Connect with us

Celebrity

സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിൽ ഇത്ര വലിയ സിനിമ തൽക്കാലം ചെയ്യരുതെന്ന് ഞാൻ പറഞ്ഞപ്പോൾ, ആ പടത്തിന്റെ പൂജയ്ക്ക് പുതിയൊരു ബെൻസ് മേടിച്ച് വന്ന നൗഷാദ് : പ്രിയസുഹൃത്തിനെ കുറിച്ച് ലാൽജോസിന്റെ വാക്കുകൾ..!!

Published

on

പാചക കലയിലൂടെ അറിയപ്പെട്ട വ്യക്തിത്വമാണ് നൗഷാദ്. വളരെ ചുരുക്കം നല്ല സിനിമകളുടെ നിർമാതാവെന്ന നിലയിൽ ചലച്ചിത്ര രംഗത്തും തന്റേതായ ഇടം നേടയിട്ടുണ്ട് അദ്ദേഹം. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ ‘കാഴ്ച’ നിർമ്മിച്ചായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള വരവ്.

തുടർന്ന്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർഹിറ്റുകളുൾപ്പടെ, ആറോളം സിനിമകൾ നൗഷാദിന്റെ ബിഗ് സ്‌ക്രീൻ പ്രൊഡക്ഷൻസ് നിർമിച്ചു. അതിലൊന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘സ്പാനിഷ് മസാല’. ഒരു ഷെഫിന്റെ കഥ പറഞ്ഞ ഈ ചിത്രം മലയാളികളുടെ പ്രിയ രുചിത്തോഴനായ നൗഷാദിന്റെ കരിയറിലെ വൻ സിനിമകളിലൊന്നായിരുന്നു. നൗഷാദിന്റെ വിയോഗം ലാൽ ജോസിന് നഷ്ടപ്പെടുത്തുന്നത് ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യമാണ്. നിർമാതാവും സംവിധായകനുമെന്നതിനപ്പുറം ഒരു ആത്മബന്ധം ഇവർക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നൗഷാദിന്റെ അകാല വിയോഗം ലാൽ ജോസിൽ സൃഷ്ടിക്കുന്ന വേദന ചെറുതല്ല. ഈ അവസരത്തിൽ ലാൽ ജോസിന്റെ വാക്കുകളാണ് നമ്മളെ നൊമ്പരപ്പെടുത്തുന്നത്.

”സ്പാനിഷ് മസാലയിലേക്ക് ഞാൻ എത്തുന്നത് ബെന്നി.പി.നായരമ്പലം വഴിയാണ്. ഞാൻ ബെന്നിയുടെ എറണാകുളത്തെ ഫ്‌ലാറ്റിലെത്തി കഥ കേട്ടു. വിദേശത്ത് ഷൂട്ട് ചെയ്യണം. വലിയ ചെലവു വരുന്ന ചിത്രം. അതിനു പറ്റിയ പ്രൊഡ്യൂസർ വേണം. അപ്പോൾ ബെന്നിയാണ് നൗഷാദിന്റെ കാര്യം പറഞ്ഞത്. നൗഷാദ് കഥ കേട്ടിരുന്നു. നിർമ്മിക്കാനും താൽപര്യമുണ്ട്. എനിക്ക് ആ സമയത്ത് നൗഷാദുമായി പരിചയമുണ്ടായിരുന്നില്ല. നൗഷാദിനെ കണ്ടു സംസാരിച്ചു. പ്രൊജക്ട് ഓൺ ആയി. അങ്ങനെ ലൊക്കേഷൻ കാണാൻ ഞാനും ബെന്നിയും നൗഷാദിന്റെ സുഹൃത്തും ലൈൻ പ്രൊഡ്യൂസറുമായ സജിത്തും സ്‌പെയിനിൽ പോയി. തിരിച്ചു വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ്, നൗഷാദ് കുറച്ച് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഒരു ബിസിനസ്സ് പ്രൊജക്ടിന്റെ തിരക്കിലാണെന്നും സിനിമയിലുള്ള മറ്റു ചിലർ എന്നോട് പറഞ്ഞത്. ഞാനിത് ബെന്നിയുമായി പങ്കുവച്ചു. സിനിമ തുടങ്ങിയാൽ പണം നന്നായി ചെലവാകും. സ്‌പെയിനിൽ ചെന്ന് പെട്ടാൽ കുടുങ്ങും. വേറെ ഒരു രാജ്യമാണ്. പണം ധാരാളം വേണം.

