Connect with us

News

ബിഗ് ബോസില്‍ ഇതെന്താ സംഭവിക്കുന്നെ; കഴിഞ്ഞ സീസണില്‍ ഒന്നും ഇങ്ങനെ ഇല്ലാതിരുന്ന കൊണ്ട് ഒരു പുതുമ തോന്നി; എല്ലാം വളരെ പെട്ടന്നാണല്ലോ; വൈറലായി അശ്വതിയുടെ കുറിപ്പ്..!!

Published

on

ബിഗ്‌ബോസ് അംഗങ്ങളെ കാണാൻ പത്രമാധ്യമങ്ങൾ എത്തിയിരിക്കുന്നു. ചോദ്യങ്ങൾ. ഉത്തരങ്ങൾ. കഴിഞ്ഞ സീസണിൽ ഒന്നും ഇങ്ങനെ ഇല്ലാതിരുന്ന കൊണ്ട് ഒരു പുതുമ തോന്നി ഒരുപാട് വലിച്ചു നീട്ടാതെ പെട്ടന്ന് തീർന്നു.ആഹ് ഒരു ചോദ്യത്തിനിടയിൽ അവർക്കാ വേർഡ് കിട്ടി സ്ട്രാറ്റജി. ബിഗ് ബോസിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നല്ലേ സ്ട്രേറ്റേജി. അശ്വതിയുടെ കുറിപ്പിലെ വിശദാശംങ്ങളിലേക്ക്. പാലുകാച്ചൽ, ശാലിനിയുടെ അമ്മമ്മയുടെ പിറന്നാൾ ആശംസകൾ ഒക്കെയായി അങ്ങ് തുടങ്ങി രണ്ടാം ദിനം. ചരിത്രത്തിൽ ആദ്യമായി ബിഗ്‌ബോസ് അംഗങ്ങളെ കാണാൻ പത്രമാധ്യമങ്ങൾ എത്തിയിരിക്കുന്നു!!! ചോദ്യങ്ങൾ…. ഉത്തരങ്ങൾ… കഴിഞ്ഞ സീസണിൽ ഒന്നും ഇങ്ങനെ ഇല്ലാതിരുന്ന കൊണ്ട് ഒരു പുതുമ തോന്നി ഒരുപാട് വലിച്ചു നീട്ടാതെ പെട്ടന്ന് തീർന്നു.ആഹ് ഒരു ചോദ്യത്തിനിടയിൽ അവർക്കാ വേർഡ് കിട്ടി “STRATEGY”!!! ബിഗ്ഗ്‌ബോസ്സിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നല്ലേ സ്ട്രേറ്റേജി.. ബ്ലെസ്ലി അടിപൊളി ആയി പാടികൊണ്ടിരുന്നപ്പോൾ അതാ പൊട്ടിക്കുന്നു “ബോംബ്”…”

ഈ വീട്ടിൽ നിൽക്കാൻ അർഹതയില്ലാത്ത 3 പേരെ തിരഞ്ഞെടുക്കുക” ഉടച്ചില്ലേ കഞ്ഞിക്കലം എല്ലാരുടെയും നോമിനേഷൻസ് എല്ലാം പൊളി ആരുന്നു. ശേഷം അതിനെപ്പറ്റി ഡിസ്കഷൻ. ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയത് നിമിഷ,ജാനകി, അശ്വിൻ.ലക്ഷ്മി ചേച്ചി നിമിഷയെ നോമിനേറ്റ് ചെയ്തെങ്കിലും എന്ത് കാരണത്തിന് എന്നുള്ളത് നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി കൊടുത്തു. അടുത്തത് കാണിച്ചത് ലക്ഷ്മിച്ചേച്ചിയുടെ നേതൃത്വത്തിൽ ഓരോരുത്തർ അവരവരെ കുറിച്ച് പറയുക. ചേച്ചിക്കു ബിഗ്‌ബോസ് തന്നെ “കഥയല്ലിതു ജീവിതം” എന്നൊരു റൗണ്ട് കൊടുക്കുന്നുണ്ട് എന്ന് ഓർമ ഇല്ലാഞ്ഞിട്ടാണോ . എല്ലാർക്കും ജീവിതത്തിൽ നേരിട്ട ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, ഇങ്ങനൊക്കെ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുമോ എന്നുപോലും അമ്പരക്കുന്നപോലെ..അശ്വിൻ തന്റെ ജീവിത കഥ പറഞ്ഞു.. വളരെ ദയനീയം അശ്വിനു ആഗ്രഹം പോലെ ഒരു വീട് വയ്ക്കാൻ സാധിക്കട്ടെ. ബിഗ്‌ബോസ് വീട്ടിൽ നിൽക്കാൻ യോഗ്യത ഇല്ലാ എന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പേർക്കുള്ള ടാസ്ക് എത്തി.

വിധികർത്താവ് നവീൻ. ടാസ്ക് ബോൾ പെറുക്കി അവരവരുടെ ബാസ്കറ്റൽ ഇടുക. നമ്മടെ പഴയ ബാള്കളി. അശ്വിൻ സ്കോർ ചെയ്തു. അശ്വിൻ ആ വീട്ടിലെ ആദ്യത്തെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. വീട്ടിലെ രാജകീയമായ ഒരു റൂം ഉള്ളത് ക്യാപ്റ്റന് ആണ്. അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് അശ്വിൻ ഒഴികെ ബാക്കിയെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു. ഇതെന്താ സംഭവിക്കുന്നെ!!?? എല്ലാം വളരെ പെട്ടന്നാണല്ലോ. അടുത്തത് സെൽഫി എന്ന ടാസ്ക് നമ്മടെ കഥപറച്ചിൽ,ബ്ലെസ്ലി ആണ് കഥപറയുന്നത്. ബ്ലസിലി കഥപറഞ്ഞു, ഫാസ്റ്റ് പാസ്സഞ്ചർ പോലെ കഥ അങ്ങ് പോയി. ബ്ലെസ്സിലിയും കരഞ്ഞു, കേട്ടോണ്ടിരുന്ന കുറച്ചു പേരും കരഞ്ഞു. കണ്ടോണ്ടിരുന്ന ഞാൻ ആരാണ് മരിച്ചത് എന്ന് മനസിലാകാതെ മിഴിച്ചിരുന്നു മനസിലായവർ ഒന്ന് പറഞ്ഞു തരണേ. അങ്ങനെ അശ്വിൻ രാജാകീയമായ ആ മുറിയിൽ തണുത്തു വിറച്ചു ഒറ്റയ്ക്ക് സംസാരിക്കുന്നു… “ഇതെന്റെ മാത്രം വിജയമല്ല, ഏറ്റവും താഴത്തട്ടിൽ ഉള്ളവന്റെ കൂടെയാണ്” പാവം എക്സൈറ്റ്മെന്റ കൊണ്ടാണ്.

തുടങ്ങീട്ടെ ഉളളൂ കുട്ടീ പടിപ്പടി ആയി കയറിവരാൻ ഇനിയും കിടക്കുന്നു കടമ്പകൾ. അടുത്തത് ബിഗ്‌ബോസ് പ്ലസ്സിൽ സ്വന്തം കഥകൾ പറയുന്ന ടാസ്ക് ആണ് കാണിച്ചത്. നിമിഷയുടെ കഥ. കഥ തീർന്നതും ലക്ഷ്മി ചേച്ചി, നിമിഷ, ജാസ്മിൻ,റോബിൻ എന്നിവരുടെ ചർച്ച നന്നായിരുന്നു. ആ ചർച്ചയിൽ, ലക്ഷ്മി ചേച്ചി പറഞ്ഞതും റോബിൻ പറഞ്ഞതും എനിക്ക് ഇഷ്ട്ടായി. ഇപ്പോളത്തെ കാലഘട്ടം ആണ്. മാതാപിതാക്കൾക്കൊന്നും ഒരു അവകാശവും ഇല്ലാത്തപോലെ ആയിക്കൊണ്ടിരിക്കുന്നു നാളെ എന്റെ മക്കൾ എങ്ങനെ ആയിരിക്കും എന്നൊന്നും പ്രവചിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് കൂടുതൽ അതേ കുറിച് പറയാൻ വരുന്നില്ല.അടുത്തത് ജാസ്മിന്റെ സ്റ്റോറി. നേരത്തെ പറഞ്ഞപോലെ എല്ലാവരുടെയും ജീവിതത്തിൽ unbelivable ആയിട്ടുള്ള സ്റ്റോറീസ് ഉണ്ട്. Felt so sad. ചിരിയും കളികളുമായി അങ്ങനെ ഒരു ദിവസം തീർന്നിരിക്കുന്നു. നാളെ കഠിനമായ ടാസ്‌ക്കുകളുമായി വീണ്ടും കാണുന്നത് വരെ ശുഭരാത്രി.

Celebrity

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

Published

on

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന കഥാപാത്രം ചർച്ചാ വിഷയമാണ്. പറക്കും തളികയ്ക്ക് ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുണ്ട് . ആദ്യചിത്രത്തിൽ തന്നെ സിനിമയിൽ തന്റേതായ പേര് സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എല്ലാവരെ കൊണ്ടും ഇത് നടക്കില്ല . എന്നാൽ ബാസന്തി എന്ന കഥാപാത്രത്തിലൂടെ നിത്യദാസ് ഇത് നേടിയെടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ബാസന്തി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ല താരം. എന്നാൽ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നിത്യദാസും മകളും . മകളേടൊപ്പം ഉഗ്രൻ നൃത്തവുമായി നടി എത്താറുണ്ട്. സന്തൂർ മമ്മി എന്നാണ് പ്രേക്ഷകർ സ്നേഹപൂർവ്വം വിളിക്കാറുള്ളത്. നിലവിൽ തമിഴ് സീരിയലായ ‘അ​ന്‍പേ വാ’​യി​ലാ​ണ് നടി അഭിനയിക്കുന്നത്. നിലവിൽ അഭിനയരംഗത്ത് 20 വർഷം തികച്ചിരിക്കുകയാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി ഇപ്പോൾ വീണ്ടും ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്. അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഭർത്താവിനെ വീട്ടിൽ ഒരു ചടങ്ങിനിടയിൽ ഗോമൂത്രം കുടിക്കേണ്ടി വന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് കാശ്മീരിലേക്കാണ് അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി താൻ പൊരുത്തപ്പെടാൻ തന്നെ കുറെ സമയമെടുത്തു. അവരുടെ ഭക്ഷണരീതികൾ തനിക്ക് പറ്റുന്നതായിരുന്നില്ല. പിന്നീട് താൻ അവർക്ക് കേരള രീതിയിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകി.

അത് അവരെ കഴിക്കാൻ ശീലിപ്പിക്കുകയാണ് ചെയ്തത്. സംസ്കാരത്തിലും ഒക്കെ അവർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ താൻ സമയമെടുത്താണ് പഠിച്ചെടുത്തത്. വീട്ടിൽ മക്കളുമായി മലയാളത്തിലാണ് സംസാരിക്കാറുള്ളത്.. ഭർത്താവുമായി ഹിന്ദിയിലും ഇംഗ്ലീഷിൽ ഒക്കെ സംസാരിക്കും. ഭർത്താവിന് മലയാളം പറഞ്ഞാൽ മനസ്സിലാകും. അത് പഠിപ്പിക്കേണ്ടിയിരുന്നില്ല എന്നൊക്കെ ഇപ്പോൾ തോന്നാറുണ്ട്. ഭർത്താവിന്റെ വീട്ടിലുണ്ടായ ചടങ്ങിൽ ഗോമൂത്രമറിയാതെ കുടിക്കേണ്ടി വന്നു. അനിയന്റെ കല്യാണത്തിന് ഒരു സംഭവം ഉണ്ടായി. ചടങ്ങുകൾക്കിടയിൽ തീർത്ഥം പോലെ എന്തോ ഒന്ന് കയ്യിൽ തന്നു. തീർത്ഥമാണെന്ന് കരുതി ഞാൻ കുറച്ചു കുടിച്ചു. ബാക്കി തലയിലൂടെ ഉഴിഞ്ഞു. അപ്പോഴാണ് മകൾ പറയുന്നത് ഉപ്പ് ഉണ്ടെന്ന്. ഞാൻ പറഞ്ഞു നിനക്ക് തോന്നുവാണെന്ന്. പിന്നീട് അവർ പച്ചനിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്. ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്. ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല.. എന്തെങ്കിലും അവർ ചേർത്തിട്ടുണ്ടായിരിക്കും.

അതിനുശേഷം ഇത്തരം ചടങ്ങുകളിൽ നിന്ന് എല്ലാം ഞാൻ മാറി നിൽക്കുമെന്നും നിത്യ പറയുന്നു. തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഒരുപാടു പിന്തുണ നൽകാറുണ്ട് ഭർത്താവു, അദ്ദേഹത്തിന്റെ പിന്തുണ ഇല്ലെങ്കിൽ കുട്ടികളുടെ കാര്യം വളരെ ബുദ്ധിമുട്ടാകും, അദ്ദേഹം ഇപ്പോൾ കുട്ടികളുടെ കാര്യം നോക്കുന്നുണ്ട് അതുകൊണ്ടു തന്നെ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ അഭിനയിക്കാൻ വരുമ്പോൾ അച്ചനും അമ്മയും കൂടി എത്താറുണ്ട്. തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക,അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു ഭാഷകളിലും അഭിനയിച്ചിരുന്ന.

Continue Reading

Film News

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

Published

on

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനി ഫൈൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷഹീൻ ഉമാലി എന്ന ആരാധകൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്, മഹർ എന്നത് വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്ന സാധനം ആണ്. അല്ലാതെ ബാപ്പ മോൾക്ക് കൊടുക്കുന്നതല്ല. മഹർ എന്നാൽ സ്ത്രീധനം അല്ല. ഇനി സ്ത്രീധനം എന്ന് തെറ്റിദ്ധരിച്ച് സംഭാഷണം എഴുതിയത് എന്ന് കരുതിയാലും പ്രശ്നമാണ്. രണ്ടാമത്തെ രംഗത്തിൽ മൂസ പറയുന്നു ഇന്ത്യക്ക് ഹറാമായ ഒന്നും ചെയ്യില്ല എന്ന് .സ്ത്രീധനം നിയമ വിരുദ്ധമല്ലേ ,മൂസയുടെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീധനം ഹറാമാണ് . അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.

നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റ്മായി എത്തിയിരിക്കുന്നത്. പലരും ഈ പോസ്റ്റിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,മലയാള സിനിമയിൽ മുസ്ലിം കഥാപാത്രങ്ങൾ, കടപ്പുറത്തെ ആളുകൾ എന്നിവർക്ക് സംസാരിക്കാൻ വേണ്ടി ഓരോ സ്ലാങ് ആരോ പണ്ട് കണ്ടുപിടിച്ചു. അത് ഇന്നും യാഥാർഥ്യ ബോധം ഇല്ലാതെ തുടർന്ന് പോരുന്നു,മഹർ എന്നാൽ ഭർത്താവ് കേറ്റ്ന്ന താലി.മുസ്ലിം മെഹർ എന്ന് പറയും.മറ്റുള്ളവർ താൾ എന്ന് പറയും.രു മുസ്ലിം സിനിമ ആണെങ്കിൽ അതിൽ മുഴുനീള മുസ്ലിം സമുദായതിനെ താഴ്ത്തി കെട്ടിയാണ് കഥ എഴുതുന്നത്. പണ്ടുകാലത്ത് വിദ്യാഭാസതിൻ്റെ കുറവ് എല്ലാ സമുദായത്തിലും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഏതു സമുദായത്തിൽ നോക്കിയാലും വിദ്യാ സമ്പന്നരായ ആളുകൾ ഉണ്ട്. എന്നാലും ഒരു മുസ്ലിം കഥയുള്ള സിനിമ ആണെകിൽ സംസാരവും മറ്റും വളരെ മോശം രീതിയിൽ ആണ് എഴുതുക. വിദ്യാഭ്യാസമില്ലാത്ത രീതിയിൽ സംസാരം. കാലം മാറി പക്ഷേ സ്ക്രിപ്റ്റ് എഴുതുന്നവർ മാറിയിട്ടില്ല.

മാറണം,സിനിമയെ ഒരു കലാരൂപമായി മാത്രം കണ്ടാൽ മതി അതിൽ നന്മയും തിന്മയും ഉണ്ടാകും സിനിമ കണ്ടു അതിൽ നിന്ന് നല്ലതിനെ മാത്രം ഉൾകൊള്ളാൻ കഴിയണം പല കുറ്റകൃത്യങ്ങളും സിനിമയിൽ കണ്ടു ചെയ്യുന്നു എന്നത് തന്നെ വിഡ്ഢിത്വമാണ് അങ്ങിനെയെങ്കിൽ ഭൂരിപക്ഷം സിനിമകളിലും നായകന്മാർ നന്മയുടെ പക്ഷത്താണ് അതുകണ്ടു നന്നാവുന്നവരുടെ എണ്ണവും കൂടെണ്ടേ,ഇവിടെ പരാമർശം മഹർ എന്ന വസ്തുവിന്റെ കാര്യത്തിൽ ആണെങ്കിൽ മഹർ നൽകി പകരം മകളെ നികാഹ് ചെയ്ത് കൊണ്ട് വരുന്ന കാര്യമാണ് ഇസ്ലാമിൽ അതായത് നികാഹ് സമയത്തു വധുവിനെ പിതാവും വരനും കൂടി നടത്തുന്ന വിവാഹ ഉടമ്പടിയിൽ ഈ മഹറിന് വലിയ സ്ഥാനം ആണ് അതയത് വരൻ അവനു കഴിയുന്ന തുകയിൽ സ്വർണം അത്, ആഭരണം ആണ് അധികം ഉണ്ടാവുക അത് മുന്നിൽ വെച്ച് വധുവിന്റ പിതാവിന്റെ കൈയിൽ പിടിക്കുമ്പോൾ വധുവിന്റെ പിതാവ് ഇങ്ങിനെ പറയും എന്റെ മകൾ പേര് എന്നവളെ ഈ കാണുന്ന ഇത്ര പവൻ സ്വർണഭാരണത്തിന് പകരം ആയി താങ്കൾക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി ഞാൻ നിക്കാഹ് ചെയ്ത് നൽകുന്നു അപ്പോൾ വരൻ താങ്കളുടെ മകൾ പേര് എന്നവളെ ഇത്ര പവൻ സ്വർണ്ണഭരണത്തിന് പകരം ആയി എനിക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി തന്നതിനെ ഞാൻ സ്വീകരിച്ചു പൊരുത്തപ്പെട്ടു ഇതാണ് വിവാഹത്തിന്റെ കരാർ.

ഇവിടെ ഈ സ്വർണഭരണം വരൻ നൽകുന്നത് ഭാര്യ പിതാവിന് ആണ് അത് ഭാര്യ പിതാവ് മകൾക്ക് നൽകുകയാണ് പതിവ് ഇത് ഒരിക്കലും സ്ത്രീധനത്തിൽ വരില്ല ഇത് ഇനി ഭാര്യ പിതാവ് മകൾക്ക് കൊടുത്തില്ലെങ്കിലും അത് ചോദിച്ചു വാങ്ങാൻ വരന് അധികാരം ഇല്ല കാരണം വരൻ കൊടുത്ത വിവാഹ കരാറിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ മഹറിന് പകരമായി അതായത് ഞാൻ ആണ് വരൻ എങ്കിൽ ഞാൻ എന്റെ ഭാര്യയെ അവളുടെ ഉപ്പയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് അതയത് സ്ത്രീധനം എന്നത് ഇസ്ലാമിൽ ഇല്ല എന്ന് തന്നെ എന്നാണ് പലരും പറയുന്നത് .

Continue Reading

News

കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!!

Published

on

സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ സ്ലോ പോയിസൺ നൽകി കൊ .ലപ്പെടുത്താൻ ശ്രമിച്ചു വെന്നാണ് സരിത പരാതിയിൽ പറയുന്നത്. സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 2018 മുതല്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായി സരിത എസ് നായര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇനി പഴയ സരിതയാകാന്‍ സാധിക്കില്ലെന്നും നാഡികള്‍ ദുര്‍ബലമാവുകയും കാലുകള്‍ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് സരിത എസ് നായര്‍ പറഞ്ഞു. ക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോലീസ് കണ്ടെത്തലെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു. തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പോലീസിൽ പരാതി നൽകിയിരുന്നു.

ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിത വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ടെന്നും രോഗം പൂര്‍ണ്ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത പറഞ്ഞത്. അതേസമയം സരിതയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ലോ പോയ്സണിംഗ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

വിളവൂർക്കൽ സ്വദേശി വിനുവും സംഘവുമാണ് തന്നെ കൊ .ലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് സരിതയുടെ പരാതി .ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു .സോളാർ കേസിനു ശേഷം പുറത്തിറങ്ങിയ സരിത നിരവധി ക്രിമിനൽ കേസിലെ പ്രതിയായ, വിനുവിൻറെയും സംഘത്തിന്റെയും കൂടിയാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് തന്നെ കൊ .ലപ്പെടുത്താൻ ശ്രമിച്ചുവെന്ന് സരിത പറയുന്നത് .തനിക്ക് തരാൻ വേണ്ടി വിനു ജ്യൂസിൽ വിഷം കലർത്തുന്നത് താൻ നേരിട്ട് കണ്ടു എന്നാണ് സരിത പറയുന്നത് .വിഷം കലർത്തുന്നത് കണ്ടതോടെ സഹായികളെ ഒഴിവാക്കുകയും ചെയ്തു എന്നും വിഷം അകത്ത് ചെന്നതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ തനിക്ക് ഉണ്ട് എന്നും തന്റെ കാലുകളുടെ ചലനശേഷി നഷ്ടമായി എന്നും സരിത പരാതിയിൽ പറയുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് സരിത ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. തുടർന്ന് കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു .ശേഷം കേസെടുത്തു .

അന്വേഷണ സംഘം ഇന്നലെ വിനുവിന്റെ വീട്ടിൽ പരിശോധന നടത്തുകയും സരിതയുടെ വീട്ടിലെ കിണറ്റിലെ വെള്ളം ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.കാലുകളുടെ ചലനശേഷി നഷ്ടപ്പെടാനുള്ള കാരണം വിഷം അകത്തു ചെന്നാണ് എന്നാണ് സരിത പറയുന്നത് .തനിക്കെതിരെ നടന്ന വ .ധശ്രമം ഗൂഢാലോചന ആണ് എന്ന് സരിത ആരോപിക്കുന്നു . സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading

Celebrity

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

Published

on

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്. യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ പരാതി. സംഭവത്തില്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കൊടുക്കുന്നതില്‍ തീരുമാനമായാല്‍ പറയാമെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയോട് ബാദുഷ പറഞ്ഞത്.ബാദുഷയുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോ പോളും ബിജുവും പറഞ്ഞു. എല്‍ദോ പോളിനോട് കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ”അതൊന്നും നമ്മുടെ കൈയില്‍ അല്ല.

കേസുണ്ടോയെന്ന് പറയാന്‍ പറ്റത്തില്ല. അതിനെ പറ്റിയൊന്നും അറിയില്ല. സോറി”. എന്ന മറുപടിയാണ് ലഭിച്ചത്. ബിജുവിനോട് ചോദിച്ചപ്പോഴും ഇല്ലെന്ന മറുപടി തന്നെ. അതേസമയം, ബാദുഷയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പ്രതികളായ അഭിഭാഷകനെ ചോദ്യം ചെയ്തു വരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ബാദുഷയെ ഹണിട്രാപ്പില്‍ പെടുത്തി ഭീഷണിപ്പെടുത്തി യുവതി അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ യുവതി അ ശ്ലീ ല ചിത്രങ്ങള്‍ അയച്ചു നല്‍കി പിന്നീട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷയുടെ പരാതി. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ..

2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫല്‍റ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അ ശ്ലീ ല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു. തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Continue Reading

Celebrity

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

Published

on

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആശ ടെലിവിഷനിലെ പോലെ തന്നെ ബി​ഗ് സ്ക്രീനിലും വിജയം ആവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശാ ശരത്ത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. വളരെ പെട്ടന്ന് ജനപ്രീതിയാർജിച്ച നടി ഉടനെ ബി​ഗ് സ്ക്രീനിലുമെത്തി. സക്കറിയയുടെ ​ഗർഭിണികൾ എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. നർത്തകി കൂടിയായ ആശ അടുത്തിടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികൾക്ക് നൃത്ത പഠനത്തിനായി പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. കുങ്കുമപ്പൂവിന് ശേഷം സിനിമകളിൽ തിളങ്ങിയ നടി പിന്നീട് സീരിയലുകളിൽ അഭിനയിച്ചിട്ടില്ല. ആശയുടെ പാതയിലൂടെ മകള്‍ ഉത്തരയും സിനിമയിലേക്ക് എത്തിയിരുന്നു. ഈയ്യടുത്തായിരുന്നു മകളുടെ വിവാഹ നിശ്ചയം നടന്നത്.

വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു. ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച്‌ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആശ ശരത്ത് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്. സിനിമയിലായത് കൊണ്ടാല്‍ തന്നെ ഉറപ്പായും ആളുകള്‍ ശ്രദ്ധിക്കും. രണ്ട് അഭിപ്രായമൊക്കെ പറയും. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോഴും ആളുകള്‍ ?അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ അതോ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണോ ചെയ്യാറുള്ളത്? എന്ന ചോദ്യത്തിനാണ് ആശ മറുപടി നല്‍കിയത്. ഞാനത് ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഒന്നു രണ്ടു പേര്‍ പറഞ്ഞത്. ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ.

നമ്മളുടെ വീട്ടില്‍ നമ്മള്‍ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യമല്ലേ. അത് നമ്മള്‍ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. സത്യത്തില്‍ അവിടെ നടന്നത് എന്താണ്, ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്. പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നും. അതു മാത്രമല്ല, ഭാര്യ മുന്നില്‍ നടക്കണമോ ഭര്‍ത്താവ് മുന്നില്‍ നടക്കണമോ മകള്‍ മുന്നില്‍ നടക്കണമോ അച്ഛന്‍ മുന്നില്‍ നടക്കണമോ എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതൊന്നും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ അഭിപ്രായം പറയേണ്ട കാര്യമല്ല. അത് കേള്‍ക്കണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ആശ പറയുന്നത്. ആശാ ശരത്തും മകൾ ഉത്തര ശരത്തും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ആണ് ഖെദ. അമ്മ മകൾ ബന്ധത്തിന്റെ കഥ പറയുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാനയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച സിനിമ ആണിത്.

Continue Reading

Most Popular

Celebrity13 hours ago

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന...

Film News2 days ago

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ...

News2 days ago

കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!!

സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ...

Celebrity3 days ago

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Celebrity3 days ago

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം...

Celebrity3 days ago

അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Photos3 days ago

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക്...

Celebrity3 days ago

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി...

Film News4 days ago

“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം...

News4 days ago

68കാരനെ ഭർത്താവിന്റെ സമ്മതത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ഇന്റിമേറ്റ് രംഗങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ പെടുത്തി 28കാരി റാഷിദ തട്ടിയത് 23 ലക്ഷം; സംഭവം ഇങ്ങനെ..!!

മലപ്പുറത്ത് ഉന്നതനെ പ്രണയം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടിയെടുത്ത വ്‌ളോഗറും ഭര്‍ത്താവും അറസ്റ്റിൽ. 68 വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ...

Trending