Connect with us

News

വസ്ത്രം കൊണ്ട് ഒരാളെ വിലയിരുത്തരുത്, ഭിക്ഷക്കാരനോട് ഇംഗ്ലീഷിൽ വഴി ചോദിച്ച യാത്രക്കാരന് കിട്ടിയ മറുപടി ഇങ്ങനെ!

Published

on

Poor-man

ഒരു യാത്രക്കായി പോകുന്ന സമയത്ത് റോഡിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത്  ഇംഗ്ലീഷിൽ ആയി പോയി. എന്നാൽ അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കുവാൻ തയ്യാറെടുത്തപ്പോൾ  ഭിക്ഷക്കാരനെ തകർപ്പൻ  ഇംഗ്ലീഷ് കേട്ട് കാർ യാത്രക്കാരനെ ഞെട്ടിത്തരിച്ചു പോയി. ഒരാളുടെ വേഷം കണ്ട് വിലയിരുത്തരുത് എന്ന് പറയുന്നതിൻറെ ഒരു വലിയ ഉദാഹരണം തന്നെയാണ് ഇത്. കാർ യാത്രക്കാരനെ ഇംഗ്ലീഷിനു വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അത്ഭുതം തോന്നി പോയി പിന്നീട്  അദ്ദേഹത്തോട് മറ്റു പലവിധ വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും കിടിലൻ  ഇംഗ്ലീഷിലുള്ള വളരെ വ്യക്തമായ മറുപടി തിരികെ ലഭിക്കുന്നതും ഈ വീഡിയോയിലൂടെ  നമുക്ക് വീഡിയോയിൽ കാണാം.

ഒരാളെയും അയാളുടെ  വസ്ത്രധാരണം നോക്കി വിലയിരുത്താൻ ശ്രമിക്കരുത്  എന്ന് പലരും പറയുന്നത് കേൾക്കാം. പക്ഷെ അതിനൊന്നും ആരും അത്രയ്ക്ക്  ഗൗരവമായി കാണിക്കാറില്ല. ഈ ഒരു വീഡിയോ അത് അത് പറയുന്നതിന് പിന്നിലെ ഗൗരവത്തെ നമുക്ക് തീർച്ചപ്പെടുത്തി തരുന്ന ഒന്നാണ്. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

 

News

ഏറ്റവും വലിയ കണ്‍പീലികള്‍, തന്റെ പേരിലുള്ള റെക്കോർഡ് വീണ്ടും തിരുത്തി യുവതി

Published

on

By

woman.image

വളരെയധികം നീളമുള്ള കണ്‍പീലികൾ കൊണ്ട് ലോക റെക്കോർഡ് വീണ്ടും ഒരിക്കല്‍ക്കൂടി തിരുത്തിയിരിക്കുകയാണ് ഒരു യുവതി.  ചൈനയില്‍ നിന്നുള്ള യൂ ജിയാന്‍സിയ എന്ന യുവതിയാണ് റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016 വർഷം  മുതല്‍ ലോകത്തിലെ ഏറ്റവും നീളമേറിയ കണ്‍പീലികളുടെ ഉടമ എന്ന റെക്കോ‍ര്‍ഡ് ജിയാന്‍സിയയ്ക്ക് സ്വന്തമാണ്. നിലവിൽ ഇപ്പോൾ  വീണ്ടും 20.5 സെന്റി മീറ്റര്‍ നീളമേറിയ കണ്‍പീലിയുമായിട്ടാണ് തന്റെ തന്നെ റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്.

woman1

woman1

woman

woman

അതെ പോലെ തന്നെ  ജിയാന്‍സിയയുടെ വീഡിയോ ഗിന്നസ് വേള്‍‍ഡ് റെക്കോര്‍ഡ്സിന്റെ ഒദ്യോ​ഗിക പേജിലും  പങ്കുവച്ചിരുന്നു. ആദ്യ സമയത്ത്  ഒക്കെ വളരെ അസാധാരണമായി വളരുന്ന തന്റെ കണ്‍പീലി ജിയാന്‍സിയയുടെ അത്ഭുതപ്പെടുത്തിയിരുന്നു. വൈകാതെയാണ് ജിയാന്‍സിയ തന്റെ കണ്‍പീലികളുടെ പ്രത്യേകത ലോകത്തെ അറിയിക്കാമെന്ന് തീരുമാനിക്കുന്നത്. പിന്നെയുണ്ടായത് ചരിത്രത്തിലിടം നേടിയ നിമിഷങ്ങളും. എന്തായാലും തനിക്ക് ലഭിച്ച കണ്‍പീലികള്‍ അനു​ഗ്രഹമെന്നാണ് ജിയാന്‍സിയ പറയുന്നത്.

Continue Reading

News

ജയറാം ആ അവസ്ഥയിൽ നിൽക്കുമ്പോൾ കുറച്ചു ബഹുമാനം കൊടുത്തു , തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്

Published

on

By

jayaram,indrans

മലയാള സിനിമാ ലോകത്ത് തുടക്കകാലം മുതൽ തന്നെ ഹാസ്യത്തിന് വളരെ പ്രാധാന്യമുള്ള സിനിമകളിൽ തിളങ്ങിയ താരമാണ് ഇന്ദ്രന്‍സ്. ഇന്ദ്രൻസ് എന്ന അഭിനേതാവിനെ വേറിട്ട സിനിമകളിലേക്കെത്തിക്കുന്നത്  ടിവി ചന്ദ്രന്‍ എന്ന സംവിധായകനാണ്.ഇന്ദ്രൻസ് ഹാസ്യ താരമെന്ന നിലയിൽ വിലസുന്ന കാലഘട്ടത്തിൽ മലയാളത്തിന്റെ സൂപ്പർ താരം ജയറാമിന്റെ കൂടെയുള്ള  കോമ്പിനേഷനെക്കുറിച്ച്‌ ഒരു പ്രമുഖ  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്  ഇന്ദ്രന്‍സ്.

jayaram.image

ഇന്ദ്രന്‍സിന്റെ വാക്കുകൾ ഇങ്ങനെ……

‘എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ജയറാം സാര്‍. ഞങ്ങള്‍ തമ്മില്‍ എത്രയോ നല്ല സിനിമകള്‍ ചെയ്തു. ഞങ്ങളുടെ കോമ്ബിനേഷന്‍ പലര്‍ക്കും ഇഷ്ടമായിരുന്നു. എനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ‘സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ്’ എന്ന ചിത്രത്തിലെ നായകന്‍ ജയറാം സാറായിരുന്നു. ‘സ്വപ്ന ലോകത്തെ ബാലഭാസ്കരന്‍’ എന്ന സിനിമയിലെ ഞങ്ങളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിച്ച്‌ ഒരേ സമയം സിനിമ ഫീല്‍ഡില്‍ വന്നതാണെങ്കിലും ഞാന്‍ ‘സാര്‍’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അത്രയും സുന്ദരനായ ഒരു നായകന്‍ മലയാള സിനിമയിലങ്ങനെ കത്തി നില്‍ക്കുമ്ബോള്‍ കുറച്ച്‌ ബഹുമാനമൊക്കെ കൊടുത്ത് നിര്‍ത്തണ്ടേ. എന്നോടും അദ്ദേഹത്തിന് അതേ ബഹുമാനമുണ്ട്. അദ്ദേഹത്തിന്‍്റെ ആദ്യ സിനിമ മുതല്‍ ഞാന്‍ വസ്ത്രലാങ്കര സഹായിയായി കൂടെയുണ്ട്. ‘ഇന്നലെ’ എന്ന പത്മരാജന്‍ സാറിന്‍്റെ സിനിമയില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ ചെറിയൊരു വേഷവും അഭിനയിച്ചിട്ടുണ്ട്’.

