Connect with us

Film News

Complaint against Farhan Akhtar, Dabangg 3 BO, KGF chapter 2 first look

Published

on

A complaint was filed against Farhan Akhtar amid the prevailing CAA protests, Salman Khan’s Dabangg 3 witnessed a good start at the box office, the much-awaited first look of Yash starrer KGF chapter 2 has been released and much more. Take a look at the big newsmakers of the day.
Written By Ranpreet Kaur 32218 reads Mumbai Published: December 21, 2019 11:18 pm
Entertainment News Today, Dec 21: Complaint against Farhan Akhtar, Dabangg 3 BO, KGF chapter 2 first lookEntertainment News Today, Dec 21: Complaint against Farhan Akhtar, Dabangg 3 BO, KGF chapter 2 first look
0 facebooktwitterShare on whatsapp
The week is coming to an end and while we are heading towards a lazy Sunday, it is time for the entertainment hungry peeps to take a look at the big news of the day. Despite being a weekend, it was a busy day in the showbiz world. To begin with, a complaint was filed against Farhan Akhtar for protesting against CAA. Salman Khan’s recently released movie Dabangg 3 has witnessed huge numbers at the box office on its day of release. On the other hand, the makers have released that first look of KGF Chapter 2 starring Yash in the lead.

Talking about the telly world, Arjun Bijlani’s mother passed away due to prolonged illness. The actor shared the unfortunate news with an emotional note. Meanwhile, Kajal Aggarwal loses her calm over a question regarding her wedding plans and stated that her personal life is none of anyone’s business. While the entertainment world is buzzing with the news, we bring you the top 5 newsmakers of the day.

After winning hearts with 2018 release KGF, Yash is coming up with the much awaited sequel of the movie. Titled as KGF Chapter 2, the movie will star Sanjay Dutt as the lead antagonist. And while we are looking forward to the movie’s release, producer Farhan Akhtar has shared the first look of KGF Chapter 2 and it is winning hearts.

Source: ThePrimeTime

Film News

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

Published

on

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ വളര്‍ത്തുന്ന ബൊമ്മന്‍ -ബെള്ളി ദമ്ബതികളുടെ കഥയാണ് ഡോക്യുമെന്‍ററി പറയുന്നത്.നീലഗിരിയിലെ മുതുമലൈ വനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.ഓസ്‌കര്‍ പുരസ്‌കാരം പിടിച്ചുനില്‍ക്കുന്ന ബൊമ്മന്റെയും ബെള്ളിയുടെയും ഫോട്ടോ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുവാനുവാണ്.

ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും.

Continue Reading

Film News

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

Published

on

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെ സഞ്ജയ് ദത്ത് പങ്കുവച്ചിരിക്കുന്ന വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ . ലിയോ സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കമന്റുകൾ.

 

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. 2023 ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.

സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ ലിയോയുടെ ഭാഗമാകുന്നു. തൃഷയാണ് ചിത്രത്തിൽ നായിക. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും

Continue Reading

Film News

പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

Published

on

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി സിനിമകൾ പാതിയിൽ നിർത്തിയാണ് വിവേക് യാത്രയായത്. അതിൽ ഒന്ന് ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു. കമൽഹാസനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിട്ടത് നടന്റെ സ്വപ്ന നിമിഷമായിരുന്നു എങ്കിലും ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് കഴിഞ്ഞില്ല.

അതിനാൽ ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്ന വാർത്ത കൂടി എത്തുകയാണ്. അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളിൽ ഒരിക്കൽ കൂടി കാണാൻ വിവേകിന്റെ ആരാധകർക്ക് കഴിയും.

വിവേകിന്റെ ഭാഗങ്ങളിൽ ആരായിരിക്കും ഡബ്ബ് ചെയ്യുന്നത് എന്നത് വ്യക്തമല്ല. ഇന്ത്യൻ 2വിന് ഏകദേശം 6 വില്ലന്മാരുണ്ടാകും എന്നാണ് റിപ്പോർട്ട്. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

‘ഇന്ത്യന്‍ 2’ല്‍ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്നും പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍

Continue Reading

Film News

പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

Published

on

ലോകേഷ് കനകരാജ് ദളപതി വിജയും  ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത ദിവസം “ദളപതി 67” ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയുടെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.നീണ്ട മുടിയുമായി ദളപതിയുടെ പുതിയ രൂപം ആരാധകർ ആഘോഷിക്കുകയാണ്. ഒരു സ്വകാര്യ പരിപാടിയിൽ പുതിയ ലുക്കിലാണ് വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പൊൾ ചിത്രത്തിൽ വിജയ് ഒരു ചായക്കടക്കാരൻ്റെ വേഷത്തിൽ ആവും പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് ഒരു സാധാരണക്കാരൻ്റെ വേഷത്തിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്നും ആരാധകരിൽ ഏറെ ആവേശം ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിനുവേണ്ടി സഗീത സംവിധാനം ഒരുക്കുന്നത്.

ദളപതി 67ൽ തൃഷ കൃഷ്ണൻ നായികയായും സഞ്ജയ് ദത്ത് വില്ലനായും എത്തുന്നു.സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചപ്പോൾ, മൻസൂർ അലി ഖാൻ, അർജുൻ സർജ എന്നിവരും ചിത്രത്തിൽ പങ്കാളികളാകുമെന്ന് പറയപ്പെടുന്നു.

 

ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. ലോകേഷ് ചിത്രങ്ങളുടെ യൂണിവേഴ്‌സായ LCU വിൽ ഈ ചിത്രം ഉണ്ടോ എന്നും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ഉണ്ടെങ്കിൽ വരുംചിത്രങ്ങളിൽ തമിഴകത്തെ തന്നെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് ആവും ഉണ്ടാവുക.സൂര്യയും വിജയും ഒന്നിച്ചഭിനയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.എന്നിരുന്നാലും തമിഴകത്തെ ഏറ്റവും പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67 .

Continue Reading

Film News

A K 62വിൽ തല അജിത്തിനൊപ്പം നായികയായി സാനിയയും?

Published

on

തുനിവിന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ തല അജിത് കുമാറിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എകെ 62 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വനിതാ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് തുനിവിലെ നായിക, എന്നാൽ ഇത്തവണ പുതിയ അജിത്ത് ചിത്രം ആസ്വദിക്കാൻ മലയാളത്തിനും അവസരം. മലയാളത്തിന്റെ യുവതാരം സാനിയ അയ്യപ്പൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകസുന്ദരി ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

തല അജിത് ചിത്രം തുനിവ് തിയേറ്ററിൽ മുന്നേറുകയാണ്.ദളപതി വിജയ്യുടെ വാരിസുമായി ക്ലാഷ്റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തിയത്.ആദ്യ ദിനം തമിഴ് നാട്ടിൽ കൂടുതൽ കളക്ഷൻ നേടിയതും അജിത്ത് ചിത്രമാണ്.തല അജിത്തിനൊപ്പം മികച്ച റോളിൽ മലയാളത്തിൻറെ സ്വന്തം മഞ്ജു വാര്യരും ചിത്രത്തിലുണ്ടായിരുന്നു. അജിത്തിന്റെ ചിത്രമായി വരാനിരിക്കുന്ന AK 62 ൽ ആരാധകർക്ക് വമ്പൻ പ്രതീക്ഷകളാണുള്ളത്. തലയുടെ ഏറ്റവും വലിയ ഫാൻബോയ്സിൽ ഒരാളായ വിഘ്‌നേശ് ശിവനാണ് ചിത്രം ഒരുക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലുത്. ഇത്രെയും പ്രതീക്ഷയുള്ള ചിത്രത്തിൽ നായികയായി സാനിയയും എത്തുമ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാവും ഇതെന്ന് തീർച്ച

ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ ആരംഭിക്കും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ് നായകൻ അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ. അർജുൻ ദാസ് സന്താനത്തെപ്പോലുള്ള വമ്പൻ താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Continue Reading

Most Popular

Film News1 day ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Film News4 weeks ago

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ...

Film News4 weeks ago

പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി...

News4 weeks ago

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍...

News4 weeks ago

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ...

News2 months ago

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ...

News2 months ago

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം...

Photos2 months ago

ബിക്കിനിയണിഞ്ഞു ഗ്ലാമറസായി അഹാന കൃഷ്ണ |സോഷ്യൽ മീഡിയയിൽ തരംഗമായി ഗോവയിലെ വെക്കേഷൻ ചിത്രങ്ങൾ [PHOTOS..]

അഹാന കൃഷ്ണ ഗോവയിൽ അവധിയിലാണ്. ഗോവയിലെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് അഹാന. കഴിഞ്ഞ ദിവസം, ക്രോപ്പ് ടോപ്പും ഡെനിം ഷോർട്ട്‌സും ധരിച്ച ഒരു ഫോട്ടോ അഹാന...

Celebrity2 months ago

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ...

Film News2 months ago

പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും  ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത...

Trending