Photos
ഒരു ഹോട്ട് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് കാണാം!!

Celebrity
അതിസുന്ദരിയായി അനിഖ സുരേന്ദ്രൻ; പുത്തൻ ഫോട്ടോഷൂട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..[PHOTOS]!!

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. മമ്മൂട്ടി, തല അജിത്, നയൻതാര, തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം മകളായി താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിയ്ക്കുവാനും താരത്തിന് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിൽ അതികം ഫോളോവെർസ് ഉള്ള താരം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം സജീവമാണ്. പല തരത്തിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും മറ്റുമായി താരം സോഷ്യൽ മീഡിയയിൽ പലപ്പോഴും എത്താറുണ്ട്. ഈ ചെയ്തത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വൈറൽ ആയും മാറാറുണ്ട്. ട്രഡീഷണൽ ലുക്കിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന താരം കോവിഡ് ലോക്ഡോൺ കാലയളവിൽ കൂടുതലായും സാരിയിലും മറ്റുമാണ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ ഇനി നായികയാകാനുള്ള തയ്യാറെടുപ്പിലാണോ താരം ഉള്ളതെന്ന ചോദ്യമായിരുന്നു ആരാധകരുടെ ഇടയിൽ നിന്നും ഉയർന്നത്. ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അനിഖ സുരേന്ദ്രൻ ഇപ്പോൾ നായികയാകാൻ ഒരുങ്ങുകയാണ്. ഓ മൈ ഡാർലിങ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു. സിനിമയുടെ പൂജ ചടങ്ങിൽ അനിഖ, ലെന, സംവിധായകൻ ആൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിൻറെ പൂജക്ക് തരാം എത്തിയ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്ലൗസും പാവാടയും ഇട്ടു അതി സുന്ദരിയായാണ് താരം പൂജയ്ക്ക് എത്തിയത്. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ഇതുവരെ അനിഖ സുരേന്ദ്രൻ 17 ഓളം സിനിമകളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് അവർ പ്രത്യക്ഷപ്പെട്ടത്. 2010 ൽ ‘കഥ തുടരുന്നു’ എന്ന മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നടി അനിഖ സുരേന്ദ്രൻ സിനിമയിൽ പ്രവേശിച്ചത്.
പിന്നീട് ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിൽ അനിഖ ഭാഗഭാക്കായി. അനിഖ സുരേന്ദ്രൻ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട ശേഷം സിനിമയിൽ സജീവമായ താരമാണ്. തമിഴിലെ യെന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരോട് സംവദിക്കാറുമുണ്ട്.
Celebrity
ധാവണിയിൽ അണിഞ്ഞൊരുങ്ങി തൻവി, മിഥുന്റെ മകള്‍ പ്രായപൂര്‍ത്തിയായി, ആദ്യത്തെ കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും..[PHOTOS] !!

