Connect with us

Celebrity

സാമ്പത്തികമായി വല്ലാത്ത ബുദ്ധിമുട്ടിലിരുന്ന അവസ്ഥ; മലയാളത്തിലെ പ്രമുഖ നടനോട് കടം ചോദിച്ചിട്ടും തന്നില്ല; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍..!!

Published

on

Kunchacko-Boban,actor

ചോക്ലേറ്റ് ഹീറോയായി പേരെടുത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ച് വരവ് നടത്തുകയായിരുന്നു. ചോക്ലേറ്റ് ഹീറോ ഇമേജ് മാറ്റി എല്ലാത്തരം വേഷങ്ങളിലും ചാക്കോച്ചന്‍ തിളങ്ങി. അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത സമയങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിനെ കുറിച്ച് ചാക്കോച്ചന്‍ തന്നെ പലതവണ തുറന്ന് സംസാരിച്ചിട്ടുണ്ട്. ചാക്കോച്ചന്റെ വാക്കുകള്‍.. പിതാവിനെപ്പോലെ വളരെ സോഫ്റ്റ് ഹാര്‍ട്ടഡ് ആയ വ്യക്തി ആണ്. ഒരു കച്ചവടക്കാരന്‍ എന്നതിലുപരി സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ഒരു വ്യക്തിയായിരുന്നു എന്റെ അച്ഛന്‍.

Kunchacko

Kunchacko

എന്റെ അമ്മയുടെ സ്വര്‍ണം ഉപയോഗിച്ച് അച്ഛന്‍ സുഹൃത്തിനെ സഹായിച്ചിട്ടുണ്ട്. ഒരിയ്ക്കലും പണം തരാതെ പോയ സുഹൃത്തുമായി പ്രശ്‌നം ഉണ്ടാക്കാനോ പണം തിരിച്ചു വാങ്ങാനോ അച്ഛന്‍ ശ്രമിച്ചിട്ടില്ല. അച്ഛന്‍ മരണപ്പെട്ട സമയത്ത് സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലായിരുന്നു. അക്കാലത്ത് മലയാളത്തിലെ പ്രമുഖനായ നടനോട് കുറച്ചു പണം കടം ചോദിച്ചെങ്കിലും അയാള്‍ സഹായിച്ചില്ല. എന്നാല്‍ അതേ വ്യക്തി പിന്നീട് തന്നോട് കടം ചോദിക്കുകയും താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരിയ്ക്കലും പ്രതികാരം ചെയ്യാന്‍ അപ്പന്‍ പഠിപ്പിച്ചിട്ടില്ല. കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചൻ പറയുന്നത്.

Kunchacko Boban3

Kunchacko Boban3

ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുൻപും ചാക്കോച്ചൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ചാക്കോച്ചന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ പാരമ്പര്യം പിന്തുടര്‍ന്നുതന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമയിലെത്തിയത്. ബോബൻ കുഞ്ചാക്കോ ബോബൻ അന്തരിച്ചത് 2004 ജൂലൈ ഒമ്പതിനാണ്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെണ്ടറും ഓടിച്ചു വന്ന് മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി മാറിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആ പേര് തിരുത്തുകയാണ്.

Celebrity

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി; ലളിതമാക്കി രണ്ടാം വിവാഹം; സംഭവം ഇങ്ങനെ..!!

Published

on

മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. വിവാഹം രജിസ്റ്റർ ചെയ്‌തത് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈകിട്ട് വിവാഹ വിരുന്നും നടത്തി. തെലുങ്ക് ,തമിഴ്‌ സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമൻ മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ഹരീഷ് ഉത്തമന്റെ രണ്ടാം വിവാഹം ആണ് ഇത്. ഹരീഷ് ഒരു മലയാളി ആയി ജനിച്ചു വളർന്ന വ്യക്തിയാണ് . മുംബൈ ആസ്ഥാനമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അമൃത കല്യാൺപൂരിനെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. അവരുടെ വിവാഹം 2018 സെപ്റ്റംബർ 6 ന് കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ചടങ്ങുകളോടെ ആയിരുന്നു അന്ന് നടന്നത്.

2019ൽ അവർ വിവാഹമോചിതരായിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം. ഹരീഷ് ഉത്തമൻ സിനിമകളില്‍ പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ‘തനി ഒരുവൻ’, ‘ഡോറ’ എന്നിവയില്‍ മികച്ച പൊലീസ് കഥാപാത്രങ്ങളായിരുന്നു ഹരീഷ് ഉത്തമന്. കന്നഡയില്‍ ‘റുസ്‍ത’മെന്ന ചിത്രത്തിലും ഹരീഷ് ഉത്തമൻ അഭിനയിച്ചിട്ടുണ്ട്. ‘ഭീഷ്‍മ പര്‍വം’ ചിത്രത്തില്‍ ‘മാര്‍ട്ടിൻ’ എന്ന കഥാപാത്രമാണ് ഹരീഷ് ഉത്തമന്. ‘നോര്‍ത്ത് 24 കാതം’, ‘ലുക്ക ചുപ്പി’ എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിന്നും ശ്രദ്ധേയയായത്. ഇപ്പോള്‍ ഛായാഗ്രാഹക സഹായിയായിട്ടാണ് ചിന്നു കുരുവിള സജീവമായിരിക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രാഹണ സഹായിയായിട്ട് പ്രവര്‍ത്തിക്കുകയാണ് ഇപോള്‍ ചിന്നു കുരുവിള. ചിന്നു കുരുവിള വൈകാതെ സ്വതന്ത്ര ഛായാഗ്രാഹകയാകാനുള്ള തയ്യാറെടുപ്പിലാണ്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ കഥാപാത്രമായാണ് ഹരീഷ് ഉത്തമൻ പ്രേക്ഷകശ്രദ്ധേയിലേക്ക് എത്തിയത്. മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനായി. മമ്മൂട്ടി നായകനാകുന്ന ചിത്രം ‘ഭീഷ്‍മ പര്‍വ’ത്തില്‍ ആണ് ഹരീഷ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ‘പായും പുലി’, ‘തൊടാരി’, ‘തനി ഒരുവൻ’, ‘ഭൈരവാ’, ‘കവചം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്.

Continue Reading

Celebrity

ധനുഷും ഐശ്വര്യയും വേർപിരിയില്ല; അനുരഞ്ജന ചർച്ചകൾ നടത്തി ഇരുകുടുംബവും; പിണക്കങ്ങൾ മറന്ന് ഒന്നിപ്പിക്കാൻ രജനികാന്തും; സംഭവം ഇങ്ങനെ..!!

Published

on

സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ച വിഷയമായി മാറിയതാണ് ധനുഷ് ഐശ്വര്യ രജനികാന്ത് വേർപിരിയൽ. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ഈ വിവരം പുറത്ത് വിട്ടത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ. ഇരുവരും തമ്മിൽ മുൻപ് പല പ്രശ്നങ്ങൾ ഉള്ളതായി വാർത്തകൾ വന്നിരുന്നെങ്കിലും വേർപിരിയൽ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ ദുഖത്തോടെ ആണ് തമിഴ് ജനങ്ങൾ ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. ധനുഷ് തന്റെ ട്വിറ്റർ വഴി ആണ് ഈ വിവരം അറിയിച്ചത്. വേർപിരിയലിന് പിന്നിലെ കാരണം താരം വ്യക്തമാകുന്നില്ല.എന്നാൽ ഈ വാർത്ത പൂർണ്ണമായും വിശ്വസിക്കേണ്ട എന്നാണ് ഇപ്പോൾ ധനുഷിന്റെ അച്ഛൻ പറയുന്നത്.കസ്തൂരി രാജയാണ് ഡൈയിലി ദന്തി വഴി മകന്റെ തീരുമാനം വാസ്തവമല്ല എന്നുള്ള പ്രസ്താവന നൽകിയത്.

