Bigg Boss
മോർണിംഗ് ടാസ്കിൽ തന്നെ കല്ലുകടി, ഡിംപൽ ഒരു പ്രചോദനമാവുമെന്ന് മത്സരാർത്ഥികൾ, പൊട്ടിക്കരഞ്ഞു ഋതുവും സൂര്യയും

ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ അമ്പത്തിമൂന്നാം ദിവസം ചടുലമായ ചുവടുകളോടെ തുടക്കം, ബിഗ്ബോസ് മോണിങ് ടാസ്ക് മണിക്കുട്ടൻ അവതരിപ്പിക്കുന്നു. വിജയിയായില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിറങ്ങിപ്പോകുന്ന വ്യക്തി ആരായിരിക്കുമെന്നും അതിനു കഴിയാതെ പുറത്ത് പോകുന്നതാരായിരിക്കുമെന്നും ഓരോരുത്തരായി പറയുക എന്നതായിരുന്നു ടാസ്ക്. മണിക്കുട്ടൻ വ്യക്തിമുദ്ര പതിപ്പിക്കമെന്നും നെഗറ്റീവായി തോന്നുന്നത് സൂര്യയെ ആണെന്നും സജിന പറഞ്ഞു.
ഡിംപൽ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും ഋതു വ്യക്തിമുദ്ര പതിപ്പിക്കാതെ പോകേണ്ടി വരുമെന്നും അഡോണി പറഞ്ഞു. പ്രേക്ഷകരിൽ ഡിംപൽ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും സൂര്യയ്ക്ക് അതിനു കഴിയാതെ പോകുമെന്നും റംസാൻ അഭിപ്രായപ്പെട്ടു. സൂര്യ ഇപ്പോൾ നിൽക്കുന്ന സേഫ് സോൺ ഒരു ഡേഞ്ചറസ് സോൺ കൂടിയാണെന്നും സൂര്യയുടെ പ്രണയ ട്രാക്ക് സത്യമാണോ ഫേക്കാണോ എന്ന് സംശയമുണ്ടെന്നും റംസാൻ തുറന്നടിച്ചു.

rithu manthra

rithu manthra
സൂര്യ ഈ പരിപാടിയിൽ നിൽക്കാനായി മാത്രം കളിക്കുന്നതാണ് കാണുന്നത് എന്ന വാദമായിരുന്നു സജിന ഉയർത്തിയത്. താൻ വയറ് കാട്ടിക്കൊണ്ടുള്ള വസ്ത്രവും സ്ലീവ് ലെസ്സും ധരിച്ചിട്ടുണ്ട്. വീക്കെൻഡ് എപ്പിസോഡുകളിൽ താൻ ധരിച്ചിരിക്കുന്ന വസ്ത്രം മോഡേൺ ആയിരുന്നുവല്ലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ കരച്ചിൽ. സൂര്യയെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു നോബിയും റംസാനും മണിക്കുട്ടനും സന്ധ്യയുമൊക്കെ.
Bigg Boss
പുതിയ കാർ വാങ്ങിയതു ഡിംപിലിന്റെ ക്യാഷ്കൊണ്ട് , വിമർശനം, മറുപടിയുമായി തിങ്കൾ ഭാൽ