നൗഷാദ് വലിയ അഭിമാനിയാണ്. വാക്ക് പറഞ്ഞാൽ പിൻമാറില്ല. ഞങ്ങൾ നൗഷാദിനോട് സംസാരിച്ചു. ഇത് സിനിമയാണ്. ദുരഭിമാനത്തിന്റെ പ്രശ്‌നമില്ല. സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിൽ ഇത്ര വലിയ ഒരു സിനിമ തൽക്കാലം ചെയ്യരുതെന്ന് ഞാൻ പറഞ്ഞപ്പോൾ, അങ്ങനെയൊരു പ്രശ്‌നമില്ല. ആൾക്കാര് വെറുതെ പറയുന്നതാണെന്നാണ് നൗഷാദ് പറഞ്ഞത്. അത് അദ്ദേഹം തെളിയിച്ചത് ആ പടത്തിന്റെ പൂജയ്ക്ക് പുതിയൊരു ബെൻസ് മേടിച്ച് വന്നിട്ടാണെന്ന് ലാൽ ജോസ് ഒരു പ്മുഖ ഓൺലൈൻ മാധ്യമത്തിനോട് പഞ്ഞു. ഷൂട്ടിങ് അവസാനിക്കാറായപ്പോൾ ചെറിയ സാമ്പത്തിക ഞെരുക്കങ്ങളുണ്ടായി. പ്രതീക്ഷിച്ച പോലെ പലതും ചിത്രീകരിക്കാനായില്ല. പ്രതീക്ഷിച്ച പോലെ പടം കളക്ടും ചെയ്തില്ല. സാധാരണ ഗതിയിൽ അങ്ങനെ സംഭവിച്ചാൽ പല ബന്ധങ്ങളും ഉലയാറാണ് പതിവ്. ”നേരത്തേ പറഞ്ഞതല്ലേ, എന്തിനാ വേണ്ടാത്ത റിസ്‌ക് എടുത്തേ” എന്നൊക്കെ ഞാൻ ചോദിച്ചപ്പോൾ ഒരിക്കൽ പോലും എന്നോട് മുഖം കറുപ്പിച്ച് ഒരു വാക്ക് നൗഷാദ് പറഞ്ഞിട്ടില്ല.

എറണാകുളത്തെ എന്റെ ഫ്‌ലാറ്റിന്റെ പാലുകാച്ചൽ തീരുമാനിച്ചപ്പോൾ നൗഷാദ് ചോദിച്ചു – ”എത്ര പേരുണ്ടാകും പരിപാടിക്ക്”. ഞാൻ എണ്ണം പറഞ്ഞപ്പോൾ, ”ബിരിയാണി എന്റെ വക” എന്നായി നൗഷാദ്. അതാണ് നൗഷാദ്. ഒരു പ്രത്യേക മനുഷ്യൻ. ജീവിതത്തെ വളരെ സന്തോഷത്തോടെ സമീപിച്ചയാൾ. എല്ലാവരോടും അങ്ങനെയാണ് ഇടപഴകുക. പിന്നീട് എവിടെ വച്ചു കാണുമ്പോഴും എന്നെ കംഫർട്ടാക്കാൻ നൗഷാദ് ശ്രമിക്കുമായിരുന്നു. ആ പടം കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ല എന്നെന്നെ ബോധിപ്പിക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. അദ്ദേഹം നിർമിച്ച ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുകയും ചെയ്തു….ഒരു ചെറിയ സിനിമ ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നതുമാണ്… അതിനൊന്നും കാത്തു നിൽക്കാതെ നൗഷാദ് പോയി എന്നും ലാൽജോസ് വിഷമത്തോടെ പറയുന്നുണ്ട്.

Celebrity

ദിലീപ് എന്റെ ഏട്ടനാണ്; ഞാൻ എന്നും കാവ്യക്കൊപ്പമാണ്; സത്യം മാത്രമേ വിജയിക്കുകയുള്ളൂ; സുജ കാർത്തിക തുറന്ന് പറയുന്നു..!!

Published

on

ദിലീപ് ചിത്രങ്ങളിലെ പ്രധാന നടിമാരിൽ ഒരാളാണ് സുജ കാർത്തിക. താരത്തിന്റെ അടുത്ത സുഹൃത്ത് കാവ്യ മാധവൻ ആണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്കൊപ്പമായിരുന്നു താനെന്ന് വെളിപ്പെടുത്തി സുജ കാർത്തിക. ദിലീപ് ഏട്ടനെപ്പോലെയാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു. കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു.  തുടർന്ന് നാട്ടുരാജാവ് , മാമ്പഴക്കാലം , അച്ഛനുറങ്ങാത്ത വീട് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. 2010 ൽ ആയിരുന്നു മുംബൈ മലയാളി ആയ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആയ രാകേഷ് കൃഷ്ണനെ വിവാഹം കഴിക്കുന്നത്.

സ്കൂൾ കാലം മുതലുള്ള പ്രണയം ആയിരുന്നു വിവാഹത്തിലേക്ക് എത്തിയത്. ഏഴാം ക്ലാസ് മുതൽ ഞങ്ങൾ കാണുന്നത് ആണെങ്കിൽ കൂടിയും എട്ടാം ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ചു എത്തിയതോടെ പ്രണയത്തിൽ ആവുക ആയിരുന്നു. കാവ്യക്ക് എന്നൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ അന്നൊക്കെ നല്ലൊരു കൂട്ടുകാരിയെ പോലെ നിന്ന ആൾ കൂടി ആണ് സുജ. സത്യവും സ്നേഹവും കഠിനാധ്വാനവും എന്നും വിജയിച്ചിട്ടേ ഉള്ളൂ അതാണ് മീനുവിനും ഉള്ളത്. താൻ കാവ്യാ മാധവനെ വിളിക്കുന്നത് മീനു എന്നാണ്. ദിലീപ് എനിക്ക് സ്വന്തം ഏട്ടനെ പോലെ തന്നെയാണ്. അതിനു അന്നും ഇന്നും എന്നും ഒരുമാറ്റവും ഉണ്ടാവില്ല. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും ഞാൻ അതൊക്കെ മാറ്റിവെച്ച് ഓടിയെത്തും.

മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ മക്കളെ പോലെ ആണ്. റൺ വേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ദിലീപിന്റെ സഹോദരി അമ്പിളിയായി സുജയായിരുന്നു. വാളയാർ പരമശിവം വീണ്ടുമെത്തുമ്പോൾ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേർ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു. അതേസമയം, സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു. സുജ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.  2009ൽ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കൂടി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു.

Continue Reading

Celebrity

നടി പ്രിയങ്ക ചോപ്ര അമ്മയായി വാടക ഗര്‍ഭധാരണത്തിലൂടെ; ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; സംഭവം ഇങ്ങനെ..!!

Published

on

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വാടകഗർഭത്തിലൂടെയായിരുന്നു ഇരുവരും പെൺകുഞ്ഞിനെ സ്വന്തമാക്കിയത്. സെലിബ്രിറ്റികളടക്കം നിരവധി പേർ ദമ്പതികൾക്ക് ആശംസകളും അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് സന്തോഷവാര്‍ത്ത താരങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്.  ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ നിക്ക് ജൊനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടിയുടെ വെളിപ്പെടുത്തൽ ആരാധകവൃന്ദത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങൾ വേണ്ടേ എന്നുള്ള ചോദ്യം മുൻപ് പലതവണ നിക്കും പ്രിയങ്കയും അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് അതിന്റേതായ സമയത്തു നടക്കുമെന്നായിരുന്നു ഇരുവരുടെയും മറുപടി. മാതാപിതാക്കളാവുക എന്നത് തന്റെയും നിക്കിന്റെയും ഭാവിയിലേയ്ക്ക‌ുള്ള ആഗ്രഹങ്ങളുടെ വലിയൊരു ഭാഗമാണെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നാണു തന്റെ ആഗ്രഹമെന്ന് നിക്കും വെളിപ്പെടുത്തിയിട്ടുണ്ട്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്.

പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. നിക്കിനൊപ്പം ഒരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഓപ്ര വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേരത്തെ പദ്ധതികള്‍ തയ്യാറാക്കുന്ന ആളല്ല താനെന്നും സമയമാകുമ്പോള്‍ തങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ് അതെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. അമ്മയായി കഴിഞ്ഞാല്‍ കരിയറില്‍ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അതില്‍ കുഴപ്പമില്ല എന്നായിരുന്നു താരം മറുപടി പറഞ്ഞത്.ഹോളിവുഡ് ചിത്രം കീനു റീവ്‌സ് അഭിനയിച്ച ദി മാട്രിക്‌സ് റിസറക്ഷന്‍സില്‍ സതി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചത്.

Continue Reading

Celebrity

നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയില്ലായിരുന്നു; ആ ദൃശ്യങ്ങള്‍ കാണേണ്ടെന്ന് പറഞ്ഞു; ദിലീപ് പറയുന്നത് ഇങ്ങനെ..!!

Published

on

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യൽ പുനഃരാരംഭിച്ചത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്,  സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നീ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ ഒന്നിച്ചിരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. തെളിവുകളും സാക്ഷികളും എല്ലാം നടന്‍ ദിലീപിന് എതിരെ തന്നെ തിരിയുമ്പോള്‍ വരും നാളുകള്‍ ഏറെ നിര്‍ണായകമാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വരെ അപായപ്പെടുത്താന്‍ ദിലീപ് തുനിഞ്ഞു എന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ക്കായി മണിക്കൂറുകളോളമാണ് കഴിഞ്ഞ ദിവസം താരത്തെ ചോദ്യം ചെയ്തത്.

വിചാരണക്കോടതിയില്‍ ജഡ്ജി പറഞ്ഞപ്പോള്‍ പോലും നടിയെ ആക്രമിച്ചതിന്റെ ദൃശ്യം കാണാന്‍ കൂട്ടാക്കാത്ത ആളാണ് താനെന്ന് ദിലീപ്. ഇന്നലെ ചോദ്യം ചെയ്യലിലാണ് ദിലീപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഇപ്രകാരം മറുപടി നല്‍കിയത്. താന്‍ ആരെയും നോവിച്ചിട്ടില്ല. നടിയെ പീ.ഡി.പ്പി.ക്കു.ന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കൈപ്പറ്റിയതായുള്ള ആരോപണങ്ങള്‍ ദിലീപ് ആവര്‍ത്തിച്ച് നിഷേധിച്ചു. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ മുതിര്‍ന്നിട്ടില്ല എന്നും ഓഡിയോ റെക്കോര്‍ഡില്‍ പെട്ടെന്നുള്ള മാനസികാവസ്ഥയില്‍ പറഞ്ഞു പോയ ശാപവാക്കുകള്‍ ആണെന്നും താരം പ്രിതികരിച്ചിരിക്കുന്നു.

പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതായാണ് വിവരം. ചോദ്യംചെയ്യല്‍ തുടങ്ങിയപ്പോള്‍ ‘ഓര്‍മയില്ലെന്ന’ മറുപടിനല്‍കി ഒഴിഞ്ഞുമാറാനും പ്രതികള്‍ ശ്രമിച്ചു. പല നിര്‍ണായക ചോദ്യങ്ങള്‍ക്കും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒരേ മറുപടിയാണ് നല്‍കിയത്. കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങള്‍ക്കു മാത്രമാണ് ഇവര്‍ മറുപടി നല്‍കിയത്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്,

Continue Reading

Celebrity

ബാലചന്ദ്ര കുമാർ 10 ലക്ഷം ഭീക്ഷണിപ്പെടുത്തി വാങ്ങി; കെട്ടിച്ചമച്ച തെളിവുകളാണ് എല്ലാം; ദിലീപ് പറയുന്നത് ഇങ്ങനെ..!!

Published

on

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപ്, സുരാജ്, അനൂപ് എന്നിവർ ഒരുമിച്ചാണ് എത്തിയത്. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്.ഇന്ന് മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച്​ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുന്നത്​. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിട്ടുള്ളത്​. അറസ്​റ്റ്​ ഒഴിവാക്കണമെന്നും എത്ര ദിവസവും ചോദ്യം ചെയ്യലിന്​ ഹാജരാകാൻ തയാറാണെന്നും ദിലീപ്​ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ്.

ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാർ ബിഷപ്പിനൊപ്പം നിൽക്കുന്ന ഫോട്ടോ അന്വേഷണസംഘം വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട പണം നൽകാത്തതാണ് ശത്രുവാകാൻ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുതകൂട്ടി. ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. തനിക്കെതിരായ ഡിജിറ്റൽ തെളിവുകൾ വിശ്വസനീയമല്ല. സംസാരം റെക്കോർഡ് ചെയ്തെന്നു പറയുന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകൾ കെട്ടിച്ചമച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  അതേസമയം, നടിയെ പീ.ഡി.പ്പി/ച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

Continue Reading

Celebrity

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി; എന്നാൽ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി; സംഭവം ഇങ്ങനെ..!!

Published

on

ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും എന്നാല്‍ അന്വേഷണം നടത്താന്‍ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് പ്രോസിക്ക്യൂഷന്‍ വ്യക്തമാക്കി. ഗൂഡാലോചനയും പ്രേരണയും വ്യത്യസ്ഥമാണെന്നും അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതില്‍ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.

കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാമെന്നും വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപ്, സുരാജ്, അനൂപ് എന്നിവർ ഒരുമിച്ചാണ് എത്തിയത്. ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ മൂന്നു ദിവസം ക്രൈംബ്രാഞ്ച്​ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുന്നത്​. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിട്ടുള്ളത്​.

അറസ്​റ്റ്​ ഒഴിവാക്കണമെന്നും എത്ര ദിവസവും ചോദ്യം ചെയ്യലിന്​ ഹാജരാകാൻ തയാറാണെന്നും ദിലീപ്​ കോടതിയെ അറിയിച്ചിരുന്നു.  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.   നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Continue Reading

Most Popular

Celebrity5 hours ago

ദിലീപ് എന്റെ ഏട്ടനാണ്; ഞാൻ എന്നും കാവ്യക്കൊപ്പമാണ്; സത്യം മാത്രമേ വിജയിക്കുകയുള്ളൂ; സുജ കാർത്തിക തുറന്ന് പറയുന്നു..!!

ദിലീപ് ചിത്രങ്ങളിലെ പ്രധാന നടിമാരിൽ ഒരാളാണ് സുജ കാർത്തിക. താരത്തിന്റെ അടുത്ത സുഹൃത്ത് കാവ്യ മാധവൻ ആണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്കൊപ്പമായിരുന്നു താനെന്ന് വെളിപ്പെടുത്തി സുജ...

Celebrity7 hours ago

നടി പ്രിയങ്ക ചോപ്ര അമ്മയായി വാടക ഗര്‍ഭധാരണത്തിലൂടെ; ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; സംഭവം ഇങ്ങനെ..!!

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വാടകഗർഭത്തിലൂടെയായിരുന്നു ഇരുവരും പെൺകുഞ്ഞിനെ സ്വന്തമാക്കിയത്....

Celebrity8 hours ago

നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയില്ലായിരുന്നു; ആ ദൃശ്യങ്ങള്‍ കാണേണ്ടെന്ന് പറഞ്ഞു; ദിലീപ് പറയുന്നത് ഇങ്ങനെ..!!

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യൽ...

News1 day ago

15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു: താന്‍ എങ്ങനെ അച്ഛനായി എന്ന് ഭർത്താവ്..!!

കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ജയിലിൽ കഴിയുമ്പോൾ...

Celebrity1 day ago

ബാലചന്ദ്ര കുമാർ 10 ലക്ഷം ഭീക്ഷണിപ്പെടുത്തി വാങ്ങി; കെട്ടിച്ചമച്ച തെളിവുകളാണ് എല്ലാം; ദിലീപ് പറയുന്നത് ഇങ്ങനെ..!!

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപ്, സുരാജ്, അനൂപ് എന്നിവർ ഒരുമിച്ചാണ്...

Celebrity1 day ago

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി; എന്നാൽ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി; സംഭവം ഇങ്ങനെ..!!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും...

Celebrity4 days ago

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി; ലളിതമാക്കി രണ്ടാം വിവാഹം; സംഭവം ഇങ്ങനെ..!!

മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. വിവാഹം രജിസ്റ്റർ ചെയ്‌തത് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ്. അടുത്ത...

Celebrity4 days ago

ധനുഷും ഐശ്വര്യയും വേർപിരിയില്ല; അനുരഞ്ജന ചർച്ചകൾ നടത്തി ഇരുകുടുംബവും; പിണക്കങ്ങൾ മറന്ന് ഒന്നിപ്പിക്കാൻ രജനികാന്തും; സംഭവം ഇങ്ങനെ..!!

സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ച വിഷയമായി മാറിയതാണ് ധനുഷ് ഐശ്വര്യ രജനികാന്ത് വേർപിരിയൽ. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ഈ വിവരം പുറത്ത് വിട്ടത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ...

Celebrity4 days ago

മിന്നൽ മുരളിയെ വൻ തുകയ്യ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്; തുക?? സംഭവം ഇങ്ങനെ..!!

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ്...

Celebrity4 days ago

സ്വന്തം പെങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് ആസ്വദിച്ച സഹോദരൻ; കേരളത്തെ നടുക്കിയ ഈ ക്രൂരതയ്ക്ക് പിന്നിൽ നടന്നത് ആരെയും ഞെട്ടിക്കും..!!

സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം ആയിരുന്നു ആൻ മരിയയുടെ കൊലപാതകം. സ്വന്തം സഹോദരന്റെ കയ്യാൽ മരിക്കേണ്ടി വന്നവളാണ് ആൻ മരിയ. ഐസ് ക്രീം കഴിച്ചു വയറു വേദനയെ...

Trending