Connect with us

Celebrity

അവർ അങ്ങനെ ജീവിക്കുന്നത് കാണാനാണ് എനിക്ക് കൂടുതൽ ഇഷ്ടം, ശ്രുതി ഹാസന്‍

Published

on

Sruthi-Kamal-Hassan

സിനിമാ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് ശ്രുതി ഹാസന്‍. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കമല്‍ ഹാസന്റെയും സിനിമാ രംഗത്ത് ഒരു സമയത്ത് തന്റേതായ ഇടം നേടിയ നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്‍. അഭിനയ രംഗത്തിലെ വളരെ മികച്ച  ഒരു നടിയായിരുന്ന ശ്രുതി ഗായികയായിട്ടായിരുന്നു തന്റെ കരിയർ ആരംഭിച്ചത്. പക്ഷെ  അതിന് ശേഷം അഭിനയത്തിലേക്ക് എത്തിയ  ശ്രുതി നടിയായും ഗായികയായും സിനിമാ ലോകത്ത്  തന്റേതായ സ്ഥാനം നേടി.

Sarika-Kamal-Hassan.new

Sarika-Kamal-Hassan.new

ശ്രുതിയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ച്‌ വളരെ വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അതൊക്കെ ഉൾക്കൊണ്ട് തന്നെ ശ്രുതി ഇപ്പോള്‍ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ്.അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന് നിലയില്‍ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുവരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ തനിക്ക് ആവേശമാണ് തോന്നിയതെന്നും, അച്ഛനോടാണ് താന്‍ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.

Sarika-Kamal Hassan

Sarika-Kamal Hassan

അമ്മയും അച്ഛനും തമ്മിൽ വേർപിരിഞ്ഞതില്‍ കുട്ടി എന്ന നിലയില്‍ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച്‌ പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. അച്ഛനോട് ഞാന്‍ കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്ന അവര്‍ രണ്ടുപേരും ഒരുമിച്ച്‌ ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്’.ശ്രുതി ഹാസന്‍ പറഞ്ഞു.

Celebrity

ആദ്യത്തെ സംഭവമല്ല ഇത്, അവസാനത്തേതും ആയിരിക്കില്ല, പ്രതികരണവുമായി പാർവതി തിരുവോത്ത്

Published

on

By

Parvathy.actress

മോളിവുഡിന്റെ  പ്രിയ താരം പാര്‍വതി തിരുവോത്ത് ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തതിന് ശേഷം താരത്തിന് നേരെ വളരെ കടുത്ത  വിമര്‍ശങ്ങളാണ് ഉയർന്നു വരുന്നത്.അത് കൊണ്ട് തന്നെ വലിയ തോതിൽ  സൈബര്‍ ആക്രമണവും നേരിട്ടു, ഇപ്പോളിതാ ഈ ആക്രമണത്തിന്  മറുപടി എന്നോണം നടി രംഗത്ത് വന്നിയിരിക്കുകയാണ്. വേടന്റെ പോസ്റ്റിന് ചെയ്‌ത ലൈക് പിന്‍വലിച്ച്‌ പരസ്യമായി പാര്‍വതി ഖേദം പ്രകടിപ്പിച്ചെങ്കിലും താരത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടര്‍ന്നിരുന്നു.

Parvathy.1

Parvathy.1

അത് കൊണ്ട് തന്നെ ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവും. ആദ്യമായല്ല ഇങ്ങനെയൊരു ആക്രമണം നേരിടുന്നതെന്നും അതെ പോലെ ഇത് അവസാനത്തേതും  ആയിരിക്കില്ല. തന്റെ വളരെ ശക്തമായ നിലപാടുകളോട്  വളരെ കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നില്‍.. അതെ പോലെ  കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി.

Parvathy.3

Parvathy.3

പാര്‍വതിയുടെ വാക്കുകളിലേക്ക്……

ഇത്  സംഭവിക്കുന്നത് ആദ്യമായി ഒന്നുമല്ല. അതെ പോലെ  അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്‌കാരത്തോടാണ് നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത്.

Parvathy

Parvathy

ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല. അതേസമയം നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച്‌ മറ്റൊരാളെ കീറി മുറിച്ച്‌ യാത്ര ചെയ്യുമ്പോൾ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും.

