Connect with us

Celebrity

ചേക്കിലെ മാധവന്‍ നല്ലവനായ കള്ളനാകണമെങ്കില്‍ അവന്റെ ജാതിക്ക് പ്രാധാന്യമുണ്ട്, വൈറലാകുന്ന ആരാധകന്റെ കുറിപ്പ്..!!

Published

on

ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ വന്‍ ഹിറ്റായിരുന്നു. ചേക്കിലെ സ്വന്തം കള്ളനായ മാധവനും രുക്മണിയുമൊക്കെ ഇപ്പോഴും ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ, സൂര്യയുടെ പുതിയ സിനിമ ജയ്ഭീമിനെ കുറിച്ചും മീശമാധവനിലെ ജാതി സ്പിരിറ്റിനെ കുറിച്ചും ആരാധകനെഴുതിയ ഒരു പോസ്റ്റാണ് വൈറലാകുന്നത്. മീശ മാധവനിൽ ചേക്കിന്റെ സ്വന്തം കള്ളനായ മാധവൻ എന്തുകൊണ്ട് മാധവൻ നായരായി അവതരിപ്പിക്കപ്പെട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരിക്കലും യാദൃശ്ചികമായി സംഭവിച്ച ഒരു കഥാപാത്ര സൃഷ്ടിയല്ല അത്. മാധവൻ നല്ലവനായ കള്ളൻ ആവണമെങ്കിൽ, അവനെ നായകനായി പൊതുബോധ നിർമിതികൾ സ്വീകരിക്കണമെങ്കിൽ അവന്റെ ജാതി സത്വത്തിന് പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കഥാപാത്ര സൃഷ്ടിയാണത്. കള്ളനും കൊലപാതകിയും കുറ്റവാളിയും ആവണമെങ്കിൽ അവന്റെ നിറം കറുത്തിരിക്കണം.

അവൻ ഒരു കോളനിക്കാരൻ ആയിരിക്കണം തുടങ്ങി ദളിതന്റെ സാമൂഹിക പരിത സ്ഥിതിയിലേക്ക് ഈ നാട്ടിലെ സകല കുറ്റ കൃത്യ സമവാക്യങ്ങളെയും ചേർത്ത് കെട്ടുന്ന സവർണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഇത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചു വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സ്വാതന്ത്ര്യം എന്തെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ദളിത്‌ സമൂഹങ്ങൾ ഈ നാട്ടിലുണ്ട്. ഉത്തർ പ്രദേശിൽ അതി ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസിനെ ഉപയോഗിച്ച് പിടിച്ചു വാങ്ങി കത്തിച്ചു കളഞ്ഞത് അവൾ ഒരു ദളിത്‌ ആയതുകൊണ്ട് മാത്രമായിരുന്നു. താഴ്ന്ന ജാതി” എന്ന ലയബിലിറ്റി അങ്ങനെയണു കോടിക്കണകിനു ഇന്ത്യാക്കാരെ നിശബ്ദരാക്കുന്നത്‌. ജീവിതകാലം മുഴുവൻ ജാതിയുടെ പേരിലായിരിക്കും അവർ ഓഡിറ്റ്‌ ചെയ്യപ്പെടുക.

തെറ്റ്‌ ചെയ്തു എന്ന ആരോപണം മാത്രം മതി അവരെ ആൾക്കൂട്ട വിചാരണയ്ക്ക്‌ വിധേയരാക്കുവാനും, ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുവാനും. കാരണം അവരുടെ ജാതിക്കാർ അത്തരക്കാരാണെന്നുള്ള നൂറ്റാണ്ടുകൾ കൊണ്ട്‌ കണ്ടീഷൻ ചെയ്തെടുക്കപ്പെട്ട ഒരു വിശ്വാസം ഈ സമൂഹത്തിലുണ്ട്. ജയ് ഭിം സംസാരിക്കുന്നത് രാഷ്ട്രീയമാണ്. ഇന്നിന്റെ സാഹചര്യങ്ങളിൽ അനിവാര്യമായ ശരിയുടെ രാഷ്ട്രീയം. ക്ലൈമാക്സിൽ കാലിന്മേൽ കാലു കയറ്റി വച്ച് പത്രം വായിക്കുന്ന രാജാക്കണ്ണിന്റെ മകളെയും ലെനിൻറെ കൊച്ച് പ്രതിമയെയും ചേർത്ത് വച്ചുകൊണ്ട് എത്ര മഹത്തായ രാഷ്ട്രീയമാണ് ജയ് ഭിം പറഞ്ഞു വയ്ക്കുന്നത്. അംബേദ്‌കറിനെയും മാർക്‌സിനെയും പെരിയാറിനെയും ലെനിനെയും ചേർത്ത് നിർത്തി സംസാരിക്കുന്ന രാഷ്ട്രീയത്തോളം മഹത്തായ മറ്റൊന്ന് ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഉണ്ടാവില്ല. സിനിമ കണ്ട് ഒരുപാട് രോധനങ്ങൾ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർക്കും ദളിതർക്കും ഒരുപാട് വാർപ്പ് മാതൃകകൾ സമ്മാനിച്ചു, ഈ നാട്ടിലെ സവർണ മുതലാളിത്വ പൊതുബോധങ്ങൾക്ക് കുട പിടിച്ചു കൊടുത്ത സിനിമകൾ മാത്രം കണ്ടു ശീലിച്ച പലർക്കും ചരിത്രം സിനിമയാകുമ്പോൾ, അതിനെ യാഥാർഥ്യ ബോധത്തോട് കൂടി അവതരിപ്പിച്ചു കാണുമ്പോൾ നല്ലപോലെ വേദനിക്കുന്നുണ്ട്.

മകൻ മരിച്ചാലും കുഴപ്പമില്ല മരുമോളുടെ കണ്ണീരു കണ്ടാൽ മതി എന്ന മനസ്ഥിതിയോടെ സകല വർഗീയവാദികൾക്കും കൈ കൊടുക്കുന്ന മുള്ളു മുരിക്കുകളും വേദന അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. പറച്ചിലിൽ അവർ ദളിത്‌ മുസ്ലീം ഉന്നമനം ആണ് ലക്ഷ്യമിടുന്നതെങ്കിലും പ്രവർത്തിയിൽ ഇടതുപക്ഷ വിരുദ്ധത എന്നതിൽ കവിഞ്ഞു മറ്റൊന്നും കണ്ടിട്ടുമില്ല. ഇന്ത്യൻ ജനത ഇതുവരെ കണ്ടിട്ടുള്ള ജാതി വിരുദ്ധ സമരങ്ങളിൽ എല്ലായിടത്തും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും ബ്രൂട്ടൽ ആയ ജാതി കൂട്ടക്കൊല നടന്ന കീഴ്വെണ്മണിയിൽ ജാതി വിരുദ്ധ പോരാട്ടം നടത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. എന്നാൽ അസുരനിലൂടെ അത് സിനിമയായപ്പോൾ കേവലം ഒറ്റയാൾ പോരാട്ടം എന്ന നിലയിലേക്ക് ചുരുക്കുകയാണ് ഉണ്ടായത്. സംഘടനയെ പരാമർശിച്ചാൽ നായകന് കിട്ടുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്നാകും അസുരനിൽ അങ്ങനെയൊരു കോംപ്രമൈസ് സംഭവിച്ചത്.

എന്നാൽ അത്തരം കോംപ്രമൈസ്കൾക്ക് ഒന്നും മുതിരാതെ ഹീറോയിസത്തിനേക്കാൾ സിനിമയുടെ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്നതിനാൽ ആണ് ജയ് ഭിം ഒരു മികച്ച കലാ സൃഷ്ടി ആവുന്നത്. കമ്മ്യൂണിസവും ദളിത്‌ രാഷ്ട്രീയവും ശത്രുക്കളാണ് എന്ന് സ്ഥാപിച്ചെടുക്കാൻ പെടാപാട് പെടുന്ന മഴവിൽ സഖ്യത്തിന്റെയും അവർക്ക് വേണ്ടി മാത്രം വാ തുറക്കുന്ന ചില സോ കാൾഡ് സത്വ വാദികളുടെയും മുഖമടച്ചു കിട്ടുന്ന ഒരു അടികൂടിയാണ് ജയ് ഭീമിലൂടെ പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയസ്റ്റേറ്റ്മെന്റുകൾ. ബ്രാഹ്മണിക് സവർണ സംഹിതകളെ അടിസ്ഥാനപ്പെടുത്തി മാത്രം ഇന്ത്യൻ ഭരണ കൂടം മുന്നോട്ട് പോകുന്ന കാലഘട്ടത്തിൽ ജയ് ഭീം പോലുള്ള സിനിമകൾ ഒരു ആവിശ്യകതയാണ്. സവർണ – മുതലാളിത്ത പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമാ മാലിന്യങ്ങൾക്കിടയിൽ ജയ് ഭീമിന് തലയുയർത്തി തന്നെ നിൽക്കാം. ഈ കാലമത്രയും ഈ നാട്ടിലെ അടിച്ചമർത്തപ്പെട്ടവരെയും അവർക്കു വേണ്ടി ശബ്ദമുയർത്തിയവരെയും പാർശവത്കരിച്ചും വികൃതമാക്കിയും ചിത്രീകരിച്ച സിനിമകൾക്ക് മറുപടിയാണ് ജയ് ഭീം.