Continue Reading

News

മാനസിക സംഘർഷങ്ങൾ മാറ്റാൻ വേറിട്ട ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

Published

on

By

Kunchacko-Boban,actor

കോവിഡ് മഹാമാരിയെ തുടർന്നുള്ള ഈ ലോക്ക് ഡൗണിൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കായി പുതിയ ആശയവുമായി നടൻ കുഞ്ചാക്കോ ബോബൻ. വളരെ  വ്യത്യസ്തമായി ചാക്കോച്ചന്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന  പദ്ധതിയുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയിരിക്കുന്നത്.ചാക്കോച്ചന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ചലഞ്ചിനെ സംബന്ധിച്ച കൂടുതൽ  വിവരങ്ങള്‍ താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Kunchacko Boban2

Kunchacko Boban2

ഈ വേറിട്ട ചലഞ്ചിൽ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി. ഇങ്ങനെയൊരു ആശയം മുന്നോട്ടുവെയ്ക്കാനുള്ള കാരണവും ചാക്കോച്ചന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാകുന്നുണ്ട് .കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശ തനിക്ക് മനസിലായെന്നും അതാണ് ഇത്തരത്തിലൊരു ചലഞ്ച് തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചാക്കോച്ചന്‍ പറയുന്നു.

കുഞ്ചാക്കോ ബോബൻ  ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ…..

ഞാന്‍ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം.16 വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്തിരുന്ന പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.

Kunchacko Boban3

Kunchacko Boban3

ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാന്‍ വരുന്നു.ഇതില്‍ മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഉണ്ട്. അതിനാല്‍, നാളെ മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക.ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാന്‍ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മള്‍ ഒരുമിച്ച്‌ ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോള്‍ നാളെ കാണാം!

Continue Reading

Film News

‘വൈറൽ’ അല്ലാത്ത പരീക്ഷണങ്ങൾ മാത്രം ; ജനപ്രിയമായി ഐഡിയ ബാസ്കറ്റിന്റെ ‘ലവ് ഡ്രാമാസ് ‘

Published

on

കഴിഞ്ഞ ലോക്ക് ഡൌൺ കാലം മുതൽ ഇൻസ്റ്റാഗ്രാമിലും ഫെയിസ്ബുക്കിലുമൊക്കെയായി കേൾക്കുന്ന പേരാണ് “ലവ് ഡ്രാമാസ്”. നമ്മൾ ഏവരുടെയും പ്രിയങ്കരമായിരുന്ന ഉപ്പും മുളകും പ്രോഗ്രാമിന്റെ ലൊക്കേഷനായ പാറമട വീട്ടിലാണ് ലവ് ഡ്രാമാസ് എന്ന ഈ സീരീസ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ആദ്യ 3 എപ്പിസോഡുകൾ വേവ്വേറയായും പിന്നീടുള്ള 2 എപ്പിസോഡുകൾ തുടർച്ച എന്ന രീതിയിലുമാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. മലയാളം വെബ് സീരീസ് ലിസ്റ്റിൽ ആദ്യമായിട്ടാണ് കപ്പിൾ ബേസ്ഡ് ആയിട്ടുള്ള ഒരു ഫാമിലി – കോമഡി സീരീസ് വരുന്നത്,

ഇങ്ങനെയൊരു സീരീസ് ചെയ്യാനുണ്ടായ ചിന്ത വന്നതെങ്ങനെ ?

” പ്രേക്ഷകർക്ക് കാണുമ്പോൾ അറിയാൻ പറ്റും, പലയിടത്തും ലവ് ഡ്രാമാസിന് പൂർണ്ണത കുറവാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഒരു തരത്തിലും മികച്ചതല്ല എന്ന് നന്നായി അറിയാം. എനിക്ക് എഴുതാനും എക്‌സ്‌പ്ലോർ ചെയ്യാനും ഒക്കെയാണ് കൂടുതൽ താല്പര്യം, അതിൽ ഏറ്റവും കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യുന്ന വിഷയമാണ് പ്രണയം. ‘ലവ് ഡ്രാമാസ്’ ന്റെ ജനനം അങ്ങനെയൊരു കലഹത്തിൽ കലാശിച്ച പ്രണയത്തിൽ നിന്നാണ്. ആദ്യമായ് മനസ്സിൽ വന്ന ചിന്ത, മൂന്ന് തരത്തിൽ വ്യത്യസ്തമായ ജീവിത ശൈലിയുള്ള ഭാര്യാഭർത്താക്കന്മാർ. അവർ എങ്ങനെയാകും പല സന്ദർഭങ്ങളിൽ പെരുമാറുക. ഇതിൽ നിന്നാണ് ലവ് ഡ്രാമാസിന്റെ ആദ്യ ഡ്രാഫ്റ്റ് കിട്ടുന്നത്. പിന്നീട് അത് ഒരു ചാനലിന് വേണ്ടി ആദ്യമായി ചെയ്യുകയും ചെയ്തു. ആ ചാനൽ ഉടമസ്ഥർ ഈ വിഷയത്തോടും കണ്ടന്റിനോടും തുടർന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത് കൊണ്ട് ലവ് ഡ്രാമാസ് അവിടെ നിർത്തണം എന്ന് ചിന്തിച്ചിരുന്നു. പക്ഷെ ഉള്ളിൽ വീണ്ടും പ്രണയവും അതിന്റെ ചിന്തകളും തലപൊക്കി തുടങ്ങി, ഈ ഒരു സീരീസ് സ്വന്തമായി ചെയ്യാനൊരു ധൈര്യം അങ്ങനെയാണ് കിട്ടിയത്. മനസ്സിലാദ്യം തോന്നിയത് പാറമട വീട് തന്നെയായിരുന്നു, ആ വീടിനോളം പോന്ന മറ്റൊരു വീട് ഞങ്ങൾക്ക് ഒരിക്കലും കിട്ടുമായിരുന്നില്ല. ”

ചിലവുകളെ കുറിച്ച് ?

” സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ എന്റെ സുഹൃത്തായ എൻ ആർ ഐ യാണ് പ്രൊഡ്യൂസ് ചെയ്തിരുന്നത്, തുടർന്നുള്ള എപ്പിസോഡുകൾ സ്വയം ലോൺ എടുത്താണ് നിർമിച്ചിരിക്കുന്നത്. ”

സാമ്പത്തിക നേട്ടം ലക്ഷ്യമില്ലെന്നാണോ ?

” ലവ് ഡ്രാമാസ് എന്നല്ല, ഐഡിയ ബാസ്കറ്റ് എന്ന ചാനലിൽ നിങ്ങൾ കാണുന്ന ഒരു വീഡിയോകളും മോണിറ്റൈസേഷൻ ഉന്നം വെച്ച് പോസ്റ്റ് ചെയ്തിട്ടുള്ളതല്ല. യൂടൂബ് ഇനിയൊരു കാലത്ത് വരുമാനം തന്നാൽ അതിന്റെ ഇരട്ടി ഇപ്പോൾ തന്നെ ചിലവായി കഴിഞ്ഞിട്ടുണ്ട്. ഇത് എന്റെയും എന്റെ കൂടെയുള്ളവരുടെയും ഒക്കെ ഒരു പാഷന്റെയും ഇന്ററസ്റ്റിന്റെയും പുറത്ത് ചെയ്യുന്നതാണ്. ചെയ്യാനിഷ്ടം ഇതാണെങ്കിലും, സാഹചര്യങ്ങൾ കൊണ്ട് ഞങ്ങളെല്ലാം മറ്റു തൊഴിലുകൾ ചെയ്യുന്നവരാണ്. ”

വൈറൽ ആക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല ?

” വൈറൽ ആക്കാൻ അതിലൊന്നുമില്ല അതുകൊണ്ടു തന്നെ. ഈ സീരീസ് കേവലം ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രം മനസ്സിലാവുകയും സ്വീകരിക്കുകയും ഉള്ളു. ഇത് ഷെയർ ചെയ്യാനായി പലരെയും സമീപിച്ചിരുന്നെങ്കിലും ആരും തയ്യാറായിരുന്നില്ല. സ്വന്തമായി മാർക്കറ്റിങ്ങിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചാണ് ഇതിനു പ്രേക്ഷകരെ കണ്ടെത്തുന്നത്. ”

ലവ് ഡ്രാമാസിൽ അഭിനയിച്ചവരെയാരെയും മുൻപ് കണ്ടിട്ടില്ല, പക്ഷെ പെർഫോമൻസുകളിൽ ആർക്കും ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നുമില്ല. ഇവരിലേക്ക് എങ്ങനെയെത്തി. ഓഡിഷൻ നടത്തിയിരുന്നോ ?

