Connect with us

Celebrity

ജോമോളെ കുറിച്ച് അമ്മായിയമ്മ പറഞ്ഞത് കേട്ടോ, ഇങ്ങനെയൊക്കെ ആകാന്‍ ഒരു മരുമകള്‍ക്ക് പറ്റുമോയെന്ന് ആരാധകര്‍..!!

Published

on

jomol.actress

എന്ന് സ്വന്തം ജാനകിക്കുട്ടിയെന്ന സിനിമയിലൂടെ മലയാളസിനിമയിലേക്കെത്തിയ നടിയാണ് ജോമോള്‍. ഒട്ടനവധി ചിത്രങ്ങളിലൂടെ ജോമോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട ആളെ വിവാഹം ചെയ്ത് വിദേശത്തേക്ക് പോയ ജോമോള്‍ സിനിമാഭിനയത്തോട് താത്കാലികമായി വിടപറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ജോമോളെ കുറിച്ച് ജോമോളുടെ അമ്മായിയമ്മ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ജോമോളുടെ അമ്മ തന്നെയാണ് ജോമോളുടെ ഭര്‍തൃമാതാവ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജോമോളിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ: എന്റെ മകളെക്കുറിച്ച് ഞാന്‍ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞു. മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി.

jomol3

jomol3

അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ. ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള്‍ മതി അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു. മക്കളെക്കുറിച്ച്‌ ജോമോള്‍ പറയുന്നത് ഇങ്ങനെ…. ‘എന്റെ സിനിമകളില്‍ മക്കള്‍ കണ്ടിട്ടുള്ളത് നിറവും, എന്ന് സ്വന്തം ജാനകിക്കുട്ടിയുമാണ്. മൂത്തവള്‍ക്ക് ജാനകിക്കുട്ടിയുടെ ഒരു ഫേസ്കട്ട്‌ ഉണ്ടായിരുന്നു. സ്കൂളിലൊക്കെ പിള്ളേര്‍ അതിനെക്കുറിച്ച്‌ പറയും. നമ്മള്‍ പറഞ്ഞു കൊടുത്തില്ലെങ്കിലും അവര്‍ അതൊക്കെ കൃത്യമായി അറിയും. ഒരു ദിവസം അവള്‍ എന്നോട് വന്നു ചോദിച്ചു, ‘ജോമോളിന് സിനിമയില്‍ ഇനിയും അവസരമുണ്ടോ? എന്ന്. അത് എന്നെ വല്ലാതെ ചിരിപ്പിച്ചു. രണ്ടാമത്തവള്‍ക്ക് എന്റെ സിനിമ കാണുമ്പോൾ അന്ന് ഉണ്ടായിരുന്ന പ്രധാന സംശയം അമ്മയുടെ സിനിമയില്‍ എന്തുകൊണ്ട് ഞാന്‍ ഇല്ലാതെ പോയി എന്നതായിരുന്നു.

jomol

jomol

അമ്മയ്ക്കൊപ്പം എപ്പോഴും കൂടെയുള്ള താന്‍ എന്തുകൊണ്ട് ഇവിടെ മാത്രം വിട്ടു നിന്നു എന്നായിരുന്നു അവളുടെ ചോദ്യം’. മക്കളെക്കുറിച്ച്‌ ജോമോള്‍ വ്യക്തമാക്കി. ബാലതാരമായിട്ടാണ് ജോമോൾ സിനിമയിൽ എത്തിയത്. പിന്നിട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. യൂത്തിന്റെ പ്രിയങ്കരിയായിരുന്നു ജോമോൾ. നിറം, മയിൽപ്പീലികാവ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നുവിവാഹത്തോടെ സിനിമയിൽ നിന്ന് ബ്രേക്കെടുക്കുകയായിരുന്നു താരം. എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങി എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിൽ നടിയും എത്തുന്നുണ്ട്. നൃത്തത്തിലും ജോമോൾ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൃത്തം ചെയ്യുന്നതിന്റെ ചിത്രം നടി പങ്കുവെച്ചിരുന്നു. വിവാഹ ശേഷമായിരുന്നു സംയുക്തയും സിനിമ വിട്ടത്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു സിനമ വിട്ട് പോകുന്നത്. ജോമോളെ പോലെ പ്രേക്ഷകർ വീണ്ടും സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് സംയുക്തയുടേയും. യോഗ ക്ലാസുമായി നടി സജീവമാണ്.

Celebrity

കുഞ്ചന്റെ മകൾക്ക് അംബാനി കുടുംബവുമായി ഉള്ള ബന്ധം കണ്ടോ ? നിത അംബാനിയുമായി കുഞ്ഞന്റെ മകൾക്ക് അടുത്ത ബന്ധം; സംഭവം ഇങ്ങനെ..!!

