പങ്കുവച്ചതോടെ ഏറെ പേരാണ് ആശ്വാസം പങ്കുവച്ചിരിക്കുന്നത്.

Continue Reading

Celebrity

മീശക്കാരൻ വിനീത് എന്നേയും ഉപദ്രവിച്ചിരുന്നു, മീശക്കാരൻ വിനീതിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് ഹെലൻ ഓഫ് സ്പാർട്ട..!!

Published

on

ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക്ക് ടോക്കിൽ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും താരം ചുവട് വെയ്ക്കുകയായിരുന്നു. ഒരിക്കൽ ലൈവിൽ എത്തിയ താരത്തിനോട് മോശമായ രീതിയിൽ സംസാരിച്ച ഒരു ഞരമ്പ് രോഗിക്ക് എല്ലാവരും കേൾക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്. ആ സംഭവത്തിന് ശേഷം താരത്തിന് വിമർശകരും ഏറെയാണ്. എന്നാലും തന്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടുന്ന താരങ്ങളെല്ലാം തന്നെ ഇപ്പോൾ വലിയ വിമർശനത്തിന്റെ പാതയിൽ നിൽക്കുകയാണ് എന്നതാണ് സത്യം. മീശക്കാരൻ വിനീതും ഫിനിക്സ് കപ്പിൾ ദേവുവും ഗോകുലും ഒക്കെ തന്നെ ഇത്തരത്തിൽ വിമർശനങ്ങൾ നേരിട്ട് നിൽക്കുന്നവരാണ്. ഇപ്പോഴിതാ ഇവരെക്കുറിച്ച് ഒക്കെയാണ് ഹെലൻ ഓഫ് സ്പാർട്ട തുറന്ന് പറയുന്നത്.

മീശക്കാരൻ വിനീതിൽ നിന്നും ഉണ്ടായ അനുഭവം ഒരു യൂട്യൂബ് വീഡിയോയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. റീൽസിൽ കാണുന്നതെല്ലാം റിയൽ അല്ലെന്നാണ് താരം ആരാധകരോടും പറഞ്ഞു കൊണ്ടിരിക്കുന്നത്. മുഖം തിരിച്ചറിയാൻ കഴിയുന്ന ആളുകളെ പറ്റി ഇത്തരം വാർത്തകൾ വരുമ്പോൾ വലിയ ആഘോഷം ആണ് ഉണ്ടാവുക. വിനീതിനെ വെച്ച് കുറേക്കാലം കഞ്ഞികുടിച്ച് ടീംസ് ഉണ്ട്. അതുപോലെയാണ് ഇപ്പോൾ ഫിനിക്സ് കപ്പിൾ എന്ന് പറയുന്നവരും. അവരുടെ വീഡിയോ കാണുമ്പോൾ അവർ വലിയ സന്തോഷത്തിൽ ആണെന്ന് തോന്നും, പെർഫെക്റ്റ് കപ്പിൾ ആണ് എന്നൊക്കെ തോന്നും. അത് നിങ്ങളുടെ തോന്നൽ മാത്രമാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന ആളുകളൊക്കെ അതേപോലെ തന്നെയാണെന്ന് വിശ്വസിക്കാൻ നിൽക്കരുത്. മിന്നുന്നതെല്ലാം പൊന്നല്ല നിങ്ങളുടെ മുന്നിൽ 60 മിനിറ്റ് കാണുന്ന ആളുകളല്ല. അവർ ക്യാമറ ഓഫ് ചെയ്തിട്ടുള്ള ലൈഫ് ഒന്ന് വേറെ തന്നെയാണ്. യൂട്യൂബിലെ ഫിനിക്സ് കപ്പിൾ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നും ഹണിട്രാപ്പ് ഒന്നുമല്ലെന്നും സാധാരണ ഒരു മെസ്സേജ് ആയിരുന്നു എന്നും പറയുന്നുണ്ട് താരം.

ഞങ്ങൾ തമ്മിൽ കോൺടാക്ട് ഒന്നുമില്ല. മെസ്സേജുകൾക്ക് റിപ്ലേ ഒന്നും നൽകിയിട്ടില്ല. അതുപോലെ വിനീതിനെ കുറിച്ച് ഹെലൻ പറയുന്നുണ്ട്. ടിക് ടോക്ക് ഉള്ള സമയത്ത് അയാൾ എന്നെ കുറിച്ചുള്ള വീഡിയോകൾ ഒക്കെ കൂട്ടുകാർ അയച്ചു നൽകിയിരുന്നു. അപ്പോഴാണ് ഞാനത് കണ്ടത്.എന്നെ ആരും ഫോളോ ചെയ്യരുത് എന്റെ ഫോളോവേഴ്സ് സീറോ ആക്കണം എനിക്ക് ഭയങ്കര അഹങ്കാരമാണ് എന്നൊക്കെ പറഞ്ഞ ഒരു വീഡിയോ. അങ്ങനെ ഘോരഘോരം പ്രസംഗിച്ച് ആളെ ടിവിയിൽ കണ്ടപ്പോൾ എനിക്ക് ചിരി വന്നു എന്നും പറയുന്നു. കാസർകോഡ് സ്വദേശികളായ രാജേഷ്, സുജ ദമ്പതികളുടെ മകൾ ആണ് ധന്യ.

Continue Reading

Most Popular

Celebrity24 hours ago

പാഷാണം ഷാജി വീണ്ടും വിവാഹം കഴിച്ചോ? ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പുതിയ ഫോട്ടോസ് വൈറലാകുന്നു; സത്യമെന്ത് ??

മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം...

Celebrity1 day ago

ചേട്ടന് 42 വയസ്സും എന്നിക്ക് 35 ഉം; ഇതുവരെയും ഞങ്ങൾ വിവാഹം കഴിച്ചട്ടില്ല; കാരണം തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ..!!

അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക… വിശേഷണങ്ങള്‍ പലതാണ് കൃഷ്ണപ്രഭ എന്ന കലാകാരിക്ക്. ഹാസ്യതാരമായി വന്നു വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കൃഷ്ണപ്രഭ. മികച്ച...

Celebrity2 weeks ago

ഞാൻ ഹിന്ദു മതവും പിന്തുടരുന്നുണ്ട്; ഇപ്പോഴും മുസ്ലിം തന്നെയാണ്; നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുറന്ന് പറയുന്നു..!!

വെള്ളിത്തിരയിലെ മിന്നുന്ന താരമായി വളര്‍ന്ന ഖുശ്ബുവിന്റെ അരങ്ങേറ്റം ബാലതാരമായിട്ടായിരുന്നു.പിന്നീട് രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന...

Celebrity2 weeks ago

പ്രാർഥനകൾക്ക് നന്ദി, മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു ; താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൾ സൗഭാഗ്യ..!!

സോഷ്യൽ മീഡിയിൽ ധാരാളം ആരാധകരുള്ളൊരു താരകുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം സിനിമാ-...

Celebrity3 weeks ago

മീശക്കാരൻ വിനീത് എന്നേയും ഉപദ്രവിച്ചിരുന്നു, മീശക്കാരൻ വിനീതിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് ഹെലൻ ഓഫ് സ്പാർട്ട..!!

ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക...

Celebrity3 weeks ago

കല്യാണം കഴിഞ്ഞു വെറും നാലരമാസം; നിറവയറിലുള്ള ചിത്രങ്ങളുമായി വിശേഷമറീച്ച് നടി മൈഥിലി ; ആശംസയുമായി ആരാധകർ..!!

മലയാളത്തിന്റെ പ്രിയതാരം മൈഥിലി അമ്മയാവാൻ ഒരുങ്ങുന്നു. തിരുവോണ ദിനത്തിലാണ് അമ്മയാവാൻ പോവുന്ന സന്തോഷം മൈഥിലി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ”ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും...

Celebrity1 month ago

ദിലീപിന്റെ നായികയായി തമന്ന എത്തുന്നു; ദിലീപിന്റെ മുന്നിൽ വെച്ച് സിനിമയുടെ പൂജക്കിടെ തമന്ന ചെയ്തത് കണ്ടോ..[VIDEO] !!

ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരം തമന്ന എത്തുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള...

Celebrity1 month ago

ഭർത്താവിനെ ഉപേക്ഷിച്ചു, ഇപ്പോൾ മുൻ കാമുകനെ പരാതികൊടുത്ത് അകത്താക്കി; അമല പോളിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത് ??

നടി അമല പോളിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച്...

Celebrity1 month ago

ഒളിച്ചോടി വിവാഹം, കുഞ്ഞു ജനിച്ചിട്ട് ഒരു മാസം; സന്തോഷമില്ലാത്ത വിവാഹജീവിതം ദുരന്തമാണ്;വിവാഹ മോചനത്തെക്കുറിച്ച് സീരിയൽ താരം അനുശ്രീയുടെ പോസ്റ്റ്..!!

സീരിയൽ താരം അനുശ്രീയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആൺ കുഞ്ഞ് പിറന്നത്. അനുശ്രീയും ഭർത്താവ് വിഷ്ണുവും സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ നേരത്തെ...

Celebrity1 month ago

ഏറെ പ്രായവ്യത്യാസം ഉള്ള രണ്ടാം വിവാഹക്കാരനെ കെട്ടി; ഒരു വർഷം തികക്കില്ലെന്ന് പറഞ്ഞവർ കണ്ടോളൂ; ഭർത്താവിനെ കുറ്റം പറഞ്ഞവർക്ക് ചുട്ട മറുപടി നൽകി അനന്യ വിവാഹ വേദിയിൽ..!!

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ച അനന്യ പോസറ്റീവ് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് അതെ വര്ഷം തന്നെ താരം നാടോടികൾ എന്ന തമിഴ്...

Trending