Film News
നെറ്റ് ഫ്ലിക്സില്‍ തരംഗം സൃഷ്ടിക്കാൻ ധനുഷിന്റെ ജഗമേ തന്തിരം എത്തുന്നു

തമിഴ് സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ ധനുഷ് ചിത്രം ജഗമേ തന്തിരം ഓ ടി ടി പ്ലാറ്റ് ഫോം ആയ നെറ്റ് ഫ്ലിക്സില്‍ റിലീസിനൊരുങ്ങുകയാണ്. അതെ പോലെ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രൈലറിന് തന്നെ മികച്ച രീതിയിൽ ആസ്വാദക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത് ജൂണ്‍ ഒന്നിനാണ്. അതെ പോലെ തന്നെ മോളിവുഡിന്റെ പ്രിയങ്കരിയായ നായിക ഐശ്വര്യ ലക്ഷ്മിയും പ്രിയ നടന് ജോജു ജോര്‍ജും സിനിമയില്‍ വളരെ സുപ്രധാന പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഹോളിവുഡിന്റെ സൂപ്പർ താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ വളരെ പ്രത്യേകത നിറഞ്ഞ കഥാപാത്രത്തിൽ എത്തുന്നുണ്ട്.

Jagame Tantra 1
ആസ്വാദക മനസ്സിൽ ഓളം നേടിയ ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ജെയിംസ് കോസ്മ ജോജുവിന്റെ എതിരാളിയായിട്ടാണ് അഭിനയിക്കുന്നത്. ശിവദാസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റരുടെ റോളാണ് ജോജു ജോര്‍ജിന്.സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ കടുത്ത ആരാധകന് കൂടിയാണ് ജോജു.ലണ്ടന്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലോകം മുഴുവനും 190 രാജ്യങ്ങളിലായി ജൂണ്‍ 18-നു നെറ്റ്ഫ്ളിക്സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യും.

Jagame Tantra 3
‘ഞാന്‍ ഒരു വലിയ കാര്‍ത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. ജഗമേ തന്തിരത്തിന്റെ എഡിറ്ററായ വിവേക് ഹര്ഷന്, ദിമല്‍ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കാര്‍ത്തിക് എന്നോട് ഓഡിഷന് വേണമെന്ന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തമിഴിലെ ഡയലോഗുകള്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു’- ജോജു പറഞ്ഞു.
Film News
പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത ദിവസം “ദളപതി 67” ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയുടെ പുതിയ വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.നീണ്ട മുടിയുമായി ദളപതിയുടെ പുതിയ രൂപം ആരാധകർ ആഘോഷിക്കുകയാണ്. ഒരു സ്വകാര്യ പരിപാടിയിൽ പുതിയ ലുക്കിലാണ് വിജയ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
ഇപ്പൊൾ ചിത്രത്തിൽ വിജയ് ഒരു ചായക്കടക്കാരൻ്റെ വേഷത്തിൽ ആവും പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പുറത്തുവരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് ഒരു സാധാരണക്കാരൻ്റെ വേഷത്തിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് എന്നും ആരാധകരിൽ ഏറെ ആവേശം ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിനുവേണ്ടി സഗീത സംവിധാനം ഒരുക്കുന്നത്.
ദളപതി 67ൽ തൃഷ കൃഷ്ണൻ നായികയായും സഞ്ജയ് ദത്ത് വില്ലനായും എത്തുന്നു.സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിലെ പങ്കാളിത്തം സ്ഥിരീകരിച്ചപ്പോൾ, മൻസൂർ അലി ഖാൻ, അർജുൻ സർജ എന്നിവരും ചിത്രത്തിൽ പങ്കാളികളാകുമെന്ന് പറയപ്പെടുന്നു.
ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. ലോകേഷ് ചിത്രങ്ങളുടെ യൂണിവേഴ്സായ LCU വിൽ ഈ ചിത്രം ഉണ്ടോ എന്നും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ഉണ്ടെങ്കിൽ വരുംചിത്രങ്ങളിൽ തമിഴകത്തെ തന്നെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് ആവും ഉണ്ടാവുക.സൂര്യയും വിജയും ഒന്നിച്ചഭിനയിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.എന്നിരുന്നാലും തമിഴകത്തെ ഏറ്റവും പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമാണ് ദളപതി 67 .
Film News
A K 62വിൽ തല അജിത്തിനൊപ്പം നായികയായി സാനിയയും?

തുനിവിന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ തല അജിത് കുമാറിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എകെ 62 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളത്തിലെ വനിതാ സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് തുനിവിലെ നായിക, എന്നാൽ ഇത്തവണ പുതിയ അജിത്ത് ചിത്രം ആസ്വദിക്കാൻ മലയാളത്തിനും അവസരം. മലയാളത്തിന്റെ യുവതാരം സാനിയ അയ്യപ്പൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകസുന്ദരി ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തല അജിത് ചിത്രം തുനിവ് തിയേറ്ററിൽ മുന്നേറുകയാണ്.ദളപതി വിജയ്യുടെ വാരിസുമായി ക്ലാഷ്റിലീസായാണ് ചിത്രം തിയേറ്ററിൽ എത്തിയത്.ആദ്യ ദിനം തമിഴ് നാട്ടിൽ കൂടുതൽ കളക്ഷൻ നേടിയതും അജിത്ത് ചിത്രമാണ്.തല അജിത്തിനൊപ്പം മികച്ച റോളിൽ മലയാളത്തിൻറെ സ്വന്തം മഞ്ജു വാര്യരും ചിത്രത്തിലുണ്ടായിരുന്നു. അജിത്തിന്റെ ചിത്രമായി വരാനിരിക്കുന്ന AK 62 ൽ ആരാധകർക്ക് വമ്പൻ പ്രതീക്ഷകളാണുള്ളത്. തലയുടെ ഏറ്റവും വലിയ ഫാൻബോയ്സിൽ ഒരാളായ വിഘ്നേശ് ശിവനാണ് ചിത്രം ഒരുക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലുത്. ഇത്രെയും പ്രതീക്ഷയുള്ള ചിത്രത്തിൽ നായികയായി സാനിയയും എത്തുമ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാവും ഇതെന്ന് തീർച്ച
ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യവാരം മുംബൈയിൽ ആരംഭിക്കും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴ് നായകൻ അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ. അർജുൻ ദാസ് സന്താനത്തെപ്പോലുള്ള വമ്പൻ താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Film News
മാത്യൂസ് മാളവികയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആരാധകന് ആശങ്ക,കിടിലൻ മറുപടിയുമായി താരം

കൗമാരതാരം മാത്യുവും തെന്നിന്ത്യൻ നടി മാളവിക മോഹനനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ക്രിസ്റ്റി തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. തുടർന്ന് സിനിമയെ പരാമർശിച്ച് ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“മാത്യൂസ് എങ്ങനെ മാളവികയെ ഇതിൽ കൈകാര്യം ചെയ്യുമെന്ന് ഞാൻ ആശങ്കപ്പെടുന്നു”, ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ‘അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്തു’ എന്ന് മറുപടി ട്വീറ്റ് ചെയ്ത് മാളവികയും തൊട്ടുപിന്നാലെ രംഗത്തെത്തി.മാളവികയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരം മികച്ച രീതിയിലാണ് പ്രതികരിച്ചതെന്നാണ് ആരാധകരുടെ പ്രതികരണം.നിരവധി പേരാണ് മാളവികയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.
ഫെബ്രുവരിയിൽ ചിത്രം പുറത്തിറങ്ങും. നവാഗതനായ ആൽവിൻ ഹെൻട്രിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരൻ ബെഞ്ചമിനും ജിആർ ഇന്ദുഗോപനും ചേർന്നാണ്.
Film News
വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനി ഫൈൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷഹീൻ ഉമാലി എന്ന ആരാധകൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്, മഹർ എന്നത് വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്ന സാധനം ആണ്. അല്ലാതെ ബാപ്പ മോൾക്ക് കൊടുക്കുന്നതല്ല. മഹർ എന്നാൽ സ്ത്രീധനം അല്ല. ഇനി സ്ത്രീധനം എന്ന് തെറ്റിദ്ധരിച്ച് സംഭാഷണം എഴുതിയത് എന്ന് കരുതിയാലും പ്രശ്നമാണ്. രണ്ടാമത്തെ രംഗത്തിൽ മൂസ പറയുന്നു ഇന്ത്യക്ക് ഹറാമായ ഒന്നും ചെയ്യില്ല എന്ന് .സ്ത്രീധനം നിയമ വിരുദ്ധമല്ലേ ,മൂസയുടെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീധനം ഹറാമാണ് . അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കമന്റ്മായി എത്തിയിരിക്കുന്നത്. പലരും ഈ പോസ്റ്റിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,മലയാള സിനിമയിൽ മുസ്ലിം കഥാപാത്രങ്ങൾ, കടപ്പുറത്തെ ആളുകൾ എന്നിവർക്ക് സംസാരിക്കാൻ വേണ്ടി ഓരോ സ്ലാങ് ആരോ പണ്ട് കണ്ടുപിടിച്ചു. അത് ഇന്നും യാഥാർഥ്യ ബോധം ഇല്ലാതെ തുടർന്ന് പോരുന്നു,മഹർ എന്നാൽ ഭർത്താവ് കേറ്റ്ന്ന താലി.മുസ്ലിം മെഹർ എന്ന് പറയും.മറ്റുള്ളവർ താൾ എന്ന് പറയും.രു മുസ്ലിം സിനിമ ആണെങ്കിൽ അതിൽ മുഴുനീള മുസ്ലിം സമുദായതിനെ താഴ്ത്തി കെട്ടിയാണ് കഥ എഴുതുന്നത്. പണ്ടുകാലത്ത് വിദ്യാഭാസതിൻ്റെ കുറവ് എല്ലാ സമുദായത്തിലും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഏതു സമുദായത്തിൽ നോക്കിയാലും വിദ്യാ സമ്പന്നരായ ആളുകൾ ഉണ്ട്. എന്നാലും ഒരു മുസ്ലിം കഥയുള്ള സിനിമ ആണെകിൽ സംസാരവും മറ്റും വളരെ മോശം രീതിയിൽ ആണ് എഴുതുക. വിദ്യാഭ്യാസമില്ലാത്ത രീതിയിൽ സംസാരം. കാലം മാറി പക്ഷേ സ്ക്രിപ്റ്റ് എഴുതുന്നവർ മാറിയിട്ടില്ല.
മാറണം,സിനിമയെ ഒരു കലാരൂപമായി മാത്രം കണ്ടാൽ മതി അതിൽ നന്മയും തിന്മയും ഉണ്ടാകും സിനിമ കണ്ടു അതിൽ നിന്ന് നല്ലതിനെ മാത്രം ഉൾകൊള്ളാൻ കഴിയണം പല കുറ്റകൃത്യങ്ങളും സിനിമയിൽ കണ്ടു ചെയ്യുന്നു എന്നത് തന്നെ വിഡ്ഢിത്വമാണ് അങ്ങിനെയെങ്കിൽ ഭൂരിപക്ഷം സിനിമകളിലും നായകന്മാർ നന്മയുടെ പക്ഷത്താണ് അതുകണ്ടു നന്നാവുന്നവരുടെ എണ്ണവും കൂടെണ്ടേ,ഇവിടെ പരാമർശം മഹർ എന്ന വസ്തുവിന്റെ കാര്യത്തിൽ ആണെങ്കിൽ മഹർ നൽകി പകരം മകളെ നികാഹ് ചെയ്ത് കൊണ്ട് വരുന്ന കാര്യമാണ് ഇസ്ലാമിൽ അതായത് നികാഹ് സമയത്തു വധുവിനെ പിതാവും വരനും കൂടി നടത്തുന്ന വിവാഹ ഉടമ്പടിയിൽ ഈ മഹറിന് വലിയ സ്ഥാനം ആണ് അതയത് വരൻ അവനു കഴിയുന്ന തുകയിൽ സ്വർണം അത്, ആഭരണം ആണ് അധികം ഉണ്ടാവുക അത് മുന്നിൽ വെച്ച് വധുവിന്റ പിതാവിന്റെ കൈയിൽ പിടിക്കുമ്പോൾ വധുവിന്റെ പിതാവ് ഇങ്ങിനെ പറയും എന്റെ മകൾ പേര് എന്നവളെ ഈ കാണുന്ന ഇത്ര പവൻ സ്വർണഭാരണത്തിന് പകരം ആയി താങ്കൾക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി ഞാൻ നിക്കാഹ് ചെയ്ത് നൽകുന്നു അപ്പോൾ വരൻ താങ്കളുടെ മകൾ പേര് എന്നവളെ ഇത്ര പവൻ സ്വർണ്ണഭരണത്തിന് പകരം ആയി എനിക്ക് ഇണയാക്കി തുണയാക്കി ഹലാലായ ഭാര്യയാക്കി തന്നതിനെ ഞാൻ സ്വീകരിച്ചു പൊരുത്തപ്പെട്ടു ഇതാണ് വിവാഹത്തിന്റെ കരാർ.
ഇവിടെ ഈ സ്വർണഭരണം വരൻ നൽകുന്നത് ഭാര്യ പിതാവിന് ആണ് അത് ഭാര്യ പിതാവ് മകൾക്ക് നൽകുകയാണ് പതിവ് ഇത് ഒരിക്കലും സ്ത്രീധനത്തിൽ വരില്ല ഇത് ഇനി ഭാര്യ പിതാവ് മകൾക്ക് കൊടുത്തില്ലെങ്കിലും അത് ചോദിച്ചു വാങ്ങാൻ വരന് അധികാരം ഇല്ല കാരണം വരൻ കൊടുത്ത വിവാഹ കരാറിൽ അത് കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ മഹറിന് പകരമായി അതായത് ഞാൻ ആണ് വരൻ എങ്കിൽ ഞാൻ എന്റെ ഭാര്യയെ അവളുടെ ഉപ്പയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത് അതയത് സ്ത്രീധനം എന്നത് ഇസ്ലാമിൽ ഇല്ല എന്ന് തന്നെ എന്നാണ് പലരും പറയുന്നത് .
Film News
“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആണ് മീര വാസുദേവ് എന്ന താരം മലയാളം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. കൂടാതെ മോഡൽ കൂടിയ ആയ താരം തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും അഭിനയിക്കാൻ ഉള്ള അവസരം ലഭിച്ചു. മലയാളത്തിൽ ഒട്ടേറെ പ്രേക്ഷക നിരൂപണ ശ്രദ്ധ നേടിയ തന്മാത്രയിൽ കൂടി ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് ആ അവസരം താരത്തിന് മുതലാക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. തുടർന്ന് മലയാളത്തിൽ ഒട്ടേറെ പരാജയ ചിത്രങ്ങളുടെ ഭാഗമായി മാറി മീര.
ചിത്രങ്ങൾ പരാജയം ആകുന്നത് സ്വാഭാവികം ആണെങ്കിൽ കൂടിയും ഒരു കാമ്പും ഇല്ലാത്ത ചിത്രങ്ങൾ ആയിരുന്നു മിക്കതും. താൻ ആദ്യ ചിത്രം തന്മാത്രയിൽ പൂർണ്ണമായും വസ്ത്രങ്ങൾ ഇല്ലാതെ അഭിനയിച്ചപ്പോൾ ഉള്ള രംഗത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. തന്മാത്രയിൽ വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് ഇപ്പോൾ മീര തുറന്ന് പറയുകയാണ്. പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാൻ സമീപിച്ചിരുന്നു. ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാൽ പലരും വിസമ്മതിച്ചു. എന്നാൽ തനിക്ക് ആ വേഷം ചെയ്യുന്നതിൽ തെറ്റുള്ളതായി തോന്നിയില്ലെന്നും മോഹൻലാലിനെ പോലെ ഒരു നടൻ അങ്ങനെ ഒരു സീൻ അഭിനയിക്കണം എങ്കിൽ അത് സിനിമയോട് ഉള്ള ഇഷ്ടമുള്ളതുകൊണ്ടാണ്. വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ പറഞ്ഞോളൂ ചിലരെ ഒഴിവാക്കി വേണം ഷൂട്ട് ചെയ്യാവു എന്ന് താൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു ഷൂട്ടിംഗ് രംഗത്തിനിടയിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് മീര തുറന്ന് പറയുന്നത്.
ആ സീൻ എടുക്കുന്ന സമയത്ത് ലാലേട്ടൻ ഒരു പെറ്റിക്കോട്ട് മാത്രമായിരുന്നു ധരിച്ചിരുന്നത്. സീൻ എടുക്കാറായപ്പോൾ തന്നെ അത് ഊരി മാറ്റുകയും ചെയ്തു. ഈ സീൻ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബ്ലെസ്സി സർ എന്നോട് പറഞ്ഞത്. എനിക്ക് ഉണ്ടായിരുന്നു ആ സീനിൽ കുറെ മറകളൊക്കെ തന്നെ. എന്നാൽ ലാലേട്ടൻ മുഴുവനായും ന്യൂഡാണ് ആ സീനിൽ. ആ രംഗത്തിന് മുൻപ് അദ്ദേഹം എന്റെ അടുത്ത് വന്ന് ക്ഷമ പറഞ്ഞു. വളരെ കുറച്ച് നാളുകൾ മാത്രമാണ് ഈ രംഗം ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. ഞാൻ ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ എന്റെ പ്രൈവസിക്ക് വേണ്ടിയായിരുന്നു വളരെ കുറച്ച് ആളുകൾ ഈ രംഗത്തിൽ മതി എന്ന് തീരുമാനിച്ചത്. വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിച്ചപ്പോൾ ബ്ലസി, ക്യാമറമാൻ, സഹ ക്യാമറാമാൻ, മോഹൻലാലിന്റെ മേക്കപ്പ് മാൻ, എന്റെ ഹെയർ സ്റ്റൈലർ എന്നിവർ മാത്രമേ ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നോള്ളൂ. മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മീരാ വാസുദേവ് പറഞ്ഞു.
വാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. അവരുടെ ഇളയ സഹോദരിയായ അശ്വിനി സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു. ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെ അവർ വിജയകരമായി ഒരു മോഡായി പ്രശസ്തി നേടി. നട്രാജിന്റെ ഒരു ഫോട്ടോ പ്രദര്‍ശനം മുംബൈയില്‍ നടക്കുന്നുണ്ട്. മീരയുടെ ചില ചിത്രങ്ങളാണ് ആ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. തന്മാത്ര ചിത്രം കണ്ടതു മുതല്‍ മീരയുടെ ആരാധകനായി മാറിയ അദ്ദേഹം മീരയെ നേരിട്ടു കാണാനൊരു അവസരം ലഭിച്ചപ്പോള്‍ അതു അറിയിക്കുകയും ചെയ്തു. വിശേഷങ്ങള്‍ കൈമാറിയ ശേഷം മീരയുടെ അനുവാദത്തോടെ നട്രാജ് ഒരു ഫോട്ടോഷൂട്ടും നടത്തി. മുടിയില്‍ വെളിച്ചെണ്ണ പുരട്ടി, കറുപ്പു പൊട്ടു തൊട്ട്, കണ്മഷിയെഴുതി, കറുത്ത ദുപ്പട്ടയണിഞ്ഞ് അതിസുന്ദരിയായാണ് മീര ആ ഫോട്ടോഷൂട്ടിനെത്തിയത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!