Connect with us

Photos

സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!

Published

on

silk smitha

ദിയയുടെ പോസ്റ്റ്‌ ഇങ്ങനെ :

ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സംബാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു, ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ Deepthi Kalyani ക് അവരുടെ വേഷം എത്രത്തോളം ചേരും എന്നറിയില്ല, എങ്കിലും ഇത് മമ്മിയുടെ ഒരു പരീക്ഷണമായിരുന്നു, ഇന്നും ഈ നടിയോടു അസൂയയാണ്
എന്റെ മമ്മി OWSOM. ഒരുപാട് ട്രാൻസ്ജന്റേഴ്‌സ് സിൽക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ മമ്മി ഇത് ഒരു രക്ഷയും ഇല്ല
നീലിമയിൽ നീരാടി സിൽക്ക് സ്മിത
In frame : Deepthi Kalyani
Photo & retouching : Geo Marottikkal
Makeup & costume : @saniya aju
Styling :@Kiran_Saki
Making video & associate : @maneesh
Spl thanks for spadikam team

 

ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സംബാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും…

Gepostet von Diya Sana am Donnerstag, 23. Juli 2020

 

Celebrity

നാല്പത്തിയൊന്നാം വയസ്സിൽ അമ്മയാകാനൊരുങ്ങി നമിത; മെറ്റേണിറ്റി ഫോട്ടോഷൂട്ട് പുറത്ത് വിട്ടു [PHOTOS]..!!

Published

on

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നിറവയറിൽ ​ഗ്ലാമറസ് ലുക്കിലുള്ള നമിതയെ ചിത്രങ്ങളിൽ കാണാം. അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം നമിത. തന്റെ നിറവയര്‍ ചിത്രങ്ങള്‍ നമിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ഒരു നല്ല അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും നമിത ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത.2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. ശേഷം നമിത സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ സന്തോഷവാര്‍ത്ത താരം പങ്കുവെച്ചതിന് ശേഷം, നിരവധി പേരാണ് താരത്തെ പ്രശംസിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും രംഗത്തെത്തിയത്.

മോഹൻലാലിന്റെ പുലിമുരുകനിലൂടെ മൂന്നുവർഷങ്ങൾക്ക് ശേഷം നമിത രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ ലോകത്ത് പ്രശസ്തയായ നടിയാണ് നമിത. നിരവധി ജനപ്രിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെ ഉണ്ട്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. വിഷാദരോഗത്തിന്റെയും അവഗണനയുടെയും വേദനകളെ തകർത്തെറിഞ്ഞാണു തെന്നിന്ത്യൻ താരം നമിത മുകേഷ് വങ്കാവാല ചലച്ചിത്രരംഗത്തേക്കു തിരിച്ചെത്തിയത്. വിവിധ ഭാഷകളിലായി അൻപതിലേറെ സിനിമകളുടെ ഭാഗമായ നമിത അവതരിപ്പിച്ചതിലേറെയും ഗ്ലാമർ വേഷങ്ങളായിരുന്നു.

പുതിയ വഴിയിലേക്കു തിരിയുകയാണിപ്പോൾ നമിത. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബൗ വൗ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവെന്നതാണു പുതു നിയോഗം. ചിത്രത്തി‍ൽ ഒരു ബ്ലോഗറുടെ വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു.

ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്.

എസ്. നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ്. നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന സിനിമ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരണം ആരംഭിച്ചു

Continue Reading

Celebrity

ബ്ലാക്ക് ആൻഡ് ഗോൾഡിൽ സ്റ്റൈലിഷ് ലുക്കിൽ സാധികയുടെ പുത്തൻ ഫോട്ടോഷൂട്..[PHOTOS] !!

Published

on

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട താരം. മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. സോഷ്യൽ മീഡിയയിലും സാധിക നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കോമ്പോയില്‍ ടോപ്പും സ്‌കേര്‍ട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.

മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന്‍ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ടാറ്റുകളോട് ഏറെ താല്‍പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക പറയുന്നത്. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നതായി സാധിക മുൻപ് പറഞ്ഞിരുന്നു.

എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കണമെന്ന് സാധിക പറയുന്നു. ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകുമെന്ന് സാധിക പറയുന്നു.നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സാധിക പറയുന്നു. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണമെന്നും സാധിക പറയുന്നു. അതേസമയം, സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാധിക പറയുന്നു.

അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെഹ്കില്‍ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങലെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും സാധിക വ്യക്തമാക്കുന്നു.

Continue Reading

Celebrity

ഷംന കാസിം വിവാഹിതയാകാൻ പോകുന്നു; വരൻ ആരാണെന്ന് മനസ്സിലായോ ??; സംഭവം ഇങ്ങനെ..[PHOTOS]!!

Published

on

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി ആണ് താരം എത്തിയിരിക്കുന്നത്. ടി ഷംനാ കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടുകൂടി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേത്ത് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ളരെ സുന്ദരിയായി സിംപിൾ ലുക്കിലായിരുന്നു ഷംനയുടെ വിവാഹ നിശ്ചയ വേഷം. പീച്ച് കളർ സാരിയിൽ ഷംനയെത്തിയപ്പോൾ, ഡാർക്ക് വയലറ്റ് ഷർട്ടിലായിരുന്നു പ്രതിശ്രുത വരൻ ഷാനിദ് എത്തിയത്. സന്തോഷകരമായ ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു എന്നാണ് ആരാധകരും, സിനിമ മേഖലയിലെ സഹപ്രവർത്തകരും ഷംനയുടെ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മോഡേണ്‍ വേഷങ്ങള്‍ അണിയാനുമൊന്നും തെല്ലും മടിയില്ലാത്ത താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. അഭിനയത്തിൽ തൻ്റെ ഗോഡ്‌ഫാദർ മോഹൻലാൽ ആണെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

2004 – ൽ എന്നിട്ടും എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതേ വർഷം തന്നെ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്ന മേൽവിലാസത്തിന് പുറമേ ഡാൻസർ എന്ന നിലയിലായിരുന്നു ഷംന പ്രേക്ഷകർക്ക് പരിചിതായി തീർന്നത്. നൃത്തത്തോടുള്ള താരത്തിൻ്റെ അതിയായ പാഷൻ ഷംനയെ ഒരു പ്രൊഫഷണൽ നർത്തകിയാക്കി മാറ്റുകയായിരുന്നു. ഷംന കാസിം എന്ന പേരിന് പുറമേ പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയപ്പെടുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയായിരുന്നു ടെലിവിഷൻ രംഗത്തേയ്ക്ക് ഷംന ചുവട് വെക്കുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി തൻ്റെ അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

Continue Reading

Celebrity

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

Published

on

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ അഭിനയിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവയാണ് നടിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്. ഗൗതം വാസുദവ മേനോന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷമാണ് പ്രയാഗ വീണ്ടും തമിഴില്‍ തിരിച്ചെത്തിയത്. മോഹന്‍ലാലിന്‌റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ മാര്‍ട്ടിന്‌റെ തുടക്കം. സിനിമയില്‍ ബാലതാരമായിട്ടാണ് നടി എത്തിയത്. പിന്നാലെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു.

മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി തുടങ്ങിയത്. നായികാ റോളുകള്‍ക്ക് പുറമെ അനിയത്തി വേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരു ഫാഷന്‍ ഷോയില്‍ വളരെ വ്യത്യസ്തമായൊരു ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കിലാണ് താരം സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്. അടുത്തിടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

ദിലീപിന്‌റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.

മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്‍, ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറിയ പ്രയാഗയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു.

Continue Reading

Celebrity

അമ്മയാകാൻ ഒരുങ്ങി നടി നമിത; നിറവയറില്‍ ഫോട്ടോഷൂട്ട് നടത്തി താരം; ചിത്രങ്ങള്‍ വൈറലാകുന്നു [PHOTOS]..!!

Published

on

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. സോഷ്യല്‍ മീഡിയയിലും നമിത താരമാണ്. നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. നിറവയറില്‍ ഗ്ലാമറസ് ലുക്കിലാണ് നമിത ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2004 മുതല്‍ കോളിവുഡ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ താരം വീരേന്ദ്ര ചൗധരിയെ 2017 ല്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു. 2020 ജൂലൈയില്‍ നടി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 8 മാസത്തിനുശേഷം, നമിതയെ തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. നമിത ‘ബോ ബോ’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന വാർത്ത നടി ആരാധകരുമായി പങ്കുവച്ചത്.

‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങിയപ്പോൾ ഞാനാകെ മാറി, വളരെ ആർദ്രമായി, തിളങ്ങുന്ന മഞ്ഞ സൂര്യൻ എന്നിൽ പ്രകാശിക്കുമ്പോൾ, പുതിയ ജീവിതം, നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അനുഭവിക്കാൻ കഴിയും. ഞാനൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നായി നീ എന്നെ മാറ്റുകയാണ്’–ചിത്രങ്ങൾ പങ്കുവച്ച് നമിത ഇങ്ങനെ കുറിച്ചു. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. അനേകം ആരാധകര്‍ നമിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായും ദമ്പതികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ആരാധകര്‍ പറയുന്നു.എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ നമിതയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സിനിമയ്ക്ക് അകത്തുനിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നമിത. സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ നടി തുറന്നുപറഞ്ഞിരുന്നു.’നടീ നടന്മാര്‍ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നതാണ്.

Continue Reading

Most Popular

Celebrity8 hours ago

കുഞ്ചന്റെ മകൾക്ക് അംബാനി കുടുംബവുമായി ഉള്ള ബന്ധം കണ്ടോ ? നിത അംബാനിയുമായി കുഞ്ഞന്റെ മകൾക്ക് അടുത്ത ബന്ധം; സംഭവം ഇങ്ങനെ..!!

കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. പരിഷ്കാരിയായും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങൾ നിരവധി കുഞ്ചൻ ചെയ്‍തിട്ടുണ്ട് കുഞ്ചൻ. കു‌ഞ്ചൻറെ...

Celebrity9 hours ago

നാല് മക്കളുടെ അമ്മ; സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം; വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു; അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇതാണ്..!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ...

Celebrity2 days ago

ദൃശ്യം സിനിമയിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; ശ്രീനിവാസനിൽ നിന്നും കൈവിട്ടുപോയത് എങ്ങനെ?; നിർമാതാവിന്റെ വെളിപ്പെടുത്തൽ..!!

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍...

Celebrity2 days ago

ആഭരണങ്ങളാൽ മാറിടം മറച്ചു ജാനകി സുധീർ; പുതിയ ഫോട്ടോഷൂട് ചർച്ചയാകുന്നു..[PHOTOS] !!

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍...

Celebrity2 days ago

വെള്ളം കുടിക്കാതെയും, മൂത്രം ഒഴിക്കാതെയും സീരിയലിന് വേണ്ടി അഭിനയിച്ചു, അവസാനം ലക്ഷങ്ങൾ നൽകാതെ പറ്റിച്ചു; അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്; നടൻ കവി രാജിന്റെ ജീവിതം..!!

നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തിളങ്ങിയ നടനാണ് കവിരാജ്. നല്ല ഒരുപിടി മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് ....

Celebrity2 days ago

സ്വന്തമായി വിമാനം ഉണ്ടായിരുന്ന ഏക നടി; ഭർത്താവ് കെ ആർ വിജയയെ വിവാഹം കഴിച്ചതിന് പിന്നാലെ കോടിശ്വരനായി; നടി വിജയയുടെ ജീവിതത്തിൽ സംഭവിച്ചത്..!!

1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു....

Film News2 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ...

Celebrity2 days ago

സീസൺ ഓഫ് സെലിബ്രേഷൻസ്; ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ ആസ്വാദകരിലേക്ക്..!!

ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.മികവാർന്ന ദൃശ്യഭം​ഗികൊണ്ടും ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. ഓണ...

Film News3 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ...

Celebrity4 days ago

നയൻതാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്കയില്‍ ആരാധകര്‍..!!

നടി നയന്‍താരയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ്...

Trending