സൈക്കോളജിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റുമായ ഡിംപൽ ഭാൽ ഏറെ ഫാൻസുള്ള ഒരു ബിഗ് ബോസ് മത്സരാർഥിയാണ്. സൂര്യ ടിവിയിൽ മുൻപ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണർ അപ്പായ തിങ്കൾ ഭാലിന്റെ സഹോദരി കൂടിയാണ് ഡിംപൽ. തിങ്കളും ഡിംപലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്. ഭാൽ സഹോദരിമാർ എന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ഇപ്പോൾ തിങ്കൾ പങ്ക് വച്ച ഒരു ചിത്രത്തിന് ഉയർന്ന വിമർശനവും അതിന് ഡിംപലിന്റെ സഹോദരി തിങ്കൾ നൽകിയ മറുപടിയും ആണ് വൈറൽ ആകുന്നത്.
കുട്ടികളുടെ സൈക്കോളജിസ്റ്റ് ആണ് ഡിംപൽ. 12-ാം വയസില്‍ നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ വന്നതും അതില്‍ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് വ്യക്തിത്വം രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചതെന്നാണ് താരo പറയുന്നത്. മാത്രമല്ല വേദന എന്തെന്ന് അറിഞ്ഞിട്ടുള്ളതുകൊണ്ട് മറ്റുള്ളവരുടെ വേദനയും മനസിലാക്കാനാവുമെന്നും ഡിംപൽ ബിഗ് ബോസിൽ വച്ച് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ഡിംപലിന്റെ മമ്മി പുതിയ കാർ സ്വന്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ തിങ്കൾ ഭാൽ സോഷ്യൽ മീഡിയ വഴി പങ്കിടുകയും ചെയ്തു. എന്നാൽ വിമർശനവുമായി ചിലർ എത്തുകയുണ്ടായി. ഡിംപലിന്റെ പൈസ ശരിക്കും വരുന്നുണ്ടല്ലേ എന്നാണ് വിമർശനം ഉയർന്നത്. ‘എന്റെ അമ്മ ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്, സ്വന്തമായി സമ്പാദിച്ചു നേടിയതാണ്. നിങ്ങളുടെ ചിന്ത വളരെ മോശമായി പോയി’, എന്നാണ് തിങ്കൾ പ്രതികരിച്ചത്. സ്വന്തമായി ബിസിനെസ്സ് നടത്തുന്ന ആളാണ് ഡിംപലിന്റെ അമ്മ.
Bigg Boss
എന്നാണ് റിതുവുമായുള്ള വിവാഹ൦, അഭ്യുഹങ്ങൾക്കു വിരാമമിട്ട് സുഹൃത്തിന്റെ മറുപടി

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് മോഡൽ അഭിനേത്രി എന്നീ വിശേഷണങ്ങളോട് കൂടിയെത്തിയ റിതു മന്ത്ര. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ഋതു ഫെമിന മിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. പുതിയ സീസണിലേക്ക് എത്തിയതിൽ പിന്നെയാണ് കൂടുതൽ ആളുകൾ ഋതുവിനെ തിരിച്ചറിയുന്നത്. എന്നിരുന്നാൽ തന്നെയും വെറൈറ്റി ഫോട്ടോഷൂട്ടുകളിലൂടെ ഋതു സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. കണ്ണൂർ സ്വദേശിയായ ഋതു ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

rithu manthra
ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് ഋതു ഇടപെടുന്നത്. ആദ്യ ആഴ്ചകളില്‍ ഋതു സൈലന്റ് ആയിരുന്നു. എന്നാൽ ഇപ്പോൾ വളരെ മികച്ചരീയജിയിൽ ഗെയിം കലാളിക്കുന്ന റിതു റിതു സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും വെറുതെ കളയാറുമില്ല.

rithu manthra
തന്റെ ഏറ്റവും വലിയ ബലഹീനത ആളുകളെ ബ്ലൈൻഡ് ആയി വിശ്വസിച്ചിരുന്ന വ്യക്തി ആണെന്നും മുൻപ് ഋതു പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ എത്തും മുൻപേ ചാനലിനോട് ആണ് ഋതു ഇക്കാര്യം തുറന്നുപറഞ്ഞത്. വിവിധ ടാസ്ക്കുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി തവണ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് ഋതു തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മണിക്കുട്ടന് വേണ്ടി ഋതുവിനെ ആലോചിച്ച മത്സരാർത്ഥികളും ബിഗ് ബോസ് വീടിനുള്ളിലുണ്ട്.

