Connect with us

Film News

ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു..!!

Published

on

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ് , വിജയ് ഫോർട്ട് , ജോജു ജോർജ് എന്നിവർ ആണ്. മലയാളത്തിൽ ഇതുവരെ വന്ന ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത നിറഞ്ഞ സിനിമയാണ്. വ്യത്യസ്ഥമായ സംസാര രീതികൾ കൊണ്ട് അടക്കം ശ്രദ്ധ നേടിയ ചിത്രത്തിനെ കുറിച്ച് ഇപ്പോൾ ഒടിയൻ സംവിധായകൻ വീ എ ശ്രീകുമാർ മേനോൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താനും ഇതുപോലെ ജീവിതത്തിൽ സംസാരിക്കുന്നയാൾ ആണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…

ലിജോയുടെ സിനിമ എന്നതിനൊപ്പം മധു നീലകണ്ഠന്റെ ക്യാമറ എന്നതും എന്നെ ചുരുളിയോട് അടുപ്പിക്കുന്ന ഘടകമാണ്.  മധുവിന്റെ ക്യാമറ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.  നിരവധി പരസ്യചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്.  മധുവിനു മാത്രം കഴിയുന്ന ചിലതുണ്ട്.  പ്രത്യേകിച്ച്, റിയലും അതേ സമയം ഫാന്റസിയും എന്ന ചുരുളിയുടെ ചേരുവ. മിത്തേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ചുരുളിയുടെ കെട്ടുപിണച്ചിലിന്റെ അനുഭവം കാഴ്ചയും കേൾവിയുമായി സിനിമയിൽ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. സിനിമയുടെ കേകവിയിലേക്ക് തന്നെ വരാം. ശബ്ദങ്ങളാണ് സിനിമയുടെ തലമുയർത്തുന്നത്. സിനിമ തുടങ്ങുമ്പോൾ ഷാജിവനോട് പെങ്ങളുടെ ശബ്ദം പറയുന്ന മാടന്റെ കഥ, പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ പറഞ്ഞതാണ്.

ആ പെൻ ശബ്ദത്തെ തിരഞ്ഞെടുത്തതുമുതൽ ചുരുളിയുടെ ശബ്ദലോകം ആരംഭിക്കുന്നു. പിന്നീട് ആന്റണിയും ഷാജിവനും നടത്തുന്ന ബസ് യാത്രയിലേയ്ക്ക് എത്തുമ്പോൾ, അവരുടെ സംഭാഷണങ്ങളിൽ നിന്നും ഇരുവരും പൊലീസുകാരാണെന്നും ഏൽപ്പിക്കപ്പെട്ട ദൗത്യം എന്താണെന്നും പറയുന്നു. പറച്ചിലിലൂടെയാണ് യാഥാർത്ഥ്യത്തെ കാഴ്ചയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നത്. വിശ്വസിപ്പിക്കുക എന്നതാണല്ലോ മേക്കിങ്. ചുരുളിയും അവിടുള്ള മനുഷ്യരും മാടനുമെല്ലാം ഉള്ളതെന്ന് വിശ്വസിക്കാൻ കഴിയുന്നത്, ഉള്ള ഭാഷയിൽ സംസാരിക്കുന്നതിനാലാണ്. പച്ചയ്ക്ക് പറയുകയാണ് കാര്യവും കഥയും. ആ ഒരു പച്ചപ്പു തന്നെയാണ് ചുരുളിയിലുടനീളമുള്ളത്.

ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല. പക്ഷെ, ഇത്തരത്തിൽ പച്ചയ്ക്ക് ജീവിതത്തിൽ സംസാരിക്കുന്നയാൾ തന്നെയാണ് ഞാൻ. സംസ്‌കൃതീകരിച്ച ശാസ്ത്രീയതയൊന്നും ചില വൈകാരിക ഘട്ടങ്ങളിൽ എന്റെ ഭാഷയ്ക്കും ഉണ്ടാകാറില്ല. സിനിമയിലെ ഭാഷയെ കുറിച്ചുള്ള ചർച്ചകൾ കണ്ടു. ഒളിപ്പിച്ചിരിക്കുന്ന ഒരാളെ തേടി അജ്ഞാതരായ രണ്ടു പേർ വരുന്നു. അവർ പൊലീസുകാരാണെന്ന് എല്ലാവർക്കും അതിനു മുൻപേ അറിയാം. അങ്ങനെയുള്ള കഥാഘട്ടത്തിൽ ജോജുവിന്റെ ക്യാരക്ടർ അങ്ങനെ തന്നെ സംസാരിക്കുന്നതാണ് സ്വാഭാവികത. ആ സമയത്ത് ‘മാന്യമായ’ ഭാഷയിൽ സംസാരിക്കുന്നത് ആ കഥാപാത്രത്തിന് ചേർന്നതല്ല. സിനിമയിലെ ഭാഷ തന്നെ ഉപയോഗിക്കണം.

അപ്പോൾ മാത്രമേ സത്യസന്ധത ഉണ്ടാകു. ചുരുളിയിൽ തെറിയുണ്ട് എന്നു പറയുന്നവരുണ്ടാകാം. അസഹ്യമാണെങ്കിൽ അവരത് കാണണ്ട എന്നേ പറയാനുള്ളു. ചില ക്ലിപ്പുകൾ അടർത്തി എടുത്ത് പ്രചരിപ്പിച്ച് ഇത് ‘തൊട്ടുകൂടാൻ’ പാടില്ലാത്ത സിനിമയാണ് എന്നു പറയുന്നതിൽ യാതൊരർത്ഥവുമില്ല. നമ്മുടെ സാഹിത്യകാരന്മാർ സിനിമാ പാട്ടുകൾ എന്ന നിലയ്ക്ക് എഴുതി വെച്ചിരിക്കുന്നത് ഇഴ പിരിച്ചു നോക്കൂ. അതിൽ പലതും പച്ചത്തെറികളല്ലേ. നമ്മുടെ കുഞ്ഞുങ്ങൾ അതെല്ലാം വേദികളിൽ നിന്ന് പാടുന്നത് കേട്ടിട്ടില്ലേ. നമ്മൾ തന്നെ അത് പാടി നടക്കാറുമുണ്ട്. അതൊന്നും അപഗ്രഥിക്കപ്പെട്ടിട്ടില്ല. ലിജോയെ പോലെ മലയാളിക്ക് അഭിമാനമായ ഒരു സംവിധായകനെ ഇകഴ്ത്താൻ വേണ്ടിയുള്ള ഒരു വിവാദം മാത്രമായേ, ചുരുളി തെ.റിയാണ് എന്നു പറയുന്നതിനെ കാണാൻ സാധിക്കു.

ചുരുളി മലയാളിയുടെ കപടധാർമ്മികതയെ പൊളിച്ചെഴുതുന്നുണ്ട്. നാമത് ഉൾക്കൊള്ളണം. അധികാരത്തിന്റെയും അധീശത്വത്തിന്റെയും മാത്രമല്ല നിസഹായതയുടേയും ഭയത്തിന്റെയുമെല്ലാം ശബ്ദമായും ചിലത് വരും. ‘നായിന്റെ മോനേ’ എന്നത് സെൻസർ കട്ടില്ലാതെ തിയറ്ററുകളിൽ കുടുംബ സമേതം നാമിരുന്ന് കാണാറുണ്ട്. ‘താങ്കളുടെ അച്ഛൻ നായയാണ്’ എന്നതിന്റെ അർത്ഥം എന്താണ്? നേരിട്ട് അമ്മയേയും അമ്മയുടെ ലൈം.ഗി.കതയേയും കുറിച്ചാണ് പറയുന്നത്. ‘തെണ്ടി’- എന്നാൽ യാചകനേ എന്നും. ഒരാൾ യാചകനാകുന്നത്, ആ അവസ്ഥ എങ്ങനെയാണ് തെ.റിയാകുന്നത്? നാം പലരും അറിയാതെ വിളിച്ചു പോകുന്ന വാക്കുകളാണിവ. നാം വിളിക്കുന്ന തെറികളുടെ അർത്ഥവും വ്യാപ്തിയും ചിന്തിച്ചാൽ തെ.റി എന്ന നിലയ്ക്ക് ഇപ്പോൾ വിളിക്കുന്ന പലതും വിളിക്കില്ല.

ഇതേ തെ.റികൾ നാം ആഘോഷിക്കുന്ന ഇംഗ്ലീഷ് അടക്കമുള്ള വിദേശ ചിത്രങ്ങളിലുണ്ട്. ‘തെറി ഇംഗ്ലീഷിലായാൽ ആഹാ, മലയാളത്തിലാകുമ്പോൾ ഛെ’എന്ന നില ഇരട്ടത്താപ്പാണ്. ഭാഷയുടേയും സംസ്‌ക്കാരത്തിന്റെയും കൂടെയുള്ളതു തന്നെയാണ് തെ.റികൾ. സമൂഹം എന്ന നിലയിലല്ലാത്ത പലതരം കൂട്ടങ്ങൾ അരികുകളിലുണ്ട്. വോട്ടില്ലാത്തവർ, പൗരർ എന്ന അംഗീകാരമില്ലാത്തവർ. അവർ കുറ്റവാളികളായതു കൊണ്ടു മാത്രമല്ല അവിടെ എത്തപ്പെടുന്നത്. അന്വേഷിച്ചു വന്ന പ്രതി ചെയ്ത അതേ കുറ്റം നിയമപാലകനും ചുരുളിയിൽ ചെയ്യുമ്പോഴാണ്, അയാളും ചുരുളിയില്‍ പെട്ടു പോകുന്നത്. കുറ്റം ചെയ്തവർ ഒളിച്ചു താമസിക്കുന്ന ഇടമാണ് ചുരുളി എന്നതിനപ്പുറം ആരാണ് കുറ്റവാളി അല്ലാത്തത് എന്ന ചോദ്യം ചുരുളി ഉയർത്തുന്നു.

 

സമൂഹത്തിന്റെ ഭാഷ ഇങ്ങനെയല്ല എന്നു പറയുമ്പോൾ, ദാമ്പത്യം അടക്കമുള്ള ഇടങ്ങളിൽ, ഹിംസാത്മകമായി ഉപയോഗിക്കുന്ന ഭാഷ ഏതേന്ന് നാം ചിന്തിച്ചു നോക്കു. അതെന്തായാലും നമ്മുടെ സിനിമകളിലോ, സീരിയലിലോ, പൊതുസദസിലോ പറയുന്ന ആറ്റിക്കുറുക്കിയ പദാവലിയല്ല. മറിച്ച് ചുരുളിയിലേതു പോലെ തന്നെയാണ്. പൊലീസുകാരിൽ ചിലരടക്കം ഔദ്യോഗിക ഭാഷ പോലെ തെ.റി ഉപയോഗിക്കുന്ന സമൂഹമാണിത്. ഉന്നതകുല ജാതരെന്നോ, താഴ്ന്നവർ എന്നുള്ള വ്യത്യാസമൊന്നും തെ.റി വിളിയിലില്ല. എതിരെ നിൽക്കുന്നവരെ മാനസികമായി തളർത്താനും തകർക്കാനും വാദത്തിലും പെരുമാറ്റത്തിലും ആധിപത്യം ഉപയോഗിക്കാനും തെറി ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്, നമ്മുടെ ശീതീകരിച്ച ഓഫീസ് മുറികളിലടക്കം – ഇപ്പോൾ തെ.റി എന്ന നിലയ്ക്ക് വിളിക്കുന്ന ഭാഷ കൂടി ചേർന്നതാണ് നാം ഘോഷിക്കുന്ന സംസ്‌ക്കാരം.

 

ചുരുളി തെ.റിയെക്കുറിച്ച് തുറന്ന ചർച്ചയ്ക്കുള്ള വേദികൾ സൃഷ്ടിച്ചു എന്നത് സമൂഹം എന്ന നിലയ്ക്ക് പ്രധാനമാണ്. തെ.റിയെ കുറിച്ച് മറച്ചു വെച്ചുള്ള സംസാരങ്ങൾക്കു പകരം തുറന്ന സംസാരം സാധ്യമായല്ലോ. പ്രൈം ടൈം കൗണ്ടർ പോയിന്റുകള്‍ക്ക് മീഡിയയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അവസരം നൽകിയല്ലോ. പ്രചാരത്തിലുള്ള തെ.റികൾ എത്രമാത്രം കുറ്റകരമാണ് എന്നതടക്കമുള്ള ഡിബേറ്റുകൾ നടക്കുകയാണല്ലോ. ലിജോ ഈ സിനിമ തീരുമാനിച്ചപ്പോൾ ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, സൗബിൻ തുടങ്ങി സുപരിചിതരും നവാഗരുമായ അഭിനേതാക്കൾ കഥാപാത്രങ്ങളാകാൻ എടുത്ത തീരുമാനം ധീരമാണ്. ധീരമായ ഒന്നിനോടൊപ്പം നിൽക്കുന്നതും ധീരമാണല്ലോ.

 

ചുരുളി കാഴ്ചക്കാരുടെ എണ്ണത്തിലും സാമ്പത്തിക നേട്ടത്തിലും വലിയ വിജയമാണ് എന്നറിയുന്നതിൽ സന്തോഷം. പ്രദർശനം തുടങ്ങിയ ദിവസം മുതൽ sonylivല്‍ ഒന്നാമത്തെ ചിത്രമാണ് ചുരുളി. ഞാനിത് എഴുതുമ്പോഴും ആ ഒന്നാം സ്ഥാനം തുടരുകയാണ്. ഇനിയും കാഴ്ചയെത്താത്ത ഭൂമികകളെ കുറിച്ച് കൂടുതൽ സിനിമകൾ ഉണ്ടാകാൻ ചുരുളിയുടെ വിജയം കാരണമാകും എന്നുറപ്പ്. മറ്റു ഇന്ത്യൻ ഭാഷകളിലും സത്യം ‘പച്ചക്ക് പറയുന്ന’ സിനിമകൾ ഉണ്ടാകാൻ ചുരുളി കാരണമാകും.

നന്ദി ടീം ലിജോ,
ചുരുളി തന്നതിന്.

Film News

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

Published

on

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ തനിക്ക് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ ഓൺലൈനിൽ അയച്ചതിനെത്തുടർന്ന് താൻ നേരിട്ട ആഘാതം അവർ പങ്കുവച്ചു. ആളുകൾ അയച്ച ചിത്രങ്ങൾക്കൊപ്പം ഏറ്റവും മോശം സന്ദേശങ്ങളെക്കുറിച്ചും വീഡിയോയിൽ അവർ സംസാരിച്ചു.

കഴിഞ്ഞ ഒന്നര ആഴ്ചയായി തുടര്‍ന്നുവരുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഈ വീഡിയോ. സോപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് എന്‍റെ കോണ്‍ടാക്റ്റ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കിയിരുന്നു. പലരും ഈ നമ്പര്‍ ദുരുപയോഗം ചെയ്യുകയാണ്. രാവിലെ 9 മുതല്‍ രാത്രി 9 വരെ മാത്രമേ മെസേജ് അയക്കാവൂ എന്ന് പറഞ്ഞിട്ടും അര്‍ധരാത്രിയും അസമയത്തും മെസേജുകള്‍ കൊണ്ടുള്ള ശല്യമാണ്.

മൂന്ന് പുരുഷന്മാരാണ് ഇതില്‍ പ്രധാനികള്‍. ട്രൂ കോളറിലൂടെ അവരുടെ പേരും കിട്ടിയിട്ടുണ്ട്. ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്. എന്നെയല്ല. ഞാന്‍ നിന്നെയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. വയസ്സായാലും കാണാന്‍ കൊള്ളാം എന്നാണ് ഒരാളുടെ മെസേജ്. വേറൊരുത്തന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് അയച്ചുതന്നത്.

ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍.

എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്. ഐശ്വര്യ പറഞ്ഞു.

 

Continue Reading

Film News

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

Published

on

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ചുള്ള മറ്റൊരു കഥയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജയറാം.

തായ്ലാൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവം ജയറാം പ്രഭുവിന്റെ ശബ്ദത്തിൽ പറഞ്ഞത്. നമ്പി എന്ന കഥാപാത്രമായി തിരഞ്ഞെടുത്തശേഷം മണിരത്നം തന്നോട് കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.കുതിരസവാരി പഠിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയാണുണ്ടായതെന്നും ജയറാം പറഞ്ഞു.

പിന്നെ ഷൂട്ടിങ് ലൊക്കേഷനുകൾ പതിയെ മാറാൻ തുടങ്ങി. ഇന്ത്യയിൽ പലയിടങ്ങളിലും ചിത്രീകരണം നടത്തിയശേഷം പെട്ടെന്ന്‌ തായ്ലാൻഡിലേക്ക് പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല.കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിതരായാണ് വരിക. കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ പറഞ്ഞുതരുമെന്ന് ഞാനവരോടുപറഞ്ഞു.

അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്തശേഷം മണിരത്നത്തെ കാണാൻ പോയി. തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ കഴിയില്ല.”ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അപ്പോൾ പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടർ ധനായോട് ചോദിച്ചു ഉറപ്പുവരുത്തി. തനിക്ക് കയറേണ്ട കുതിര ശരിയല്ലെന്ന് പറഞ്ഞെങ്കിലും മണിരത്നം ചെവിക്കൊണ്ടില്ല. ഷോട്ടിന് സമയമായപ്പോൾ പ്രഭുസാർ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര ഓടി. ഒരു കാടുപോലുള്ള ഭാഗമുണ്ട് അവിടെ. 30 കുതിരകളും മുന്നിൽ പോയി. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാം കാട്ടിൽക്കയറി കുറച്ചുനേരത്തേക്ക് ഒന്നുമില്ല, നിശ്ശബ്ദത മാത്രം. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം കിറുകൃത്യമായി നടന്നു. ആ പത്ത് നിമിഷം കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണ്” -ജയറാം പറഞ്ഞു.

Continue Reading

Film News

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

Published

on

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകൾ വീഡിയോയിൽ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്.

ചിത്രം സംവിധാനം ചെയുന്നത് പാ രഞ്ജിത്താണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

Continue Reading

Film News

‘സത്യമോ അസത്യമോ..പഴയെ കാര്യങ്ങൾ ഇപ്പോള്‍ പറയേണ്ട ആവിശ്യം അച്ഛനില്ലായിരുന്നു’; ധ്യാന്‍ ശ്രീനിവാസന്‍

Published

on

ഈയിടെ ശ്രീനിവാസന്‍ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ ഒരുപാടു ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. മോഹന്‍ലാല്‍ കാപട്യക്കാരനാണെന്നും മരിക്കും മുൻപേ എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.

അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.

സരോജ് കുമാര്‍ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുമ്ബോള്‍ പറഞ്ഞ ആള്‍ക്കും കേട്ട ആള്‍ക്കും ഉണ്ടായതിനേക്കാള്‍ വിഷമം ശരാശരി മലയാളികള്‍ക്കാണ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.

Continue Reading

Film News

അസ്സൽ മമ്മൂട്ടി ലുക്ക്; സോഷ്യല്‍ മീഡിയയില്‍ താരമായി മമ്മൂട്ടിയുടെ സഹോദരീപുത്രന്‍.

Published

on

മമ്മൂട്ടിയുടെ സഹോദരീപുത്രനാണ് അഷ്ക്കർ സൗദാൻ. അഷ്‌കറിനു മമ്മൂക്കയുടെ അതെ ലുക്ക്‌ തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഡിഎൻഎ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് അഷ്‌കർ. സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിഎൻഎ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായത്.

‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎൻഎയുടെ അർഥം എന്താണെന്ന്. ഒരു നിമിഷം ഞാൻ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടിൽ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള ഒരാൾക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.’’–അഷ്ക്കര്‍ പറയുന്നു.

Continue Reading

Most Popular

News6 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity12 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending