Connect with us

News

അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്നു എനിക്ക് അവനോട് പറയേണ്ടി വന്നു..കേട്ടപ്പോ കെട്ടിപ്പിടിച്ചുള്ള അവന്റെ കരച്ചിൽ മരണം വരെ മറക്കാനാകില്ല ; സംഭവം ഇങ്ങനെ !!

Published

on

അലി കടുക്കശ്ശേരി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ എഴുതിയ തന്റെ ജീവിതഥ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അലിയുടെ കുറിപ്പ് വായിക്കാം, ഒരു പൊതുമാധ്യമത്തിലൂടെ എന്റെ ജീവിതം ഇത്രമേൽ തുറന്നുവെക്കപ്പെടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല. പക്ഷേ, ഇപ്പോൾ പല കാരണങ്ങളാൽ ഞാനതിന് നിർബന്ധിതനായിരിക്കുന്നു. എന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം സുഹൃത്തുക്കൾക്കും അറിയാത്ത, അതേസമയം ഏറ്റവും അടുത്ത ഏതാനും പേർക്ക് മാത്രം അറിയുന്ന ഒരുകാര്യം പെട്ടന്ന് ഒരുദിവസം എല്ലാവരോടുമായി പറയേണ്ടിവരുന്നതിന്റെ ആത്മസംഘർഷം ഏറെ വലുതാണ്. പക്ഷേ, ഇതിവിടെ പറയാൻ ഞാനിന്ന് തീർത്തും നിർബന്ധിതനാണ്. ഇനി വിഷയത്തിലേക്ക് വരാം. ഈ കുറിപ്പിന് അല്പം ദൈർഘ്യമുണ്ടെങ്കിലും നിങ്ങൾ വായിക്കാതെ പോകരുത്. ജീവിതത്തിന് കുറുക്കുവഴികളോ, ചുരുക്കെഴുത്തുകളോ ഇല്ലല്ലോ. വിവാഹ ജീവിതം വേണ്ടെന്നും ആരോഗ്യമുള്ള കാലത്തോളം എഴുത്തും വായനയും യാത്രയുമൊക്കെയായി ഈ വലിയ ലോകത്ത് കൂടുതൽ സ്വതന്ത്രനായി ജീവിക്കണമെന്നും ആരോഗ്യം ക്ഷയിക്കുമ്പോൾ ഏതെങ്കിലും വൃദ്ധസദനത്തിൽ ചേക്കേറി അങ്ങനെ ഈ ഭൂമിയിൽ നിന്നും കടന്നുപോകണം എന്നൊ‌ക്കെയായിരുന്നു എന്റെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ത്യയിലെ പല ഇടങ്ങളിലും സഞ്ചരിച്ചു. അക്കൂട്ടത്തിൽ ആശ്രമങ്ങളും ദർഗ്ഗകളും എല്ലാം ഉണ്ടായിരുന്നു. (വെയിൽ നനച്ചത് എന്ന എന്റെ പുസ്തകത്തിൽ ചിലതെല്ലാം എഴുതിയിട്ടുണ്ട്) പക്ഷേ, എന്നിട്ടും എന്റെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്ത്, ജീവിതം എന്നെ മറ്റ് ചില നിയോഗങ്ങൾക്കൂടി ഏൽപ്പിച്ചു. ജീവിതത്തിന്റെ തീരുമാനങ്ങൾ ആർക്കാണ് തട്ടിമാറ്റാനാവുക? രണ്ടായിരത്തിപ്പത്തിന്റെ തുടക്കത്തിൽ, ഒരുദിവസം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് ട്രെയിനിൽ വരുമ്പോൾ, കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും ഒരു യുവതി കയറി. കയ്യിൽ, ഏതാണ്ട് രണ്ടുവയസ്സ് പ്രായമുള്ള ഒരു കുഞ്ഞും.