rithu manthra
എന്നാൽ മണിക്കുട്ടനെ തനിക്ക് പ്രണയിക്കാനോ വിവാഹം കഴിക്കാനോ താത്പര്യം ഇല്ലെന്നു൦ റിതു തുറന്നുപറഞ്ഞിരുന്നു. അതേസമയം റംസാനുമായുള്ള ഋതുവിന്റെ അടുപ്പം പ്രെണയമാണെന്നുള്ള രീതിയിലുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനിടയിലാണ് ഋതുവിന്റെ സുഹൃത്ത് ജിയ ഇറാനി നടിയെകുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.
ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ രീതിയിലാണ് തരാം എത്തിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാർത്ഥി ആരാണ് എന്ന ചോദ്യത്തിനും മറുപടി നല്കുന്നുണ്ട്. താൻ ബിബി കാണുന്നത് ഋതു അവിടെ ഉളളതുകൊണ്ട് മാത്രമാണ് എന്നായിരുന്നു ഋതുവിന്റെ മനോഹരമായ ചിത്രത്തിനൊപ്പം ജിയയുടെ പ്രതികരണം.
ഋതു ലവർ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. എന്നാണ് കല്യാണം എന്ന ചോദ്യത്തിന്, ‘മകരമാസത്തിൽ വേലി കെട്ടീട്ട് അപ്പ കല്യാണം’, എന്ന പാട്ടു സീനിലെ ഒരു രംഗമാണ് ജിയ പോസ്റ്റ് ചെയ്‌തത്. നിങ്ങളും ഋതു മന്ത്രയും എന്താ കണക്ഷൻ എന്ന് ചോദിക്കുമ്പോൾ എയർടെൽ ലോഗോയാണ് ജിയ തമാശരൂപേണ നൽകിയത്.
Bigg Boss
തിരുമ്പിവന്തിട്ടേൻ എന്ന ഡയലോഗുമായി രമ്യ, കുടുംബത്തോടൊപ്പം ലക്ഷ്മി, ടാസ്കുമായ് ഭാനു, ഈസ്റ്റർ സ്പെഷ്യൽ അൻപതാം ദിനം ആഘോഷമാക്കി ബിഗ്‌ബോസ് താരo

കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേ അഭയം നല്‍കണേ എന്ന ഗാനം മത്സരാർത്ഥികൾ ഒത്തുചേർന്നുകൊണ്ട് ആലപിച്ചതോടെയാണ് മനോഹരമായ ഈസ്റ്റർ ദിന അൻപതാം ദിവസ എപ്പിസോഡ് തുടക്കം കുറിച്ചത്. ഒരുപാട് പേർക്ക് ഈസ്റ്റർ മിസ് ചെയ്യുന്നുണ്ടാകും അല്ലെ എന്ന ചോദ്യവും മോഹൻലാൽ ചോദിക്കുന്നു.
ഫാദർ ജോസഫ് പുത്തന്പുരക്കലിന്റെ മനോഹരമായ ഈസ്റ്റർ സന്ദേശം ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നേരുന്നു. ജീവിതയാത്രയിൽ പ്രതിസന്ധികളും പ്രകോപനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെയെല്ലാം അതിജീവിക്കുന്ന ആളാകും യഥാർത്ഥ വിജയി എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പറഞ്ഞ സന്ദേശം വീട്ടിൽ ഉള്ളവർക്ക് മാത്രമല്ല ഈ പരിപാടി കാണുന്ന എല്ലാവര്ക്കും വേണ്ടിയാണ് എന്ന് മോഹൻലാൽ അറിയിക്കുന്നു.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ആളുകളെ കാണാൻ ഉളള അവസരമാണ് അടുത്തതായി ഉണ്ടായിരുന്നത്. ആദ്യമായി സ്‌ക്രീനിൽ എത്തുന്നത് ലക്ഷ്മി ജയൻ ആണ്. കുടുംബത്തിന് ഒപ്പമാണ് ലക്ഷ്മി ക്യാമറക്ക് മുൻപിലേക്ക് എത്തിയത്. ആര് ഭംഗിയായി കളിക്കുന്നോ അവർക്കൊപ്പം പ്രേക്ഷകർ ഉണ്ടാകും എന്ന് ലക്ഷ്മി ജയൻ മത്സരാർത്ഥികളോടായി പറയുന്നു. സിംഗിൾ ആയിട്ടാണ് മിഷേൽ സ്‌ക്രീനിൽ എത്തുന്നത്. എല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞതിന്റെ നന്ദി മിഷേൽ ലാലേട്ടനെ അറിയിക്കുന്നുണ്ട്.
ആദ്യം സ്ക്രീനിലും പിന്നീട ടാസ്കിനിടയിൽ കേക്കു യുമായി വൈൽഡ്‌കാർഡ് എൻട്രിയിലൂടെ തിരികെ വന്നു. തിരുമ്പിവന്നിട്ടെൻ എന്ന ഡയലോഗുമായി വന്ന രമ്യയെ കണ്ട സന്തോഷം ബിഗ് ബോസ് മത്സരാർത്ഥികളുടെ മുഖത്ത് കാണാൻ കഴിഞ്ഞു. എല്ലാവർക്കും സുഖമല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് ഏഞ്ചൽ ക്യാമറയിൽ എത്തിയത്. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു നിന്നെ മാത്രമല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഭാനു സ്‌ക്രീനിൽ എത്തുന്നത്. കോളേജ് യൂണിഫോമിൽ ആയിരുന്നു ഭാനു ഏത്തിയത്. സ്പെഷ്യൽ ടാസ്ക്ക് ഒരുക്കിയ സന്തോഷവും ഭാനു ആണ് മത്സരാർത്ഥികളെ അറിയിച്ചത്. ഏറ്റവും ഒടുവിൽ മോഹൻലാൽ ബിഗ് ബോസ് വീടിനുള്ളിലേക്ക് എത്തിയെങ്കിലും മത്സരാർത്ഥികളുടെ അടുക്കലേക്ക് എത്താഞ്ഞതിൽ നിരാശ ഓരോരുത്തരും പ്രകടിപ്പിക്കുന്നു.
Bigg Boss
പിടിവലി,വാക്കേറ്റം, കയ്യാങ്കളി വീക്കിലി ടാസ്കിൽ സന്ധ്യയും അഡോണിയും നേർക്കുനേർ

