Film News
ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു, ഞാന്‍ തന്നെ എന്റെ ശരീരം കാണരുതെന്ന് വിചാരിച്ചിരുന്നു, കനി കുസൃതി

വളരെ വ്യത്യസ്ത അഭിനയം കൊണ്ട് കനി കുസൃതി സിനിമാ ആസ്വാദകരെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ബിരിയാണി. എ സര്‍ട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ ഈ ചിത്രം മലയാളീകളുടെ ഇടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അത് കൊണ്ട് തന്നെ സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയം തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ടു. അതെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാര്‍ഡും കനിയെ തേടിയെത്തിയിരുന്നു. നമ്മുടെ ഈ സമൂഹത്തില്‍ സ്ത്രീ ജനങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികള്‍ എടുത്തു കാണിച്ചുകൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിലെ കനിയുടെ അഭിനയം മികച്ചതായിരുന്നു.

kanni
ഈ അടുത്ത സമയത്ത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തില്‍ കനി കുസൃതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടി കൊണ്ടിയിരിക്കുന്നത്. താരത്തിന്റെ പഴയ ചിന്താഗതികളാണ് പങ്കുവെച്ചത്. വളരെയധികം നാണം കുണുങ്ങിയായിരുന്നു താനെന്ന് കനി കുസൃതി വെളിപ്പെടുത്തുന്നു. ‘എന്റെ സ്വന്തം ഉടുപ്പ് മാറാന്‍ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാന്‍. കാരണം ഞാന്‍ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാന്‍ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.- കനി വ്യക്തമാക്കി.

Kanni.2
പഴയ കനിയിലെ ആ നാണം കുണുങ്ങല്‍ ബിരിയാണിയിലെ അഭിനയം കണ്ടപ്പോള്‍ എവിടെയും ഇല്ലായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. വളരെ ബോള്‍ഡ് ആയിരുന്നു ചിത്രത്തില്‍ നടി. അഭിനയമികവും കൂടിയായപ്പോള്‍ ഇനിയും അഭിനയപ്രാധാന്യമുള്ള മികച്ച സിനികള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്.
Film News
ബുദ്ധിമുട്ടിയ സമയത്ത് സഹായവുമായി എത്തിയത് ഐശ്വര്യ റായ്; ഓർമ്മകൾ പങ്കുവെച്ചു ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് കൈനിറയെ ചിത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ അഭിമാനം അഴി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവനിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ഐശ്വര്യ. പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം ഷൂട്ടിങ്ങിനിടെ ലോക സുന്ദരി ഐശ്വര്യ റായിയുമൊത്തുള്ള ഒരു സംഭവം പങ്കുവെയ്ക്കുകയാണ് താരം.
‘സൈന്‍ ലാഗ്വേജ്’ പഠിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്നും ആ സമയത്ത് ഐശ്വര്യ റായി ആണ് തന്നെ സഹായിച്ചതെന്നും നടി വ്യക്തമാക്കി. ഭാഷ അറിയില്ല. തമിഴ് വശമില്ല. വലിയൊരു എ ഫോര്‍ സൈസ് നോട്ട്ബുക്കിലാണ് അവർ ഡയലോഗുകള്‍ എല്ലാം എഴുതിവെച്ച് പ്രാക്ടീസ് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ ഐശ്വര്യ ഊമറാണി എന്നൊരു കഥാപാത്രം കൂടി കൈകാര്യം ചെയ്യുന്നുണ്ട്,’ ഐശ്വര്യ പറഞ്ഞു.
Film News
ബിഗ് ബോസ് വീട്ടില്‍ പ്രണയം തുറന്നുപറഞ്ഞു നടി ലച്ചു; കാമുകൻ ഒരു സിനിമാ സംവിധായകൻ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി ലച്ചു ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരാര്‍ത്ഥിയാണ്.ബിഗ് ബോസിൽ ഒപ്പമുള്ള മത്സരാർത്ഥിയായ അഞ്ജുവിനോട് സംസാരിക്കുന്ന സമയത്താണ് ലെച്ചു തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്.
പുള്ളി ഒരു സംവിധായകനും ഫോട്ടോഗ്രാഫറുമാണ്. രണ്ട് വര്‍ഷമായി തന്റെ പ്രണയമെന്നും ലെച്ചു പറഞ്ഞു. താൻ മുതിര്‍ന്ന ആളാണ് എന്നതിനാല്‍ തന്റെ ഇഷ്‍ടമാണ്. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉണ്ടെന്നും ആള്‍ അടിപൊളി ആണെന്നും ലെച്ചു വ്യക്തമാക്കുന്നു.
18 മത്സരാര്‍ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.
Film News
വിവാഹ വാർഷികം ആശുപത്രിയിൽ കേക്ക് മുറിച്ച് ആഘോഷിച്ച് നടൻ ബാലയും ഭാര്യ എലിസബത്തും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോൾ ആശുപത്രിയില്‍ തന്നെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ താരം ഫേസ് ബുക്കിൽ പങ്കുവച്ചു.
ഉടൻ ഒരു മേജർ ശസ്ത്രക്രിയ നടത്താനുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് ബാലയുടെ ഭാര്യ എലിസബത്ത് തുറന്നുപറഞ്ഞിരുന്നു. ചാറ്റ് ബോക്സിലൂടെ നേരത്തേമുതല്‍ ശല്യപ്പെടുത്തല്‍ നേരിടുന്നുണ്ടെന്നും ബാല ആശുപത്രിയില്‍ ആയതിനു ശേഷവും ഐ ലവ് യൂ പറഞ്ഞുകൊണ്ട് വരുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു എലിസബത്തിന്‍റെ പ്രതികരണം.
Film News
നാഗചൈതന്യയുമായുളള വേര്‍പിരിയല്‍, തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് സാമന്ത.

ഒക്‌ടോബർ 2021 ലാണ് നാഗ ചൈതനയും നടി സാമന്തയും വിവാഹ മോചനം നേടിയത്. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം ആണ് ഇരുവരും അവസാനിപ്പിച്ചത്. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സാമന്ത.
ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്‍റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്. “സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് തിരിച്ചു നല്‍കാന്‍ ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല സാമന്ത പറഞ്ഞു.
സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം ശാന്തകുന്തളം ഈ വരുന്ന ഏപ്രിൽ 14 ന് റിലീസാകും.ഗുണശേഖർ സംവിധാനം ചെയുന്ന ചിത്രം നിരവധി ഭാഷകളിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
Film News
“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.
ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!