Connect with us

Film News

ഞാൻ വിളിച്ചത് കൊണ്ടല്ല അദ്ദേഹം എന്റെ മകന്റെ സിനിമയിൽ അഭിനയിച്ചത്, ജയറാം

Published

on

Jayaram-kamala-hassan

മലയാളത്തിന്റെ എക്കാലത്തിലേയും പ്രിയ നടൻ ജയറാമിന്റെ മകൻ കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം ‘മീന്‍ കുഴമ്പും മണ്‍പാനയും’ നീണ്ട  താര നിരകൊണ്ട് വളരെ  ശ്രദ്ധേയ ചിത്രമായിരുന്നു. അതെ പോലെ ആ സിനിമയില്‍ ഉലകനായകൻ  കമല്‍ ഹാസന്‍ അതിഥി താരമായി അഭിനയിച്ചത് താന്‍ പറഞ്ഞത് കൊണ്ടല്ലെന്നും അഭിനയിക്കനുണ്ടായ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടന്‍ ജയറാം.

kalidas

kalidas

തമിഴ് സിനിമാ രംഗത്ത് കണ്ണന് ലഭിച്ച ആദ്യത്തെ അവസരം വളരെ വലുതായിരുന്നു.അത് കൊണ്ട് തന്നെ  ശിവാജി സാറിന്റെ പേരിലുള്ള വലിയ പ്രൊഡക്ഷനില്‍ സിനിമ ചെയ്യാന്‍ അവനു സാധിച്ചത് ഏറ്റവും വലിയൊരു ഭാഗ്യ൦ തന്നെയാണ്.അതും കൂടാതെ പ്രഭുവിനൊപ്പവും, കമല്‍ ഹാസന്‍ അതിഥി വേഷം ചെയ്യുന്ന ചിത്രത്തിലൂടെയും തുടർന്ന് പോകുവാൻ  കഴിഞ്ഞത് ഏറ്റവും  അപൂര്‍വ്വമായ ഒരു  ഭാഗ്യമാണ്. മിക്കവരുടെയും വിചാരം ഞാന്‍ പറഞ്ഞത് കൊണ്ടാണ് കമല്‍ ഹാസന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നാണ്. യഥാർത്ഥത്തിൽ അങ്ങനെയല്ല സംഭവിച്ചത്, ശിവാജി സാറിന്റെ പേരിലുള്ള വലിയൊരു പ്രൊഡക്ഷന്‍ കമ്പിനിക്ക് വേണ്ടി ചെയ്യുന്ന സിനിമയായത് കൊണ്ടാണ് മാത്രമാണ് അദ്ദേഹം ഈ ചിത്രം സ്വീകരിച്ചത്.

kamal-haasan..

kamal-haasan..

ഈ സിനിമയെക്കുറിച്ച്‌ ഞാന്‍ പറഞ്ഞതും അദ്ദേഹം ചോദിച്ചത്. ‘എത്ര ദിവസത്തെ ഡേറ്റ് വേണമെന്നാണ്’ കാര്യം പറഞ്ഞപ്പോള്‍, ‘ഇതാ ഞാന്‍ തന്നിരിക്കുന്നു’ എന്ന് മറുപടിയും നല്‍കി. കാളിദാസ് അഭിനയിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ അവന്‍ എനിക്കൊപ്പം കുട്ടികാലത്ത് സിനിമകളില്‍ കസറിയിട്ടുള്ളത് കൊണ്ട് അവന്‍ ഏതായാലും മോശാമാക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പ്രഭുവിന്റെ പിന്തുണയാണ് അവനെ കൂടുതല്‍ ആ കഥാപാത്രം നന്നാക്കാന്‍ സഹായിച്ചത്’. ജയറാം പറയുന്നു.

Film News

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

Published

on

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സീരിയല്‍ ഷൂട്ടിംഗ് അനുമതി കൊടുത്തു പിന്നാലെ സിനിമാ ഷൂട്ടിംഗും ആരംഭിച്ചു. ഇപ്പോള്‍ സ്‌കളൂകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിന് പിന്നാലെയാണ് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു.

നിലവില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ ഒക്ടോബര്‍ 4 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കുറെയധികം ഇളവുകള്‍ അടുത്തഘട്ടത്തില്‍ നല്‍കുന്ന പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തെ കുറിച്ച്‌ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനമായതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സ്ഥിരം വേദിയായി തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക. കൊവിഡ് സ്ഥിതി വിലയിരുത്തി ഡിസംബറില്‍ ചലച്ചിത്രമേള സംഘടിപ്പിക്കും.