അടിച്ചമർത്തലുകൾ ദീർഘകാലം നീണ്ടു നിന്ന ചരിത്രമില്ല. ഫാസിസത്തിന്റെ കെട്ട കാലത്തിൽ സവർണ ചിന്തകളുടെ മാലിന്യം പേറുന്ന സംഘ പരിവാർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു എത്രയൊക്കെ നിങ്ങൾ അമർച്ച ചെയ്യാൻ ശ്രമിച്ചാലും അതിനെല്ലാം മറുപടി പറയേണ്ടി വരുന്ന കാലം വിദൂരമല്ല. ചരിത്രത്തിൽ പല തവണ ഉയർന്നു കണ്ട വിപ്ലവത്തിന്റെ തീജാലകൾ ഇവിടെയും ഉണ്ടാകും. ഇത്രയൊക്കെ അനുഭവങ്ങൾ മുന്നിൽ നിൽക്കുമ്പോഴും ജാതീയത കേവലമൊരു മിത്ത് മാത്രമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചും ഉള്ളിലെ സംഘപരിവാർ ബോധം ഒളിപ്പിച്ചു വച്ച് “ഞാൻ സംഘിയല്ല” എന്ന് തുടങ്ങുന്ന സ്റ്റേറ്റ്മെന്റുകൾ പലയാവർത്തി പറഞ്ഞും കേവലം ഒരു ഫേസ്ബുക് പ്രൊഫൈൽ നെയിമിൽ പോലും ജാതി വാൽ ഉപേക്ഷിക്കാൻ തയ്യാറാവാത്ത പ്രിവിലേജ്ഡ് അപ്പർക്ളാസിന്റെ പ്രതിനിധികൾ ആയവർക്ക് ഒരുപക്ഷെ ഈ സിനിമയുടെ രാഷ്ട്രീയം മനസ്സിലാകണമെന്നില്ല. കാരണം നിങ്ങൾ അമർച്ച ചെയ്തവർ ചെങ്കൊടിയുടെ കീഴിൽ ഒരുമിച്ചു നിന്ന് നിങ്ങളുടെ ബോധ്യങ്ങൾക്കെതിരെ സമരവിജയം നേടുന്നതാണ് ഈ സിനിമയുടെ കഥ. കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ, യഥാർത്ഥ ഇടതുപക്ഷം എങ്ങനെ ആകണമെന്ന് ക്ലാസ് എടുത്തുകൊള്ളൂ, ഇടതുപക്ഷ വിരുദ്ധതയിൽ മുക്കി പൊരിച്ചെടുത്ത നുണകൾ എത്രവേണമെങ്കിലും പ്രചരിപ്പിച്ചുകൊള്ളൂ പക്ഷെ യഥാർഥ്യവും ചരിത്രവും ഞങ്ങളുടെ സമരങ്ങളെ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

Celebrity

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

Published

on

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Celebrity

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading

Celebrity

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

Published

on

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.

”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.

Continue Reading

Celebrity

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

Published

on

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.

 

Continue Reading

Celebrity

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

Published

on

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.

Continue Reading

Most Popular

News2 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity8 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity11 months ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity11 months ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News11 months ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity11 months ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News11 months ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News11 months ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News12 months ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity12 months ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending