Film News
Balu Varghese and Wife shining in Tsunami Pooja

MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips.
Film News
ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ വളര്‍ത്തുന്ന ബൊമ്മന്‍ -ബെള്ളി ദമ്ബതികളുടെ കഥയാണ് ഡോക്യുമെന്‍ററി പറയുന്നത്.നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.ഓസ്‌കര്‍ പുരസ്‌കാരം പിടിച്ചുനില്‍ക്കുന്ന ബൊമ്മന്റെയും ബെള്ളിയുടെയും ഫോട്ടോ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുവാനുവാണ്.
ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും.
Film News
KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെ സഞ്ജയ് ദത്ത് പങ്കുവച്ചിരിക്കുന്ന വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ . ലിയോ സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കമന്റുകൾ.
കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.
ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. 2023 ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.
സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ ലിയോയുടെ ഭാഗമാകുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും
Film News
പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി സിനിമകൾ പാതിയിൽ നിർത്തിയാണ് വിവേക് യാത്രയായത്. അതിൽ ഒന്ന് ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു. കമൽഹാസനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിട്ടത് നടന്റെ സ്വപ്ന നിമിഷമായിരുന്നു എങ്കിലും ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് കഴിഞ്ഞില്ല.
അതിനാൽ ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്ന വാർത്ത കൂടി എത്തുകയാണ്. അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളിൽ ഒരിക്കൽ കൂടി കാണാൻ വിവേകിന്റെ ആരാധകർക്ക് കഴിയും.
വിവേകിന്റെ ഭാഗങ്ങളിൽ ആരായിരിക്കും ഡബ്ബ് ചെയ്യുന്നത് എന്നത് വ്യക്തമല്ല. ഇന്ത്യൻ 2വിന് ഏകദേശം 6 വില്ലന്മാരുണ്ടാകും എന്നാണ് റിപ്പോർട്ട്. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
‘ഇന്ത്യന്‍ 2’ല്‍ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്നും പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍
Film News
പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത ദിവസം “ദളപതി 67” ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയുടെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.നീണ്ട മുടിയുമായി ദളപതിയുടെ പുതിയ രൂപം ആരാധകർ ആഘോഷിക്കുകയാണ്. ഒരു സ്വകാര്യ പരിപാടിയിൽ പുതിയ ലുക്കിലാണ് വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
ഇപ്പൊൾ ചിത്രത്തിൽ വിജയ് ഒരു ചായക്കടക്കാരൻ്റെ വേഷത്തിൽ ആവും പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് ഒരു സാധാരണക്കാരൻ്റെ വേഷത്തിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്നും ആരാധകരിൽ ഏറെ ആവേശം ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിനുവേണ്ടി സഗീത സംവിധാനം ഒരുക്കുന്നത്.
ദളപതി 67ൽ തൃഷ കൃഷ്ണൻ നായികയായും സഞ്ജയ് ദത്ത് വില്ലനായും എത്തുന്നു.സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചപ്പോൾ, മൻസൂർ അലി ഖാൻ, അർജുൻ സർജ എന്നിവരും ചിത്രത്തിൽ പങ്കാളികളാകുമെന്ന് പറയപ്പെടുന്നു.
ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. ലോകേഷ് ചിത്രങ്ങളുടെ യൂണിവേഴ്‌സായ LCU വിൽ ഈ ചിത്രം ഉണ്ടോ എന്നും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ഉണ്ടെങ്കിൽ വരുംചിത്രങ്ങളിൽ തമിഴകത്തെ തന്നെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് ആവും ഉണ്ടാവുക.സൂര്യയും വിജയും ഒന്നിച്ചഭിനയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.എന്നിരുന്നാലും തമിഴകത്തെ ഏറ്റവും പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67 .
Film News
A K 62വിൽ തല അജിത്തിനൊപ്പം നായികയായി സാനിയയും?

തുനിവിന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ തല അജിത് കുമാറിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എകെ 62 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വനിതാ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് തുനിവിലെ നായിക, എന്നാൽ ഇത്തവണ പുതിയ അജിത്ത് ചിത്രം ആസ്വദിക്കാൻ മലയാളത്തിനും അവസരം. മലയാളത്തിന്റെ യുവതാരം സാനിയ അയ്യപ്പൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകസുന്ദരി ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തല അജിത് ചിത്രം തുനിവ് തിയേറ്ററിൽ മുന്നേറുകയാണ്.ദളപതി വിജയ്യുടെ വാരിസുമായി ക്ലാഷ്റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തിയത്.ആദ്യ ദിനം തമിഴ് നാട്ടിൽ കൂടുതൽ കളക്ഷൻ നേടിയതും അജിത്ത് ചിത്രമാണ്.തല അജിത്തിനൊപ്പം മികച്ച റോളിൽ മലയാളത്തിൻറെ സ്വന്തം മഞ്ജു വാര്യരും ചിത്രത്തിലുണ്ടായിരുന്നു. അജിത്തിന്റെ ചിത്രമായി വരാനിരിക്കുന്ന AK 62 ൽ ആരാധകർക്ക് വമ്പൻ പ്രതീക്ഷകളാണുള്ളത്. തലയുടെ ഏറ്റവും വലിയ ഫാൻബോയ്സിൽ ഒരാളായ വിഘ്‌നേശ് ശിവനാണ് ചിത്രം ഒരുക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലുത്. ഇത്രെയും പ്രതീക്ഷയുള്ള ചിത്രത്തിൽ നായികയായി സാനിയയും എത്തുമ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാവും ഇതെന്ന് തീർച്ച
ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ ആരംഭിക്കും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ് നായകൻ അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ. അർജുൻ ദാസ് സന്താനത്തെപ്പോലുള്ള വമ്പൻ താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!