Connect with us

Celebrity

‘മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കിട്ടാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം’: ജോണ്‍ ബ്രിട്ടാസിന് പിന്തുണയുമായി എന്‍.പി ഉല്ലേഖ്..സംഭവം ഇങ്ങനെ !!

Published

on

മമ്മൂട്ടിക്ക് ഇതുവരെ പദ്മഭൂഷണ്‍ ലഭിക്കാത്തത് അദ്ദേഹത്തിന്‌റെ രാഷ്ട്രീയം കാരണമാണെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിലെ ലേഖനത്തില്‍ എഴുതിയിരുന്നു. ഇതോടെ, ബ്രിട്ടാസ് ലക്ഷ്യം വെച്ചത് ബിജെപിയെ ആണെന്ന വാദവുമുയര്‍ന്നു. കേന്ദ്രം മമ്മൂട്ടിയെ തഴയുകയാണെന്ന തരത്തിലായിരുന്നു ബ്രിട്ടാസ് അനുകൂലികള്‍ വാദിച്ചത്. എന്നാല്‍, മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും ബിജെപി സര്‍ക്കാര്‍ മമ്മൂട്ടിയെ അവഗണിച്ചില്ലെന്നും വാദമുയര്‍ത്തി സംഘപരിവാര്‍ അനുകൂലികള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ ബ്രിട്ടാസിന്റെ വാദം സത്യമാണെന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ എന്‍.പി ഉല്ലേഖ്.

മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവഗണിച്ചത് എന്ന് പറയരുതെന്നും ആ വാദത്തിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ എഴുതി. ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരാണ് 1998ല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയതെന്നും എന്‍.പി ഉല്ലേഖ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്‍.പി ഉല്ലേഖ് എഴുതിയത്‌: അവാര്‍ഡുകളില്‍ രാഷ്ട്രീയമില്ല എന്ന വാദം ശക്തമായി ഉയര്‍ത്തുകയാണ് കേരളത്തിലെ സംഘമിത്രങ്ങള്‍. അങ്ങനെ വാദിക്കുന്ന കണ്ടമാനം പോസ്റ്റുകള്‍ കണ്ടു ചിരിച്ചു മരിച്ചശേഷം പുനര്‍ജ്ജനിച്ചാണ് ഇതെഴുതുന്നത്. അവരെ നയിക്കുന്നത് sense of guilt ആണ്. 1998 ഇല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടിക്ക് പദ്മഭൂഷന്‍ ഇതുവരെ കിട്ടാതിരിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് എന്ന്‌ ജോണ്‍ ബ്രിട്ടാസ് Outlook മാസികയില്‍ എഴുതിയതിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഈ പൂരപ്പാട്ട് മുഴുവനും.

Mammootty4

Mammootty4

ചിലര്‍ അഭിപ്രായപ്പെടുന്നത് 1998ല്‍ മമ്മൂട്ടിക്കു പദ്മ അവാര്‍ഡ് നല്‍കിയത് വാജപേയ് സര്‍ക്കാര്‍ ആയിരുന്നുവത്രേ. വാജ്‌പെയോടുള്ള ബഹുമാനം വെച്ചുകൊണ്ട് തന്നെ പറയട്ടെ അദ്ദേഹം അധികാരത്തില്‍ വരുന്നതിനു മുന്‍പുള്ള ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരാണ് 1998ഇല്‍ മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത്. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനം കഴിഞ്ഞു മാര്‍ച്ച്‌ 19ന് മാത്രമാണ് Vajpayee പ്രധാനമന്ത്രിയാകുന്നത് (ഇ.എം.എസ് അന്തരിച്ച ദിവസം). രാഷ്ട്രീയവും അവാര്‍ഡും തമ്മില്‍ ബന്ധമില്ലെന്നോ? 1954 മുതല്‍ കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ ഭാരത് രത്‌നാ (India’s biggest civilian honour) നെഹ്‌റു കുടുംബം പാട്ടത്തിനെടുത്തിരിക്കുകയാണെന്ന് കൊട്ടിഘോഷിച്ച നടന്ന സംഘമിത്രങ്ങള്‍ ഇങ്ങനെയൊക്കെ പറയുമ്ബോള്‍ ഉറക്കെ ചിരിക്കാതിരിക്കാന്‍ എങ്ങനെ പറ്റും. അത്തരം രാഷ്ട്രീയ ഇടപെടലുകള്‍ സത്യമല്ലെന്നു ആര്‍ക്കു പറയാനൊക്കും?

നെഹ്‌റു സ്വയം ഭാരത് രത്ന തനിക്കു തന്നെ നല്‍കി എന്നും മിത്രങ്ങള്‍ പറഞ്ഞിട്ടുണ്ട് (എന്നാല്‍ അങ്ങനെയല്ലെന്നും ഭഗവാന്‍ദാസ്സിന്റെയും വിശ്വേശ്വരയ്യയുടെയും കൂടെ പണ്ഡിറ്റ്‌ജി അറിയാതെ താന്‍ ആണ് അദ്ദേഹത്തിന്റെ പേര് ചേര്‍ത്തത് എന്ന്‌ ബാബു രാജേന്ദ്ര പ്രസാദ് പിന്നീട് പറഞ്ഞിട്ടുണ്ട്). 1955ല്‍ ആണ് അത് നെഹ്‌റുവിന് ഈ ബഹുമതി കിട്ടിയത്. 1971ഇല്‍ ഇന്ദിരാ ഗാന്ധി സ്വയം അവര്‍ക്കുതന്നെ നല്‍കി ഭാരത് രത്ന. പക്ഷെ അവരെ വിമര്‍ശിക്കാന്‍ മിത്രങ്ങള്‍ക്കു കുറച്ചു മടിയുണ്ട്. അവരുടെ പാദസേവ നടത്തിയവര്‍ എന്നത് കൊണ്ടു മാത്രമല്ല അവരെ പോലെ ആവാന്‍ ആഗ്രഹമുള്ള ചില ഭരണാധികാരികള്‍ അവരുടെ ഇടയില്‍ ഉണ്ട് എന്നത് കൊണ്ടാണ്. സര്‍വ്വാധിപത്യത്തോടുള്ള കൊതി ഭക്തിയായി മാറുന്ന കാഴ്ച കൗതുകത്തോടെ കാണുന്നു. ഇന്ദിരാ മകന്‍ രാജീവ്‌ ഗാന്ധി പട്ടേലിനും അംബേദ്‌കര്‍ക്കും അന്നുവരെ കിട്ടാത്ത ഭാരത് രത്ന 1988ഇല്‍ (മരണനന്തരം) എംജി രാമചന്ദ്രന് കൊടുത്തതിന്റെ വിശദീകരണം എന്താണ്? നഗ്നമായ രാഷ്ട്രീയവിലപേശലല്ലേ അത്? ആര്‍ക്കാണതറിയാത്തത്? 1989ലെ തമിഴനാട് തെരഞ്ഞെടുപ്പിന് മുന്‍പേ നടത്തിയ വെറും ചീപ്പ്‌ gimmick. കാമരാജിന് ഇന്ദിരാ ഗാന്ധി മരണാനന്തരം ഭാരത് രത്ന നല്‍കിയതും 1977 തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്‍നിര്‍ത്തി തന്നെ.

manju warrier

manju warrier

ഇതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞവരാണ് ഒരുകാലത്തു മിത്രങ്ങള്‍. അതൊക്കെ മറന്നോ? ഇത്തരം പച്ചയായ രാഷ്ട്രീയ അവാര്‍ഡുകളെ തള്ളിപ്പറഞ്ഞാണ്‌ 1977ഇല്‍ അധികാരത്തില്‍ വന്ന ജനതാ ഗവണ്മെന്റ് ഭാരത് രത്നയെ ഗൗനിക്കാതിരുന്നത്. മിത്രങ്ങളെ നിങ്ങള്‍ അതും മറന്നോ? പട്ടേലിനും സുഭാഷ് ബോസിനും ഇതേ അവാര്‍ഡ് നല്‍കാന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നരസിംഹറാവു വരേണ്ടി വന്നു എന്നത് മറ്റൊരു ചരിത്ര സത്യം. അതിലും രാഷ്ട്രീയമുണ്ട്. ഇന്ദിരാഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ജയപ്രകാശ് നാരായണ്‍ന് ഭാരത് രത്ന കൊടുത്തത് ബിജെപി പ്രധാനമന്ത്രി വാജ്പെയ് ആണ്. അതിലും രാഷ്ട്രീയമില്ലേ? ഇല്ല എന്ന്‌ പറയാന്‍ സാധിക്കുമോ? ലോബി ചെയ്ത സംഗീതജ്ഞന്‍ രവിശങ്കറിനും കൊടുത്തു ബിജെപി ഭാരത് രത്ന. മോദി വന്ന ശേഷം മാത്രമാണ് വാജ്പേയ് ക്കു ഭാരത്‌ രത്ന കിട്ടിയത്. 2008ഇല്‍ തന്നെ അദ്ദേഹത്തിന് നല്‍കാന്‍ കടുത്ത lobbying നടന്നിരുന്നു എന്നത് മറ്റൊരു കാര്യം. അപ്പോള്‍ പിന്നീട് കൊടുത്തതും മുന്‍പ് കൊടുക്കാതിരുന്നതും രാഷ്ട്രീയമല്ലേ അല്ലെങ്കില്‍ രാഷ്ട്രീയാധിഷ്ഠിതമല്ലേ?

Mammoottty pic

ആര്‍ എസ് എസ് നേതാവും വാജ്പൈ വിരുദ്ധനും ആയിരുന്ന നാനാജി ദേശ്മുഖിനു രണ്ടും വര്‍ഷം മുന്‍പ് ഭാരത് രത്ന കൊടുത്തതും രാഷ്ട്രീയമല്ലേ? (കലാപത്തിനുശേഷം മോദിയെ ഗുജറാത്തു മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്നു പുറത്താക്കണം എന്ന്‌ പറഞ്ഞയാളാണ് വാജപയ് എന്നത് ഓര്‍മയില്‍ വേണം). അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ മണ്മറഞ്ഞു പോയ നേതാക്കള്‍ക്കും അതുപോലെ ബഹുമതികള്‍ അര്‍ഹിച്ചിട്ടും കിട്ടാത്തവര്‍ക്കും നല്‍കുന്നത് സ്വാഭാവികം മാത്രം. ജ്യോതിബസുവിനു ഭാരത് രത്ന നല്‍കണം എന്ന suggestion 2008ഇല്‍ ഉയര്‍ന്നുവന്നത് ആ context ഇല്‍ ആണ് കാണേണ്ടത്. അതുപോലെ പ്രഥമ പ്രതിപക്ഷനേതാവിന്റെ കര്‍ത്തവ്യം നിര്‍വഹിച്ച അനശ്വര മാര്‍ക്സിസ്റ്റ്‌ നേതാവും സ്വാതന്ത്രസമരപോരാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ AKG യുടെ പ്രതിമ പാര്‍ലിമെന്റില്‍ ഇടം പിടിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു. അതിലില്ലേ രാഷ്ട്രീയം? അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നില്ലേ പ്രശ്നം? അവസാനം മാര്‍ക്സിസ്റ്റ്‌കാരനായ സോമനാഥ് ചാറ്റര്‍ജീ വരേണ്ടി വന്നു ഒരു പ്രതിമ ഉയരാന്‍.
Mammootty

