Connect with us

News

ചേട്ടന്‍ ഞാൻ കുളിക്കുന്ന സമയത്ത് കതക് തള്ളി തുറന്ന് അകത്ത് വന്ന് ഉപദ്രവിയ്ക്കും, അച്ഛന്‍ ആദ്യമായി പീ ഡി പ്പി ച്ചത് അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് ; ഹവീന ജീവിത കഥ തുറന്ന് പറയുന്നു..!!

Published

on

ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ഹവീന റെബേക്ക തന്റെ ജീവിത കഥ പറഞ്ഞ പ്രമോ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ വളരെ അധികം ഞെട്ടലോടെയാണ് കേട്ടത്. ഷോയുടെ മുഴുവന്‍ എപ്പിസോഡും വന്നപ്പോള്‍ ഒരു മകള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാത്തവരായി ആരും ഉണ്ടാവില്ല. അച്ഛനില്‍ നിന്നും ചേട്ടനില്‍ നിന്നും ചെറുപ്പം മുതല്‍ നേരിട്ട ലൈം ഗിക പീ ഡ ന ങ്ങളെ കുറിച്ചാണ് ഹവീന സംസാരിയ്ക്കുന്നത്. ഹവീനയുടെ ജീവിത കഥയിലൂടെ തുടര്‍ന്ന് വായിക്കാം,അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഹവീനയുടെ കുടുംബം. വീട്ടില്‍ അച്ഛന്റെ അമ്മയും അച്ഛനും ഉണ്ട്. ചെറുത്തില്‍ കുഞ്ഞ് ഹവീന എപ്പോഴും അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. മൂന്നാം ക്ലാസ് വരെ ഹവീന കണ്ട അച്ഛന്‍, മകളെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മകളുടെ കുഞ്ഞു കഴിവുകളെയും പഠനത്തെയും എല്ലാം പ്രശംസിക്കും. എന്നെ പോലെയാണ് മോള്‍, വിദ്യാഭ്യാസവും ലോക വിവരവും ഇല്ലാത്ത അമ്മയെ പോലെയാണ് ചേട്ടന്‍ എന്നാണ് പറഞ്ഞ് നടന്നിരുന്നത്.​

അച്ഛന്റെ പീ ഡ നം എന്നാല്‍ മൂന്നാം ക്ലാസില്‍ എത്തിയതിന് ശേഷം അച്ഛന്റെ പെരുമാറ്റത്തിലെ വ്യത്യാസം ഹവീന അനുഭവിച്ചു തുടങ്ങി. അമ്മയ്ക്കും അച്ഛനും ഇടയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ആദ്യമായി അച്ഛനില്‍ നിന്നും ലൈം ഗി ക പീ ഡ നം നേരിട്ടത്. അത് എന്താണ് എന്ന് അപ്പോള്‍ ഹവീനയ്ക്ക് മനസ്സിലായില്ല എങ്കിലും തെറ്റായത് എന്തോ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അമ്മയുടെ പുറത്തുകൂടെ ഉരുണ്ട് ചുമരിന് അടുത്ത് പോയി കിടന്നു. അന്ന് മുതല്‍ അച്ഛനില്‍ നിന്ന് ഒരു ശരീരിക അകലം പാലിക്കാന്‍ തുടങ്ങിയെങ്കിലും അവസരം കിട്ടുമ്പോള്‍ എല്ലാം അച്ഛന്‍ ഉപദ്രവിച്ചു.​ചേട്ടനില്‍ നിന്നും ഉണ്ടായത്.നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേട്ടനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അച്ഛന്‍ എന്നും തന്നെ പ്രശംസിച്ച് പറയുന്നതും, ചേട്ടനെ ബുദ്ധിയില്ലാത്തവന്‍ എന്ന് വിളിക്കുന്നതും എന്നോടുള്ള ചേട്ടന്റെ ശത്രുത കൂട്ടുകയായിരുന്നു. ആ ഉപദ്രവം ശാരീരികമായി. ചേട്ടന്‍ എന്റെ ശരീരത്തില്‍ തൊടുകയായിരുന്നില്ല, ചേട്ടന്റെ ശരീരത്തില്‍ എന്നെ കൊണ്ട് തൊടിയിപ്പിക്കുകയായിരുന്നു. എനിക്കും ചേട്ടനും അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്.

അന്ന് ചേട്ടന്‍ എന്നെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത് തെറ്റായ ഒരു കാര്യമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.​ ചേട്ടനില്‍ നിന്നും അച്ഛനില്‍ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങള്‍ ഞാന്‍ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ പഠിപ്പിച്ചത്. പ്രാര്‍ത്ഥനയാണ് അമ്മയുടെ മെയിന്‍ പരിപാടി. അച്ഛന് ആ കാലത്ത് ഒരുപാട് അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയുള്ള അച്ഛന്റെ കടയില്‍ വിളിച്ചിരുത്തിയാണ് ആ ബന്ധങ്ങള്‍ തുടര്‍ന്ന് പോകുന്നത്. അതെ കുറിച്ച് അമ്മയ്ക്കും അറിയാം. എന്നിട്ടും ആരോടും പറഞ്ഞില്ല. എന്നെ പറയാനും അനുവദിച്ചില്ല. ചെറുപ്പം മുതലേ എല്ലാം സഹിക്കാനും മിണ്ടാതിരിക്കാനും അമ്മ എന്നെ ശീലിപ്പിച്ചു. വീട്ടില്‍ ഞാന്‍ മാനസികവും ശാരീരികവും ലൈം ഗിക വു മായ പീ ഡ ന ങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നിട്ടും അമ്മയില്‍ നിന്ന് എനിക്ക് ആശ്വാസം പോലും ലഭിച്ചില്ല. വീട്ടില്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കിയത് ചേട്ടനാണ്.

സ്‌കൂള്‍ വിട്ട് വന്ന് കതക് അടച്ച് ഞാന്‍ ഡ്രസ്സ് മാറുമ്പോള്‍ എവിടെ നിന്നോ ഓടി വന്ന് ചേട്ടന്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി എന്നെ പൊതിരെ തല്ലി. തല്ല് സഹിക്കാന്‍ പറ്റാതെ തിരിച്ച് ഞാനും തല്ലുമായിരുന്നു.​ ആ ത്മഹ ത്യാ ശ്രമം.പല തവണ ആ ത്മ ഹത്യ യ്ക്ക് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ശ്രമിച്ചത്. പ്ലസ്ടു അവസാനമായിരുന്നു അത്. ക്ലാസില്‍ ഏഴ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇനി കാണാനൊന്നും പറ്റില്ലല്ലോ നമുക്ക് എല്ലാവരുടെയും വീട്ടില്‍ പോകാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്റെ വീട്ടിലേക്കും അവര്‍ വന്നു. പൊതുവെ ഞാന്‍ എന്റെ പെണ്‍ സുഹൃത്തുക്കളെയും കൂട്ടി വരുമ്പോള്‍ അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അന്ന് പക്ഷെ ഞങ്ങളോടൊപ്പം നാല് ആണ്‍കുട്ടികളെയും കണ്ടു. അവര്‍ പോയി കഴിഞ്ഞ്, രാത്രി അച്ഛന്‍ വന്ന് എന്നെ വല്ലാതെ അ സഭ്യം പറഞ്ഞു. ഞാന്‍ പി ഴ യാ ണെ ന്നും, പി ഴ ച്ച വ ളാണെന്നും. എന്റെ പക്ഷം പിടിച്ച് സംസാരിച്ചതിന് അമ്മയെയും തല്ലി. അമ്മയുടെ കണ്ണില്‍ വലിയൊരു കല്ലിപ്പും ഉണ്ടായിരുന്നു. അത് എനിക്ക് ഭയങ്കര സങ്കടമായി. അന്നാണ് ആദ്യമായി ആ ത്മ ഹ ത്യയ്ക്ക് ശ്രമിച്ചത്. പക്ഷെ കൈ ഞരമ്പ് മുറിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ അത് വേണ്ട എന്ന് വച്ചു. ​ഹോസ്റ്റല്‍ ജീവിതം തുടങ്ങി. പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം എന്നെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. എവിടെയും ഇറങ്ങി പോകരുത് എന്ന് പറഞ്ഞു. പക്ഷെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അമ്മയുടെ സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബിബിഎ അഡ്മിഷന്‍ വാങ്ങി.

വീട്ടില്‍ പറഞ്ഞിട്ടേ കോളേജില്‍ പോകാവൂ എന്ന് അമ്മ നിര്‍ബന്ധം പിടിച്ചത് കാരണം പറയാന്‍ പോയതാണ്, അപേക്ഷ ഫോം ചേട്ടന്‍ രണ്ടായി കീറി കളഞ്ഞു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബികോമിന് അഡ്മിഷന്‍ വാങ്ങി, സ്വന്തം ഇഷ്ടപ്രകാരം ഞാന്‍ പെട്ടി കിടക്കയുമായി ഇറങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് എന്റെ ഹോസ്റ്റല്‍ ജീവിതം.​ വീട്ടില്‍ തിരിച്ച് പോയപ്പോഴുണ്ടായ അനുഭവം.ഡിഗ്രിക്ക് ഞാന്‍ ഹോസ്റ്റലില്‍ പഠിക്കുന്ന കാലം വീട്ടുകാര്‍ എന്നെ ഒഴിവാക്കിയത് പോലെയായിരുന്നു ഞാനും അവരെ ഒഴിവാക്കി. വേക്കേഷനില്‍ വീട്ടില്‍ പോകാതിരിക്കാനും പല കാരണങ്ങള്‍ കണ്ടെത്തി. അങ്ങനെ ഒരിക്കല്‍ അച്ഛനെയും കൂട്ടി അമ്മ വന്നു. അന്ന് കുട്ടികളൊക്കെ നോക്കി നില്‍ക്കെ, നീയും അച്ഛനും മിണ്ടാതിരിയ്ക്കുന്നത് ശരിയല്ല, അച്ഛനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അറപ്പോടെയും വെറുപ്പോടെയും ഒക്കെയാണ് അന്ന് ഞാന്‍ അച്ഛന് ഉമ്മ കൊടുത്ത് ഒഴിവായത്. അതിന് ശേഷം വീട്ടില്‍ പോയിരുന്നു, പക്ഷെ അപ്പോഴും ചേട്ടന്റെ ഉപദ്രവം തുടര്‍ന്ന്. ബാത്രൂമില്‍ ഒളിഞ്ഞു നോക്കി ശല്യം ചെയ്യും. തുണി വച്ച് മറച്ച് ഞാന്‍ കുളിക്കാന്‍ തുടങ്ങിയപ്പോള്‍, ഒരു ദിവസം ബാത്രൂമിന്റെ ഡോര്‍ തള്ളി തുറന്ന് അകത്ത് കയറി ചേട്ടന്‍ തല്ലി. അതോടെ വീണ്ടും തിരിച്ചുവരും. വീട് പൂര്‍ണമായും ഉപേക്ഷിച്ചത്. വീടും, അമ്മ അടക്കമുള്ള വീട്ടുകാരും ആയുള്ള എന്റെ ബന്ധം പൂര്‍ണമായും അവസാനിച്ചിട്ട് രണ്ട് വര്‍ഷം ആയി. അച്ചന്‍ മരിച്ച വിവരം അറിഞ്ഞ് അടക്കിന് മുന്‍പ് ഞാന്‍ പോയിരുന്നു. ഞാന്‍ നാട് വിട്ട് പോന്നതിന് ശേഷം അച്ഛനും ചേട്ടനും എന്നെ കുറിച്ച് നാട്ടില്‍ പറഞ്ഞ് നടന്ന കഥകള്‍ വേറെയായിരുന്നു. എനിക്ക് അവിഹിതമുണ്ട്, ഞാന്‍ പ്രസവിച്ചു എന്നൊക്കെ. അതൊക്കെ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത് എല്ലാം ഞാന്‍ പറഞ്ഞു.

അത് കേട്ട് കസിന്‍സ് എല്ലാം ഇനി നീ എവിടെയും പോകണ്ട എന്ന് പറഞ്ഞ് എന്നെ അവിടെ നിര്‍ത്തിയിട്ട് പോയി. അവര്‍ പോയി കഴിഞ്ഞപ്പോള്‍ നൂത്തൂന്‍ എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ പറയുന്നത് എല്ലാം കള്ളമാണ് എന്ന് പറഞ്ഞു. അമ്മ ഇതൊന്നും സമ്മതിക്കുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അന്നും അമ്മ എന്നെ കണ്ണിറുക്കി കാണിച്ചിട്ട് പറയരുത് എന്ന് പറഞ്ഞു. അത് ഞാന്‍ നാത്തൂന് കാണിച്ചു കൊടുത്തു. അപ്പോള്‍ പറഞ്ഞു, ആണുങ്ങളായാല്‍ ആ പ്രായത്തില്‍ അങ്ങനെയൊക്കെ ഉണ്ടാവും പെണ്ണുങ്ങള്‍ അതെല്ലാം സഹിക്കണം എന്ന്. അന്ന് ഞാന്‍ വീട് വിട്ട് ഇറങ്ങിയതിന് ശേഷം പിന്നീട് അങ്ങോട്ട് പോയിട്ടില്ല.​ ഈ സംഭവങ്ങള്‍ക്ക് ഇടയില്‍ എനിക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടായി. സി – പിടിഎസ്ഡി എന്ന മാനസിക രോഗത്തിന് ഞാന്‍ ചികിത്സയിലാണ് ഇപ്പോഴും. എന്റെ കഴിഞ്ഞ കാലങ്ങളാണ് അതിലേക്ക് എന്നെ എത്തിച്ചത്. ആ അവസ്ഥയെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ എനിക്ക് മാനസിക രോഗമാണ് എന്ന് കാണിച്ച് അച്ഛന്റെ സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ അതിനിടയില്‍ ചേട്ടനും നാത്തൂനും ശ്രമിച്ചിരുന്നു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോഴും നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍ ഹവീന റെബേക്ക പറഞ്ഞു.

News

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

Published

on

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്

Continue Reading

News

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

Published

on

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.

മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്

Continue Reading

News

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

Published

on

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.

പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.

സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .

Continue Reading

News

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

Published

on

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്

Continue Reading

Celebrity

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

Published

on

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.

ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.

ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.

സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്

Continue Reading

Most Popular

Film News1 day ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Film News4 weeks ago

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ...

Film News4 weeks ago

പ്രിയതാരം വിവേക് ഒരിക്കൽക്കൂടി ബിഗ് സ്‌ക്രീനിൽ, അന്തരിച്ച താരത്തിന്റെ ഇന്ത്യൻ-2 ലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയ്ക്ക് ഒരിക്കലും മാറക്കാനാകാത്ത ഹാസ്യനടന്മാരിൽ ഒരാളായിരുന്നു വിവേക്. 2017 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി...

News4 weeks ago

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍...

News4 weeks ago

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ...

News2 months ago

ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ...

News2 months ago

‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം...

Photos2 months ago

ബിക്കിനിയണിഞ്ഞു ഗ്ലാമറസായി അഹാന കൃഷ്ണ |സോഷ്യൽ മീഡിയയിൽ തരംഗമായി ഗോവയിലെ വെക്കേഷൻ ചിത്രങ്ങൾ [PHOTOS..]

അഹാന കൃഷ്ണ ഗോവയിൽ അവധിയിലാണ്. ഗോവയിലെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് അഹാന. കഴിഞ്ഞ ദിവസം, ക്രോപ്പ് ടോപ്പും ഡെനിം ഷോർട്ട്‌സും ധരിച്ച ഒരു ഫോട്ടോ അഹാന...

Celebrity2 months ago

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ...

Film News2 months ago

പുത്തൻ ഗെറ്റപ്പിൽ ദളപതി വിജയ് | അടിമുടി മാറ്റവുമായി ലോകേഷ് ചിത്രം ഒരുങ്ങുന്നു

ലോകേഷ് കനകരാജ് ദളപതി വിജയും  ഒന്നിച്ചൊരുക്കുന്ന “ദളപതി 67” ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന പുതിയ ചിത്രമാണ്. വിജയ്യുടെ പുതിയ ചിത്രം “വാരിസ്” റിലീസ് ചെയ്ത...

Trending