ടെലിവിഷൻ അവതാരകനായി എത്തുന്ന താരങ്ങളോട് നമുക്ക് ഒരു പ്രത്യേക ആരാധനയാണ്. രഞ്ജിനി, ആര്യ, അശ്വതി, അങ്ങനെ നീണ്ടുപോകും പ്രേക്ഷകർക്ക് പ്രിയമുള്ള അവതാരകരുടെ ലിസ്റ്റുകൾ. സ്ത്രീകൾക്ക് മാത്രമല്ല അവതാരക വേഷത്തിൽ തിളങ്ങാൻ സാധിക്കുക എന്ന് തെളിയിച്ച വ്യക്തിയാണ് മിഥുൻ രമേശ്. അഭിനയ മോഹവുമായി എത്തിയ മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിൻറെ അവതരണ ശൈലി തന്നെയാണ് പ്രിയം. കാരണം, ഒരു പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ രമേശ് പിന്നീട് ആ ഷോയുടെ അവിഭാജ്യഘടകമായി തന്നെ മാറിയിരിന്നു. സീരിയൽ താരവും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും താരത്തിന്റെ അഭിനയ അഭിനിവേശം കെട്ടടങ്ങുന്നില്ല.താരത്തിനോടൊപ്പം തന്നെ കുടുംബവും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായി ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തവരാണ്. വ്ലേഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും താരം കുടുംബവുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുമുണ്ട്.
വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡീയോകൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് മിഥുന്റെ മകളും. ഇപ്പോഴിതാ മിഥുന്റെ മകള്‍ തന്വി മിഥുന് പ്രായപൂര്‍ത്തിയായി. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം (മൊതല് കല്യാണം) ആഘോഷമാക്കി മിഥുനും ഭാര്യയും. ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മിഥുന് തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. ലക്ഷ്മിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കല്‍ ചടങ്ങ് കല്യാണം പോലെ തന്നെ മിഥുനും കുടുംബവും ആഘോഷമാക്കി എന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തം. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്വി അണിഞ്ഞരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ച് ജോത്സ്ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ റീല്‍സിലൂടെ പ്രേക്ഷകപ്രിയയാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോന്. കോമഡി റീല്‍സുകളില്‍ ലക്ഷ്മിയ്ക്കൊപ്പം പലപ്പോഴും തന്‍വിയും എത്താറുണ്ട് അങ്ങനെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരയാണ് മിഥുനും ഭാര്യയും മകളും. ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായിൽ തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കി ഇന്റർവ്യൂവിന് വിളിക്കുന്നത്. അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്ന് മിഥുൻ അടുത്തിടെ പറഞ്ഞിരുന്നു.മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലിയോടാണ് കൂടുതൽ ഇഷ്ടം. സീരിയൽ താരമായും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മിഥുനും കുടുംബവും ദുബായിലാണ് താമസിക്കുന്നത്. ഷൂട്ടിങ് കാര്യങ്ങൾക്കായി മാസത്തിൽ രണ്ടുമൂന്ന് തവണ താരം നാട്ടിൽ എത്താറുണ്ട്. ഷൂട്ടിങ് കഴിഞ്ഞു നേരെ അടുത്ത ഫ്ളൈറ്റ് പിടിക്കാറാണ് പതിവ്.
Celebrity
നാല്പത്തിയൊന്നാം വയസ്സിൽ അമ്മയാകാനൊരുങ്ങി നമിത; മെറ്റേണിറ്റി ഫോട്ടോഷൂട്ട് പുറത്ത് വിട്ടു [PHOTOS]..!!

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നിറവയറിൽ ഗ്ലാമറസ് ലുക്കിലുള്ള നമിതയെ ചിത്രങ്ങളിൽ കാണാം. അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം നമിത. തന്റെ നിറവയര്‍ ചിത്രങ്ങള്‍ നമിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ഒരു നല്ല അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴും എളിമയുള്ള ഒരു വിദ്യാര്‍ഥിയായിരിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെയും നമിത ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത.2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. ശേഷം നമിത സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ സന്തോഷവാര്‍ത്ത താരം പങ്കുവെച്ചതിന് ശേഷം, നിരവധി പേരാണ് താരത്തെ പ്രശംസിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും രംഗത്തെത്തിയത്.
മോഹൻലാലിന്റെ പുലിമുരുകനിലൂടെ മൂന്നുവർഷങ്ങൾക്ക് ശേഷം നമിത രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ ലോകത്ത് പ്രശസ്തയായ നടിയാണ് നമിത. നിരവധി ജനപ്രിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന് ഒരു വലിയ ആരാധകവൃന്ദം തന്നെ ഉണ്ട്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. വിഷാദരോഗത്തിന്റെയും അവഗണനയുടെയും വേദനകളെ തകർത്തെറിഞ്ഞാണു തെന്നിന്ത്യൻ താരം നമിത മുകേഷ് വങ്കാവാല ചലച്ചിത്രരംഗത്തേക്കു തിരിച്ചെത്തിയത്. വിവിധ ഭാഷകളിലായി അൻപതിലേറെ സിനിമകളുടെ ഭാഗമായ നമിത അവതരിപ്പിച്ചതിലേറെയും ഗ്ലാമർ വേഷങ്ങളായിരുന്നു.
പുതിയ വഴിയിലേക്കു തിരിയുകയാണിപ്പോൾ നമിത. മലയാളം ഉൾപ്പെടെ 4 ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ബൗ വൗ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവെന്നതാണു പുതു നിയോഗം. ചിത്രത്തിൽ ഒരു ബ്ലോഗറുടെ വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു.
ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്.
എസ്. നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ്. നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. ക്യഷ്ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന സിനിമ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരണം ആരംഭിച്ചു
Celebrity
ബ്ലാക്ക് ആൻഡ് ഗോൾഡിൽ സ്റ്റൈലിഷ് ലുക്കിൽ സാധികയുടെ പുത്തൻ ഫോട്ടോഷൂട്..[PHOTOS] !!

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട താരം. മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. സോഷ്യൽ മീഡിയയിലും സാധിക നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കോമ്പോയില്‍ ടോപ്പും സ്കേര്‍ട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.
മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന് വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ടാറ്റുകളോട് ഏറെ താല്പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക പറയുന്നത്. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നതായി സാധിക മുൻപ് പറഞ്ഞിരുന്നു.
എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കണമെന്ന് സാധിക പറയുന്നു. ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകുമെന്ന് സാധിക പറയുന്നു.നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സാധിക പറയുന്നു. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണമെന്നും സാധിക പറയുന്നു. അതേസമയം, സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാധിക പറയുന്നു.
അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെഹ്കില്‍ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങലെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും സാധിക വ്യക്തമാക്കുന്നു.
Celebrity
ഷംന കാസിം വിവാഹിതയാകാൻ പോകുന്നു; വരൻ ആരാണെന്ന് മനസ്സിലായോ ??; സംഭവം ഇങ്ങനെ..[PHOTOS]!!

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി ആണ് താരം എത്തിയിരിക്കുന്നത്. ടി ഷംനാ കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടുകൂടി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേത്ത് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ളരെ സുന്ദരിയായി സിംപിൾ ലുക്കിലായിരുന്നു ഷംനയുടെ വിവാഹ നിശ്ചയ വേഷം. പീച്ച് കളർ സാരിയിൽ ഷംനയെത്തിയപ്പോൾ, ഡാർക്ക് വയലറ്റ് ഷർട്ടിലായിരുന്നു പ്രതിശ്രുത വരൻ ഷാനിദ് എത്തിയത്. സന്തോഷകരമായ ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു എന്നാണ് ആരാധകരും, സിനിമ മേഖലയിലെ സഹപ്രവർത്തകരും ഷംനയുടെ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മോഡേണ്‍ വേഷങ്ങള്‍ അണിയാനുമൊന്നും തെല്ലും മടിയില്ലാത്ത താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. അഭിനയത്തിൽ തൻ്റെ ഗോഡ്ഫാദർ മോഹൻലാൽ ആണെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
2004 – ൽ എന്നിട്ടും എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതേ വർഷം തന്നെ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്ന മേൽവിലാസത്തിന് പുറമേ ഡാൻസർ എന്ന നിലയിലായിരുന്നു ഷംന പ്രേക്ഷകർക്ക് പരിചിതായി തീർന്നത്. നൃത്തത്തോടുള്ള താരത്തിൻ്റെ അതിയായ പാഷൻ ഷംനയെ ഒരു പ്രൊഫഷണൽ നർത്തകിയാക്കി മാറ്റുകയായിരുന്നു. ഷംന കാസിം എന്ന പേരിന് പുറമേ പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയപ്പെടുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയായിരുന്നു ടെലിവിഷൻ രംഗത്തേയ്ക്ക് ഷംന ചുവട് വെക്കുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി തൻ്റെ അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!