അവരെ കണ്ടപ്പോൾ മൊത്തത്തിൽ എന്തോ പ്രശ്നം ള്ളതുപോലെ തോന്നി. കാരണം, അത്രമാത്രം നിസ്സംഗതയുള്ള ഒരു മുഖം ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല. അക്കാലത്ത് പുകവലി എനിക്കൊരു ശീലമായിരുന്നു. ഞാൻ ഡോറിനരികിൽ നിന്ന് ഒരു സിഗരറ്റ് വലിച്ച്, ആരും കാണാതെ പുറത്തേക്ക് പുകയും വിട്ട് അങ്ങനെ നിൽക്കുകയായിരുന്നു. ട്രെയിൻ കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ, ആ യുവതി കുഞ്ഞിനെയുമെടുത്ത് എതിർവശത്തെ ഡോറിൽ വന്ന് നിന്നു. തീർത്തും ആശ്രദ്ധമായി. ബോധപൂർവം എന്നുതന്നെ തോന്നും വിധത്തിൽ. കയ്യൊന്ന് സ്ലിപ്പായാൽ തള്ളയും കുഞ്ഞും പുറത്തേക്ക് തെറിച്ചുപോകാവുന്ന അവസ്ഥ. അത്‌ കണ്ടപ്പോൾ എനിക്ക്‌ തോന്നി ഞാനൊരു ദുരന്തത്തിന് സാക്ഷി ആകേണ്ടി വരുമെന്ന്. ആ യുവതിയോട് അവിടുന്ന് മാറാൻ പറഞ്ഞു. പക്ഷേ, കേട്ടഭാവം നടിക്കുന്നില്ല. ഞാൻ വേറെ ചില യാത്രക്കാരോട് കാര്യം സൂചിപ്പിച്ചു. അവരും ചേർന്ന് ഒരുവിധത്തിൽ ആ യുവതിയെ ഒരു സീറ്റിൽ കൊണ്ടിരുത്തി. കണ്ണ് കലങ്ങി, മുഖം താഴ്ത്തി യുവതി അവിടെ ഇരുന്നു. ഇതിനിടയിൽ കുഞ്ഞ് കരയുന്നതൊന്നും അറിയുന്നില്ല. ഒരു ജീവച്ഛവം പോലെ ഇരിക്കുന്നു. അങ്ങനെ, തൃശൂർ എത്തിയപ്പോൾ അവരും ഇറങ്ങി. ഞാൻ അവരോട് ചോദിച്ചു എവിടേക്കാണ് പോകേണ്ടതെന്ന്. സമാധാനമായി പോകാൻ അങ്ങനെ പ്രത്യേകിച്ചൊരിടം ഇല്ലെന്ന മട്ടിലായിരുന്നു മറുപടി. വീടും അഡ്രസ്സും ചോദിച്ചറിഞ്ഞശേഷം ഒരു ഓട്ടോയിൽ കയറ്റി വിട്ടു. വീടെത്തിയാൽ ദയവായി ഒന്ന് വിളിച്ചറിയിക്കണം എന്നും പറഞ്ഞ്, ഫോൺ നമ്പറും കൊടുത്തു. പക്ഷേ, പിന്നീട്‌ വിളിയൊന്നും ഉണ്ടായില്ല. എന്തെങ്കിലും ആവട്ടെ എന്ന് ഞാനും കരുതി. ഏതാണ്ട് രണ്ട്‌ മാസം കഴിഞ്ഞപ്പോൾ എനിക്ക്‌ ഒരു കോൾവന്നു. ഇന്ന ആളാണെന്ന് പരിചയപ്പെടുത്തി. അന്ന് ട്രെയിനിൽ വച്ചുണ്ടായ സംഭവം ഓർമ്മിപ്പിച്ചു. ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. കുഞ്ഞിനെയും കൊണ്ട് മരിക്കാൻ ഇറങ്ങിത്തിരിച്ച അവളുടെ ജീവിത കഥകൾ മുഴുവൻ വിവരിച്ചു.

വഞ്ചിക്കപ്പെടലിന്റെയും ഗാർഹിക പീഡനത്തിന്റെയും അവഗണനയുടെയും നീറുന്ന അനുഭവങ്ങൾ. ചിലത്‌ പുറത്ത് പറയാൻ ആവാത്തത്. എങ്കിലും അവൾ കണ്ണീരോടെ പറഞ്ഞുനിറുത്തി. എല്ലാം കേട്ടപ്പോൾ എന്റെയും ഉള്ള് ഒന്ന് പിടഞ്ഞു. കാരണം മൂന്ന് സഹോദരിമാർ എനിക്കും ഉണ്ട്. ആ നിമിഷം അവരെയും ഓർത്തു. പിന്നീട്, ഇടക്കൊക്കെ വിളിച്ച് അവൾ സംസാരിക്കുമായിരുന്നു. തൃശ്ശൂരിൽ വച്ച് വല്ലപ്പോഴും കാണുകയും ചെയ്യും. അങ്ങനെ ഒരു വർഷം പിന്നിട്ടു. അപ്പോഴും ഇനിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ താത്പര്യമൊന്നും അവൾക്ക് തോന്നിയിരുന്നില്ല. കുഞ്ഞിനെ എങ്ങനെയെങ്കിലും വളർത്തണം. അവനുവേണ്ടി ജീവിക്കണം എന്നൊക്കെ ഞാനും ഉപദേശിക്കുമായിരുന്നു. പക്ഷേ, അതിനൊന്നുമുള്ള സാമൂഹ്യ-സാമ്പത്തിക സഹചര്യങ്ങളോ, നല്ലൊരു ജോലിയോ, ഗ്രാജുവേഷനോ ഒന്നും അവൾക്കില്ലായിരുന്നു. പഴയ ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഇല്ലെന്നും അതിനേക്കാൾ നല്ല ഓപ്‌ഷൻ മരണം മാത്രമാണെന്നും തറപ്പിച്ചു പറയുകയും ചെയ്തു. ജീവിത നിയോഗത്തിന്റെ വിധികല്പിതം! ഞാൻ അവളോട്‌ ചോദിച്ചു. നമുക്കൊന്ന് ജീവിച്ചു നോക്കിയാലോ? അവൾ ആകെ ഞെട്ടിപ്പോയി. കുറച്ചുനേരം സ്തംഭിച്ചുനിന്നു. എന്നിട്ട് പറഞ്ഞു. വേണ്ടേ എന്തിനാണ് വെറുതെ നശിച്ചുപോയ ഒരു ജന്മത്തെ എടുത്ത് തലയിൽ വെക്കുന്നത്? ഞാൻ പറഞ്ഞു. നല്ലതൊക്കെ എടുത്ത് തലയിൽ വെക്കാൻ ആർക്കാണ് പറ്റാത്തത്. നമുക്കൊന്ന് നോക്കാമെന്നേ. ആങ്ങനെ രണ്ടായിരത്തി പതിനൊന്നിൽ, സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വടക്കാഞ്ചേരി സബ് രെജിസ്ട്രാർ അപ്പീസിൽ വച്ച് ഞങ്ങൾ വിവാഹിതരായി. ആരോടും കൂടിയാലോചിച്ചില്ല, ആരുടെയും അനുഗ്രഹത്തിനോ, അനുവാദത്തിനോ കാത്തു നിൽക്കാതെ ഞങ്ങൾ ഒരു ജീവിതം തുടങ്ങി.

എന്റെ മോന് ഞാൻ പുതിയ പേര് നൽകി. ഋഷി എന്ന് അവനെ ഞാൻ വിളിച്ചു. അവളുടെ ആഗ്രഹപ്രകാരം മൂകാംബികയിൽ പോയി എഴുത്തിനിരുത്തി. എന്റെ മടിയിലിരുന്ന് അവൻ ആദ്യാക്ഷരം കുറിച്ചു. അവളുടെ വിശ്വാസത്തിലും ആചാരത്തിലും ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകി. പോകാൻ ആഗ്രഹമുള്ള ക്ഷേത്രങ്ങളിലേക്ക് ഞാൻ കൊണ്ടുപോയി. മോൻ എന്റെ കൈപിടിച്ച് അംഗൻവാടിയിലേക്കും തുടർന്ന് ഒന്നാം ക്ളാസ്സിലേക്കും പോയി. ഇല്ലായ്മയും പ്രതിസന്ധികളും ഒരുമിച്ച് നേരിട്ട് ഞങ്ങൾ മകനെ വളർത്തി. ഇനിയൊരു കുഞ്ഞ് വേണ്ട. എല്ലാ സ്നേഹവും നമ്മുടെ അപ്പുണ്ണിക്ക് (മോന്റെ വിളിപ്പേര്) നൽകാമെന്ന് ഞാൻ തീരുമാനിച്ചു. ഇതോടൊപ്പം എന്റെ എല്ലാ രക്ത ബന്ധങ്ങളും എനിക്ക് നഷ്ടമായി. ഉപ്പയ്ക്കും ഉമ്മയ്ക്കും എന്റെ സഹോദരങ്ങൾക്കും ഞാൻ അന്യനോ ശത്രുവോ ആയി. (ഉപ്പ പിന്നീട് എന്നെ മനസ്സിലാക്കി) കുറെ കാലം കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചു. ഗൗരിയുടെ ‘അമ്മ ഞങ്ങളുടെ വീട്ടിൽ വന്നു. വർഷങ്ങൾ കടന്നുപോയി. എന്റെ മോനിന്ന് എട്ടാം ക്ലാസ്സിലായി. പക്ഷേ, എന്റെ മോന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നാളുകളിലൂടെ അവന് കഴിഞ്ഞവർഷം മുതൽ കടന്നുപോകേണ്ടി വരുന്നു. അവനെ ജനിപ്പിച്ചവൻ എന്ന് അവകാശപ്പെടുന്നയാൾ വർഷങ്ങൾക്ക് ശേഷം മകനെ വേണം എന്ന ആശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നു. വക്കീൽ-പോലീസ് സുഹൃത്തുക്കളിൽ ചിലരുടെ നിർദ്ദേശപ്രകാരം, ഭൂമിയിലെ ഏറ്റവും വലിയ വേദനയോടെ ആ സത്യം ഒരു കഥപോലെ എനിക്ക്‌ അവനോടു പറയേണ്ടി വന്നു. അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്ന്.

കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ ആ കരച്ചിൽ മരണം വരെ മറക്കാനാവില്ല. ആര് വന്നാലും എനിക്ക് ഈ അച്ഛൻ മതി. ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും പറഞ്ഞ് അവൻ ഇന്ന് എന്നെ ആശ്വസിപ്പിക്കുന്നു. ലോകത്ത് ഒരു മകനും ഒരു അച്ഛനും ഇത്തരം ഒരു സന്ദർഭത്തിലൂടെ കടന്നുപോകാൻ ഇടവരരുതേ എന്ന് ഹൃദയം നുറുങ്ങി ഞാൻ പ്രാർത്ഥിക്കുന്നു. ലോകത്ത് ഒന്നിനെയും ഭയപ്പെടുന്നില്ലാത്ത ഞാൻ എന്റെ മോന്റെ മുന്നിൽ പതറുന്നു. ഇപ്പോൾ ഇതെല്ലാം തുറന്നു പറയേണ്ടി വന്ന സാഹചര്യം ഇതാണ്. അയാൾ എന്റെ പല സുഹൃത്തുക്കളെയും നമ്പർ സംഘടിപ്പിച്ച് വിളിക്കുകയും അവരോടെല്ലാം പല തരം കഥകൾ പറഞ്ഞു നടക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാനായി. അയാൾ വിളിച്ച സുഹൃത്തുക്കൾ ഓരോരുത്തരായി എന്നെ വിളിക്കുകയും അവരോടൊക്കെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചും ക്ഷീണിച്ചു. ഇപ്പോൾത്തന്നെ ഏഴ് പേരോട് വിശദീകരിച്ചു കഴിഞ്ഞു. ഇനി വയ്യ. അതുകൊണ്ട് എല്ലാവർക്കും ഉള്ള അറിയിപ്പാണ് ഇത്. ഇതാണ് അലിയുടെ ജീവിതം. ഇനി നിങ്ങൾക്ക് എന്നെ പുച്ഛിക്കുകയോ, പരിഹസിക്കുകയോ ഒക്കെ ആവാം വിരോധമില്ല. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു. ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾ അച്ഛനും മകനും ആവുന്നത്…

News

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

Published

on

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്

Continue Reading

News

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

Published

on

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.

മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്

Continue Reading

News

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

Published

on

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.

പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.

സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .

Continue Reading

News

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

Published

on

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്

Continue Reading

Celebrity

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Continue Reading

Most Popular

Film News2 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Film News4 weeks ago

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ...

Film News4 weeks ago

പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി...

News4 weeks ago

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍...

News4 weeks ago

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ...

News2 months ago

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ...

News2 months ago

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം...

Photos2 months ago

ബിക്കിനിയണിഞ്ഞു ഗ്ലാമറസായി അഹാന കൃഷ്ണ |സോഷ്യൽ മീഡിയയിൽ തരംഗമായി ഗോവയിലെ വെക്കേഷൻ ചിത്രങ്ങൾ [PHOTOS..]

അഹാന കൃഷ്ണ ഗോവയിൽ അവധിയിലാണ്. ഗോവയിലെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് അഹാന. കഴിഞ്ഞ ദിവസം, ക്രോപ്പ് ടോപ്പും ഡെനിം ഷോർട്ട്‌സും ധരിച്ച ഒരു ഫോട്ടോ അഹാന...

Celebrity2 months ago

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ...

Film News2 months ago

പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും  ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത...

Trending