Continue Reading

Celebrity

ആ ഒരൊറ്റ ഡയലോഗിൽ എന്തൊക്കെയോ തോന്നി, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

Published

on

By

Aishwarya-Lakshmi.actress

വേറിട്ട സംവിധാന ശൈലി കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ആഷിക് അബുവിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മായാനദി എന്ന സിനിമ ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സിനിമകളില്‍ ഒന്നാണ്. ഈ സിനിമയിൽ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം അപ്പു പറയുന്ന ‘SEX IS NOT A PROMISE’ എന്ന ഡയലോഗ് ആ സമയത്ത് വലിയ രീതിലുള്ള  ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യമായാണ് ആ ഡയലോഗിനെ കാണുന്നതെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

Aishwarya Lakshmi 2

Aishwarya Lakshmi 2

നിങ്ങള്‍ക്ക് തീര്‍ച്ചയായും സെക്‌സ് എന്‍ജോയ് ചെയ്യാന്‍ വേണ്ടി ചെയ്യാം. അതിന് അര്‍ത്ഥം നിങ്ങള്‍ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല. ആ ഡയലോഗ് പറയാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കാണുന്നു. ഒരു നിമിഷം പോലും ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്നോ മലയാള സിനിമയുടെ ഒരു ഐക്കോണിക്ക് ഡയലോഗായി മാറുമെന്നോ താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു.

Aishwarya Lakshmi 1

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍:

എന്നോട്  ശ്യാം പുഷ്‌കരന്‍  സീന്‍ എന്താണെന്ന് പറഞ്ഞ് തന്നു. ഇതൊരു പ്രോമിസ് അല്ല, നിങ്ങളുടെ ഇടയില്‍ നടന്നത് ഒരു പ്രോമിസ് അല്ല എന്ന് മാത്രമെ ഉള്ളു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതെ പോലെ തന്നെ ഇതാണ് സീനിന്റെ ഉള്ളടക്കമെന്നും പറഞ്ഞു. എന്ത് സംഭവിച്ചോ അതില്‍ നിനക്ക് സന്തോഷമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഇത് തന്നെയാണ് നിനക്ക് വേണ്ടത് എന്നല്ല. ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല എന്റെ വായില്‍ നിന്ന് വീണ ആ ഡയലോഗ് ഇത്രയും ആഘോഷിക്കപ്പെടുമെന്ന്. അല്ലെങ്കില്‍ മലയാള സിനിമയുടെ ഒരു ഐക്കോണിക്ക് ഡയലോഗായി അത് മാറുമെന്ന്.

Aishwarya Lakshmi 4

Aishwarya Lakshmi 4

എന്നാൽ അതിന് ശേഷം ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ കൂടുതൽ പ്രാധാന്യം മനസിലായത്. സ്ത്രീകള്‍ ഇങ്ങനെയുള്ള  കാര്യങ്ങള്‍ സംസാരിക്കുന്നത് ഒരിക്കലും അനുവദിച്ച്‌ തരാത്ത സമൂഹമാണ്. അപ്പോള്‍ ഒരു സ്ത്രീ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന് ഉറക്കെ പറയുമ്പോൾ  അത് വലിയൊരു കാര്യമാണെന്ന് എന്നോട് ഒരു സ്ത്രീ അന്ന് പറയുകയുണ്ടായിയെന്ന് താരം വ്യക്തമാക്കി.

Continue Reading

Celebrity

സിനിമയിൽ തനിക്ക് ഏറ്റവും സ്നേഹം തോന്നിയ ആ നടനെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല

Published

on

By

sheela.actress

മലയാള സിനിമാ ലോകത്ത് രണ്ടു പതിറ്റാണ്ടു കാലം തിളങ്ങി നിന്ന താരറാണിയാണ് ഷീല. അനേകം ചിത്രങ്ങളിലെ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വലിയ രീതി സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതെ പോലെ നായികയായും, സഹനടിയായും അമ്മ വേഷങ്ങളിലും എല്ലാം തന്നെ  ആസ്വാദകരെ വിസ്മയിപ്പിച്ച വളരെ മികച്ച അഭിനേത്രിയാണ് ഷീല. ഇന്നും വളരെ  ഏറെ ആരാധകരാണ് താരത്തിന് ഉള്ളത്. അതെ പോലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ മുന്‍പ് ഗായിക റിമി ടോമിയ്‌ക്കൊപ്പം പങ്കെടുക്കാന്‍ ഷീല എത്തിയിരുന്നു.