ബിഗ് ബോസ് മലയാളം സീസൺ മൂന്ന് നല്പതാം എപ്പിസോഡിലേക്ക് കടക്കുമ്പോൾ എപ്പിസോഡും വീക്കിലി ടാസ്ക്കുംമെല്ലാം രസകരമായതുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ‘കുഴൽപന്തുകളി’ എന്ന ടാസ്ക് രസകരമായാണ് തുടങ്ങിയതെങ്കിലും പിന്നീട് കളി കാര്യമായി. കളിയുടെ ആവേശത്തിലാണ് പിടിവലി തുടങ്ങിയതെങ്കിലും വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചു. പൊതുവേ അധികം പ്രശ്നങ്ങൾ ഉണ്ടാക്കാത്തവരാണ് അഡോണിയും സന്ധ്യയും. എന്നാൽ ഇന്ന് ഇരുവരും നേർക്കുനേർ എത്തുകയാണ്.ആദ്യം മജ്സിയ, ഋതു, ഡിംപൽ തുടങ്ങിയവരാണ് ദേഹോപദ്രവം നടതത്തുന്നുവെന്ന് പറഞ്ഞ് വക്കേറ്റത്തിലേക്ക് കടന്നത്. ഇതിടയിൽ അഡോണി സന്ധ്യയുമായി സംസാരിക്കുകയും ഇരുവരും തമ്മിൽ കയർക്കുകയുമായിരുന്നു. സ്വന്തം ടീമിനോട് മാത്രം ഫേവറേറ്റിസം കാണിക്കല്ലേ എന്ന് പറഞ്ഞാണ് അഡോണി വാക്കേറ്റത്തിന് തിരികൊളുത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. താൻ സ്വന്തം കാര്യമാണ് നോക്കുന്നതെന്നും അത് നല്ല രീതിയിൽ തന്നെയാണ് ചെയ്യുന്നതെന്നും സന്ധ്യ പറയുന്നുണ്ട്. ഇതിനിടയിൽ റംസാൻ അഡോണിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്.ഗെയിം ഗെയിമായിട്ട് കളിക്കണം അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുകയല്ല വേണ്ടതെന്ന് സന്ധ്യ പറയുന്നുണ്ട്. എന്നാൽ സന്ധ്യ ഗെയിം കളിക്കാതെ മാളത്തിൽ കയറി ഒളിച്ചിരിക്കുന്നുവെന്നാണ് അഡോണിയുടെ ഭാഷ്യം. മറ്റുള്ളവർ ഇരുവരെയും പിടിച്ച് മാറ്റന്നുമുണ്ടായിരുന്നു.ടാസ്ക്കിന്റെ മൂന്നാം ഘട്ടത്തിൽ മത്സരാർത്ഥികളെ രണ്ടു ടീമായി തിരിച്ചാണ് മത്സരം പുരോഗമിക്കുന്നത്. മണിക്കുട്ടൻ, നോബി, റംസാൻ, സായി, സൂര്യ, ഋതു, അനൂപ് എന്നിവർ ഒരു ടീമിലും ഡിംപൽ- ഫിറോസ് ഖാൻ, കിടിലം ഫിറോസ്, സജ്ന, ഭാഗ്യലക്ഷ്മി, മജിസിയ, സന്ധ്യ എന്നിവർ എതിർ ടീമിലുമാണ് ഉള്ളത്.
Bigg Boss
റംസാനെ ജയിപ്പിക്കാനാണ് അനൂപ് ഗെയിം കളിക്കുന്നത് , ശെരിയാണെന്നു പ്രേക്ഷകർ, അശ്വതിയുടെ റിവ്യൂ വൈറലാവുന്നു

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അശ്വതി ബിഗ് ബോസിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ രേഖപ്പെടുത്തുന്നത്. ബിഗ് ബോസ് സീസണ്‍ 3 തുടങ്ങിയത് മുതല്‍ എപ്പിസോഡുകള്‍ കൃത്യമായി കണ്ട് റിവ്യൂവുമായെത്തുന്നുണ്ട് അഭിനേത്രിയായ അശ്വതി. മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ച് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന താരം കമന്റുകള്‍ക്കും മറുപടി നല്‍കാറുണ്ട്. ‘പതിവുപോലെ ഒരടിപൊളി പാട്ടോടുകൂടിയാണ് ബിഗ് ബോസിലെ ഒരുദീവസം തുടങ്ങുന്നത്. കുക്കിംഗും വര്‍ക്കൗട്ടുമൊക്കെയായി താരങ്ങള്‍ നേരത്തെ തന്നെ സജീവമാണെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താനാണ് ബിഗ് ബോസ് പാട്ടുമായെത്തുന്നത്. രാവിലത്തെ പാട്ടിനു, മജിസ്യ, റിതു, സന്ധ്യ, സൂര്യ,സജ്‌ന ഡാൻസ് ചെയ്യേണ്ടായിരുന്നു . കൂടെയുള്ള ഒരു വ്യക്തിയുടെ വേദനയിൽ യാതൊരു വിധ ബന്ധവുമില്ല എന്നപോലെ ആയിപോയി. ‘എന്തോ എനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന് അശ്വതി പറയുന്നു. റംസാൻ ചേച്ചിയുടെ അടുത്ത് പോയി ഇരിക്കുന്ന കണ്ടു കൈപിടിച്ച്.ആ ഇന്നലത്തെ പോലല്ല ടാസ്ക് ഇന്ന് പന്ത് ആർക്കുവേണേലും പിടിക്കാം. പിടിക്കുന്നവർക്ക് ഭാവിയിൽ ഉപകരിക്കാവുന്ന വ്യക്തിഗത പോയിന്റ്സും . പോയിന്റ് കിട്ടിയവരുടെ മുഖം ഡിസ്പ്ലേ വന്നപ്പോൾ ഉള്ള സന്തോഷം നല്ല രസമുണ്ടായിരുന്നു. സൂര്യ ബോൾ പിടിക്കാണെന്ന് ഞാൻ മനസുരുകി പ്രാർത്ഥിച്ചു അല്ലേൽ ഇന്നും കണ്ണാടിയുടെ മുന്നിലെ ഷോ സഹിക്കേണ്ടി വരുമല്ലോന്ന് ആലോചിച്ചിട്ടാ. സഹിക്കാൻ വയ്യ. പിന്നീട് ടാസ്കിന്റെ നിറം മാറി. ബിഗ് ബോസ് ത്രില്ലെർ മോഡ്ലോട്ട് കയറി രണ്ടു ഗ്രൂപ്പ് ആയി ഇനി കളിക്കണം. അടി നടന്നില്ലെങ്കിലല്ലേ അതിശയമുള്ളൂ. ടാസ്ക് തുടങ്ങി. ചുവന്ന വര ഒക്കെ മറന്നു പിന്നെ കുഴലിന്റെ ഉള്ളിൽ കയറി ബോൾ എടുക്കാൻ തുടങ്ങി. പിന്നെ ഒരു വെടീം പോകേം മാത്രേ ഓര്മയുള്ളു.. റംസാനും പൊളി ഫിറോസും തമ്മിൽ അടി. പിന്നെ റംസാനും ഡിമ്പലും ഹമ്പോ! റംസാൻ എന്തിനാണോ എന്തോ ഇത്ര ഷോ ഓഫ് കാണിച്ചത് . ഹോ സയാമീസ് ഇരട്ടകളുടെ പ്രകടനം (സായി, റംസാൻ ) ഇച്ചിരി ഓവർ ആരുന്നെന്നു പറയാതെ വയ്യെന്നും അശ്വതി കുറിച്ചിട്ടുണ്ട്.
ഇന്ന് അനൂപിന്റെ ടീമിന് എതിരെ ആണ് റംസാൻ ആ ഷോ മൊത്തം കാണിച്ചത്, എന്തെ സ്വന്തം ടീമിന് വേണ്ടി പ്രതികരിച്ചില്ല അനൂപ്? ഓഹ് റംസാനെ വിജയിപ്പിക്കാൻ വേണ്ടി കളിക്കുവാണല്ലോ ല്ലെ.. ശോ മറന്നുപോയി. പെട്ടന്ന് ഞാൻ ഞെട്ടി ദൈവമേ ഇവിടെ എവിടെ അമ്പലം ഒരു പാരായണം കേൾക്കുന്നല്ലോ എന്നു. നോക്കിയപ്പോൾ നമ്മടെ കിടിലു ടാസ്ക് വലിച്ചു നീട്ടി പാടുകയാണ് സൂർത്തുക്കളെ. പിഗി ബാങ്ക് ടാസ്ക്. ബിബി പ്ലസിനെക്കുറിച്ചും അശ്വതി കുറിച്ചിരുന്നു. കാര്യമായിട്ട് ഒന്നുമില്ലാരുന്നു.. സാധാരണ ഭാഗ്യച്ചിടേം കിട്ടിലുവിന്റേം റിവ്യൂ ഉണ്ടാകുന്നതാണ് ഇന്നതില്ലായിരുന്നു. ഭാഗ്യേച്ചി ടോട്ടലി ഡൾ ആണ്. ശക്തമായി തിരിച്ചു വരട്ടെ.എന്തൊക്കെ ആണേലും ഏതൊരു ടാസ്കിലും ചേച്ചി വളരെ ആക്റ്റീവ് ആയിരുന്നു. അതുപോലെ തിരിച്ചുവരാനായി ആഗ്രഹിക്കുന്നുവെന്നും അശ്വതി പറയുന്നു.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!