” അല്ല. ഒരു ഓഡിഷൻ എന്ന ഏർപ്പാടിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതിൽ അഭിനയിച്ചിരിക്കുന്നത് ബിബിൻ ബെന്നി, ജോവാന എലിസബത്ത്, ഗോപിക കെ എസ്, ചിന്മയ് ജയരാജ് എന്നിവരാണ്. ഇവരെക്കൂടാതെ ഐശ്വര്യ കർത്ത, കൃഷ്‌ണേന്ദു, ലിജു, വിഷ്ണു ആര്യൻ എന്നിവരും ഓരോ എപ്പിസോഡുകളിൽ ഉണ്ട്. ഇവരെല്ലാവരും എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇവർക്ക് ഈ കഥാപാത്രങ്ങൾ ഇണങ്ങുമെന്ന് മനസിൽ തോന്നിയത് കൊണ്ട് അവരോട് പറഞ്ഞു അങ്ങനെ ചെയ്തു. ലവ് ഡ്രാമാസിന്റെ ക്രിയേറ്റീവ് സൈഡ് മെച്ചപ്പെടുത്തുന്നതിൽ ചിന്മയ്ക്കും ഗോപികയ്ക്കും പങ്കുണ്ട്. അതുപോലെ ഇതിന്റെ ഷൂട്ടിംഗ് സമയത്തെ ഇമ്പ്രോവൈസേഷനുകൾ എല്ലാം അവരവർ സ്വയം ചെയ്തിരിക്കുന്നത് തന്നെയാണ്. ഇതിന്റെ മറ്റ് അണിയറപ്രവർത്തകരും സുഹൃത്തുക്കൾ തന്നെയാണ്. ”

നെഗറ്റീവ് കമൻസ് കൂടുതലും എന്തിനെക്കുറിച്ചായിരുന്നു ? ഏറ്റവും കൂടുതൽ വേദനിപ്പിച്ച കമന്റ്സ് പറയാമോ ?

” നെഗറ്റീവുകൾ പെർഫോമൻസിന് ഒഴികെ എല്ലാത്തിനും പലരിൽ നിന്നായി കിട്ടിയിരുന്നു. ടെക്നിക്കൽ പ്രശ്നങ്ങളും എഡിറ്റ്, ഡയറക്ഷൻ, ഫോക്കസ് പാളിച്ചകളും ഒക്കെ ലവ് ഡ്രാമാസിന് ധാരാളമുണ്ട്. അവയെല്ലാം പോകെ പോകെ തിരുത്തുകയാണ് ഞങ്ങൾ. എന്നെ നെഗറ്റീവ്സ് വേദനിപ്പിക്കാറില്ല, മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നെന്നു പറയാൻ, നേരിട്ട് പരിചയമുള്ള ഒരാൾ ‘നിങ്ങളുടെ ഗ്രാഫ് താഴേക്കാണല്ലോ പോക്ക്’ എന്ന് പറഞ്ഞിരുന്നു, പക്ഷെ അയാളുടെ കമന്റ്റ് വന്ന വീഡിയോയാണ് ഞങ്ങളുടേതിൽ ഏറ്റവും വലിയ ഹിറ്റ്. ”

ഒരു സംവിധായകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ നിർബന്ധം പിടിക്കുന്നത് എന്ത് കാര്യത്തിലാണ് ?

” എനിക്ക് എപ്പോഴും പെർഫോമൻസുകളിൽ വലിയ താല്പര്യമാണ്, അതുകൊണ്ട് ആർട്ടിഫിഷ്യൽ ആകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. എന്ത് സന്ദർഭമാണെങ്കിലും അതിനൊരു സിനിമാറ്റിക്ക് ടച് ഉണ്ടെങ്കിലും സ്വാഭാവികത ആണ് താല്പര്യം. എന്റെ കുഞ്ഞിങ്ങളാരും അഭിനയിക്കുകയാണെന്ന് തോന്നരുതെന്ന് സാരം. അതുകൊണ്ട് തന്നെ, നാലാം എപ്പിസോഡിൽ ജോവാനയും ബിബിനും അഭിനയിച്ച ഒരു രംഗം 22 ആം ടേക്കിലും, അഞ്ചാം എപ്പിസോഡിന്റെ മൂന്ന് പേജ് ക്ളൈമാക്സ് ഡയലോഗ്സ് 8 ആം ടേക്കിലുമാണ് ഓക്കേ ആക്കി ഇരിക്കുന്നത്. വെറും തുടക്കകാരാണ് ഞാനടക്കം വരുന്ന എല്ലാവരും, ഞങ്ങൾക്കിത്രയേയും ചെയ്യാൻ കഴിയുന്നത് വലിയ കാര്യമായി തന്നെ ഞങ്ങൾ കാണുകയാണ്. ”

എന്താണ് ‘ഐഡിയ ബാസ്കറ്റ് ‘ ? അങ്ങനെയൊരു പേരിനും ചാനലിനും പിന്നിൽ?

” സ്വപ്നം. ഐഡിയ ബാസ്കറ്റെന്ന പേര് എപ്പോഴോ ഒരു സ്വപ്നത്തിൽ ഞാൻ കണ്ടത് ഓർമയിൽ തങ്ങിനിന്നതാണ്. സർവവും നശിച്ചു നഷ്ടവും പേറി ഇരിക്കുന്ന സമയത്ത് ദൈവമായി തോന്നിച്ചതാണ് ഐഡിയ ബാസ്കറ്റെന്ന പേരിൽ ഒരു ചാനൽ തുടങ്ങാം എന്ന്. ചിന്തകളുണ്ടാവുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന വളരെ കുറച്ചുപേർ മാത്രമടങ്ങുന്നതാണ് ഐഡിയ ബാസ്കറ്റ്, അത് ഞങ്ങളുടെ കുഞ്ഞാണ്. തുടങ്ങിയിട്ടിന്നുവരെ ഐഡിയ ബാസ്കറ്റിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റോ റീപോസ്റ്റോ ഇല്ലാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല, എന്ത് തരം തിരക്കിലാണെങ്കിലും അത് മുടങ്ങുകയുമില്ല. ”

അവസാനമായൊരു ചോദ്യം കൂടി, കഥകളെവിടുന്നാണ്? ഐഡിയ ബാസ്കറ്റിന്റെ അടുത്ത വർക്കെന്താണ് ?

” അടിപൊളി. എന്റെ കൈയിൽ നിലവിൽ സിനിമയ്ക്കും സീരീസിനും ഒക്കെയായി ഏഴോളം കഥകൾ ഉണ്ട്. അതിൽ രണ്ടെണ്ണം വളരെ മുൻപ് ഡിഗ്രി സമയത് എഴുതിയതാണ്. അടുത്തതായി ചെയ്യുന്നത് ബംഗ്ലോവില്ല എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രോജക്ടാണ്, അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്റെ എല്ലാ കഥകളുടെയും ഉറവിടം സ്വപ്നമാണ്. കഥകളെഴുതാൻ ഇഷ്ടം രാത്രിയാണ്, രാത്രിയിൽ ഇരുന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പലതും ഉണ്ട്! അങ്ങനെ ചിന്തിച്ചുകൊണ്ട് എഴുതുമ്പോൾ കിട്ടുന്ന സുഖം ലോകത്തൊരു ലഹരിയ്ക്കും നൽകാനാവില്ല. ”

Idea Basket ന്റെ ഉടമസ്‌ഥനും സംവിധായകനുമായ അശ്വിൻ കെ എസ് പറയുന്നു.

ഐഡിയ ബാസ്കറ്റിന്റെ യൂടൂബ് ലിങ്ക്
www.youtube.com/Ideabasket
Instagram : @ideabasketib

Continue Reading

News

അവര്‍ പിന്മാറി, ഞങ്ങൾ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്തു, സിനിമയെക്കുറിച്ച്‌ ശ്രീനിവാസന്‍

Published

on

By

Sreenivasan-Mukesh

സിനിമാ ആസ്വാദകർക്ക് എന്നും വളരെ ആനന്ദകരമായ നിമിഷങ്ങൾ സമ്മാനിച്ച ഫിലിം കമ്പനിയാണ്  ശ്രീനിവാസന്‍ – മുകേഷ് ടീമിന്റെ ലൂമിയര്‍ ഫിലിം കമ്പനി. ഈ ബാനര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. അത് കൊണ്ട് തന്നെ വളരെ മികച്ച നേടുകയും ചെയ്‌തു.അതിന് ശേഷം ശ്രീനിവാസന്‍ രചന നിര്‍വഹിച്ച്‌ എം മോഹനന്‍ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’.

film.image

film.image

ഈ ചലച്ചിത്ര നിര്‍മ്മാണ മേഖല തനിക്കോ മുകേഷിനോ വലിയ താല്‍പര്യമുള്ള കാര്യമായിരുന്നില്ലെന്നും എന്തോ യാദൃശ്ചികമായി സംഭവിച്ചതാണെന്നും മനസ്സ് തുറന്ന് പറയുകയാണ് ശ്രീനിവാസന്‍. മറ്റു രണ്ടു പേര്‍ നിര്‍മ്മിക്കാനിരുന്ന സിനിമയായിരു ന്നു കഥ പറയുമ്പോള്‍ എന്നാൽ അവര്‍ പിന്മാറിയപ്പോള്‍ മുകേഷ് പറഞ്ഞത് അനുസരിച്ച്  ഒരുമിച്ച്‌ സിനിമ ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതാണെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ശ്രീനിവാസന്‍ വ്യക്തമാക്കി.

film2

film2

ഞാനും മുകേഷും ഒരുമിച്ച്  നിര്‍മ്മിക്കാനിരുന്ന സിനിമയല്ലായിരുന്നു ഞാന്‍ തന്നെ രചന നിര്‍വഹിച്ച ‘കഥ പറയുമ്പോൾ ‘ എന്ന ചിത്രം . ഞാനും മുകേഷും ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും, എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസ്സില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട്‌ പറഞ്ഞു. അങ്ങനെ മുകേഷിന്റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് പറഞ്ഞു ‘ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ’ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്ബനി സംഭവിക്കുന്നത്’. ശ്രീനിവാസന്‍ പറയുന്നു.

Continue Reading

Most Popular

parthana-indrajith.image parthana-indrajith.image
Celebrity4 hours ago

പ്രാര്‍ത്ഥനയ്‌ക്കൊപ്പം തകർപ്പൻ ഡാൻസുമായി പൂര്‍ണിമ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ ഇപ്പോൾ അഭിനയ ലോകത്ത് വളരെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് പൂര്‍ണിമ ഇന്ദ്രജിത്.  വളരെ രൂക്ഷമായ പ്രളയ സമയത്തും അതെ പോലെ തന്നെ...

rimi-tomy.singer rimi-tomy.singer
Celebrity4 hours ago

പപ്പയുടെ കൂടെയുള്ള ഓർമ്മകൾ പങ്ക് വെച്ച് റിമി ടോമി

മാധുര്യ തുളുമ്പുന്ന ശബ്ദ് കൊണ്ട് മലയാളികളുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ ഗായികയാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ് താരം. ഇപ്പോൾ  സാമൂഹിക...

Prithviraj,actor1 Prithviraj,actor1
Celebrity5 hours ago

ആ ചിത്രത്തിന് വേണ്ടിയുള്ള സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന്‍ നേടാൻ സാധിച്ചില്ല, പൃഥ്വിരാജ്

മലയാളത്തിന്റെ പ്രമുഖ സംവിധായകന്‍ ഫാസിലിന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു തന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് എന്ന് യുവ നടന്‍ പൃഥ്വിരാജ് പറയുന്നു. പക്ഷെ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക്...

Sadhika-Venugopal.new Sadhika-Venugopal.new
Celebrity5 hours ago

വിമർശിക്കാം അതിനൊക്കെ ഒരു മാന്യത വേണം, ശക്തമായി പരാതിയുമായി സാധിക വേണുഗോപാൽ

മലയാള സിനിമാ പ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ താരമാണ് സാധിക വേണു ഗോപാല്‍.  സിനിമ-സീരിയൽ മേഖലയിലൂടെ തന്നെ സാധികയെ ആസ്വാദകർക്ക് അറിയാം. അതെ പോലെ തന്നെ രൂക്ഷമായ സൈബര്‍...

Manjari.singer Manjari.singer
Celebrity6 hours ago

അന്നൊക്കെ പൂവാലൻമാരെ ഭയമായിരുന്നു, എല്ലാം മറച്ചു വെച്ച് നടന്നു, അനുഭവം തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

മലയാള സിനിമാ ലോകം  മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് വളരെ സമ്പന്നമാണ്. അത് കൊണ്ട് തന്നെയാണ് ചില ഗാനങ്ങൾ എവർ ഗ്രീൻ സോങാവുന്നത്. ഗാനങ്ങളുടെ മാധുര്യം കൊണ്ട്...

aparna-balamurali.actress aparna-balamurali.actress
Celebrity1 day ago

അദ്ദേഹം നല്ലൊരു മനുഷ്യനും ഒരു സൂപ്പർ താരവും കൂടിയാണ്, അപർണ ബാലമുരളി

മലയാളികളുടെ പ്രിയ താരം  അപർണ ബാലമുരളി തമിഴ് സൂപ്പർ താരം സൂര്യയെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. പ്രമുഖ താരം സുധ കൊങ്കര സംവിധാനം...

woman.image woman.image
News1 day ago

ഏറ്റവും വലിയ കണ്‍പീലികള്‍, തന്റെ പേരിലുള്ള റെക്കോർഡ് വീണ്ടും തിരുത്തി യുവതി

വളരെയധികം നീളമുള്ള കണ്‍പീലികൾ കൊണ്ട് ലോക റെക്കോർഡ് വീണ്ടും ഒരിക്കല്‍ക്കൂടി തിരുത്തിയിരിക്കുകയാണ് ഒരു യുവതി.  ചൈനയില്‍ നിന്നുള്ള യൂ ജിയാന്‍സിയ എന്ന യുവതിയാണ് റെക്കോ‍ര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016...

priya-mani.actress priya-mani.actress
Celebrity1 day ago

ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അങ്ങനെ ആകും, വെളിപ്പെടുത്തലുമായി പ്രിയാ മണി

മലയാളം, തമിഴ്, ഹിന്ദി സിനിമാ മേഖലയിൽ ഒരേ പോലെ തിളങ്ങിയ താരമാണ് പ്രിയാ മണി. വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ ആസ്വാദക മനസ്സിൽ വളരെ വേഗത്തിൽ...

Sayanora-Philip.singer Sayanora-Philip.singer
Celebrity1 day ago

നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാൽ ചിലർക്ക് അങ്ങനെ തോന്നും, തുറന്ന് പറഞ്ഞ് സയനോര

വളരെ മികച്ച ഗായികയും അതെ പോലെ തന്നെ സംഗീത സംവിധായികയുമായ സയനോര ഫിലിപ് സിനിമ ലോകത്ത് കറുത്ത നിറമുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിനെ കുറിച്ച്‌ മനസ്സ്  തുറന്ന് പറയുകയാണ്....

anumol.actress anumol.actress
Celebrity1 day ago

അങ്ങനെ ചെയ്യാൻ സമ്മതിച്ചതിന് ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, അനുഭവം പറഞ്ഞ് നടി അനുമോള്‍

മോളിവുഡ് സിനിമാ ആസ്വാദകർക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോൾ. അനേകം ചിത്രങ്ങളിലെ വളരെ മനോഹരമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.അതെ...

Trending