Celebrity
ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്‍കിയിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ടോഷും ചന്ദ്രയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നുണക്കഥകള്‍ക്ക് മറുപടി നല്‍കുകയാണ് താരദമ്ബതികള്‍.
താന്‍ വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകള്‍ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങള്‍ക്കിതെല്ലാം തമാശയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലിന്റെ വീഡിയോയുടെ താഴെ ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്നായിരുന്നു കമന്റ് വന്നതെന്ന് ടോഷ് പറയുന്നു.’ ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പറഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആഘോഷിക്കുകയാണ് ഞങ്ങള്‍’- താരം പറയുന്നു. വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കും, ‘നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!’, പക്ഷെ ഇപ്പോൾ ജീവിതം കൂടുതൽ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തിൽ ഒന്നും പങ്കുവെക്കാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ, എനിക്ക് എല്ലാം പങ്കിടാൻ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴിൽ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,” ചന്ദ്ര പറഞ്ഞു. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നതൊഴിച്ചാൽ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ടോഷും പറയുന്നു. ‘ഞാൻ അൽപ്പം മടിയനാണ്, എന്തും ചെയ്യാൻ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോൾ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികൾ മറികടക്കാൻ അവൾ എന്നെ സഹായിക്കുന്നു, ജീവിതത്തിൽ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോൾ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സംഭവിച്ച ഏറ്റവും നല്ല കാര്യം ഞങ്ങളുടെ ജോലി ഒരുമിച്ചായി എന്നതാണ്. അത് ശരിക്കും ഒരു അനുഗ്രഹമാണ്. സെറ്റിൽ, അദ്ദേഹം ഏറ്റവും മികച്ച കലാകാരനാണ്. ഒരു രംഗം മികച്ചതാക്കാനുള്ള നിർദ്ദേശങ്ങളും അദ്ദേഹം എനിക്ക് തരും. എത്ര ദമ്പതികൾ ഇങ്ങനെ അനുഗ്രഹിക്കപ്പെടുമെന്ന് എനിക്കറിയില്ല-ചന്ദ്ര കൂട്ടിച്ചേർത്തു.
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
Celebrity
എന്റെ ലീക്കിഡ് ക്ലിപ്പും ഹോട്ട് ഫോട്ടോസുമൊക്കെ ഞാന്‍ ആദ്യമേ കണ്ടിട്ടുണ്ട്; മോര്‍ഫിംഗില്‍ എന്തുമാകാമെന്ന് ശാലു മേനോന്‍; സത്യാവസ്ഥ വെളിപ്പെടുത്തി ശാലു മേനോൻ..!!

സിനിമാ, ടെലിവിഷന്‍ താരങ്ങളില്‍ പലരും ചില വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. അങ്ങനെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോനും ഒരു കേസില്‍ കുടുങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് നടി ശാലു മേനോന്‍ അറസ്റ്റിലായത്. ശാലു മേനോനും ബിജു രാധകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു പരാതി വന്നത്. ശാലു മേനോന് ജയിലില്‍ പോകേണ്ട വരെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടി ശാലു മേനോന്‍. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് ജയിലിലായതെന്നും ശാലു മേനോന്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു.‘ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു. അതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്.
ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെത് അല്ലെന്ന്. ‘ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത്. ഇതൊക്കെ വന്ന സമയത്ത് തന്നെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ ഞാന്‍ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല’. ‘ദൈവത്തിന്റെ ശക്തി എനിക്കുണ്ട്. തളരാതെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ട്. എന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ജയിലിലായത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’ ശാലു മേനോന്‍ പറഞ്ഞു. ‘ജയിലിൽ നിന്നും പുറത്ത് വന്നിട്ട് 9 വർഷമായി. ഞാനും അമ്മയും അമ്മൂമ്മയുമായിരുന്നു ആ സമയത്ത് വീട്ടിലുള്ളത്. 49 ദിവസമാണ് ജയിലിൽ കിടന്നത്. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു.ജയിലിലെ കാര്യങ്ങളൊക്കെ സിനിമയിൽ മാത്രമാണ് കണ്ടുപരിചയം.
അഴിക്കകത്ത്,യാതൊരു പരിഗണനയും ഇല്ല. പായ ഇട്ട് തന്നെ കിടക്കണം. എനിക്ക് കിട്ടിയ ഏക പരിഗണന ഞാൻ ഒരുപാട് പേർക്ക് ഒപ്പം അല്ലായിരുന്നുവെന്നതാണ്’. ‘തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ ഞാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. എന്റെ ഡാൻസ് സ്കൂളിനെ കുറിച്ചായിരുന്നു ജയിലിലായപ്പോൾ എനിക്ക് ആശങ്ക. അമ്മയായിരുന്നു സ്കൂൾ നോക്കി നടത്തിയത്. എന്നെ അറസ്റ്റ് ചെയ്തപ്പോൾ ഡാൻസ് സ്കൂളുകൾ ആളുകൾ തകർത്തെന്ന നിലയ്ക്ക് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കുട്ടികൾ കുറച്ച് പേർ നിർത്തി പോയിരുന്നു.ആളുകൾ എങ്ങനെ എന്നെ കാണുമെന്ന ആശങ്കയൊക്കെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലാണ് പിന്നെ ജയിലിൽ വെച്ച് മുന്നോട്ട് പോയത്. ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന ചിന്തയിൽ തന്നെ മറ്റൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായിരുന്നു’.
Celebrity
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; പുതിയ വീട്ടിൽ തന്നെ ആശയുടെ മരണം; ഇത്രമാത്രം പ്രശ്നങ്ങൾ നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നോ ??

പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 കാരിയായ പൂഴിക്കാട് സ്വദേശി ആശയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പോലീസ് വിശദമായി പരിശോധിച്ചപ്പോൾ ആയിരുന്നു വീട്ടിലെ മുകളിലറ്റത്തെ നിലയിലെ മുറിയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. ഉല്ലാസും ഭാര്യയ്ക്കും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. അടുത്തകാലത്താണ് ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയതും. അതെ വീട്ടിൽ തന്നെയാണ് ആശയുടെ മരണവും. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും ആശയും താമസം മാറിയത്. പന്തളത്താണ് താമസം. വീട്ടമ്മയായിരുന്നു ആശ. ഇരുവർക്കും രണ്ടു മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ഉല്ലാസ് തുറന്നു പറഞ്ഞിട്ടുള്ളത്. അൻപതോളം സിനിമകളിൽ അഭിനയിച്ച ഉല്ലാസ് രാഷ്ട്രീയ പാർട്ടിയിലും സജീവമായിരുന്നു. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും ഉല്ലാസ് സജീവ സാന്നിധ്യമായിരുന്നു.
തനിക്ക് കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകൾ ഓർത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം എന്നും അടുത്തിടെ ഉല്ലാസ് പറഞ്ഞിരുന്നു. മിമിക്രി വേദികളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഉല്ലാസ് പന്തളം. എന്നാൽ താരത്തിന്റെ കുടുംബജീവിതം സ്ക്രീനിൽ കാണുന്നതു പോലെ അത്ര സന്തോഷകരമായിരുന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കോമഡി സ്റ്റാർസ്” എന്ന പരിപാടിയിൽ ശ്രദ്ധേയനായ ഉല്ലാസ്, മിനി സ്ക്രീനിൽ ശ്രദ്ധേയനായതോടെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ഇതിനോടകം 40 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം അടുത്ത കാലത്താണ് പുതിയ വീട് വെച്ച് താമസം മാറിയത്. വർഷങ്ങൾക്കു മുമ്പ് കാച്ചാൻ വാങ്ങിച്ചു കൊടുത്ത ഒരു സൈക്കിളുമായി പത്തനംതിട്ടയിലും മറ്റു പരിസരങ്ങളിലും ക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവ പരിപാടികൾ കണ്ടുകൊണ്ടാണ് ഉല്ലാസ് മിമിക്രി രംഗത്തേക്ക് കടന്നു വരുന്നത്. നീല ലോഹിതദാസ് എന്നായിരുന്നു അച്ഛൻ കുഞ്ഞായിരുന്നപ്പോൾ മകന് നൽകിയ പേര്.
Celebrity
മുറുക്കി ചുവപ്പിച്ചു; ചുവന്ന ബ്ലൗസിൽ ബോള്‍ഡ് ലുക്കില്‍ അനശ്വര രാജൻ; വൈറലായി ഫോട്ടോഷൂട്ട് [PHOTOS]..!!

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത നടിമാരിലൊരാളാണ് അനശ്വര. ബാലതാരമായിയെത്തി വളരെ പെട്ടെന്നാണ് അനശ്വര നായികനിരയിലേക്ക് ഉയർന്നത്. മൈക്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര സിനിമയിലെത്തിയത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് അനശ്വരയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. നേരത്തെ കുട്ടി വസ്ത്രങ്ങൾ ധരിച്ചെത്തിയ അനശ്വരക്ക് നേരെ സൈബർ ആങ്ങളമാർ രംഗത്ത് വന്നിരുന്നു.
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരുടെ മകളായി അഭിനയം തുടങ്ങിയ അനശ്വര അറിയപ്പെടുന്നത് ജൂനിയർ ലേഡി സൂപ്പർസ്റ്റാർ ആയി ആണ്. ഇപ്പോഴിത അനശ്വര പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വെറ്റില മുറുക്കി പൊളി ലുക്കിൽ വരുന്ന വിഡിയോയും അതിനൊപ്പം ഉള്ള ഫോട്ടോയുമാണ് വൈറൽ ആകുന്നത്. ചുവന്ന ബ്ലൗസും മുണ്ടുമാണ് വേഷം. ആലിയ ഭട്ട് ലൈറ്റ് ആയി ആണ് തോന്നുന്നത് എന്നായിരുന്നു കമെന്റുകൾ. നിരവധി ആളുകൾ പ്രശംസകൾ കൊണ്ട് മൂടി എങ്കിൽ കൂടിയും വിമർശനങ്ങളും അനവധിയാണ്. ജാനകി ആണ് അനശ്വര്യയുടെ വേഷം ഡിസൈൻ ചെയ്തിരിക്കുന്നത്. ഐശ്വര്യ രാജൻ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാർ ആണ് മേക്കപ്പ്. ഐശ്വര്യ ലക്ഷ്മിയും മമത ബൈജുവും അടക്കമുള്ള ഒട്ടേറെ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്.
ഇങ്ങനെയല്ല കുട്ടി മുറുകുന്നത്, വെറ്റിലയുടെ ചുണ്ണാമ്പ് തെക്കേണ്ടത് മുത്തക്കതല്ല ഞെഞ്ചത്താണ്, ജെയ്സൺ നിന്റെ കയ്യിൽ നിന്നും പോയി, എണ്ണിയിട്ടും ഔറത്തിന് ഉള്ളതൊന്നും കാണുന്നില്ലാലോ ഇങ്ങനെ പോകുന്നു കമെന്റുകൾ. അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.
അഭിനയിച്ച രണ്ടു ചിത്രങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറ്റാൻ കഴിഞ്ഞ മലയാളത്തിലെ യുവ നായിക കൂടിയാണ് അനശ്വര. നായിക ആയി ആദ്യം അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ അമ്പത് കോടി ക്ലബ്ബിൽ കയറിയപ്പോൾ ഭാഗ്യമാണ് എന്ന് പറഞ്ഞവർക്ക് മുന്നിലേക്ക് സൂപ്പർ ശരണ്യയിൽ കൂടി മറ്റൊരു അമ്പത് കോടി കളക്ഷൻ കൂടി കൊണ്ടുവന്നാണ് ഈ കണ്ണൂർ സ്വദേശിയായ ഇരുപതുകാരി തന്റെ ജൂനിയർ ലേഡി സൂപ്പർ സ്റ്റാർ പദവി അരക്കിട്ട് ഉറപ്പിച്ചത്.
മൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി ഏറെ പ്രശംസ വാങ്ങിക്കൂട്ടി താരം.
Celebrity
അവിഹിത ബന്ധം സൂപ്പർ താരത്തിനൊപ്പം, കയ്യോടെ പൊക്കിയത് നടന്റെ ഭാര്യയും; പിന്നീട് വിലക്കുമൂലം കരിയർ അസ്തമിച്ചുപോയ നടി നികിതയുടെ ജീവിത്തിൽ സംഭവിച്ചത്..!!

നികിത തുക്രാൽ എന്ന പേര് കേട്ടാൽ ഇന്നും മലയാളികൾ ഓർക്കുക ഫഹദ് ഫാസിലിനൊപ്പം ചുവടു വെച്ച “വസന്ത രാവിൻ കിളിവാതിൽ” എന്ന ഗാനം ആയിരിക്കും.ആദ്യ ചിത്രം വേണ്ടത്ര വിജയം ആകാതിരുന്നിട്ടും, സിനിമയിലെ നായികയായിരുന്ന നികിതയ്ക്ക് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിരുന്നു. പക്ഷേ വെള്ളിത്തിരയിൽ തന്റേതായ സ്ഥാനമുറപ്പിക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും ആരാധകർക്ക് സംശയം ഉണ്ട്. മമ്മൂട്ടി നായകനായ ‘ബസ് കണ്ടക്ടർ’ എന്ന സിനിമയിൽ നികിത മലയാളത്തിൽ അഭിനയിച്ചിരുന്നു. സിനിമയിൽ തീർത്തും അപ്രതീക്ഷിതമായ ഒരു തുടക്കം ലഭിച്ച നായികമാരിൽ ഒരാളാണ് നികിത. 2002 ഇൽ സീ ടിവിയിൽ പ്രക്ഷേപണം ചെയ്ത ആധി രഹേംഗി ബഹാരെം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് നികിത അഭിനയരംഗത്തേക്ക് കടന്നു വന്നത്. ജൂഹുവിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന നികിതയെ തെലുഗു നിർമ്മാതാവായ രാം നായിഡു കണ്ടതോടെയാണ് അവരുടെ തലവര തന്നെ മാറ്റിയത്. തന്റെ പുതിയ ചിത്രമായ ഹായ് എന്ന ചിത്രത്തിലേയ്ക്ക് രാം നായിഡു നികിതയെ ക്ഷണിച്ചു.
ഹായ്ക്കു ശേഷം ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ച നികിതയ്ക്ക് അടുത്ത ക്ഷണം നൽകിയത് മലയാളി സംവിധായകൻ ഫാസിൽ ആയിരുന്നു. അങ്ങിനെയാണ് കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിൽ നികിത എത്തിയത്. വെങ്കിട് പ്രഭുവിന്റെ സരോജ പോലുള്ള ചിത്രത്തിൽ കൂടി മികച്ച ആരാധകരെ ഉണ്ടാക്കാൻ കഴിഞ്ഞ നികിതക്ക് എന്നാൽ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. 2011 ൽ ആയിരുന്നു സിനിമ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊടുള്ള വാർത്ത പറന്നത്. കന്നഡ സിനിമയിലെ മിന്നും താരമായിരുന്ന ദർശനുമായി ഉള്ള ബന്ധം തന്നെ ആയിരുന്നു കാരണം. ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടെന്നുള്ള വാദവുമായി എത്തിയത് ദര്ശന്റെ ഭാര്യ തന്നെ ആയിരുന്നു. നികിതയും ദര്ശനും ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ കൂടി ആയിരുന്നു ഇത് ഉണ്ടായത് എന്നായിരുന്നു വാദം. തുടർന്ന് ദര്ശന്റെ ഭാര്യ നൽകിയ പരാതിയിൽ നികിതയെ മൂന്നു വർഷത്തേക്ക് അഭിനയത്തിൽ നിന്നും വിലക്കി, എന്നാൽ വിലക്ക് പിന്നീട് പിൻവലിച്ചു.
എന്നാൽ പിന്നീട് നികിത ഈ വിഷയത്തിനെ കുറിച്ച് പറഞ്ഞത്, ഇത്തരത്തിൽ ഉള്ള വിവാദ ഗോസ്സിപ് ഉണ്ടായതോടെ ഞാൻ ദർശനുമായി ഉള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. സംസാരിക്കുന്നത് പോലും നിർത്തി എന്നായിരുന്നു. “ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, അവിഹിതബന്ധം ഉണ്ടായിരുന്നില്ല. വിജയലക്ഷ്മിക്കും സിനിമാലോകത്തിനാകെ ഇത് അറിയാമായിരുന്നു. എന്നിട്ടും, ഞാൻ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരു അഭിനേത്രി എന്ന നിലയിൽ, സഹനടന്മാരുമായി നല്ല ബന്ധം പങ്കിടുന്നത് വ്യക്തമാണ്, പക്ഷേ എന്റെ സൗഹൃദം. മറ്റൊരു രീതിയിൽ വ്യാഖാനിക്കപ്പെട്ടു എന്നായിരുന്നു നിഖിത ദര്ശന്റെ ഭാര്യ നടത്തിയ പ്രസ്താവനക്ക് മറുപടി നൽകിയത്. തുടർന്ന് വിവാഹം കഴിച്ച താരം ഇപ്പോൾ ഭർത്താവിനൊപ്പം ആണ് ഉള്ളത്. മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി എത്തിയത് നിഖിതയാണ്. ക്രോണിക് ബാച്ചിലര്‍, കല്യാണ രാമന്‍ മൈ ബോസ് എന്നീ റീമേക്ക് ചിത്രങ്ങളില്‍ നമിതയാണ് നായിക വേഷം അവതരിപ്പിച്ചത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!