sheela3

sheela3

ഇപ്പോളിതാ അതിന്റെ വിശേഷങ്ങളാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.  ആ സമയത്ത് റിമി താരത്തോട് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ നടന്മാരുടെ പേരുകള്‍ പറഞ്ഞിട്ട് ഇതിൽ ഏറ്റവും സുന്ദരന്‍ ആരാണെന്നായിരുന്നു ചോദിച്ചത്. എന്താ വേറെ ആര്‍ട്ടിസ്റ്റുകള്‍ ആരും ലോകത്ത് ഇല്ലേ എന്നായിരുന്നു ഷീലയുടെ ചോദ്യം. എന്നാല്‍ ചേച്ചിയ്ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളാന്‍ റിമി പറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടത് അനൂപ് മേനോന്‍ ആണെന്ന് ഷീല പറഞ്ഞു. അനൂപിന്റെ ഭയങ്കര ഫാനാണ് ഷീലാമ്മ . അനൂപ് മേനോന്റെ ചിത്രങ്ങൾ  കണ്ടാല്‍ അത് മുഴുവന്‍ കഴിഞ്ഞിട്ടേ അവിടെ നിന്നും എഴുന്നേല്‍ക്കുകയുള്ളു. അത്രയും ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന് എനിക്ക് ഇഷ്ടമാണെന്ന് ഷീല പറഞ്ഞതോടെ റിമി ചോദിച്ചു.

anoop menon

anoop menon

അതെ പോലെ തന്നെ അനൂപിന്റെ ആ  അഭിനയവും പിന്നെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതികളും എല്ലാം വളരെ ഏറെ  ഇഷ്ടമാണ്. പിന്നെ എന്തിനാ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ പറയാനാവുമോ? എന്നും ഷീല ചോദിക്കുന്നു. ഷീലാമ്മക്ക് നന്ദിയറിയിച്ച്‌ അനൂപ് മേനോനും രം​ഗത്തെത്തി. ആ വാക്കുകള്‍ക്ക് നന്ദിയുണ്ട് ഷീലാമ്മാ. ഈ പറഞ്ഞതിന് ഞാന്‍ അര്‍ഹനല്ല എന്ന് എനിക്കറിയാം. പക്ഷെ ഇന്‍സ്ട്രിയിലെ ഏറ്റവും സുന്ദരിയും, അതിനെക്കാള്‍ ഉപരി ഏറ്റവും വലിയ താരവുമായ ഷീലാമ്മയെ പോലൊരു നടിയില്‍ നിന്ന് ലഭിച്ച ഈ ഒരു പ്രശംസ വലിയ അംഗീകാരമായി കാണുന്നു. വീഡിയോ കാണാന്‍ വൈകിപ്പോയതിന് ക്ഷമ ചോദിക്കുന്നു. നിറയെ സ്നേഹം.

Continue Reading

Celebrity

ആ കച്ചവടത്തിലൂടെയാണ് എനിക്ക് പണം കൂടുതലും നഷ്ട്മായത്, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Published

on

By

Kunchacko-Boban.actor

മലയാള സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്ത സമയത്ത്  റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തനിക്ക് വലിയ നഷ്ടമാണ് വരുത്തി വച്ചതെന്നും, അത് കൊണ്ട് തന്നെ ഈ ബിസിനസ്സ് മേഖല തനിക്ക് പറ്റിയതല്ലെന്ന് മനസിലായതോടെയാണ് അത് വിട്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. സിനിമയേക്കാൾ  ഉപരിയായി അനവധി താരങ്ങള്‍ ബിസിനസ്സ് ചെയ്തു വരുമാനം കണ്ടെത്തുമ്പോൾ സിനിമയ്ക്കപ്പുറത്തെ കുഞ്ചാക്കോ ബോബന്‍റെ മറ്റു ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച്‌ ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോഴായിരുന്നു താരം തന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സംഭവിച്ച വലിയ പരാജയത്തെ കുറിച്ച് വിശദീകരിച്ചത്.

Kunchacko Boban2

Kunchacko Boban2

‘റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ പണം പോയിട്ടുണ്ട്. എനിക്കത് ലാഭം ഉണ്ടാക്കി തന്ന ബിസിനസ്സല്ല. അത് തന്ത്രപരമായി നീങ്ങേണ്ട കാര്യമാണ്. എനിക്കതില്‍ കഴിവ് തെളിയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാന്‍ പിന്മാറിയത്. യാദൃശ്ചികമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങിയത്. ഞാനും, പ്രിയയും അതില്‍ വന്നുപെട്ടതാണ്. ഒരു വീടും, സ്ഥലവും വാങ്ങാന്‍ വന്നവരാണ്.

Kunchacko Boban1

Kunchacko Boban1

ഞങ്ങള്‍ അങ്ങനെ ഇതിലേക്ക് വന്നു വീണതാണ്. കുഞ്ചാക്കോ ബോബന്‍ വന്നു നോക്കിയിട്ട് പോയ വസ്തുവാണ് എന്നൊക്കെ പറഞ്ഞു കച്ചോടം ആയ പല പ്ലോട്ടുകളുമുണ്ട്. ഒരു സിനിമ നടന് ലഭിക്കുന്ന പരിഗണനയായിരിക്കാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ എനിക്ക് തീരെ ശോഭിക്കാനായില്ല’.

Continue Reading

Celebrity

ലോക്ക് ഡൗൺ കാലത്ത് റായിലക്ഷ്‌മി ആശ്വാസം കണ്ടെത്തിയത് ഇങ്ങനെ!

Published

on

By

Ray-lakshmi.actress

കോവിഡ് മഹാമാരിയുടെ രണ്ടാം വരവും അതെ പോലെ ലോക്ക്ഡൗണും കാരണം സിനിമാ  ചിത്രീകരണങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ താരങ്ങൾക്ക് പറയാൻ സിനിമാ  വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നുമില്ല. ഒട്ടുമിക്ക താരങ്ങളും  പണ്ടത്തെ  ഓര്‍മകളും അതെ പോലെ പുതിയ ഫോട്ടോകളും, കുക്കിങ് വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്. ലോക്ക് ഡൗണ്‍ കഴിയുമ്പോഴേക്കും അഭിനയം മറന്ന് പോയേക്കാം എന്ന് പറഞ്ഞ താരങ്ങളും ആ കൂട്ടത്തിലുണ്ട്.

Ray lakshmi

Ray lakshmi

ഈ സമീപകാലത്തായി റായി ലക്ഷ്മി തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. ഏറ്റവും അവസാനം  നടി പങ്കുവച്ചിരിയ്ക്കുന്നത് തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ആണ്. ഈ ലോക്ക് ഡൗണിന് എന്റെ ആശ്വാസം എന്ന് പറഞ്ഞുകൊണ്ടാണ് റായി ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Ray lakshmi2

Ray lakshmi2

ഗ്രൂമിങ് ദിവസങ്ങള്‍ മറന്നു പോയി എന്നും വീണ്ടുമൊരു ഗ്രൂമിങ് സെഷനില്‍ എത്തിയത് നല്ലൊരു അനുഭവമായി തോന്നുന്നു എന്നും റായി ലക്ഷ്മി പറയുന്നു. തന്റെ ഈ  പുതിയ ലുക്ക് എങ്ങിനെയുണ്ട് എന്നും റായി ലക്ഷ്മി ആരാധകരോട് ചോദിക്കുന്നു. സിന്‍ഡ്രല എന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ റായി ലക്ഷ്മി. പൂര്‍ണമായും സ്ത്രീ പക്ഷ ഹൊറര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല. വിനു വെങ്കടേഷ് എന്ന പുതുമുഖ സംവിധായകനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Continue Reading

Most Popular

Parvathy.actress Parvathy.actress
Celebrity12 hours ago

ആദ്യത്തെ സംഭവമല്ല ഇത്, അവസാനത്തേതും ആയിരിക്കില്ല, പ്രതികരണവുമായി പാർവതി തിരുവോത്ത്

മോളിവുഡിന്റെ  പ്രിയ താരം പാര്‍വതി തിരുവോത്ത് ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തതിന് ശേഷം താരത്തിന് നേരെ വളരെ കടുത്ത ...

Aishwarya-Lakshmi.actress Aishwarya-Lakshmi.actress
Celebrity12 hours ago

ആ ഒരൊറ്റ ഡയലോഗിൽ എന്തൊക്കെയോ തോന്നി, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

വേറിട്ട സംവിധാന ശൈലി കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ആഷിക് അബുവിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മായാനദി എന്ന സിനിമ ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സിനിമകളില്‍ ഒന്നാണ്....

sheela.actress sheela.actress
Celebrity13 hours ago

സിനിമയിൽ തനിക്ക് ഏറ്റവും സ്നേഹം തോന്നിയ ആ നടനെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല

മലയാള സിനിമാ ലോകത്ത് രണ്ടു പതിറ്റാണ്ടു കാലം തിളങ്ങി നിന്ന താരറാണിയാണ് ഷീല. അനേകം ചിത്രങ്ങളിലെ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വലിയ രീതി സ്ഥാനം...

Kunchacko-Boban.actor Kunchacko-Boban.actor
Celebrity13 hours ago

ആ കച്ചവടത്തിലൂടെയാണ് എനിക്ക് പണം കൂടുതലും നഷ്ട്മായത്, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

മലയാള സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്ത സമയത്ത്  റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തനിക്ക് വലിയ നഷ്ടമാണ് വരുത്തി വച്ചതെന്നും, അത് കൊണ്ട് തന്നെ ഈ ബിസിനസ്സ് മേഖല...

Ray-lakshmi.actress Ray-lakshmi.actress
Celebrity14 hours ago

ലോക്ക് ഡൗൺ കാലത്ത് റായിലക്ഷ്‌മി ആശ്വാസം കണ്ടെത്തിയത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവും അതെ പോലെ ലോക്ക്ഡൗണും കാരണം സിനിമാ  ചിത്രീകരണങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ താരങ്ങൾക്ക് പറയാൻ സിനിമാ  വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നുമില്ല. ഒട്ടുമിക്ക...

Balachandra-Menon.actress Balachandra-Menon.actress
Celebrity2 days ago

അവർ ആ സമയത്ത് സിനിമയ്ക്ക് എതിരായി പ്രവർത്തിച്ചു, വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോൻ

മലയാള സിനിമാ ലോകത്ത് ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന നടൻ ബാലചന്ദ്ര മേനോന്‍ അദ്ദേഹത്തിന്റെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട  ഒരു സിനിമയെക്കുറിച്ചുള്ള അനുഭവം  പങ്കുവയ്ക്കുകയാണ് ഇപ്പോൾ. 2002-...

manju-sunichen.actress manju-sunichen.actress
Celebrity2 days ago

ശരീരത്തെ കുറിച്ചുള്ള കമന്റ്, കിടിലൻ മറുപടിയുമായി മഞ്ജു പത്രോസ്

വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റിഷോയില്‍ പങ്കെടുത്ത മഞ്ജുപത്രോസ് ജനപ്രീതി നേടിയ  ‘മറിമായം’ എന്ന പരമ്പരയിലൂടെ വളരെ  ശ്രദ്ധേയമായ കഥാപാത്രം ചെയ്യുകയും അതിന് ശേഷം നിരവധി...

Vidya-Balan.actress Vidya-Balan.actress
Celebrity2 days ago

ആദ്യമായി വിദ്യാ ബാലന് ലഭിച്ച പ്രതിഫലം കേട്ടാൽ ആരും ഒന്ന് ഞെട്ടി പോകും!

ബോളിവുഡ് സിനിമാ ലോകത്ത് വളരെ ഏറെ നായികാ പ്രാധാന്യമുള്ള കുറെ  ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞ നടിയാണ് വിദ്യാ ബാലന്‍. താരത്തിന്റെ അഭിനയമികവ് കൊണ്ട് തന്നെ ബോളിവുഡിനു പുറമെ...

Fahad-Fazil-na Fahad-Fazil-na
Celebrity2 days ago

അതൊക്കെ നൽകിയാണ് ആദ്യ൦ പ്രണയം അറിയിച്ചത്, ഹൃദയം തുളുമ്പുന്ന കുറിപ്പുമായി ഫഹദ് ഫാസിൽ

മോളിവുഡിന്റെ പ്രിയ താരം ഫഹദ് ഫാസില്‍ നസ്രിയയുമായുളള പ്രണയത്തെക്കുറിച്ചും അതെ പോലെ ജീവിതത്തെക്കുറിച്ചും ഹൃദയഹാരിയായ രീതിയില്‍ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ  ഫഹദ് വ്യക്തമാക്കുന്നത് എന്തെന്നാൽ മലയന്‍...

unnimukundan.actor unnimukundan.actor
Celebrity2 days ago

ഉണ്ണിയേട്ടാ നിങ്ങൾ പ്രണയത്തിലാണോ ? ആരാധികമാർ ഉണ്ണിമുകുന്ദനോട്

യുവ സിനിമാ ആസ്വാദകരുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. സാമൂഹിക മാധ്യമങ്ങളിൽ വളരെ ഏറെ സജീവമായ ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പക്ഷെ...

Trending