Published

on

കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. പരിഷ്കാരിയായും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങൾ നിരവധി കുഞ്ചൻ ചെയ്‍തിട്ടുണ്ട് കുഞ്ചൻ. കു‌ഞ്ചൻറെ യഥാർഥ പേര് മോഹൻ ദാസ് എന്നാണ്. ഇപ്പോൾ ആ പേര് കേട്ടാൽ കുഞ്ചന് അത് തീരെ ചേരില്ലെന്നാകും എല്ലാവരും പറയുക. അറുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കുഞ്ചന് അന്തരിച്ച മലയാള നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് കുഞ്ചൻ എന്ന പേരിട്ടത്. നഗരം സാഗരം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണിതെന്ന് കുഞ്ചൻ പറഞ്ഞിട്ടുണ്ട്. ‘സെറ്റിൽ മറ്റൊരു മോഹൻ ഉണ്ടായിരുന്നു. ഇത് ആളുകളെ കുഴക്കി. അപ്പോഴാണ് തിക്കുറിശ്ശി കുഞ്ചൻ എന്ന് പേരിട്ടത്. പേര് എനിക്ക് ചേരും എന്ന് അദ്ദേഹം പറഞ്ഞു. ഹാസ്യ വേഷങ്ങളിലൂടെ മികച്ച ചില കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള കുഞ്ചൻ കുടുംബത്തെക്കുറിച്ച് ആണ് ഇപ്പോൾ വാർത്തകൾ എത്തുന്നത്. മകൾ സ്വാതി നിത അംബാനിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു ഫാഷൻ ഡിസൈനറാണ്.

സ്വാതിയുടെ കുട്ടിക്കാലം മുതലേയുള്ള ഇഷ്ടമാണ് മകളുടെ ഈയൊരു ഫാഷൻ എന്നുപറയുന്നത്. എട്ടാം ക്ലാസ് മുതൽ തന്നെ ഫാഷൻ ടെക്നോളജി പഠിക്കണമെന്ന മോഹം ആണ് മകളുടെ മനസ്സിൽ കയറിക്കൂടിയത്.അങ്ങനെയാണ് അങ്ങനെയാണ് സ്വാതി ഈ ഒരു മേഖല തിരഞ്ഞെടുക്കുന്നത്. തന്റെ നാൾവഴികളിലെ കുറിച്ചാണ് സ്വാതി സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞാനും ചേച്ചിയും തമ്മിൽ പത്തുവയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. കോളേജിൽ ചേച്ചിയുടെ എൻട്രൻസിൽ പത്ത് പേരാണ് ഉള്ളത്. എല്ലാം ഒന്നിനൊന്നു ഫാഷനബിൾ ആണ് അവരുടെ ഡ്രസ്സുകൾ. അതാണ് എന്റെ ഉള്ളിലും നല്ല വസ്ത്രങ്ങളോടുള്ള മോഹം ഉണർത്തുന്നത്. അമ്മയുടെ സാരി ഉടുത്തു ചേച്ചിയുടെ ഡ്രസ്സുകൾ പലതരത്തിൽ മിക്സ് ആൻഡ് മാച്ച് ചെയ്തു കണ്ണാടിക്കു മുന്നിൽ നിന്ന് പോസ്റ്റ് ചെയ്യുന്നതായിരുന്നു വീട്ടിലെ പ്രധാന ഹോബി. പിന്നെ തൊട്ടടുത്ത വീട്ടിലെ മോസ്റ്റ് സ്റ്റൈലിസ്റ്റിനെ കുറിച്ച് കൂടി പറയാതെ കുട്ടിക്കാലം തീരില്ല.