Continue Reading

Film News

ജോലി അന്വേഷിക്കുന്നുണ്ടോ? ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ ഒരു ലക്ഷം രൂപ വരുമാനം; സംഭവം ഇങ്ങനെ !!

Published

on

വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ വിനോദം ഒരു വരുമാന മാര്‍ഗമാക്കിയാലോ? അങ്ങിനെയും ഒരു ജോലിയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കുറച്ചധികം ധൈര്യവും സിനിമ കാണാനുള്ള താല്‍പ്പര്യവുമുള്ളവര്‍ക്കാണ ജോലിയുള്ളത്. പേടിപ്പെടുത്തുന്ന ഹൊറര്‍ സിനിമകള്‍ കാണാന്‍ തയ്യാറുള്ളവര്‍ക്കായി സിനിമാ കമ്ബനിയാണ് പണം ഓഫര്‍ ചെയ്യുന്നത്.

പതിമൂന്ന് ദിവസത്തിനകം പത്ത് ഹൊറര്‍ സിനിമകള്‍ കാണണമെന്നാണ് നിബന്ധന.ഫിനാന്‍സ് ബസ് എന്ന സിനിമാ കമ്ബനിയാണ് പുതിയ അനലിസ്റ്റുകളെ തേടുന്നത്. ഒരു സിനിമയുടെ ബജറ്റ് ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്നാണ് കമ്ബനി വിലയിരുത്തുന്നത്. കൂടിയ ബജറ്റിലുള്ള ചിത്രങ്ങളാണോ കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളാണോ കൂടുതല്‍ പ്രേക്ഷകനെ പേടിപ്പെടുത്തുന്നത് എന്നതാണ് കമ്ബനി പരിശോധിക്കുന്നത്. സിനിമ കാണുമ്ബോള്‍ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിലൂടെയാണ് ഇക്കാര്യം വിലയിരുത്തുന്നത്.ഹൊറര്‍ മൂവി ഹാര്‍ട്ട് അനലിസ്റ്റ് എന്ന പോസ്റ്റാണ് താല്‍പ്പര്യമുള്ളവരെ കാത്തിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഉപയോഗിച്ച്‌ ഹൊറര്‍ സിനിമകള്‍ കാണുമ്ബോള്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കും.ഒക്ടോബര്‍ 9 മുതല്‍ 18വരെയാണ് സിനിമ കാണാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

Frightened man sitting on an arm chair and watching a horror movie on TV with old fashioned furniture and wall paper.

സോ,അമിറ്റിവില്ല ഹൊറര്‍,എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2,കാന്‍ഡിമാന്‍,ഇന്‍സിഡസ്,ദി ബ്ലയര്‍ വിച്ച്‌ പ്രൊജക്‌ട്,സിനിസ്റ്റര്‍ ഗെറ്റ് ഔട്ട്,ദി പ്യൂര്‍ഗ്,ഹാലോവീന്‍(2018),പാരാനോര്‍മല്‍ ആക്ടിവിറ്റി,അനാബെല്‍ എന്നീ ചിത്രങ്ങളാണ് കണ്ടുതീര്‍ക്കേണ്ടത്.ജോലിക്ക് റെഡിയാണെങ്കില്‍ 1300 ഡോളര്‍, അമ്ബത് ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ് ,ഒരു ഫിറ്റ്ബിറ്റ് ട്രാക്കര്‍ എന്നിവയാണ് കമ്ബനി തരുന്നത്. അമേരിക്കയില്‍ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഈ ജോലിക്കായി അപേക്ഷിക്കാനാകൂ. എന്നാല്‍ ഇന്ത്യയില്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ വിനോദം ഒരു വരുമാന മാര്‍ഗമാക്കിയാലോ? അങ്ങിനെയും ഒരു ജോലിയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കുറച്ചധികം ധൈര്യവും സിനിമ കാണാനുള്ള താല്‍പ്പര്യവുമുള്ളവര്‍ക്കാണ ജോലിയുള്ളത്. പേടിപ്പെടുത്തുന്ന ഹൊറര്‍ സിനിമകള്‍ കാണാന്‍ തയ്യാറുള്ളവര്‍ക്കായി സിനിമാ കമ്ബനിയാണ് പണം ഓഫര്‍ ചെയ്യുന്നത്.

Continue Reading

Film News

അച്ഛൻ പോയി ഇപ്പോൾ അമ്മയും; അലമുറയിട്ട് കരഞ്ഞു ജൂഹി; ആ സങ്കടം കാണാൻ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും…!!

Published

on

മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ജൂഹി റുസ്താഗി. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഏറുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ആദ്യ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച താരമാണ് ജൂഹി. ജൂഹി രഘുവീർ ശരൺ എന്നാണ് ജൂഹിയുടെ യഥാർത്ഥ പേര്. ലെച്ചു എന്ന വേഷത്തിൽ ആണ് ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ അമ്മ വാഹന അപകടത്തിൽ മരിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. ഭാഗ്യലക്ഷ്മി രഘുവീർ എന്നായിരുന്നു അമ്മയുടെ പേര്.

ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു എന്നതുകൊണ്ടുതന്നെ ഞെട്ടലിലാണ് പ്രേക്ഷകർ. ഈ അപ്രതീക്ഷിത വിയോഗത്തിൾ കുടുംബവും ബന്ധുക്കളും തകർന്നുപോയി. കുടുംബവും നാട്ടുകാരും ജൂഹിയുടെ അമ്മയുടെ നാടായ ചോറ്റാനിക്കരയിലാണ് അന്ത്യ കർമ്മകങ്ങൾ ഒരുക്കിയിരുന്നത്. ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ നിമിഷങ്ങളാണ് അവിടെ ഉണ്ടായത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി.

ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ സ്ഥലം ചോറ്റാനിക്കരയാണ്. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട് ലച്ചുവിന്. ഈ സഹോദരനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ഇന്ന് അപകടം സംഭവിച്ചത്.

ലെച്ചുവിൻ്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും പുറത്തുവരാൻ ഒട്ടേറെ നാളുകൾ എടുത്തു. പിന്നീട് ടെലിവിഷൻ ലോകത്തിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു. അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഇത് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തും ആയിരിക്കും. അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. ചേട്ടനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഈ ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപെട്ട ലച്ചു പ്രേക്ഷകർക്ക് ഒരു വലിയ ദുഃഖം തന്നെയാകും.

Continue Reading

Celebrity

അത്രക്ക് അറപ്പായിരുന്നു; എന്നിട്ടും ചിത്ര എല്ലാം സഹിച്ചുനിന്നു; അമരത്തിൽ അഭിനയിക്കുമ്പോൾ ചിത്ര നേരിടേണ്ടി വന്നത്..!!

Published

on

മലയാളത്തിൽ എന്ന് ഓർമയിൽ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ചിത്ര. മോഹൻലാൽ പ്രേം നസീർ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ആട്ടക്കലാശം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ചിത്രയുടെ തുടക്കം. അതിലെ നാണം ആകുന്നു മേനി നോവുന്നു എന്ന ഗാനം ഭയങ്കര ഹിറ്റും ആയിരുന്നു. മലയാളത്തിൽ ഒരുകാലത്തെ തിളങ്ങി നിന്ന ചിത്രം ചെന്നൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. 56 വയസുള്ള താരം വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം ഒരു വടക്കൻ വീരഗാഥ പഞ്ചാഗ്നി അദ്വൈതം ദേവാസുരം തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന സിനിമകൾ. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. എന്നാൽ മലയാളികൾ എന്നും ഓർമയിൽ സൂക്ഷിക്കുന്ന ചിത്രയുടെ സിനിമകൾ ആണ് ദേവാസുരവും അമരവും. ദേവാസുരം പിന്നീട് അഭി സാരിക വേഷങ്ങൾ തന്നു എങ്കിൽ കൂടിയും അമരത്തിൽ മമ്മൂട്ടിയുടെ നായിക വേഷം ആയിരുന്നു തനിക്ക് എന്നും ഇഷ്ടപ്പെട്ട കഥാപാത്രം എന്ന് ചിത്ര പലപ്പോഴും പറയുന്നുണ്ടായിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനാക്കി 1991 ൽ പുറത്തിറങ്ങിയ സിനിമയാണ് അമരം. മമ്മൂട്ടിക്കൊപ്പം മാതു , കെ പി എ സി ലളിത , അശോകൻ , മുരളി എന്നിവർ ആയിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചന്ദ്രിക എന്ന വേഷത്തിൽ ആണ് ചിത്ര എത്തിയത്.