വിവാഹ മോചനം എന്ന് ധനുഷ് പറഞ്ഞു എങ്കിൽ കൂടിയും ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം പേരിനൊപ്പം ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെ ആണ് വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… വിവാഹമോചനം വാസ്തവമല്ല. തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത്. ഇരുവരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികന്തിന്റേയും മറ്റുള്ളവരുടേയും ഭാഗത്ത് നിന്ന് നടക്കുകയാണ്. ധനുഷുമായും ഐശ്വര്യയുമായി അദ്ദേഹം സംസാരിച്ചിരുന്നു. കൂടാതെ മക്കളായ യാത്രയുടേയും ലിംഗയുടേയും ഭാഗത്ത് നിന്നും സംസാരിച്ചെന്നും ധനുഷിന്റെ പിതാവ് പറയുന്നു. ഇരുവരും ഇപ്പോൾ ചെന്നൈയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും വിവാഹ മോചനത്തിൽ വീണ്ടു വിചാരം ഉണ്ടാകും എന്നുള്ള രീതിയിൽ ആണ് ഇപ്പോൾ വരുന്ന വാർത്തകൾ.

താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത് ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാരണമെന്നും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും വിവാഹമോചനത്തിനായി തയാറെടുക്കുകയായിരുന്നുവെന്നുമാണ് ഒരു കുടുംബസുഹൃത്തിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തത്. ‘ധനുഷ് വര്‍ക്ക്‌ഹോളിക് ആണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം തന്റെ ജോലിക്കാണ് മറ്റെന്തിനേക്കാളും ധനുഷ് പ്രാധാന്യം നല്‍കുന്നത്. ധനുഷിന്റെ ജോലിത്തിരക്കും യാത്രകളും അവരുടെ ദാമ്പത്യ ബന്ധത്തെ പലപ്പോഴും ബാധിച്ചിട്ടുണ്ട്.’–സുഹൃത്ത് പറയുന്നു. ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ധനുഷ് പുതിയ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതായിരുന്നു പതിവെന്നും സുഹൃത്ത് പറയുന്നു.

Continue Reading

Celebrity

മിന്നൽ മുരളിയെ വൻ തുകയ്യ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്; തുക?? സംഭവം ഇങ്ങനെ..!!

Published

on

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി ഇറങ്ങിയത്. നെറ്ഫ്ലിസ് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ലക്ഷ കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി പ്രശംസകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ തരംഗമായി മാറിയ മലയാളത്തിന്‍റെ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റിന്.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ആദ്യ മൂന്ന് വാരങ്ങളിലും നെറ്റ്ഫ്ളിക്സിലെ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. രണ്ടാം വാരത്തില്‍ എല്ലാ ഭാഷകളും ഉള്‍പ്പെട്ട ടോപ് 10 ലിസ്റ്റിലും വന്നു.

ഇപ്പോഴും നിരവധി പ്രേക്ഷകരെ സ്വന്തമാക്കുന്ന ചിത്രം നിന്ന് ഏറ്റവുമധികം സ്ട്രീമിംഗ് മണിക്കൂറുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്. 10 കോടിക്ക് മുകളിലുള്ള ഒരു തുകയ്ക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം കൈമാറിയിരിക്കുന്നത്. ലൂസിഫര്‍, മധുര രാജ, ഒടിയന്‍ തുടങ്ങി ഏതാനും ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഇത്ര ഉയര്‍ന്ന സാറ്റലൈറ്റ് തുക നേടിയിട്ടുള്ളത്. ടോവിനോ തോമസും ഗുരു സോമസുന്ദരവും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം 24നാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ത്യയിലെ മറ്റുഭാഷാ പ്രേക്ഷകരില്‍ നിന്നും വിദേശ പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിക്കുന്നു. മിന്നൽ മുരളിയിലെ അമാനുഷികനായ നായകനെ മനുഷ്യനായി നിലനിർത്തി കൊണ്ട് കുറുക്കൻമൂലക്കാരിലൊരുവനായി, തനിനാടൻ സൂപ്പർ ഹീറോയാക്കിയാണ് സംവിധായകൻ വിലസാൻ അനുവദിച്ചിരിക്കുന്നത്.

