Connect with us

Celebrity

സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് കൂടി ക്ലൈമാമാക്സിൽ അത്ഭുതപ്പെടുത്തിയത് ജയറാം, തുറന്ന് പറഞ്ഞ് സംവിധായകന്‍

Published

on

Jayaram-Mohanlal

മോളിവുഡ് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ താരങ്ങളെ അണിനിരത്തി ചെയ്ത  മനോഹരമായ ഒരു ക്ലൈമാക്സ് രംഗത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ കമല്‍. ചിത്രത്തിലെ ആ ക്ലൈമാക്സുമായി ജയറാം എന്ന നടന്‍ സഹകരിച്ച പ്രത്യേക രീതി തന്നെ നല്ല രീതിയിൽ  അത്ഭുതപ്പെടുത്തിയെന്നും ചിത്രത്തിന് മുപ്പത്തി രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍  വ്യക്തമാക്കുകയാണ് കമല്‍.

kamal

kamal

‘മലയാളത്തിലെ ജയറാം എന്ന നടന്റെ ക്ഷമയെക്കുറിച്ച്‌ പറയുമ്പോൾ  എനിക്ക് ഈ നിമിഷം  ഓര്‍മ്മ വരുന്നത് ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണമാണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, മോഹന്‍ലാല്‍ ഉള്‍പ്പെടെ ഏകദേശം അന്‍പതോളം അഭിനേതാക്കളാണ് ആ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തില്‍ അഭിനയിച്ചിരുന്നത്. രാവിലെ തുടങ്ങിയ ക്ലൈമാക്സ് ചിത്രീകരണം വൈകുന്നേരം വരെ തുടർന്നു. രാവിലെ മുതല്‍ ജയറാം കോസ്റ്റ്യൂമില്‍ തന്നെ അവിടെയുണ്ടായിരുന്നു. വിവാഹ വേഷമായത് കൊണ്ട് മാലയൊക്കെ അണിഞ്ഞു ജയറാം ക്ഷമയോടെ അഭിനയിക്കാന്‍ തയ്യാറായി നിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

malayalam film

malayalam film

ഒരു പരിഭവമോ, പരാതിയോ കാണിക്കാതെ ചെയ്യുന്ന ജോലിയോട് തികച്ചും സത്യസന്ധമായ സമീപനമാണ് അന്ന് ജയറാമില്‍ കാണാന്‍ കഴിഞ്ഞതെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി .1989-ല്‍ പുറത്തിറങ്ങിയ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ ജയറാം പാര്‍വതി താര ദമ്ബതിമാരുടെ ലിസ്റ്റിലെ ഹിറ്റ് ചിത്രമാണ്‌. മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

Celebrity

പ്രാര്‍ത്ഥനയ്‌ക്കൊപ്പം തകർപ്പൻ ഡാൻസുമായി പൂര്‍ണിമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Published

on

By

parthana-indrajith.image

നിലവിൽ ഇപ്പോൾ അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് പൂര്‍ണിമ ഇന്ദ്രജിത്.  വളരെ രൂക്ഷമായ പ്രളയ സമയത്തും അതെ പോലെ തന്നെ കോവിഡ് മഹാമാരിയുടെ സമയത്തും  താരം സാമൂഹിക മാധ്യമങ്ങളിൽ സഹായവുമായി വളരെ ഏറെ സജീവമായിരുന്നു. ഇപ്പോളിതാ  മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പം മനോഹരമായി ഡാന്‍സ് ചെയ്ത് പൂര്‍ണിമയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം.

parthana indrajith

parthana indrajith

parthana indrajith.2

parthana indrajith.2

അതെ പോലെ പ്രാര്‍ത്ഥന തന്നെയാണ്  ഈ സൂപ്പർ  വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്ദ്രജിത് പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകള്‍ ആണ് പ്രാര്‍ത്ഥന. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ പ്രാര്‍ത്ഥന വളരെ മികച്ച ഒരു ഗായിക കൂടിയാണ്. പ്രേക്ഷക പ്രീതി നേടിയ  മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ  ചിത്രങ്ങള്‍ക്കായി പ്രാര്‍ത്ഥന ഗാനം ആലപിച്ചിരുന്നു.അതെല്ലാം തന്നെ ആസ്വാദകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Continue Reading

Celebrity

പപ്പയുടെ കൂടെയുള്ള ഓർമ്മകൾ പങ്ക് വെച്ച് റിമി ടോമി

Published

on

By

rimi-tomy.singer

മാധുര്യ തുളുമ്പുന്ന ശബ്ദ് കൊണ്ട് മലയാളികളുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ് താരം. ഇപ്പോൾ  സാമൂഹിക മാധ്യമങ്ങളിൽ വൈറല്‍ ആകുന്നത് താരത്തിന്റെ കുട്ടികാലത്തെ ഒരു മനോഹര  ചിത്രമാണ്. വളരെ ഐശ്വര്യത്തോടെ ഭംഗിയുള്ള മുല്ലപ്പൂ ചൂടി, നെറ്റിയിൽ വലിയൊരു  ചന്ദനക്കുറി തൊട്ട് നില്‍ക്കുന്ന കൊച്ചു കുട്ടിയായിരുന്നപ്പോഴുള്ള റിമിയാണ് ചിത്രത്തിലുള്ളത്.

rimi tomy

rimi tomy

rimi tomy.2

rimi tomy.2

‘എന്റെ പപ്പ’ എന്ന അടിക്കുറിപ്പോടെയാണ് പിതാവ് ടോമിയ്ക്ക് ഒപ്പമുള്ള ഏറ്റവും  പഴയകാല ചിത്രം റിമി പോസ്റ്റ് ചെയ്തത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്  തന്നെ ഈ പോസ്റ്റ് വൈറലാകുകയും ചെയ്‌തു. അതെ പോലെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. റിമിയുടെ പപ്പയെക്കുറിച്ച്‌ നിരവധി ഓര്‍മകളുണ്ടെന്ന് ഗായിക രഞ്ജിനി ജോസ് കുറിച്ചു. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്.  ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പപ്പയുടെ ഓര്‍മദിവസങ്ങളില്‍ താരം പങ്കുവയ്ക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ വളരെ ഏറെ ചര്‍ച്ചയാകാറുണ്ട്.

Continue Reading

Celebrity

ആ ചിത്രത്തിന് വേണ്ടിയുള്ള സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന്‍ നേടാൻ സാധിച്ചില്ല, പൃഥ്വിരാജ്

Published

on

By

Prithviraj,actor1

മലയാളത്തിന്റെ പ്രമുഖ സംവിധായകന്‍ ഫാസിലിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു തന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് എന്ന് യുവ നടന്‍ പൃഥ്വിരാജ് പറയുന്നു. പക്ഷെ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന്‍ നേടാനായില്ലെന്നും, ആ സമയത്ത് താരത്തിന്റെ കൂടെ  ടെസ്റ്റിന് പങ്കെടുത്ത ഒരു പെണ്‍കുട്ടി അതിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന്ന ല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം താരം പങ്കുവെച്ചത്. പൃഥ്വിരാജ് കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന് വേണ്ടിയാണ്  ഫാസിലിനെ നേരില്‍ കാണാന്‍ പോയത്. പക്ഷെ ആ സിനിമയില്‍ താരത്തിന്  അവസരം ലഭിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

Prithviraj1

Prithviraj1

Prithviraj2

Prithviraj2

പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്

‘കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിനായി സംവിധായകന്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ അന്ന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്ബതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന്‍ തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് ഞാന്‍ അഭിനയിച്ചത്. എന്നാല്‍ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന്‍ നേടാനായില്ല. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു’.

Continue Reading

Celebrity

വിമർശിക്കാം അതിനൊക്കെ ഒരു മാന്യത വേണം, ശക്തമായി പരാതിയുമായി സാധിക വേണുഗോപാൽ

Published

on

By

Sadhika-Venugopal.new

മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സാധിക വേണു ഗോപാല്‍.  സിനിമ-സീരിയൽ മേഖലയിലൂടെ തന്നെ സാധികയെ ആസ്വാദകർക്ക് അറിയാം. അതെ പോലെ തന്നെ രൂക്ഷമായ സൈബര്‍ അറ്റാക്കിനെതിരെയും അനുദിനം കൂടി കൊണ്ടിരിക്കുന്ന  സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എന്നെന്നും ശബ്ദമുയര്‍ത്തുന്ന താരം കൂടെയാണ് സാധിക. ഇപ്പോൾ  നിലവിൽ  സാധികയുടെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

Sadhika Venugopal3

Sadhika Venugopal3

വളരെ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലൂടെ തന്നെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതിനെ പറ്റിയാണ് സാധിക വളരെ വിശദമായി പറയുന്നത്. ഈ കാലഘട്ടത്തിൽ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വളരെ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അതെ പോലെ ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് എങ്കില്‍ ഇതിന്റെ തോത് വളരെ കൂടുതലാണെന്നും താരം പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന് നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഇത്തരം അനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.

Sadhika Venugopal1

Sadhika Venugopal1

സാധികയുടെ വാക്കുകൾ ഇങ്ങനെ……

പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ. പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം. ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്..
പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല, സ്ത്രീ ശാക്തീകരണത്തിനായി, കമ്ബനിയുടെ മുന്നില്‍ അഭിമാനം പണയം വെക്കാത്ത ധീര വനിതകള്‍ വാണിരുന്ന ഭാരതത്തിന്റെ മണ്ണില്‍ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കില്‍ ആദ്യം ഇല്ലാതാക്കേണ്ടത് ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവര്‍ക്കു ചുക്കാന്‍ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളന്‍മാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്.

Sadhika-Venugopal.new

Sadhika-Venugopal.new

നമുക്കൊരുമിച്ചു മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമര്‍ശനം നല്ലതാണ് പക്ഷെ മാന്യത ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം. സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകള്‍ ആണ് അവര്‍ക്കുള്ള മരുന്ന് നമ്മുടെ ശബ്ദം ആകണം. ലൈംഗീക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവന്‍ ലോക്കഡോണ്‍ ആസ്വദിക്കാം
പേടിച്ചിരിക്കേണ്ടതും ഒളിച്ചിരിക്കേണ്ടതും ഇരകള്‍ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത് നമ്മളല്ല അതിനു കാരണക്കാര്‍ ആരാണോ അവരാണ്. ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയര്‍ത്തുക.ഇത് സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന പ്രശ്‌നമല്ലെന്നും പുരുഷന്മാരും ഇതിന് ഇരയാകാറുണ്ടെന്നും സാധിക അഭിപ്രായപ്പെട്ടു. പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത് സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകള്‍ പലരും തിരിച്ചറിയുന്നതിനും മാനസിക സങ്കര്‍ഷം കുറക്കുന്നതിനും പരിഹാരം ആകും സാധിക പറയുന്നു.

Continue Reading

Celebrity

അന്നൊക്കെ പൂവാലൻമാരെ ഭയമായിരുന്നു, എല്ലാം മറച്ചു വെച്ച് നടന്നു, അനുഭവം തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

Published

on

By

Manjari.singer

മലയാള സിനിമാ ലോകം  മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് വളരെ സമ്പന്നമാണ്. അത് കൊണ്ട് തന്നെയാണ് ചില ഗാനങ്ങൾ എവർ ഗ്രീൻ സോങാവുന്നത്. ഗാനങ്ങളുടെ മാധുര്യം കൊണ്ട് തന്നെ ആ സിനിമയെയും അതെ പോലെ അത് ആലപിച്ച ഗായകരെയും ആസ്വാദകർ എന്നെന്നും ഓർമ്മിച്ചു വെക്കും.