തന്‍റെ സിനിമ ജീവിതത്തിൽ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയ ഒരു കഥാപാത്രമാണ് ചന്ദ്രികയെന്ന് അവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ സിനിമയിൽ അഭിനയിക്കാനായി ചെല്ലുമ്പോൾ ചിത്ര നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയുണ്ട്. പച്ച മീൻ കൈ കൊണ്ട് എടുക്കുന്നത്. അന്ന് ചിത്രക്ക് വിചാരിക്കാൻ പോലും കഴിയില്ലായിരുന്നു. അമരത്തിൽ അഭിനയിക്കാൻ എത്തുമ്പോൾ മീൻ കൈകൊണ്ട് തൊടാനും എടുക്കാനും എല്ലാം അറപ്പുള്ള ആളായിരുന്നു ചിത്ര. എന്നാൽ ചിത്രയുടെ ഈ അറപൊക്കെ മാറ്റിയെടുത്തത് സംവിധായകൻ ഭരതനാണ്. അദ്ദേഹമാണ് മീൻ കഴുകാനും എല്ലാം ചിത്രയെ പഠിപ്പിച്ചത്. ആ കഥാപാത്രത്തിന്‍റെ പൂര്ണതക്ക് വേണ്ടി സംവിധായകൻ ഭരതൻ ചിത്രയെ നിർമാണ ജോലിയും കൊടുത്തു. അങ്ങനെയാണ് തനിക്ക് മീനിനോടുള്ള അറപ്പ് മാറിയതെന്ന് ചിത്ര പറയുന്നു. പച്ച മീനിൻ്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂവെന്ന് ഭരതേട്ടൻ അന്ന് തന്നെ തന്നോട് പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ എന്നും ഓർമയിൽ സൂക്ഷിക്കുന്ന പാഠം ആയിരുന്നു അതെന്നും ചിത്ര പറയുന്നു.

Continue Reading

Celebrity

‘പൊന്നിയിന്‍ സെല്‍വന്‍’ ഷൂട്ടിങ്ങിനിടെ കുതിര ച,ത്തു, മണിരത്നത്തിന്റെ നിര്‍മാണ കമ്പനിക്കെതിരെ കേസ്; സംഭവം ഇങ്ങനെ !!

Published

on

‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണത്തിന് എത്തിച്ച കുതിര ച.ത്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംവിധായകന്‍ മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേ.സ്. കുതിര ചത്തതില്‍ ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡാണ് പരാതി നല്‍കിയത്.

ഓ​ഗസ്റ്റ് 11നാണ് ഷൂട്ടിങ്ങിനിടെ കുതിര ചത്തുവെന്ന് കാണിച്ച്‌ പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ താരനിരയിലാണ് ഒരുങ്ങുന്നത്.

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യലക്ഷ്‍മി,  പ്രഭു, ശരത് കുമാര്‍തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായ് ഡബിള്‍ റോളിലാണ് എത്തുക. പെരിയ പഴുവെട്ടരയറിന്റെ ഭാര്യ നന്ദിനി എന്ന വേഷത്തിലും രാഞ്ജി മന്ദാകിനി എന്ന വേഷത്തിലുമാണ് ഐശ്വര്യ എത്തുക.

വിക്രം, കാര്‍ത്തി, ലാല്‍, ബാബു ആന്‍റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

Continue Reading

Most Popular

Celebrity1 hour ago

ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍ ഇവയാണ്..!!

മലയാള സിനിമയിലെ താരവിവാഹങ്ങള്‍ എല്ലാം ഏറെ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതില്‍ പലതും പിന്നീട് തകര്‍ന്നു. അങ്ങനെയുള്ള അഞ്ച് താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ദിലീപ്-കാവ്യ; മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ...

Celebrity4 hours ago

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ...

Celebrity4 hours ago

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക്...

Celebrity7 hours ago

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ...

Celebrity7 hours ago

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’...

Celebrity8 hours ago

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള...

Celebrity9 hours ago

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി...

Celebrity9 hours ago

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി...

Celebrity9 hours ago

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല...

Celebrity9 hours ago

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ !!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു...

Trending