എന്നാലോ ബ്രിട്ടീഷ്കാരന് മാപ്പെഴുതിക്കൊടുത്തു എന്നത് അംഗീകരമായി കണ്ടു വാജ്പൈ 2003ഇല്‍ തന്നെ സവര്‍ക്കറുടെ പോര്‍ട്രൈറ്റ് സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്തു. അതിനേക്കാള്‍ നാറിയ രാഷ്ട്രീയമുണ്ടോ ഈ രാജ്യത്തു പ്രീയ മിത്രങ്ങളെ? ബോളിവുഡില്‍ നടനകലയുടെ എബിസി അറിയാത്ത എത്രയോ വങ്കന്മാര്‍ക്ക് വെറും സംഘി അനുകൂലികള്‍ എന്നത് കൊണ്ടുമാത്രം എത്രയോ ബഹുമതികള്‍ കിട്ടിയിരിക്കുന്നു? അതിലില്ലേ നിങ്ങളുടെ പുഴുത്തു നാറുന്ന രാഷ്ട്രീയം? ഈ പ്രവണതയെ പണ്ടേ കണ്ട മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ അന്റോണിയോ ഗ്രാഷി ഇതിനെ cultural hegemony എന്ന്‌ വിളിച്ചു. രാഷ്ട്രീയം അതിന്റെ grip ശക്തമാക്കുന്നതിന്റെ അടുത്തഘട്ടമാണത്. ഇതിപ്പോള്‍ എഴുതുമ്ബോള്‍ എന്റെ മേശക്കരികെയുള്ള ഗ്രാഷിയെ പറ്റിയുള്ള ഗ്രന്ഥങ്ങളിലേക്കാണ് എന്റെ കണ്ണുകള്‍ പോവുന്നത് . അതിലൊന്ന് മികച്ചതാണ്. Derek Boothman പരിഭാഷപ്പെടുത്തി എഡിറ്റ്‌ ചെയ്ത പുസ്തകം. എന്തൊരു genius ആയിരുന്നു ആ മനുഷ്യന്‍.

Mammootty.2

Mammootty.2

അദ്ദേഹം പറഞ്ഞുതന്ന hegemony ആണ് നാം ചുറ്റും കാണുന്നത്. അതിനു കീഴ്പ്പെടരുത് എന്ന വാശിയാണ് TM കൃഷ്ണയെപോലുള്ളവരെ rebels ആയി മാറ്റുന്നത്. പറഞ്ഞുവന്നത് കേരളത്തിന്റെ പ്രിയങ്കരനായ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അത് തുറന്നുകാട്ടപ്പെടുമ്ബോള്‍ വിളറിപൂണ്ടിട്ട് ഒരു കാര്യവുമില്ല. സത്യത്തെ തടയാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടാണ് ഈ കൂട്ടനിലവിളിയും മറ്റും. എട്ടുകാലി മമ്മൂഞ്ഞിയെ പോലെ പട്ടെലിന്റെ യും സുഭാഷ് ബോസിന്റെയും ഭഗത് സിംഗിന്റെയും പിതൃത്വം ഏറ്റെടുക്കാനും എഭ്യന്മാരുടെ mythmaking നടത്താനും മിത്രങ്ങള്‍ക്കു ഇപ്പോള്‍ വലിയ സേന തന്നെയുണ്ട്. മമ്മൂട്ടിയുടെ രാഷ്ട്രീയം കാരണമല്ല അദ്ദേഹത്തെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവഗണിച്ചത് എന്ന്‌ പറയരുത്. ആ വാദത്തിന് വിശ്വാസതയില്ല. പക്ഷെ മിത്രങ്ങള്‍ മനസിലാക്കേണ്ടത് അന്‍പതു വര്‍ഷമായി അഭിനയമികവ് കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഒരു സാന്നിധ്യം അംഗീകരിക്കാന്‍ മടികാട്ടുമ്ബോള്‍ കുറവ് അനുഭഹവപ്പെടുന്നത് അവാര്‍ഡിനാണ്. അംബേദ്കര്‍ ആയി അഭിനയിച്ചു തിളങ്ങിയ ഒരു നടന്‍ ഇത്തരം ഒരു ബഹിഷ്‌ക്കരണം അര്‍ഹിക്കുന്നില്ല. ജല്‍പ്പനങ്ങളും.

Celebrity

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

Published

on

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Celebrity

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading

Celebrity

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

Published

on

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.

”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.

Continue Reading

Celebrity

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

Published

on

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.

 

Continue Reading

Celebrity

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

Published

on

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.

Continue Reading

Most Popular

News5 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity11 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending