Connect with us

News

അന്ന് അമിതാബച്ചന്റെ കൈയിൽ നിന്ന് അഞ്ചുകോടി രൂപ കൈപ്പറ്റിയ വ്യക്തി ; ഇന്ന് ഭാര്യയും മക്കളൂം വരെ ഉപേക്ഷിച്ച് ഇത്രയും കോടികൾ കിട്ടിയിട്ടും അദ്ദേഹത്തിന് സംഭവിച്ചത് ഇതാണ്..!!

Published

on

അഞ്ചു കോടിയോളം പണം ലഭിച്ചിട്ടും ഇന്ന് ദരിദ്രനായി ജീവിക്കുകയാണ് സുശീൽ കുമാർ, ഒരു കാലത്ത് തിളങ്ങി നിന്ന അയാളോടൊപ്പം ഇന്ന് ഭാര്യയോ ബന്ധുക്കളോ ആരുമില്ല, അമിതാ ബച്ചൻ ആതിഥേയനായി വന്ന കൗൺ ബനേഗ ക്രോർപതിയിലെ 2011ലെ വിജയിയാണ് സുശീൽ കുമാർ, അതുവരെയുള ഷോകളിൽ ഇത്രയും പണം കൈപ്പറ്റുന്ന ആദ്യ വ്യക്തി കൂടിയാണ് സുശീൽ കുമാർ, ഇപ്പോൾ തൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം അദ്ദേഹം തന്നെ തുറന്ന് പറയുകയാണ്, ബിഹാറിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച അദ്ദേഹം അധ്യാപകൻ ആയി മാറണം എന്നായിരുന്നു സ്വപ്‍നം പിന്നിടാൻ ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

അവസാനം ആ വർഷത്തെ വിജയായി സുശീൽ കുമാർ മാറി, അതും അഞ്ചു കോടി രൂപ അതോടെ വളരെ പ്രശസ്തൻ ആവുകയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “2015-2016 എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്. എന്തുചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഞാൻ എൻറെ നാടായ ബീഹാറിലെ ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു. എനിക്ക് മാസത്തിൽ പത്ത് ദിവസത്തിന് മുകളിൽ ചിലപ്പോൾ പതിനഞ്ചു ദിവസം പോലും ഞാൻ അതിഥിയായി പരിപാടികളിൽ പങ്കെടുത്തിരുന്നു, അതോടെ ഞാൻ അധ്യാപകൻ ആകണം എന്ന സ്വപ്‌നം തന്നെ മറന്നു പോയി, എന്നെ പല പത്രമാദ്യമങ്ങളും അഭിമുഖം ചെയാൻ എത്തീരുന്നു. പിന്നിട് ഞാൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പക്ഷെ അതെല്ലാം പ്രഹസനമാണെന്ന് പിന്നിടാണ് മനസിലായത്. ഇതും പിന്നിട് എൻറെ ഭാര്യയുമായുള്ള ബന്ധം വഷളാക്കി.

ഞാൻ കൂടുതൽ മനുഷ്യ സ്‌നേഹി ആയി ഞാൻ രഹസ്യ സംഭാവനകൾക്ക് അടിമയായി മാറി, ഒരു മാസത്തിൽ ഏകദേശം അമ്പതിന് മുകളിൽ ആൾക്കാർക്ക് സംഭാവന കൊടുക്കാൻ തുടങ്ങി, ഇതിനിടയിൽ ധാരാളം ആളുകൾ എന്നെ വഞ്ചിച്ചു, എന്നാൽ അതെല്ലാം ഞാൻ സംഭാവനകൾ നൽകിയതിനുശേഷം മാത്രമാണ് അറിയുന്നത്. അതോടെ എന്റെ ഭാര്യയുമായുള്ള എന്റെ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. തെറ്റും ശരിയും തമ്മിൽ എങ്ങനെ വേർതിരിക്കണമെന്ന് എനിക്കറിയില്ലെന്നും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയില്ലെന്നും അവൾ പലപ്പോഴും പറയുമായിരുന്നു.അതോടെ ഇതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ നിരന്തരം ഞങ്ങളുടെ വീട്ടിൽ വഴക്കായിരുന്നു. ഞാൻ പല ബിസിനസുകളും തുടങ്ങി അതോടെ ഞാൻ പുതിയ പുതിയ ആൾക്കാരെ പരിചയപെട്ടു, അതിനിടയിൽ ഞാൻ ചില നടന്മാരെയും കലാകാരന്മാരെയും പരിചയപെട്ടു. എന്നാൽ ഈ കലാകാരന്മാർ ഓരോ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ ഭയപ്പെടുകയായിരുന്നു, എനിക്ക് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് മനസ്സിലാക്കുകയും, ആ കുറ്റബോധം പതുക്കെ എന്നെ മദ്യത്തിനും പുകവലിക്കും അടിമയാക്കി മാറ്റുകയായിരുന്നു.

ഞാൻ ഒരാഴ്ച ഡൽഹിയിൽ താമസിക്കുമ്പോൾ, ഏഴ് വ്യത്യസ്ത ഗ്രൂപ്പുകളുമായി ചേർന്ന് ഞാൻ മദ്യപാനവും പുകവലിയും നടത്തിയത്, ഒരു ദിവസം ഞാൻ വീട്ടിൽ നിൽകുമ്പോൾ ഒരു ഇംഗ്ലീഷ് പത്രത്തിലെ ഒരു പത്രപ്രവർത്തകൻ എന്നെ വിളിച്ചു. ഇന്റർവ്യൂ എടുക്കുന്നതിനിടയിൽ പെട്ടെന്ന് അവൻ എന്നോട് എന്തോ ചോദിച്ചു അത് എന്നെ അസ്വസ്ഥനാക്കി, അതോടെ എന്റെ പണം മുഴുവൻ തീർന്നുവെന്നും എനിക്ക് രണ്ട് പശുക്കളുണ്ടെന്നും ഞാൻ പാൽ വിറ്റ് അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് ജീവിക്കുന്നതെന്നും അവനോട് പറഞ്ഞു, ഞാൻ പാപ്പരാണെന്ന് അദ്ദേഹം എഴുതി അതിനുശേഷം ആളുകൾ എന്നെ പരിപാടികളിലേക്ക് വിളിക്കുന്നത് നിർത്തി.

Film News

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി കാത്തിരിക്കാം; സംവിധായകൻ പറയുന്നു..!!

Published

on

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എം എ നിഷാദ്. മരക്കാര്‍ ചരിത്ര സിനിമയല്ലെന്നും തന്‍റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും നിഷാദ് പറയുന്നു. ഒരുപാടുപേരുടെ പ്രയത്നഫലമായ കലാസൃഷ്‍ടിയെ ഇകഴ്ത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം മമ്മൂട്ടി- സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ‘കുഞ്ഞാലിമരക്കാരു’ടെ ഇനിയുള്ള സാധ്യതയെക്കുറിച്ചും എം എ നിഷാദ് പറയുന്നു. എം എ നിഷാദിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്:  ‘മരക്കാർ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്‍റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ. സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആന്‍റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്‍റേതുകൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്‍റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തില്‍.

കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. I repeat നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്’.  കഴിഞ്ഞ ദിവമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ എത്തിയത്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് പക്ഷെ ആ പ്രതീക്ഷ കത്ത് സൂക്ഷിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് സമ്മിശ്രഭിപ്രായങ്ങളാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇന്നിപ്പോൾ ചിത്രത്തെ കുറിച്ച് സംവിധായകൻ എം എ നിഷാദ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്.

Continue Reading

Celebrity

മോഹൻലാൽ നല്ല സുഹൃത്ത് , കാണാൻ വന്നില്ല , ഇന്ന് ടെലഫോണ്‍ ഉണ്ടല്ലോ എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ?; ടി പി മാധവൻ തുറന്ന് പറയുന്നു..!!

Published

on

ലയാള സിനിമാ രംഗത്ത് നിറസാന്നിധ്യം അറിയിച്ച നടനാണ് ടി പി മാധവന്‍. 650ല്‍ അധികം സിനിമകളിലാണ് 86 വയസിനിടെ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. 1994 – 1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. മാധവന്റെ അച്ഛനും കേരള സര്‍വകലാശാല ഡീന്‍ ആയിരുന്നു. പക്ഷെ മാധവന്‍ തിരിഞ്ഞെടുത്തത് മാധ്യമപ്രവര്‍ത്തനമായിരുന്നു. യുവാവായിരുന്നപ്പോള്‍ കുറേനാള്‍ ബോംബെയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തു.

T. P. Madhavan

സിനിമയേയും അഭിനത്തേയും കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പഴയ യുവത്വത്തിലേക്ക് തിരിച്ചെത്തും. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ്വിഡ്‌സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. തന്റെ സിനിമ ജീവിതത്തിലെ ഓര്‍മ്മകള്‍ താരം പങ്കു വെച്ചിരുന്നു. ” ഗാന്ധിഭവനത്തിലെ ജീവിതം ഞാന്‍ ആസ്വദിക്കുകയാണഅ. എന്റേതായ ചിട്ടവട്ടങ്ങളിലൂടെ പോകുന്നതുകൊണ്ട് എനിക്ക് ബോറടിക്കാറില്ലെന്നും താരം പറയുന്നു. നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരേയും മാധവന്‍ പ്രതികരിച്ചു.

‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അദ്ദേഹം വന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണ്. ആരും എന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ… എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ…!’ എന്നായിരുന്നു മറുപടി. ”അഭിനയിക്കുമ്പോള്‍ സിനിമയോ സീരിയലോ എന്ന് നോക്കാറില്ല. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് നോക്കാറുള്ളത്. നല്ല കഥകള്‍ അത് സിനിമയില്‍ നിന്നായാലും സീരിയലില്‍ നിന്നായാലും ചെയ്യുമായിരുന്നു. സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല.

ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. സിനിമയില്‍ ഗാനം ആലപിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അത് സാധിക്കാതിരുന്നതില്‍ സങ്കടമുണ്ട്.” അദ്ദേഹം പറയുന്നു. ‘എന്റെ ഗുരുവായി ഞാന്‍ കാണുന്നത് നടന്‍ മധുവിനെയാണെന്നും അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടമെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. പണം സമ്പാദിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത്. ബന്ധുക്കളോടോ സുഹൃത്തുക്കളോടോ എനിക്ക് ദേഷ്യമോ വിദ്വേഷമോ ഇല്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ. അവര്‍ക്ക് തന്നോടുള്ള മനോഭാവം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല.

എന്റെ കുടുംബത്തില്‍ എല്ലാവരും തൊണ്ണൂറും നൂറും വയസ് വരെ ജീവിച്ചിരുന്നവരായിരുന്നു. ഒറുപാട് കാലം ജീവിച്ച് ഇരികികുമ്പോള്‍ സമൂഹത്തിലുള്ളവര്‍ പറയും ഇയാള്‍ ഇനിയും പോയില്ലേ എന്ന്. ജീവിക്കുന്ന കാലത്തോളം നല്ലപോലെ ഇങ്ങനെയൊക്കെ പോകണമെന്നാണ് എന്റെ ആഗ്രഹമെന്നും ടിപി മാധവന്‍ പറഞ്ഞു നിര്‍ത്തി. ഭൂമിയിലെ സ്വര്‍ഗമാണ് പത്തനാപുരം ഗാന്ധിഭവന്‍. ആരോരുമില്ലാത്തവര്‍ക്ക് താങ്ങും തണലുമാകുന്നു ആശ്രയ കേന്ദ്രംമാണ്. കഴിഞ്ഞ ഒക്ടോബര്‍ 23ന് ഹരിദ്വാര്‍ സന്ദര്‍സിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയും അവിടെയുള്ള ആശുപത്രിയില്‍ ചികിഝയിലുമായിരുന്നു ചിപി മാധവന്‍. അവിടത്തെ ചികിത്സയ്ക്ക് ശേഷം കേരളത്തിലെത്തി ചികിഝ തുടര്‍ന്നു.

ബന്ധുക്കളുമായി അകലം പാലിച്ച മാധവന്‍ ശിഷ്ടകാല ജീവിതം ആഘോഷമാക്കാന്‍ ഗാന്ധിഭവന്‍ തിരഞ്ഞെടുക്കുകയായിരുന്നു. സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട്, സുജിന്‍ലാല്‍ എന്നിവര്‍ക്കൊപ്പമാണ് ഗാന്ധിഭവനിലെത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് ശാന്തിവിള ദിനേശിന്റെ യൂട്യൂബ് ചാനലില്‍ വന്ന മാധവന്റെ ഒരു അഭിമുഖം വൈറലായിരുന്നു. അല്‍പം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓര്‍മക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നുവെന്നും ശാന്തിവിള പറഞ്ഞിരുന്നു. തന്നെ കാണാന്‍ ആരും വരാറില്ലെന്ന് മാധവന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഭാര്യയേയും മകനേയും കാണാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ആഗ്രഹമുണ്ടെന്നും പറഞ്ഞിട്ടെന്താണ് കാര്യമെന്നും അവര്‍ക്ക് ആഗ്രഹം വേണ്ടേ എന്നുമായിരുന്നു മറുപടി പറഞ്ഞത്.

Continue Reading

Celebrity

ഷാപ്പിലെ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞു ഞാൻ ചെയ്‍തു ; ചുരുളി സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചുരുളിയിലെ ഷാപ്പിലെ കറിക്കാരി..!!

Published

on

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒരു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ചുരുളിയില്‍ പറയുന്നത്.

ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. ഇപ്പോഴിതാ ചുരുളി ഷാപ്പിലെ കറിക്കാരിയായ സന്ധ്യയുടെ ആഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വന്തം ജീവിതത്തില്‍ ഒരു കര്‍ഷകയാണ് സന്ധ്യ. സാധാരണക്കാരിയായ വീട്ടമ്മയാണ്. ചിത്രത്തില്‍ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞതുപോലെ ചെയ്യാന്‍ ശ്രമിച്ചു. അത് എങ്ങനെയാകുമെന്ന് ആശങ്കയുണ്ടായിരുന്നെന്നും ഇനിയും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും സന്ധ്യ പറയുന്നു. സിനിമയിലേക്ക് എത്തിയത് ഇവിടെ ഓഡിഷന്‍ വെച്ചിരുന്നുവെന്നും അതില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നു. കിട്ടുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.

പെട്ടന്നാണ് ഒരു ദിവസം അവര്‍ അവിടേയ്ക്ക് എത്താന്‍ പറഞ്ഞത്. മുന്‍പ് സിനിമകളിലൊന്നും അഭിനയിച്ച് എനിക്ക് ഒരു പരിജയവും ഉണ്ടായിരുന്നില്ല. എല്ലാവരും വളരെ സപ്പോര്‍ട്ട് തന്നിരുന്നുവെന്നും സന്ധ്യ പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ തെറിവിളിച്ചത്. ഇങ്ങനെയുള്ള തെറികള്‍ കേട്ടപ്പോള്‍ ആദ്യം ഒരു പേടിയുണ്ടായിരുന്നു. എങ്ങനെ പറയും എന്നുള്ള ടെന്‍ഷനും ഉണ്ടായിരുന്നു. പിന്നെ ആ സമയത്ത് എങ്ങനെയോ ചെയ്തു. ജീവിതത്തില്‍ ഇങ്ങനെയുള്ള വാകകുകള്‍ ഉപയോഗിക്കാത്തതിന്റെ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. അവര്‍ എന്നെ വിശ്വസിച്ച് ഒരു കാര്യം ഏല്‍പ്പിക്കുമ്പോള്‍ ചെയ്യാതിരിക്കാന്‍ പറ്റില്ല. അങ്ങനെ അത് ചെയ്തു. അവര്‍ നമ്മളോട് പറഞ്ഞ കാര്യം ചെയ്തുവെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

ഇനിയും സിനമകളില്‍ അഭിനയിക്കാന്‍ ആരെങ്കിലും വിളിച്ചാല്‍ അത് ചെയ്യും. ഇത് ഒരു പ്രൊഫഷന്‍ ആയിട്ട് എടുക്കുന്നില്ല. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ.

Continue Reading

Celebrity

മരക്കാരിനേക്കാൾ കൂടുതൽ മുതൽ മുടക്കിൽ 3 ചിത്രങ്ങൾ കൂടി ആശിർവാദ് സിനിമാസ് ചെയ്യുന്നു; സംഭവം ഇങ്ങനെ..!!

Published

on

മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ , കോൺഫിഡന്റ് ഗ്രൂപ്പ് , സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് മരക്കാർ നിർമ്മിക്കുന്നത്. കേരളത്തിൽ 626 സ്‌ക്രീനിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ഡിസംബർ 2 വെളുപ്പിന് 12.01 മണിക്കാണ്. ഈ ഫാൻസ്‌ ഷോയിൽ ആരാധകർക്കൊപ്പം കുടുംബ സമേതം തീയറ്ററിൽ ചിത്രം കാണും എന്ന് മോഹൻലാൽ പറയുന്നു. അതെ സമയം മലയാളത്തിൽ ഇതുവരെ കണ്ട ഏറ്റവും വലിയ റിലീസ് ആയി ആണ് മരക്കാർ എത്തുന്നത്. 4000 സ്‌ക്രീനിൽ ആണ് ലോക വ്യാപകമായി സിനിമ എത്തുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വര്ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിൽ ആണ് നാളെ തീയറ്ററുകളിലേക്ക് എത്തുന്നത്. നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനിൽ ആണ് മരക്കാർ റിലീസ് ചെയ്യുന്നത്. മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്. കൂടാതെ ആശിർവാദ് ചെയ്യാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ മുതൽ മുടക്കിൽ എത്തുന്ന ചിത്രങ്ങളെ കുറിച്ച് മരക്കാർ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തൽ നടത്തിയത്. മരക്കാരിനേക്കാൾ വലിയ മുതൽ മുടക്കിൽ മൂന്നു സിനിമകൾ ആണ് ഇനി ആശിർവാദ് സിനിമാസ് ചെയ്യുന്നത്.

അതിൽ ഒന്ന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ആണ്. രണ്ടാം ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രവും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായ എമ്പുരാൻ ആണ്. കൂടാതെ ഇപ്പോൾ ഉദയകൃഷ്ണ – വൈശാഖ് ടീം ഒന്നിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ കൂടാതെ മറ്റൊരു ചിത്രം കൂടി ചെയ്യുന്നുണ്ട് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. കൂടാതെ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോക്സിങ് ചിത്രം ഉണ്ടാകും എന്നും പ്രിയദർശൻ രണ്ട് ഹിന്ദി ചിത്രങ്ങൾ ചെയ്തതിന് ശേഷം ആയിരിക്കും ഈ ചിത്രത്തിലേക്ക് കടക്കുക എന്നും മോഹൻലാൽ പറയുന്നു. മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.

 

Continue Reading

Celebrity

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി; റെക്കോർഡുകൾ തൂത്തുവാരി നാളെ മുതൽ മരക്കാർ; സംഭവം ഇങ്ങനെ..!!

Published

on

റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുകയാണ്. വെല്ലുവിളിക്കുന്നവർ ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനെയും മോഹൻലാൽ എന്ന മലയാള സിനിമയുടെ നെടുംതൂണിനെയും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. റിലീസ് പ്രഖ്യാപനം ഡിസംബർ 2 എന്ന് പറഞ്ഞു ഒരു മാസം തികയും മുന്നേ ആണ് സിനിമ ആശിർവാദ് തീയേറ്ററിലേക്ക് എത്തിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു വര്ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിൽ ആണ് നാളെ തീയറ്ററുകളിലേക്ക് എത്തുന്നത്.

നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്‌ക്രീനുകളിൽ 626 സ്‌ക്രീനിൽ ആണ് മരക്കാർ റിലീസ് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ റിസർവേഷൻ ടിക്കറ്റുകൾ വഴി 100 കോടി ക്ലബ്ബിൽ കയറി കഴിഞ്ഞു മരക്കാർ. അഞ്ച് ഭാഷകളിൽ 4100 സ്‌ക്രീനിൽ ആദ്യ ദിനം 16000 ഷോ ആണ് മരക്കാർ പ്രദർശനം നടത്തുന്നത്. ഇതുവരെ മറ്റൊരു മലയാള സിനിമക്ക് സ്വപ്നം കാണാൻ കഴിയാത്ത നേട്ടം ആണ് ഇത്. മലയാളത്തിന് പുറത്തെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം എത്തും. ഡിസംബർ 2 ആണ് ചിത്രം ലോക വ്യാപകമായി റീലീസ് ചെയ്യുന്നത്. മോഹൻലാൽ , പ്രണവ് മോഹൻലാൽ , സുനിൽ ഷെട്ടി , അർജുൻ സർജ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , കല്യാണി പ്രിയദർശൻ , നെടുമുടി വേണു , ബാബുരാജ് , മുകേഷ് , പ്രഭു തുടങ്ങി വലിയ താരനിരയിൽ തന്നെയാണ് മരക്കാർ എത്തുന്നത്.

കൂടാതെ ആശിർവാദ് ചെയ്യാൻ ഇരിക്കുന്ന ബ്രഹ്മാണ്ഡ മുതൽ മുടക്കിൽ എത്തുന്ന ചിത്രങ്ങളെ കുറിച്ച് മരക്കാർ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തൽ നടത്തിയത്. മരക്കാരിനേക്കാൾ വലിയ മുതൽ മുടക്കിൽ മൂന്നു സിനിമകൾ ആണ് ഇനി ആശിർവാദ് സിനിമാസ് ചെയ്യുന്നത്. അതിൽ ഒന്ന് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ആണ്. രണ്ടാം ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രവും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായ എമ്പുരാൻ ആണ്. കൂടാതെ ഇപ്പോൾ ഉദയകൃഷ്ണ – വൈശാഖ് ടീം ഒന്നിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ കൂടാതെ മറ്റൊരു ചിത്രം കൂടി ചെയ്യുന്നുണ്ട് എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.

Continue Reading

Most Popular

Film News4 days ago

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി കാത്തിരിക്കാം; സംവിധായകൻ പറയുന്നു..!!

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ സമ്മിശ്ര അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എം എ നിഷാദ്. മരക്കാര്‍ ചരിത്ര...

Celebrity4 days ago

മോഹൻലാൽ നല്ല സുഹൃത്ത് , കാണാൻ വന്നില്ല , ഇന്ന് ടെലഫോണ്‍ ഉണ്ടല്ലോ എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ?; ടി പി മാധവൻ തുറന്ന് പറയുന്നു..!!

മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യം അറിയിച്ച നടനാണ് ടി പി മാധവന്‍. 650ല്‍ അധികം സിനിമകളിലാണ് 86 വയസിനിടെ അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ...

Celebrity5 days ago

ഷാപ്പിലെ തെറി പറയുന്ന ഭാഗങ്ങള്‍ അവര്‍ പറഞ്ഞു ഞാൻ ചെയ്‍തു ; ചുരുളി സിനിമയിൽ എത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ചുരുളിയിലെ ഷാപ്പിലെ കറിക്കാരി..!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ച ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്...

Celebrity7 days ago

മരക്കാരിനേക്കാൾ കൂടുതൽ മുതൽ മുടക്കിൽ 3 ചിത്രങ്ങൾ കൂടി ആശിർവാദ് സിനിമാസ് ചെയ്യുന്നു; സംഭവം ഇങ്ങനെ..!!

മലയാളികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ,...

Celebrity7 days ago

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി; റെക്കോർഡുകൾ തൂത്തുവാരി നാളെ മുതൽ മരക്കാർ; സംഭവം ഇങ്ങനെ..!!

റീലീസ് ചെയ്താലും ഞങ്ങളുടെ തീയറ്ററിൽ റിലീസ് ചെയ്യില്ല എന്ന് പറഞ്ഞു വീരവാദം മുഴക്കിയവർക്ക് മുന്നിലേക്ക് ഇതാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി മരക്കാർ...

Celebrity7 days ago

തനിക്ക് വെറും 24 വയസ്സ്; രണ്ടാം വിവാഹമാണോ; സത്യാവസ്ഥ വെളിപ്പെടുത്തി അപ്സര…!!

നടി അപ്‌സര രത്‌നാകരും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. തിങ്കളാഴ്ച ചോറ്റാനിക്കരയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്....

Celebrity1 week ago

നമ്മുടെ കരിക്കിലെ അർജുൻ മച്ചാൻ വിവാഹിതൻ ആകാൻ പോകുന്നു; വധു ??

യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ പ്രമുഖ താരം അർജുൻ രത്തൻ  വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്. ...

Celebrity1 week ago

സൗഭാഗ്യയ്ക്ക് പിറന്നത് പെൺ കുഞ്ഞ്; മുത്തശ്ശിയായ സന്തോഷത്തിൽ താരാ കല്യാൺ പറയുന്നത് ഇങ്ങനെ..!!

സൗഭാഗ്യ വെങ്കിടേഷിന് പെൺ കുഞ്ഞ് പിറന്നു. താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി...

Celebrity1 week ago

അപ്സരയുടെ കഴുത്തിൽ താലിചാർത്തി ആൽബി ; ഒടുവിൽ രണ്ടു വർഷത്തെ പ്രണയ സാഫല്യം..!!

ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം. അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ...

Celebrity1 week ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Trending