നമ്മുടെ സ്വന്തം മമ്മുക്ക..! ഈ അടുത്ത് റിലീസായ ഭീഷ്മപർവ്വത്തിൽ കറുപ്പും മുണ്ടും ജുബയും നീളൻ മുടിയുള്ള ലെതർ ചെരുപ്പിട്ട് മമ്മൂക്ക വന്നപ്പോൾ തീയേറ്ററിൽ ഞാൻ എണീറ്റ് നിന്ന് കൈയ്യടിച്ചു പോയിരുന്നു. ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു ആദ്യം ജോലി ചെയ്തത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി. ഫെമിനയുടെ കവർ പേജുകളിൽ വരുന്ന താരങ്ങളെ സ്റ്റൈൽ ചെയ്യുന്നതാണ് ജോലി. ദീപിക പദുക്കോൺ, അദിതി റാവു, സോണാലി ബിന്ദ്രെ. അങ്ങനെ ഒരുപാട് പേരെ സ്റ്റൈലിസ്റ്റ് ജോലി. ഒരിക്കൽ റിലൈൻസ് മേധാവി നിത അംബാനിയുടെ ഫെമിനയുടെ കവർപേജ് ചെയ്യാൻ അവസരം ലഭിച്ചത്. അങ്ങനെയാണ് അവരുടെ ഫാഷൻ വിംഗായ ഹെയർ സർക്കിളിന്റെ ഫാഷൻ ഹെഡ് ആകാൻ ഉള്ള ഓഫർ കിട്ടുന്നത്. വളരെ ഡൗൺ ടു എർത്ത് ആണ് അവർ. ഓരോ ചടങ്ങിനും തുടരന്വേഷണം വേണമെന്ന് കൃത്യമായി അവർ പറയും. സ്വന്തം ബ്രാൻഡ് സ്വപ്നം മനസ്സിൽ ഉള്ളതുകൊണ്ട് ഇപ്പോൾ ഫ്രീലാൻസ് ആയാണ് ജോലി ചെയ്യുന്നത്.

മലയാളികളുടെ ഫാഷൻ സെൻസ് വളരെ ബോൾഡ് ആൻഡ് ഓതന്റിക്ക് ആണ്. ഏറ്റവും പുതിയ ഫാഷൻ അപ്ഡേറ്റ് വന്നു എന്ന് കരുതി ആരും അത് ഫോളോ ചെയ്യണം എന്ന് ഞാൻ പറയില്ല. നമ്മുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന കംഫർട്ടബിൾ വസ്ത്രം ആയിരിക്കണം നിങ്ങളുടെ സ്റ്റൈൽ. അഭിനയിക്കാനുള്ള അവസരങ്ങൾ ഒക്കെ ലഭിച്ചിട്ടുണ്ടെങ്കിലും അച്ഛന് അഭിനയിക്കാൻ വീട്ടില്ല എന്നാണ് താരം പറയുന്നത്. ഇന്നും കോട്ടയം കുഞ്ഞച്ചനിലെ കു‍ഞ്ചന്റെ എൻട്രിയും ഡയലോ​ഗും കേട്ടാൽ ചിരി നിർത്താൻ പറ്റില്ല എന്നതാണ് സത്യം. അഭിനയം, സിനിമ എന്നത് സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ എല്ലാ കലാപരിപാടികളിലും കുഞ്ചൻ സജീവമായിരുന്നു.

Continue Reading

Celebrity

നാല് മക്കളുടെ അമ്മ; സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം; വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു; അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇതാണ്..!!

Published

on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ പങ്കുചേരാറുണ്ട്.നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. തന്നെക്കാള്‍ പ്രായം കുറഞ്ഞ രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പലര്‍ക്കും സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ രാധികയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുേേരഷ് ഗോപിയും വിവാഹിതരാകുന്നത്. സിനിമ പിന്നണിഗാന രംഗത്ത് ഏറെ ശ്രദ്ധ നേടിയ ഗായിക. സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ പതിമൂന്ന് വയസിൻ്റെ വ്യത്യാസമുണ്ടായിരുന്നു.

പതിനെട്ടാം വയസിലാണ് സുരേഷ് ഗോപി രാധികയുടെ കഴുത്തിൽ മിന്ന് ചാർത്തുന്നത്. ഇന്ന് നാല് മക്കളുടെ അമ്മ കൂടിയാണ് രാധിക. തൻ്റെ ഭാര്യയൊരു ഉത്തമ കുടുംബിനിയാണെന്ന് നിരവധി തവണ സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഒരു ചിറകില്ലെന്ന പോലെ സംരക്ഷിച്ച് വരുന്ന സുരേഷ് ഗോപിയുടെ രാധികയെന്ന സുന്ദരി ഭാര്യയ്ക്ക് അൽപ്പം വേദനകൾ നിറഞ്ഞൊരു കാലഘട്ടം കൂടെയുണ്ടായിരുന്നു. മലയാളസിനിമയുടെ മുത്തശിയെന്ന് വിശേഷിപ്പിക്കുന്ന ആറന്മുള പൊന്നമ്മയുടെ ചെറുമകൾ കൂടിയാണ് രാധിക. അഭിനയവും, സംഗീതവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിൽ മനോഹരമായ കുട്ടിക്കാലമായിരുന്നു രാധികയുടേത്. സംഗീതത്തിൽ രാധികയ്ക്കുള്ള അഭിരുചി മനസിലാക്കിയാണ് എം. ജി രാധാകൃഷ്ണണെന്ന സംഗീതജ്ഞൻ പിന്നണി ഗാനരംഗത്തേയ്ക്ക് രാധികയുടെ കൈപിടിച്ച് കൂടെ കൊണ്ട് വരുന്നത്. 1985 – ൽ പുറത്തിറങ്ങിയ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന ചിത്രത്തിൽ ‘അങ്ങേക്കുന്ന് ഇങ്ങേക്കുന്ന് ആനവരമ്പത്തെന്ന’ ഗാനം എം. ജി ശ്രീകുമാറിനൊപ്പം പടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേയ്ക്കുള്ള രാധികയുടെ ആദ്യ കാൽവെപ്പ് .