വെറുമൊരു തുണിക്കഷ്ണം കൊണ്ട് മുഖം മറച്ച, സാധാരണക്കാരനായ സൂപ്പർ ഹീറോ മാത്രമാണ്​ ജെയ്​സൺ. രൂപം കൊണ്ടും ഭാവം കൊണ്ടും മലയാളത്തിന്‍റെ സൂപ്പർ ഹീറോയാകാൻ ടൊവിനോ തോമസിന്​ കഴിഞ്ഞു. തമിഴ്​, ബോളിവുഡ്​ ചിത്രങ്ങളിൽ ശരീരപ്രകൃതി മാറ്റി കഥാപാത്രത്തിന്​ ഇണങ്ങിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ട്രെൻഡ്​ അടുത്തിടെ മലയാളത്തിലും നമ്മൾ കണ്ടുതുടങ്ങിയിരുന്നു. അത്​ മിന്നൽ മുരളിയിൽ ടൊവിനോയും യാഥാർഥ്യമാക്കി. പതിവ്​ സൂപ്പർ താര സങ്കൽപ്പങ്ങൾ പൊളിച്ചടുക്കുന്നതായിരുന്നില്ല ചിത്രത്തിലെ ‘യഥാർഥ മിന്നൽ മുരളിയും’. സൂപ്പർമാൻ, ബാറ്റ്​മാൻ എന്നപോലെ കുട്ടികളുടെയും മുതിർന്നവരുടെയും മനസിലേ ക്ക്​ തമാശകളിലൂടെയും ഇമോഷണൽ സീനുകളിലൂ​ടെയും രക്ഷകനെന്ന പരിവേഷം കൊണ്ടുവരാൻ ടൊവി​നോക്ക്​ കഴിഞ്ഞു

Continue Reading

Celebrity

സ്വന്തം പെങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് ആസ്വദിച്ച സഹോദരൻ; കേരളത്തെ നടുക്കിയ ഈ ക്രൂരതയ്ക്ക് പിന്നിൽ നടന്നത് ആരെയും ഞെട്ടിക്കും..!!

Published

on

സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം ആയിരുന്നു ആൻ മരിയയുടെ കൊലപാതകം. സ്വന്തം സഹോദരന്റെ കയ്യാൽ മരിക്കേണ്ടി വന്നവളാണ് ആൻ മരിയ. ഐസ് ക്രീം കഴിച്ചു വയറു വേദനയെ തുടർന്ന് ഒരു പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റാകുകയും തുടർന്ന് മരണപ്പെടുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന് കരുതി ക്ലോസെ ചെയ്യണ്ട കേസ് പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം കൊലപാതകമാണെന്ന് കണ്ടെത്തുകയും കൊലപാതകി സ്വന്തം സഹോദരൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു. മലയാളികളെ ഒന്നാകെ നടുക്കി കാസര്‍കോട് ബളാലിലെ ആന്‍ മേരി മാറുമ്പോള്‍ കെലാപാതകത്തിലേക്ക് പ്രതിയായ സഹോദരനെ നയിച്ച കാരണങ്ങള്‍ ഓരോന്നായി കണ്ടെത്തി പൊലീസ്. സ്വത്ത് തട്ടിയെടുക്കാനായി സഹോദരിക്കും മാതാപിതാക്കള്‍ക്കും ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയ ഇരുപത്തിരണ്ടുകാരൻ ആൽബിന്‍റെ വാട്സ് ആപ്പ് ഡിപ്പി ചിത്രം കണ്ട് പൊലീസ് അമ്പരന്നു. വിഷത്തെ പ്രതീകവൽക്കരിക്കുന്ന ചിത്രമായിരുന്നു അത്.

എല്ലാവരും ഞെട്ടിപോയ അതിലുപരി ലജ്ജിതരായ ഒരു കേസ് ആയിരുന്നു ഇത്. സമ്പൂർണ സാക്ഷരത നേടിയ ജനങ്ങൾ എന്ന് അഭിമാനിക്കുമ്പോളും ഇതുപോലെ ഉള്ള കേസുകൾ മലയാളിയുടെ സാക്ഷരതാ നിലവാരത്തെ ആണ് ചോദ്യം ചെയുന്നത്. ഈ കേസിൽ പോലീസിന്റെ ഇടപെടൽ മൂലം ആണ് സത്യം പുറത്തു വന്നത്. സ്വത്തു മോഹിച്ചു സ്വന്തം സഹോദരിയെയും കുടുംബത്തെയും ഐസ്‌ക്രീമിൽ വിഷം ചേർത്ത് കൊല്ലാൻ നോക്കിയ യുവാവ്. സ്വത്ത്‌ ആയിരുന്നു അയാളുടെ ആഗ്രഹം. അതിനായ് ആണ് അയാൾ ഇത് ചെയ്യാൻ തന്നെ തയ്യാറായത്. എങ്ങനെയാണ് പോലീസ് ഇയാളെ കുടുക്കിയത്.? അയാളെ കുടുക്കാൻ പോലീസിനെ സഹായിച്ചത് നമ്മുടെ സോഷ്യൽ മീഡിയ .പ്ലാറ്റുഫോമുകളായിരുന്നു. സോഷ്യൽ മീഡിയയിലും വാട്സാപ്പിൽ ഒക്കെ ഇയാൾ ഇടുന്ന സ്റ്റാറ്റസുകൾ. ഒരാളുടെ വ്യക്തി സ്വഭാവത്തെ തന്നെയാണ് കാണിച്ചു തരുന്നത്. സൈക്കോളജിക്കൽ മൂവ്മെൻറ് ആയിരുന്നു പോലീസുകാർ പിന്തുടർന്നത്.

അയാളുടെ പോസ്റ്റുകളും സ്റ്റാറ്റസും ഒകെ പരിശോധിച്ച പൊലീസിന് അയാളുടെ മാനസിക നില മനസ്സിലാവുകയും അയാളാണ് ഈ ക്രൂരത ചെയ്തതെന്ന് മനസ്സിലാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ആണ് പോലീസിന് മുന്നിൽ സത്യം അനാവരണം ആയതു. സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ വളരെ ആക്റ്റീവായ ഈ യുവാവ് ഇൻസ്റ്റാഗ്രാമിൽ വച്ച് ഒരു യുവതിയുമായി ഇഷ്ടത്തിലായി അങ്ങനെ ഈ പെൺകുട്ടിയെ കുറച്ചു നാളുകൾ കൊണ്ട് തന്നെ തൻറെ ഇഷ്ടം അറിയിക്കുവാനും ഇയാൾക്ക് കഴിഞ്ഞു. തിരിച്ച് ഇഷ്ടമാണെന്ന് പെൺകുട്ടി പറയുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഇയാളുടെ മനസ്സിനെ പറ്റി ആ പെൺകുട്ടി മനസ്സിലാക്കുന്നത്. തുടർന്നുള്ള കാലം പെൺകുട്ടിക്കൊപ്പം സുഖമായി ജീവിക്കുക എന്ന് മാത്രമായിരുന്നു ഇയാളുടെ മനസ്സിൽ ഉള്ള ചിന്ത. അതിന് പകരം ആ പെൺകുട്ടിയോട് കാര്യം തുറന്നു പറയുകയും ചെയ്തു. തന്റെ അച്ഛന് ഏക്കറുകണക്കിന് സ്വത്തുണ്ട് അച്ഛനും അമ്മയും സഹോദരിയും ഇല്ലാതാക്കിയാൽ നമുക്ക് സുഖമായി ജീവിക്കാം എന്ന്.

സ്വന്തം കൊല്ലാൻ മടിയില്ലാത്ത യുവാവ് ആണെന്ന് കണ്ടതോടെ പെൺകുട്ടി ഇയാളെ ഇൻസ്റ്റാഗ്രാമിൽ ബ്ളോക് ആക്കി. പക്ഷെ സ്വത്തു സ്വന്തമാക്കണമെന്നുള്ള ചിന്ത ഈ യുവാവിൽ അടിയുറച്ചു പോയി അതുകൊണ്ട് തന്നെ തന്റെ പോയി. ഐസ്ക്രീം മേടിക്കുകയും അതിൽ വിഷം ചേർക്കുകയും ചെയ്തു. അവർ എല്ലാരും ഐസ് ക്രീം കഴിച്ചു പക്ഷെ പ്രതി തൊണ്ട വേദന കാരണം ഐസ്ക്രീം കഴിച്ചില്ല. അച്ഛനും അമ്മയും ഷുഗറിന്റെ പ്രേശ്നങ്ങൾ കാരണം വളരെ കുറച്ചേ കഴിച്ചുള്ളൂ പക്ഷെ സഹോദരി ആൻ മരിയ നല്ല ടേസ്റ്റ് ഉണ്ടെന്നു പറഞ്ഞു ഐസ്ക്രീം കുറെ കഴിക്കുകയും വയറു വേദന മൂലം അഡ്മിറ്റാകുകയും അതോടെ മരിക്കുകയും ചെയ്തു. ഗുരുതരമായ പ്രേശ്നങ്ങൾ മൂലം അഡ്മിറ്റായെങ്കിലും അവസാനം രക്ഷപെട്ടു. അവരുടെ ആരുടേയും മനസ്സിൽ കൊലപ്പെടുത്താൻ വേണ്ടി ചെയ്തേ ഒരു പ്രവർത്തിയാണ് ഇതെന്ന് ഒരു ചിന്ത പോലും ഇല്ലാരുന്നു. അവസാനം കേരള പോലീസ് സത്യം കണ്ടെത്തിയപ്പോ ആ കുടുംബം ആകെ തകർന്നു പോയിരുന്നു.

Continue Reading

Celebrity

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു; മോഷ്ടിച്ചത് അറിയാവുന്ന ആൾ തന്നെ സംഭവം ഇങ്ങനെ..!!

Published

on

1983 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിക്കി ഗല്‍റാണി. അന്യഭാഷയിൽ നിന്ന് മലയാളത്തിൽ എത്തിയ നിക്കിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവിടെന്ന് ലഭിച്ചത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്ന് മികച്ച അവസരങ്ങൾ നടിയക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും നിക്കി ഗൽറാണി ശ്രദ്ധേയമായ സാന്നിധ്യമാണ്. മലയാളത്തിൽ ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’യിൽ നിക്കി ഗൽറാണിയായിരുന്നു നായിക. ആറ് വര്‍ഷത്തിനിടയില്‍ വിവിധ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങള്‍ ചെയ്തു. ഇപ്പോഴിതാ നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. കേസില്‍ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന ആളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടില്‍ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കള്‍ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പില്‍വലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരം ഇനി ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ അഭിനയിക്കണമെന്നാണ് പറയുന്നത്. കൂടാതെ മലയാളത്തില്‍ ഇതുവരേയും നാടന്‍പെണ്‍കുട്ടികളുടെ വേഷമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ തമിഴില്‍ വ്യത്യസ്തമാണ്. തമിഴില്‍ എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞു. മലയാളത്തില്‍ ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നിക്കി പറയുന്നു.

Continue Reading

Most Popular

Celebrity24 hours ago

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി; ലളിതമാക്കി രണ്ടാം വിവാഹം; സംഭവം ഇങ്ങനെ..!!

മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. വിവാഹം രജിസ്റ്റർ ചെയ്‌തത് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ്. അടുത്ത...

Celebrity1 day ago

ധനുഷും ഐശ്വര്യയും വേർപിരിയില്ല; അനുരഞ്ജന ചർച്ചകൾ നടത്തി ഇരുകുടുംബവും; പിണക്കങ്ങൾ മറന്ന് ഒന്നിപ്പിക്കാൻ രജനികാന്തും; സംഭവം ഇങ്ങനെ..!!

സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ച വിഷയമായി മാറിയതാണ് ധനുഷ് ഐശ്വര്യ രജനികാന്ത് വേർപിരിയൽ. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ഈ വിവരം പുറത്ത് വിട്ടത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ...

Celebrity1 day ago

മിന്നൽ മുരളിയെ വൻ തുകയ്യ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്; തുക?? സംഭവം ഇങ്ങനെ..!!

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ്...

Celebrity1 day ago

സ്വന്തം പെങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് ആസ്വദിച്ച സഹോദരൻ; കേരളത്തെ നടുക്കിയ ഈ ക്രൂരതയ്ക്ക് പിന്നിൽ നടന്നത് ആരെയും ഞെട്ടിക്കും..!!

സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം ആയിരുന്നു ആൻ മരിയയുടെ കൊലപാതകം. സ്വന്തം സഹോദരന്റെ കയ്യാൽ മരിക്കേണ്ടി വന്നവളാണ് ആൻ മരിയ. ഐസ് ക്രീം കഴിച്ചു വയറു വേദനയെ...

News1 day ago

മോദിയെ ചതിച്ചത് ടെലിപ്രോംപ്റ്റർ അല്ല; സത്യത്തിൽ സംഭവിച്ചത് ഇതാണ്..!!

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച വിഷയമായ കാര്യമായിരുന്നു ലോക സാമ്ബത്തിക ഫോറത്തിന്റെ സമ്മേളനത്തെ അബിസംബോധന ചെയ്ത സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെട്ടത്. പിന്നാലെ രൂക്ഷമായ...

Celebrity1 day ago

നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം; 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു; മോഷ്ടിച്ചത് അറിയാവുന്ന ആൾ തന്നെ സംഭവം ഇങ്ങനെ..!!

1983 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിക്കി ഗല്‍റാണി. അന്യഭാഷയിൽ നിന്ന് മലയാളത്തിൽ എത്തിയ നിക്കിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവിടെന്ന് ലഭിച്ചത്. പിന്നീട്...

Celebrity2 days ago

എല്ലാവരും സഹായിക്കണം; മകളുടെ കരൾ മാറ്റിവെക്കണം; പോസ്റ്റ് വളച്ചൊടിച്ചവർക്കെതിരെ ആര്യ; സംഭവം ഇങ്ങനെ..!!

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സിൽ കയറി പറ്റിയ താരം ആര്യ. പിന്നീട് ബിഗ് ബോസിലൂടെയും സിനിമയിലൂടെയും ടെലിവിഷനിലൂടെയും ആരാധകരുടെ മനം കവർന്ന് ആര്യ. സോഷ്യൽ...

Celebrity2 days ago

ധനുഷിന്റെ ഈ സ്വഭാവമാണ് ഇരുവരും തമ്മിൽ പിരിയാൻ കാരണം; ഐശ്വര്യ സഹിക്കാവുന്നതിലും അങ്ങേ അറ്റം സഹിച്ചു; സംഭവം ഇങ്ങനെ..!!

തമിഴ് ജനങ്ങൾ ഉൾപ്പടെ സിനിമ സ്നേഹികളെ എല്ലാം ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും തമ്മിലുള്ളത്. തികച്ചും അപ്രതീക്ഷിതം ആയിരുന്നു ഇരുവരുടെയും വേർപിരിയൽ.ധനുഷ് തന്റെ ട്വിറ്റർ...

Celebrity2 days ago

ധനുഷും ഐശ്വര്യയും വേർപിരിയുമ്പോൾ പോയസ് ഗാർഡനിലെ ആ 150 കോടിയിൽ പണിയുന്ന വീട് എന്താകും ??; സംഭവം ഇങ്ങനെ..!!

സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ച വിഷയമായി മാറിയതാണ് ധനുഷ് ഐശ്വര്യ രജനികാന്ത് വേർപിരിയൽ. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ഈ വിവരം പുറത്ത് വിട്ടത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ...

Celebrity2 days ago

‘ചെറുപ്പം മുതല്‍ താൻ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്’: അഹാന കൃഷ്ണ പറയുന്നത് ഇങ്ങനെ..!!

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നായികയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ ഇതിനോടകം തന്നെ നിരവധി...

Trending