Manjari1

Manjari1

പ്രമുഖ താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം സിനിമാ പ്രേക്ഷകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല. ഈ മനോഹരമായ ഗാനം ആലപിച്ചു കൊണ്ട്  സിനിമ ലോകത്തിലേക്കെത്തിയ ഗായികയാണ് മഞ്ജരി.നിരവധി ശബ്ദാ മാധുര്യമുള്ള ഗാനങ്ങൾ  മഞ്ജരിയുടെ ശബ്ദത്തിലൂടെ പിറവിയെടുത്തു.

Manjari2

Manjari2

അതെ പോലെ പ്രസിദ്ധ സംഗീത സംവിധായകൻ ഇളയരാജ ആണ് മഞ്ജരി എന്ന ഗായികയെ സംഗീത ലോകത്തിന് പരിചയപ്പെടുത്തുന്നത്. വളരെ  മികച്ച പിന്നണി ഗായികക്ക് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് പ്രാവിശ്യം മഞ്ജരി നേടിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇരുന്നൂറിൽ അധികം ഗാനങ്ങൾ  സിനിമയിലും ആൽബത്തിലും ആയി മഞ്ജരി ആലപിച്ചു കഴിഞ്ഞു.

Manjari4

Manjari4

അതെ പോലെ തന്നെ തനി നാടൻ വേഷങ്ങളിലും സാരിയിലും മാത്രം കണ്ടിരുന്ന മഞ്ജരിയുടെ  ലുക്കും അകെ മാറിയിട്ടുണ്ട്. നിലവിൽ  ഇപ്പോൾ തനി നാടൻ പെൺകുട്ടിയിൽ നിന്ന് മോഡേൺ ഗേളിലേക്കുള്ള മാറ്റം. താരത്തിന്റെ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരാനും ആദ്യ കാലങ്ങൾ അങ്ങിനെ ആകാനും ഉള്ള കാരണങ്ങൾ താരം  വെളിപ്പെടുത്തുകയാണ് ഇപ്പോൾ. ആ സമയത്തും ഇപ്പോളും താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണ്.

Manjari3

Manjari3

പുതിയ സ്റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാൻ ആ കാരണം കൊണ്ട് തന്നെ    ആരുമുണ്ടായിരുന്നില്ല  എന്നാണ് താരം വിശദീകരിക്കുന്നത്. ഡിഗ്രി പഠിക്കാൻ നാട്ടിൽ വന്നപ്പോഴും അവസ്ഥയിൽ മാറ്റം ഉണ്ടായില്ല എന്നും സൽവാർ നിർബന്ധമാക്കിയ കോളേജും സീനിയോഴ്സിനെ പേടിച്ച്  ഷാളോക്കെ മൂടികെട്ടി നടക്കുന്ന താരവും അതായിരുന്നു അവസ്ഥ എന്നാണ് താരം പറഞ്ഞത്. ഉപരി പഠനത്തിന് മുംബൈയിൽ പോയ ശേഷമാണ് പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത് എന്നാണ് മഞ്ജരി പറയുന്നത്.

Continue Reading

Most Popular

parthana-indrajith.image parthana-indrajith.image
Celebrity5 hours ago

പ്രാര്‍ത്ഥനയ്‌ക്കൊപ്പം തകർപ്പൻ ഡാൻസുമായി പൂര്‍ണിമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ ഇപ്പോൾ അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് പൂര്‍ണിമ ഇന്ദ്രജിത്.  വളരെ രൂക്ഷമായ പ്രളയ സമയത്തും അതെ പോലെ തന്നെ...

rimi-tomy.singer rimi-tomy.singer
Celebrity6 hours ago

പപ്പയുടെ കൂടെയുള്ള ഓർമ്മകൾ പങ്ക് വെച്ച് റിമി ടോമി

മാധുര്യ തുളുമ്പുന്ന ശബ്ദ് കൊണ്ട് മലയാളികളുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ് താരം. ഇപ്പോൾ  സാമൂഹിക...

Prithviraj,actor1 Prithviraj,actor1
Celebrity7 hours ago

ആ ചിത്രത്തിന് വേണ്ടിയുള്ള സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന്‍ നേടാൻ സാധിച്ചില്ല, പൃഥ്വിരാജ്

മലയാളത്തിന്റെ പ്രമുഖ സംവിധായകന്‍ ഫാസിലിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു തന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് എന്ന് യുവ നടന്‍ പൃഥ്വിരാജ് പറയുന്നു. പക്ഷെ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക്...

Sadhika-Venugopal.new Sadhika-Venugopal.new
Celebrity7 hours ago

വിമർശിക്കാം അതിനൊക്കെ ഒരു മാന്യത വേണം, ശക്തമായി പരാതിയുമായി സാധിക വേണുഗോപാൽ

മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സാധിക വേണു ഗോപാല്‍.  സിനിമ-സീരിയൽ മേഖലയിലൂടെ തന്നെ സാധികയെ ആസ്വാദകർക്ക് അറിയാം. അതെ പോലെ തന്നെ രൂക്ഷമായ സൈബര്‍...

Manjari.singer Manjari.singer
Celebrity8 hours ago

അന്നൊക്കെ പൂവാലൻമാരെ ഭയമായിരുന്നു, എല്ലാം മറച്ചു വെച്ച് നടന്നു, അനുഭവം തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

മലയാള സിനിമാ ലോകം  മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് വളരെ സമ്പന്നമാണ്. അത് കൊണ്ട് തന്നെയാണ് ചില ഗാനങ്ങൾ എവർ ഗ്രീൻ സോങാവുന്നത്. ഗാനങ്ങളുടെ മാധുര്യം കൊണ്ട്...

aparna-balamurali.actress aparna-balamurali.actress
Celebrity1 day ago

അദ്ദേഹം നല്ലൊരു മനുഷ്യനും ഒരു സൂപ്പർ താരവും കൂടിയാണ്, അപർണ ബാലമുരളി

മലയാളികളുടെ പ്രിയ താരം  അപർണ ബാലമുരളി തമിഴ് സൂപ്പർ താരം സൂര്യയെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. പ്രമുഖ താരം സുധ കൊങ്കര സംവിധാനം...

woman.image woman.image
News1 day ago

ഏറ്റവും വലിയ കണ്‍പീലികള്‍, തന്റെ പേരിലുള്ള റെക്കോർഡ് വീണ്ടും തിരുത്തി യുവതി

വളരെയധികം നീളമുള്ള കണ്‍പീലികൾ കൊണ്ട് ലോക റെക്കോർഡ് വീണ്ടും ഒരിക്കല്‍ക്കൂടി തിരുത്തിയിരിക്കുകയാണ് ഒരു യുവതി.  ചൈനയില്‍ നിന്നുള്ള യൂ ജിയാന്‍സിയ എന്ന യുവതിയാണ് റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016...

priya-mani.actress priya-mani.actress
Celebrity1 day ago

ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അങ്ങനെ ആകും, വെളിപ്പെടുത്തലുമായി പ്രിയാ മണി

മലയാളം, തമിഴ്, ഹിന്ദി സിനിമാ മേഖലയിൽ ഒരേ പോലെ തിളങ്ങിയ താരമാണ് പ്രിയാ മണി. വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ വളരെ വേഗത്തിൽ...

Sayanora-Philip.singer Sayanora-Philip.singer
Celebrity1 day ago

നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാൽ ചിലർക്ക് അങ്ങനെ തോന്നും, തുറന്ന് പറഞ്ഞ് സയനോര

വളരെ മികച്ച ഗായികയും അതെ പോലെ തന്നെ സംഗീത സംവിധായികയുമായ സയനോര ഫിലിപ് സിനിമ ലോകത്ത് കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച്‌ മനസ്സ്  തുറന്ന് പറയുകയാണ്....

anumol.actress anumol.actress
Celebrity1 day ago

അങ്ങനെ ചെയ്യാൻ സമ്മതിച്ചതിന് ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, അനുഭവം പറഞ്ഞ് നടി അനുമോള്‍

മോളിവുഡ് സിനിമാ ആസ്വാദകർക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോൾ. അനേകം ചിത്രങ്ങളിലെ വളരെ മനോഹരമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.അതെ...

Trending