1989 – ൽ റിലീസ് ചെയ്ത ‘അഗ്നിപ്രവേശനം’ എന്ന ചിത്രത്തിൽ രാധിക പാടിയ ഗാനത്തിന് മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കാൻ സാധിച്ചു. പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് മലയാള സിനിമയിലെ യുവനായകൻ സുരേഷ് ഗോപിയുമായുള്ള രാധികയുടെ വിവാഹം നടക്കുന്നത്. 1990 ഫെബ്രുവരി – 8 ന് രാധിക സുരേഷ്ഗോപിയ്ക്ക് സ്വന്തമായി. അതീവ സുന്ദരനും, സുന്ദരികളുമായ താര ദമ്പതികളെ അന്നത്തെ മാധ്യമങ്ങളും, മാസികകളും വിടാതെ പിന്തുടർന്നു. വിവാഹത്തിന് പിന്നാലെ രാധിക പതിയെ സംഗീതത്തോട് വിട പറയുകയായിരുന്നു. വിവാഹിതരായി ആദ്യ വർഷത്തിന് ശേഷം ഇവരുടെ ജീവിതത്തിലേയ്ക്ക് ആദ്യ കൺമണിയെത്തി. പൊന്നോമന ലക്ഷ്മി. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല. ഒന്നര വയസുള്ളപ്പോൾ ഒരു കാറപകടത്തിൽ മകൾ മരിച്ചു. സുരേഷ് ഗോപിയുടെയും, രാധികയുടെയും ജീവിതത്തിലെ തീരാ ദുഖമായി മാറി ആ സംഭവം. ഇന്ന് നാല് മക്കളാണ് സുരേഷ്ഗോപി – രാധിക ദമ്പതികൾക്ക്. ഗോകുൽ, മാധവ്, ഭാവന,ഭാഗ്യ എന്നിങ്ങനെ. മകൾ ഗോകുൽ അച്ഛനെ പോലെ അഭിനയരംഗത്ത് സജീവമാണ്. പരാതി പരിഭവങ്ങളില്ലാതെ കുടുംബജീവിതം നല്ല രീതിയിൽ കൊണ്ടുപോകുന്ന രാധിക എല്ലാവർക്കും ഒരുപോലെ പ്രിയങ്കരിയാണ്.

Continue Reading

Celebrity

ദൃശ്യം സിനിമയിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; ശ്രീനിവാസനിൽ നിന്നും കൈവിട്ടുപോയത് എങ്ങനെ?; നിർമാതാവിന്റെ വെളിപ്പെടുത്തൽ..!!

Published

on

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍ ഉള്‍പ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങള്‍ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ എക്കാലത്തേയും സൂപ്പർ ഹിറ്റ് ത്രില്ലർ സിനിമകളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മോഹൻലാൽ ചിത്രവും ദൃശ്യമായിരുന്നു. ഒന്നാം ഭാ​ഗത്തിന്റെ വിജയത്തിന് ശേഷം 2021 തുടക്കത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗവുമെത്തി വലിയ വിജയമായി. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ദൃശ്യം നിർമിച്ചത്. മീന, എസ്തർ, അൻസിബ ഹസൻ, മുരളി ​ഗോപി, ആശാ ശരത്ത്, കലാഭവൻ ഷാജോൺ തുടങ്ങി വലിയൊരു താരനിര തന്നെ രണ്ട് ഭാ​ഗങ്ങളിലുമായി അണിനിരന്നു. ദൃശ്യത്തിന്റെ റീമേക്ക് ബോളിവുഡ്, തെലുങ്ക് അടക്കം വിവിധ ഭാഷകളിൽ സംഭവിച്ചുവെങ്കിലും മലയാളത്തിനോട് കിടപിടിക്കാൻ അവയ്ക്കൊന്നും ആയില്ലെന്നതാണ് സത്യം.

തമിഴിൽ സിനിമ റീമേക്ക് ചെയ്തപ്പോൾ കമൽഹാസനായിരുന്നു മോഹൻലാലിന്റെ റോളിൽ എത്തിയത്.ഇപ്പോഴിതാ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ ആദ്യം നായകനായി എത്തേണ്ടി ഇരുന്നത് ശ്രീനിവാസൻ ആയിരുന്നു എന്നുള്ള വാദവും ചിത്രം ആന്റണി പെരുമ്പാവൂർ അല്ല താൻ ആയിരുന്നു നിർമ്മിക്കേണ്ടി ഇരുന്നത് എന്നുള്ള വാദവുമായി എത്തിയിരിക്കുകയാണ് നിർമാതാവ് സി എസ് പിള്ള. അദ്ദേഹം പറയുന്നത് ഇങ്ങനെ… ‘ദൃശ്യം എന്ന ചിത്രം എന്റെ അടുത്തായിരുന്നു ആദ്യം എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിന്റെ കഥ ആദ്യം കേൾക്കുന്നത് താൻ ആയിരുന്നു. കേട്ടപ്പപ്പോൾ തന്നെ ഞാൻ ജീത്തുവിനോട് ചിത്രം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് ചിത്രത്തിന് നൽകിയ പേര് ദൃശ്യം എന്നായിരുന്നില്ല. ജനമൈത്രി പോലീസ് എന്നായിരുന്നു.കഥ കേട്ടപ്പോൾ തന്നെ ചെയ്യാം എന്നുള്ള തീരുമാനത്തിലേക്ക് താൻ എത്തിയിരുന്നു. എന്നാൽ ആ ചിത്രത്തിലേക്ക് ഞാൻ തീരുമാനിച്ചിരുന്ന നായകൻ മോഹൻലാൽ ആയിരുന്നില്ല മറിച്ച് ശ്രീനിവാസൻ ആയിരുന്നു.

ഞാൻ അത് ജീത്തുവിനോട് പറയുകയും ചെയ്തിരുന്നു. അതുപോലെ നായിക മീനയല്ല മീര വാസുദേവൻ ആയിരുന്നു. ശ്രീനിവാസൻ മതി എന്ന് ഞാൻ ആയിരുന്നു പറഞ്ഞത്.അങ്ങനെ എല്ലാം തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അവസാന സമയം ഞാനും മാനേജരും തമ്മിൽ ചില അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടായി. ഈ സിനിമയുടെ പേരിൽ ചില സംസാരങ്ങൾ ഉണ്ടായി. അങ്ങനെ ആ ചിത്രം എന്റെ കയ്യിൽ നിന്നും പോയി. പിന്നീട് ആ ചിത്രം ദൃശ്യം എന്ന പേരിൽ എത്തുന്നത്. എന്നോട് കഥ പറഞ്ഞു നാല് വർഷങ്ങൾക്ക് ശേഷം ആയിരുന്നു അത് മോഹൻലാൽ ചെയ്യുന്നത്. എന്നാൽ മോഹൻലാൽ അഭിനയിച്ചപ്പോൾ നൂറുകോടി നേടിയ ശ്രീനിവാസൻ ആയിരുന്നു എങ്കിൽ മൂന്നുകോടി ആയിരിക്കും കിട്ടുക. എന്നാൽ ആ മൂന്നുകോടിയിൽ ഞാൻ സന്തോഷിച്ചേനെ.. കാരണം നായകൻ ശ്രീനിവാസൻ ആണ്. ശ്രീനിവാസൻ അഭിനയിച്ച് എത്ര പണം കിട്ടിരുന്നു എങ്കിലും ഞാൻ സന്തോഷിച്ചേനെ.. എന്നാൽ ആന്റണി പെരുമ്പാവൂർ ദൃശ്യം നിർമ്മിക്കുന്നതിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ടെന്നും സി എസ് പിള്ള പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍റ്റുകൾ പുറത്ത് വരുന്നുണ്ട്.

Continue Reading

Celebrity

ആഭരണങ്ങളാൽ മാറിടം മറച്ചു ജാനകി സുധീർ; പുതിയ ഫോട്ടോഷൂട് ചർച്ചയാകുന്നു..[PHOTOS] !!

Published

on

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍ കൂടുതലറിയുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് ശാലിനി പുറത്തായെങ്കിലും ജനശ്രദ്ധ നേടാൻ ജാനകിക്ക് കഴിഞ്ഞിരുന്നു. പുറത്തെത്തിയ ശേഷം കൂടുതൽ അവസരങ്ങൾ ജനകിയെ തേടി എത്തിയിരുന്നു. താരത്തിന്റെ മോഡലിങ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജാനകി സുധീറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു. കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുല്ലപ്പൂവും ചൂടിയാണ് ജാനകിയുടെ ഫോട്ടോ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങള്‍കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് നടന്ന ഫോട്ടോഷൂട്ടിൽ ചിത്രങ്ങള്‍ പകര്‍ത്തിയത് രൗണത് ശങ്കറാണ്.

ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തേയും ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പ്രയാസമല്ലാത്ത രീതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പുമില്ലെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. ലെസ്ബിയന്‍ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീര്‍. അമൃത വിനോദ്, സാബു പ്രൗദീൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. ‌പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.

ജാനകി ബിഗ് ബോസ് വീട്ടിൽ എത്തുന്നതിന് മുന്നേ ചിത്രീകരണം പൂർത്തിയായ സിനിമയാണിത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടയിലാണ് ജാനകി ബിഗ് ബോസിലേക്ക് എത്തിയത്. ഇപ്പോൾ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ജാനകിക്കെതിരെ സോഷ്യൽ മീഡിയയുടെ സദാചാര ആക്രമങ്ങളും വർധിച്ചിട്ടുണ്ട്. എന്നാൽ അതിനെ ഒന്നും കൂസാതെ സിനിമയുടെ പ്രമോഷനുമായി മുന്നോട്ട് പോവുകയാണ് താരം. ഒമർ ലുലു ചിത്രം ചങ്ക്സിലൂടെയാണ് ജാനകി സുധീര്‍ സിനിമയിലേക്ക്എത്തുന്നത്. പിന്നീട് ദുല്‍ഖര്‍ നായകനായ ഒരു യമണ്ടന്‍ പ്രേമ കഥയിലും ജാനകി സുധീര്‍ അഭിനയിച്ചിരുന്നു. ഹോളി വൂണ്ടിൽ കേന്ദ്ര കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്. അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളിവൂണ്ട്. ഓരോ അഭിമുഖം തീരുമ്പോഴും സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പുതിയ ചില കാര്യങ്ങളാണ് നടി പറയുന്നത്.

Continue Reading

Celebrity

വെള്ളം കുടിക്കാതെയും, മൂത്രം ഒഴിക്കാതെയും സീരിയലിന് വേണ്ടി അഭിനയിച്ചു, അവസാനം ലക്ഷങ്ങൾ നൽകാതെ പറ്റിച്ചു; അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്; നടൻ കവി രാജിന്റെ ജീവിതം..!!

Published

on

നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തിളങ്ങിയ നടനാണ് കവിരാജ്. നല്ല ഒരുപിടി മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . മലയാളത്തിലും അന്യഭാഷയിലും ആയി അൻപതിലധികം ചിത്രങ്ങളിൽ താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ തിളങ്ങിയപ്പോഴും തന്റെ ഉള്ളിൽ ആത്‌മീയത ആയിരുന്നുവെന്ന് ആണ് കവിരാജ് പറയുന്നത്. വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം ഇന്ന് അഭിനയ ജീവിതം മതിയാക്കിയ ശേഷം കളർകോട് മാപ്രാംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി പ്രവർത്തിക്കുകയാണ്. താടിയും, മുടിയും നീട്ടി വളർത്തി ഗ്ലാമർ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന കാവിരാജിനെ ഇടക്കാലത്ത് കാഷായ വസ്ത്രം ധരിച്ച് കണ്ടത് പ്രേക്ഷകർക്കിടയിൽ വലിയ അത്ഭുതമായിരുന്നു. കാവിരാജിന് ഇത് എന്തൊരു മാറ്റമാണ് ? എന്തു പറ്റി തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉയർത്തിയത്. സിനിമയിൽ നിന്ന് വലിയ ഇടവേള അദ്ദേഹം എടുത്തെങ്കിലും സിനിമകളിലും, സീരിയലുകളിലുമായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ കവിരാജ് അവതരിപ്പിച്ചതിനാൽ പ്രേക്ഷകർക്കിടയിൽ അദ്ദേഹം ഇപ്പോഴും ഓർമിക്കപ്പെടുന്നു.

എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന ചോദ്യത്തിന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ആലപ്പുഴ ജില്ലയിലെ മുല്ലക്കൽ എന്ന സ്ഥലത്താണ് കവിരാജ് ജനിച്ചത്. ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന വൈര വ്യാപാരിയായിരുന്നു അദ്ദേഹത്തിൻ്റെ മുത്തച്ഛൻ. ഗോപാലൻ ആചാര്യ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. 12 മക്കൾ അടങ്ങിയ വലിയ കൂട്ടു കുടുംബമായിരുന്നു കവിരാജിന്റേത്. അച്ഛൻ സുബ്രഹ്മണ്യ ആചാര്യയായിരുന്നു തറവാട്ടിലെ മൂത്ത മകൻ. വിവാഹത്തിന് പിന്നാലെ കവിരാജിൻ്റെ അച്ഛൻ ആ വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. കാവിരാജിൻ്റെ അച്ഛനും, അമ്മയ്ക്കും അദ്ദേഹം ഉൾപ്പടെ ആറ് മക്കളാണുള്ളത്. അച്ഛൻ്റെ മരണത്തെക്കുറിച്ചും കവിരാജ് പറയുന്നു. തനിയ്ക്ക് ആറ് വയസുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നതെന്നും, ക്യാൻസർ മൂർച്ഛിച്ച സാഹചര്യത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വർണ വ്യാപരവും, വലിയ കുടുംബ പാരമ്പര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛന് ക്യാൻസർ വന്നതോട് കൂടെ അദ്ദേഹത്തിൻ്റെ മരണവും ഭാര്യയും, ആറ് മക്കളും കടം കയറി എന്തു ചെയ്യുമെന്ന് അറിയാതെ വല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അച്ഛൻ മരിച്ചതോട് കൂടെ മക്കളെ നോക്കുന്നതിനും, വീട്ടിലെ ചിലവും മറ്റുമായി തനിയെ കഴിയില്ലെന്ന അവസ്ഥയിലേയ്ക്കായി അദ്ദേഹത്തിൻ്റെ മാതാവ് സരസ്വതി അമ്മാൾ. മക്കളെ തങ്ങൾ സംരക്ഷിക്കാം എന്ന് പറഞ്ഞ് അച്ഛൻ്റെ സഹോദരങ്ങൾ അവരെ കൂട്ടികൊണ്ടു പോയെങ്കിലും അവരുടെ വീട്ടിലെ അടുക്കള പണികൾക്കും, തുണി കഴുകലിനും മറ്റുമായി ഇവരെ ചൂഷണം ചെയ്യുകയായിരുന്നു യഥാർത്ഥത്തിൽ. പിന്നീട് മൂത്ത സഹോദരൻ ജോലി ചെയ്യാൻ തുടങ്ങിയതോട് കൂടെ സഹോദരങ്ങളെ കൂട്ടികൊണ്ട് വരികയും വീട്ടിലെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞതോട് കൂടെയാണ് കവിരാജും സ്വർണ പണിയ്ക്കായി ഇറങ്ങുന്നത്. പഠനവും, ജോലിയും ഒരുമിച്ച് മുൻപോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം നാടുവിടുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് അങ്ങനെയാണ്. പിന്നീട് അദ്ദേഹത്തിനൊപ്പം കൂടി ഹൈദരാബാദിലെ ഒരു നൃത്ത വിദ്യാലയത്തിൽ ചേർന്ന് അവിടെ നിന്നും നൃത്തം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്ത് അവർക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കിട്ടുന്ന പണം വീട്ടിലേയ്ക്ക് പതിയെ അയച്ചു കൊടുക്കുമായിരുന്നു.

നാല് മണിക്കൂറിലേറേ നീണ്ട മേക്കപ്പ് ഇട്ട് താൻ ഡയബെറ്റിക്ക് ആയത് കാരണം ഇടയ്ക്കിടെ വെള്ളം കുടിക്കുമായിരുന്നെന്നും ആദ്യത്തെ ദിവസം വെള്ളം കുടിച്ച്‌ മൂത്രമൊഴിക്കാന്‍ കഴിയാതെ സാരിയില്‍ തന്നെ ഒഴിച്ച്‌ പോയ സന്ദർഭം ഉണ്ടായിട്ടുണ്ടെന്നും അവസാനം താൻ വെള്ളം കുടിക്കുന്നത് നിര്‍ത്തിയെന്നും , മൂത്രം ഒഴിക്കാതെ പിടിച്ചു വെച്ചു. അതെല്ലാം ആ സീരിയലിന് വേണ്ടിയിട്ടായിരുന്നെന്നും അവസാനം അവർ കാശ് തരാതെ പറ്റിച്ചെന്നും, വളരെ വേദനയുള്ള കാര്യമാണ് അതെന്നും തനിയ്ക്ക് തരാനുള്ള പൈസകൊണ്ട് അവർ നന്നാവട്ടെയെന്നും പറഞ്ഞ് കവിരാജ് പറഞ്ഞു നിർത്തി. ഇതിനിടയ്ക്കാണ് ജീവിതത്തിലെ വലിയ രണ്ട് ദുരന്തങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്നത്. ഒരു സഹോദരൻ മരിക്കുകയും ഗർഭിണിയായിരുന്ന അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരിമാരിൽ ഒരാൾ മരിക്കുന്നതും. പിന്നീട് സഹോദരിയുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം കവിരാജ് ഏറ്റെടുക്കുന്നതിന് ഇടയ്ക്ക് വെച്ച് അദ്ദേഹത്തിൻ്റെ മറ്റൊരു സഹോദരൻ കൂടെ മരണപ്പെടുന്നു. കേവലം ഇരുപത് വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ഇതെല്ലാം. അമ്മയുടെ ഏക ആശ്രയമായി കവിരാജ് മാറുകയായിരുന്നു.അവിടെ നിന്നാണ് അദ്ദേഹം എന്ത് ജോലിയും ചെയ്ത ജീവിക്കാമെന്ന തീരുമാനത്തിലേയ്ക്കും അഭിനയത്തിലേയ്ക്കും തിരിയുന്നത്. പിന്നീട് നിരവധി സീരിയലുകളിലും, സിനിമകളിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. നിറം, കല്യാണരാമൻ, തെങ്കാശി പട്ടണം, കുഞ്ഞിക്കൂനൻ, മഴത്തുള്ളി കിലുക്കം, കൊച്ചിരാജാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊല്ലം സ്വദേശി അനുവാണ് ജീവിത പങ്കാളി. ഒരു മകനുണ്ട്. പ്രശ്നങ്ങൾക്കൊക്കെ ഇടയിൽ വെറും കൈയ്യോടെ താനൊരു ഹിമാലയൻ യാത്രയ്ക്ക് പുറപ്പെട്ടുവെന്നും കവിരാജ് വ്യക്തമാക്കി. കടത്തിണ്ണകളിൽ കിടന്നുറങ്ങിയും, ഭിക്ഷയെടുത്തും ബദ്രിനാഥ ക്ഷേത്ര ദർശനവും നടത്തി.

Continue Reading

Most Popular

Celebrity8 hours ago

കുഞ്ചന്റെ മകൾക്ക് അംബാനി കുടുംബവുമായി ഉള്ള ബന്ധം കണ്ടോ ? നിത അംബാനിയുമായി കുഞ്ഞന്റെ മകൾക്ക് അടുത്ത ബന്ധം; സംഭവം ഇങ്ങനെ..!!

കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. പരിഷ്കാരിയായും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങൾ നിരവധി കുഞ്ചൻ ചെയ്‍തിട്ടുണ്ട് കുഞ്ചൻ. കു‌ഞ്ചൻറെ...

Celebrity9 hours ago

നാല് മക്കളുടെ അമ്മ; സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം; വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു; അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇതാണ്..!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ...

Celebrity2 days ago

ദൃശ്യം സിനിമയിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; ശ്രീനിവാസനിൽ നിന്നും കൈവിട്ടുപോയത് എങ്ങനെ?; നിർമാതാവിന്റെ വെളിപ്പെടുത്തൽ..!!

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍...

Celebrity2 days ago

ആഭരണങ്ങളാൽ മാറിടം മറച്ചു ജാനകി സുധീർ; പുതിയ ഫോട്ടോഷൂട് ചർച്ചയാകുന്നു..[PHOTOS] !!

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍...

Celebrity2 days ago

വെള്ളം കുടിക്കാതെയും, മൂത്രം ഒഴിക്കാതെയും സീരിയലിന് വേണ്ടി അഭിനയിച്ചു, അവസാനം ലക്ഷങ്ങൾ നൽകാതെ പറ്റിച്ചു; അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്; നടൻ കവി രാജിന്റെ ജീവിതം..!!

നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തിളങ്ങിയ നടനാണ് കവിരാജ്. നല്ല ഒരുപിടി മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് ....

Celebrity2 days ago

സ്വന്തമായി വിമാനം ഉണ്ടായിരുന്ന ഏക നടി; ഭർത്താവ് കെ ആർ വിജയയെ വിവാഹം കഴിച്ചതിന് പിന്നാലെ കോടിശ്വരനായി; നടി വിജയയുടെ ജീവിതത്തിൽ സംഭവിച്ചത്..!!

1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു....

Film News2 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ...

Celebrity2 days ago

സീസൺ ഓഫ് സെലിബ്രേഷൻസ്; ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ ആസ്വാദകരിലേക്ക്..!!

ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.മികവാർന്ന ദൃശ്യഭം​ഗികൊണ്ടും ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. ഓണ...

Film News3 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ...

Celebrity4 days ago

നയൻതാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്കയില്‍ ആരാധകര്‍..!!

നടി നയന്‍താരയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ്...

Trending