Connect with us

Videos

കുഞ്ഞിക്ക ആദ്യമായി അഭിനയിക്കുന്ന മലയാളത്തിലെ ഷോര്‍ട്ട് ഫിലിം കാണാം!!

Published

on

Celebrity

വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും, ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്, മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, നിരഞ്ജന 

Published

on

By

niranjana

‘കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, നിരഞ്ജന അനൂപിന്റെ പോസ്റ്റ് അണുവൈറലാവുന്നതു.നിരഞ്ജന അഭിനയിച്ച മഞ്ജു വാരിയർ നായികയായ ചിത്രം  കോറോണകേസ് കൂടുന്നമൂലമുള്ള റെസ്ട്രിക്ഷൻ കാരണത്തൽ  പിൻവലിച്ചിരുന്നു .

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

2015 മുതൽ മലയാള സിനിമയിലേക്ക് സജീവമായ നടിയാണ് നിരഞ്ജന അനൂപ്. ‘ദേവാസുരം’ എന്ന മോഹൻലാൽ – ഐവി ശശി കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടിയാണ് നിരഞ്ജന.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ നിരഞ്ജന മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് സിനിമയിൽ സജീവമായത്. അതിനുശേഷമായിരുന്നു പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചതുര്‍മുഖമാണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഇൻസ്റ്റയിൽ സജീവമായ താരം പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ശ്രദ്ധ നേടിയിരിക്കുകയാണ്.

 

Continue Reading

Videos

‘ആര്യയുടെ ആ വാചകത്തിൽ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീർത്തു’, ട്രെൻഡിങ് ആയ പാട്ടിനെപറ്റി എഴുത്തുകാരി സംസാരിക്കുന്നു

Published

on

By

arya-dhayal

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഗാനമാണ്  ആര്യ ദയാൽ പാടി അഭിനയിച്ച “കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി….,” എന്ന്തുടങ്ങുന്ന വരികളുള്ള ഗാനം. ഈ പാട്ട് സ്ത്രീ എങ്ങനെയാവണം എന്ന സമൂഹത്തിന്റെ ചിന്താഗതികളെയും വേർത്തിരിവുകളെയും പൊളിച്ചെഴുതുകയാണ്. ഗാനരചയിതാവും കവയിത്രിയുമായ ശശികല മേനോനാണ് ഈ വരികൾ എഴുതിയിരിക്കുന്നത്.

“വനിതശിശുക്ഷേമ വകുപ്പിനു വേണ്ടി ഇത്തരമൊരു പാട്ടൊരുക്കാമോ എന്ന് ആര്യയോട് അവർ ആവശ്യപ്പെട്ടപ്പോൾ വരികൾ എഴുതാമോ എന്ന് ചോദിച്ച് ആര്യ എന്റെയടുത്തെത്തി. ആര്യ എന്റെ മകളുടെ കൂട്ടുകാരിയാണ്. വ്യക്തി സ്വാതന്ത്രമാണ് പാട്ടിന്റെ വിഷയമെന്നും എല്ലാത്തിനോടും അരുത് പറയുന്ന ഒരു കാലഘട്ടത്തിനെതിരെയുള്ള പാട്ടാവണമെന്നും ആര്യ പറഞ്ഞു. ആര്യയുടെ ആ വാചകത്തിൽ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീർത്തു,” പാട്ടു പിറന്ന വഴികളെ കുറിച്ച് ശശികല.

എല്ലാ സ്ത്രീകൾക്കും മനസ്സിലാവുന്ന വിഷയമാണ് പാട്ടിലൂടെ പറയുന്നതെന്നും ശശികല കൂട്ടിച്ചേർത്തു. “ഞാനും ഒരു ഒമ്പതാം ക്ലാസ്സുവരെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഒരു കുഗ്രാമത്തിലാണ് പഠിച്ചത്. അരുതുകൾ മാത്രമായിരുന്നു അന്ന് ജീവിതത്തിൽ. ‘തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശനെ കുറിച്ചു’ ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, പക്ഷേ മിണ്ടാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ കാലം മാറിയില്ലേ?” പഠിച്ച് സ്വന്തം കാലിൽ നിൽക്കേണ്ട ആവശ്യകതയെ കുറിച്ച് പെൺകുട്ടികളെ ഓർമിപ്പിക്കുന്നു കൂടിയുണ്ട് തന്റെ വരികളിലൂടെ ശശികല.

Continue Reading

Celebrity

സ്നേഹംപോലെ പരിശുദ്ധമായ പൊന്നു, വിപ്ലവകരമായ മാറ്റത്തിനു തിരികൊളുത്തി ഭീമയുടെ പരസ്യം, ചർച്ചയാക്കി സിനിമ ലോകവും

Published

on

By

പെണ്ണായാൽ പൊന്നുവേണം എന്ന ഭീമയുടെ തന്നെ പരസ്യവാചകം പൊളിച്ചടുക്കുക മാത്രമല്ല സ്ഥിരമായി ജുവല്ലറി പരസ്യങ്ങളിൽ കണ്ടുവരാറുള്ള സ്വർണാഭരണ വിഭൂഷയായ പെൺകുട്ടിയെ മാറ്റി ഒരു ട്രാൻസ് വോമീനിനെ വെച്ചുള്ള വിപ്ലവകരമായ ഒരു പരീക്ഷണമാണ് ഭീമ നടത്തിയിരിക്കുന്നത്. ഈ അടുത്തകാലത്തൊന്നും ആരും പറയാൻ ധൈര്യംകാണിക്കാത്ത ഒരു വിഷയം ഊതിക്കാച്ചി പത്തരമാറ്റ് പൊന്നാക്കി ജനങ്ങളിലേക്കെത്തിച്ച ഭീമക്കു അഭിനന്ദന പ്രവാഹവുമായി സിനിമ- സംസ്കാരിക മേഖലയിൽ നിന്നും അനവധിപേരാണ് ബോളിവുഡിൽ നിന്നുപോലുമെത്തിയിരിക്കുന്നതു. parvathy

ആൺശരീരത്തിൽ പെൺമനസുമായി ജീവിക്കുന്ന ഒരു മനുഷ്യൻ. പിന്നീടുള്ള ആ വ്യക്തിയുടെ ജീവിതവും മാതാപിതാക്കൾ തന്റെ കുഞ്ഞിനെ എങ്ങനെ അംഗീകരിക്കുന്നു എന്നതൊക്കെ ഉൾപ്പെടുത്തിയാണ് പരസ്യം. യഥാർഥ സ്നേഹം എന്നത് ഒരാളെ അയാളായി അംഗീകരിക്കാനുള്ള മനസാണ് എന്നതാണ് ഒരു മിനിറ്റും നാൽപ്പതു സെക്കണ്ടും ഉള്ള പരസ്യത്തിൽ ഡൽഹി സ്വദേശി ട്രാൻസ്‌വൂമെൻ മീര സിംഘാനിയയിലൂടെ പരസ്യത്തിലൂടെ ഓർമിപ്പിക്കുന്നത്. ഡെല്‍ഹിയിലെ ‘ആനിമൽ’ എന്ന ഏജൻസി തയ്യാറാക്കിയ പരസ്യ ചിത്രം ഭാരത് സിക്കയാണ് സംവിധാനം ചെയ്തിട്ടുള്ളത്.

ഈ പരസ്യം ഓണ്‍ലൈനില്‍ റിലീസ് ചെയ്തപോള്‍ വന്ന കമന്റുകളാണ് ശ്രദ്ധേയം. ഇതൊരു ചരിത്രമാണെന്നും സ്ത്രീത്വത്തിന്റെ പല ഭാവങ്ങളെ ആദരിക്കുന്നതാണെന്നും “പെണ്ണായാൽ പൊന്ന് വേണം” എന്ന് പാടുന്നതിൽ നിന്നും ഈ പരസ്യം വരെ ഭീമ താണ്ടിയ ദൂരത്തിൻ്റെ പേരാണ് പുരോഗമനം…” എന്നുമൊക്കെ നിരവധി കമന്റുകൾ വീഡിയോയുടെ യൂട്യൂബ് ലിങ്കിന് താഴെയുണ്ട്.

Continue Reading

Videos

‘തേങ്ങയുടക്കു സ്വാമി’ , ‘ഭൂതത്തെ തുറന്നുവിട്’ തഗ് കമന്റുമായി മഞ്ജു

Published

on

By

sunny-and-manju-with-m4tech

റിലീസിന് ഒരുങ്ങുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ്  മഞ്ജുവാര്യരും സണ്ണി വെയ്നും. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്.

manju

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് വൈറലാവുന്നത്. ജിയോ ജോസഫ്‌ന്റെ എം ഫോർ ടെക്നിക്കിന് നൽകിയ അഭിമുഖത്തിനിടയിൽ കൗതുകകരമായൊരു കെമിക്കൽ എക്സ്പെരിമെന്റ് നടത്തുകയാണ് ഇരുവരും.

പരീക്ഷണം നടത്താൻ മടിച്ച മഞ്ജുവിനോട് അങ്ങട് ഒഴിക്ക് മഞ്ജു ചേച്ചീ എന്നാണ് അവതാരകൻ ജിയോ ജോസഫ് പറയുന്നത്. “തേങ്ങ ഒടയ്ക്ക് സ്വാമി,” എന്ന് സണ്ണി വെയ്നും പ്രോത്സാഹിപ്പിക്കുകയാണ്.

manju

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Continue Reading

Videos

പിറന്നാൾ ദിനത്തിൽ ഗസ്റ്റ് റോളിൽ വന്ന് ആരാധകരെ ഞെട്ടിച്ച് ദുൽഖർ സൽമാൻ..

Published

on

Continue Reading

Most Popular

manju-warrier,mammootty manju-warrier,mammootty
Celebrity7 hours ago

മഞ്ജു എന്നെ അത്ഭുതപ്പെടുത്തി, മമ്മൂട്ടി എന്നോട് പിണങ്ങി, അനുഭവം പറഞ്ഞ് രഞ്ജി പണിക്കര്‍

മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോളിതാ മമ്മൂട്ടി ഒട്ടുമിക്ക സമയങ്ങളിലും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്  രഞ്ജി പണിക്കര്‍. താരം അഭിനയിച്ച...

Anu-Joseph.actress Anu-Joseph.actress
Celebrity8 hours ago

ചിലർ അങ്ങനെയും ഇങ്ങനെയും ജീവിക്കാൻ ഇഷ്ടപ്പെടുന്നു, ഞാൻ അവരിൽ നിന്നും ഒക്കെ വ്യത്യസ്തയാണ്, ജീവിതത്തെ കുറിച്ച് അനു ജോസഫ്

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനു ജോസഫ്. താരത്തിനെ ആസ്വാദകർ കൂടുതലും ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ്. അതെ പോലെ...

Ahaana-Krishna.actress Ahaana-Krishna.actress
Celebrity9 hours ago

ഞാൻ ആഗ്രഹിച്ചത് വിസ്മയ തിരികെ വീട്ടിലേക്ക് പോകുന്നതാണ്, അഹാന കൃഷ്ണ

അതിക്രൂരമായ മാനസികപീഡനത്തെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ വളരെ ശക്തമായ പ്രതികരിച്ച്‌ മോളിവുഡിന്റെ പ്രിയ  നടി അഹാന കൃഷ്ണ. വിസ്മയ...

parvathy-sreenivasan parvathy-sreenivasan
Celebrity9 hours ago

ആ സീനിൽ പാർവതിയ്ക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറഞ്ഞു, അനുഭവം പറഞ്ഞ് ശ്രീനിവാസൻ

മലയാള സിനിമാ ആസ്വാദകർ ഇരു കൈകളും നീട്ടി ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയായിരുന്നു  വടക്കുനോക്കിയന്ത്രം. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസൻ 1989 ല്‍ തിരക്കഥ എഴുതി സംവിധാനം...

Lissy.actress Lissy.actress
Celebrity10 hours ago

ഈ യാത്രകൾ ഓർമ്മകൾ മാത്രമായി, മനസ്സ് തുറന്ന് ലിസി

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന  താരമായിരുന്നു ലിസ്സി. വളരെ ചുരുക്കം സിനിമകൾ കൊണ്ട് മലയാളികൾക്ക്  പ്രിയങ്കരിയായി മാറിയ താരം ഇപ്പോൾ അഭിനയ ലോകത്ത് അത്ര...

joy-mathew.image joy-mathew.image
Celebrity1 day ago

ബ്രണ്ണൻ കോളേജ് വിവാദം, ശക്തമായ പ്രതികരിച്ച് നടൻ ജോയ് മാത്യു

നിലവിൽ ഇപ്പോൾ  കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വളരെ സുപ്രധാന വിഷയമാണ് ബ്രണ്ണന്‍ കോളജ് കഥകൾ. അത് കൊണ്ട് തന്നെ ഇപ്പോളിതാ മുഖ്യമന്ത്രി പിണറായി വിജയനും...

mohanlal,actor mohanlal,actor
Celebrity1 day ago

യോഗ ദിനത്തിൽ വേറിട്ട സന്ദേശവുമായി ലാലേട്ടൻ

ലോകത്ത് എല്ലായിടത്തുമുള്ള ആളുകൾ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. 2021 വർഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം തന്നെ യോഗ സൗഖ്യത്തിനായിയെന്നാണ്. അതെ പോലെ...

manju-warrier--kannan manju-warrier--kannan
Celebrity1 day ago

ഉന്നതിയില്‍ നിൽക്കുന്ന ആ നടിയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, കണ്ണന്‍ സാഗര്‍

മലയാള സിനിമാ ലോകത്തെ  അറിയപ്പെടുന്ന ഹാസ്യ താരം കണ്ണന്‍ സാഗര്‍ ആരാധകരുടെ  പ്രിയപ്പെട്ട അഭിനേത്രി  മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച്‌ പറയുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. അഭിനയ...

meera-vasudevan.actress meera-vasudevan.actress
Celebrity1 day ago

എനിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യുവാനാണ് കൂടുതൽ ഇഷ്ട്ടം, മനസ്സ് തുറന്ന് നടി മീര വാസുദേവ്

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വളരെ വേറിട്ട കഥാപാത്രത്തിൽ അഭിനയിച്ച ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്രയിൽ നായികാ കഥാപാത്രമായിയെത്തി മലയാളികളുടെ പ്രിയങ്കരിയായി  മാറിയ താരമാണ് മീര വാസുദേവ്....

Anju-Aravind.actress Anju-Aravind.actress
Celebrity1 day ago

വ്യക്തിത്വം മറച്ചുവെക്കുന്നയാളെ ആ പേര് അല്ലെ വിളിക്കാൻ പറ്റൂ, അഞ്ജു അരവിന്ദ്

മലയാള സിനിമാ-സീരിയൽ ലോകത്ത് ഒരു കാലയളവിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു  അഞ്ജു അരവിന്ദ്. 1996-ൽ പുറത്തിറങ്ങിയ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമാ ലോകത്തെത്തുന്നത്....

Trending