News
ഒരു ഭാരം ശരീരത്തിൽ അനുഭവപ്പെടുന്നത് തോന്നി കണ്ണ് തുറന്നപ്പോൾ എന്റെ അമ്മാവൻ എന്റെ ശരീരത്തുണ്ട്; മൂ.ത്ര.മൊ.ഴിക്കാൻ നോക്കുമ്പോഴെല്ലാം ശക്തമായ വേദന; യുവതി അനുഭവിച്ചത്..!!
ചെറിയ കുട്ടി എന്നോ മുതിർന്ന സ്ത്രീയെന്നോ പ്രായഭേദമന്യേ സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അ തി ക്ര മ ണങ്ങ ൾ വർധിച്ചു വരികയാണ്. സ്ത്രീ യെ പീഡി പ്പി ച്ചതി ന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്ന കോടതിയും, ഇ രയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടാകുമ്പോൾ ഇതിൽ നിന്ന് ഒരു മോചനം അസാധ്യമാണെന്ന് നമുക്ക് മനസിലാക്കാം. അന്യരായ പുരുഷന്മാരിൽ നിന്ന് മാത്രമല്ല സ്വന്തക്കാരിൽ നിന്ന് പോലും ഇത്തരം പീ ഡ ന അനുഭവങ്ങൾ നേരിടേണ്ടി വന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് ഇടയിലുണ്ട്. പലപ്പോഴും ഭയവും മാനക്കേടും കാരണം ഉണ്ടായ ദുരിതങ്ങൾ ഒന്നു തുറന്നു പറയാൻ പോലും വയ്യാതെ അതിന്റെ കയ്പേറിയ അനുഭവങ്ങളുമായി മുന്നോട്ടുള്ള ജീവിതം നീറി കഴിയുന്ന ഒരുപാട് സ്ത്രീകളുണ്ട്. എന്നാൽ കാലം മാറിയപ്പോൾ സ്ത്രീകൾ തനിക്കെതിരെയുള്ള ലൈം ഗി ക അ തി ക്ര മ ങ്ങ ൾ ക്ക് പ്രതികരിക്കുവാൻ തുടങ്ങി. യഥാർത്ഥ ജീവിതകഥകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ ആണ് തന്റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന അനുഭവം ഒരു പെൺകുട്ടി പങ്കുവെച്ചത്.
ജീവിതത്തിൽ പല പെൺകുട്ടികളും കുട്ടിക്കാലത്ത് പലതരം മോശമായ അനുഭവങ്ങൾ നേരിട്ടിട്ട് ഉണ്ടാകും. എന്നാൽ ആ പ്രായത്തിലെ പക്വതയില്ലായ്മ കാരണം ആൻ അനുഭവിച്ചതിന്റെ ആഴമോ അത് എന്താണെന്നോ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരിക്കും അവർ. എന്നാൽ വലുതായിട്ട് ആയിരിക്കും അന്ന് അനുഭവിച്ചതിന്റെ ഗൗരവം പെൺകുട്ടികൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും അത് മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് അത്രയും വലുതായിരിക്കും. ഒരു ദിവസം ദേഹത്ത് എന്തോ ഭാരം അനുഭവപ്പെട്ട പോലെയായിരുന്നു അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. കണ്ണു തുറന്നപ്പോൾ കാണുന്നത് സ്വന്തം അമ്മാവൻ തന്റെ മുകളിൽ ആണ്. അമ്മാവൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒന്ന് പ്രതിരോധിക്കാനോ തള്ളി മാറ്റാനോ കഴിയാത്ത പ്രായം. ബന്ധുക്കൾ വിവാഹ ചടങ്ങുകൾക്ക് പോയ സമയം നോക്കി അമ്മാവൻ ആ പെൺകുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ ആ മുറിയിൽ നിന്നും അവൾ ഇറങ്ങി പുറത്തേക്ക് പോയി.
പിന്നീട് മൂത്രമൊഴിക്കാൻ നോക്കുമ്പോഴെല്ലാം ശക്തമായ വേദന. വേദനയോടൊപ്പം ര ക്ത സ്രാ വമുണ്ടായി. വെറും എട്ടു വയസ്സ് മാത്രമായിരുന്നു അന്ന് ആ പെൺകുട്ടിക്ക് പ്രായം. എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആരോടും തുറന്നു പറയുവാൻ ധൈര്യമുണ്ടായില്ല. എങ്കിലും ഇതെല്ലാം മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടും പലരും പലപ്പോഴും ആയി പെൺകുട്ടിയെ മോശമായി സമീപിക്കാൻ ശ്രമിച്ചു. അലറി വിളിച്ചു കൊണ്ടായിരുന്നു ആ പെൺകുട്ടി പലയിടങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. തന്റെ അനുഭവങ്ങൾ പറയുമ്പോൾ മറ്റുള്ളവർ കുറ്റപ്പെടുത്തി. പല രാത്രികളിലും ദുരന്തങ്ങളുടെ ഓർമ്മകൾ ആ പെൺകുട്ടിയെ വേട്ടയാടി തുടങ്ങി. അങ്ങനെ മ ദ്യ പാ ന വും പു ക വ ലി യും എല്ലാം ആയി ആശ്രയം. പല രാത്രികളിലും വിഷാദരോഗം കടിച്ച് അമർത്തുമ്പോൾ എന്ത് ചെയ്യണം എന്നോ എങ്ങനെ മുന്നോട്ടു പോകണമെന്നോ അവൾക്ക് അറിയുമായിരുന്നില്ല. 17 വയസ്സു വരെ പല രീതിയിലുള്ള ആ ക്ര മ ണ ങ്ങൾ ആയിരുന്നു അവൾക്ക് നേരിടേണ്ടി വന്നത്.
ദു ശ്ശീ ല ങ്ങ ൾ കാരണം മാ റി ട ത്തിൽ ഒരു മുഴ വളരുവാൻ തുടങ്ങി. അപ്പോഴായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും അവരോട് ഒന്നും കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. എങ്കിലും ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുവാനായി അവൾ ഏവിയേഷൻ കമ്പനിയിൽ ജോലിക്ക് കയറി. എന്നാൽ അവിടെയും കഴുകന്റെ കണ്ണുകളുമായി ചിലരുണ്ടായിരുന്നു. അവിടുത്തെ സിഇഒ ഒരിക്കൽ മോശമായി പെരുമാറിയതോടെ അയാളെ തള്ളിമാറ്റി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അത് ഒരു വഴിത്തിരിവായിരുന്നു. തനിക്കെതിരെ ആക്രമിക്കുന്നവരോട് ശക്തമായി പ്രതികരിക്കാൻ തന്നെ അവൾ തീരുമാനിച്ചു. പിന്നീട് ജീവിതം തിരികെ പിടിക്കാനുള്ള പ്രയാണമായിരുന്നു. എഴുത്തിലും വായനയിലും പാചകത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവൾ മുന്നോട്ടു പോരാടി. ഈ പെൺകുട്ടിയെ പോലെ ഇനിയും തുറന്നു പറയാനും പ്രതികരിക്കാനും മടിക്കുന്ന നിരവധി പെൺകുട്ടികളാണ് നമുക്ക് ചുറ്റും ഉള്ളത്.
കഴുകൻ കണ്ണുകളുമായി തനിക്കുനേരെ വരുന്നവരോട് ശക്തമായി പെൺകുട്ടികൾ പ്രതികരിക്കണം. അതിനു ചെറുപ്പം മുതലേ പെൺകുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം. ഭയപ്പെടാതെ എല്ലാം തുറന്നു പറയാനുള്ള ധൈര്യം ആണ് മാതാപിതാക്കൾ പെൺകുട്ടികൾക്ക് നൽകേണ്ടത്. അതിന് മാതാപിതാക്കൾ മക്കളുടെ നല്ല സുഹൃത്തുക്കൾ ആയി മാറണം. തന്റെ അനുഭവം പങ്കു വെച്ച് കൊണ്ടുള്ള പെൺകുട്ടിയുടെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന് ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന് നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്റെ ഭാഗമാണ്. ഞാന്‍ അതിന്റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്. അതിന്റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്കാർ ജേതാവായ നടൻ മിഷേൽ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!