Film News
21 വർഷങ്ങൾക്ക് ശേഷം മകനെ കണ്ട സന്തോഷവും വിശേഷവും പങ്കുവച്ച് ലക്ഷ്മി ഗോപാലസ്വാമി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയെയാണ് കാളിദാസ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. വെള്ളിത്തിരയിലെ തന്റെ ആദ്യ അമ്മയെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച്ചയുടെ വിശേഷം ലക്ഷ്മി ഗോപാലസ്വാമിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
with love and affection for my dear Kalidas, who made his debut in our most famous kochu kochu santhosangal as my little…
Posted by Lakshmi Gopalaswamy on Monday, 29 March 2021
പുതിയ ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.‘ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാർത്ഥനകളും ആശംസകളും’ .-കാളിദാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചു.വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.സൈജുകുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.
Celebrity
ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റെന്ന് സയിദ് മിര്‍സ; ഹോം കണ്ടു, ഒരു വിഭാഗത്തിലും അവസാന ഘട്ടത്തില്‍ എത്തിയില്ല; സംഭവം ഇങ്ങനെ..!!

കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പുരസ്കാര പ്രഖ്യാപനം കാരണമായി. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിനെതിരെയുള്ള ബ ലാ ത്സം ഗ കേസ് കൊണ്ടാണോ ചിത്രം ഒഴിവാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതില്‍ പരോക്ഷ പ്രതികരണവുമായി രമ്യ നമ്ബീശന്‍, വി.ടി ബല്‍റാം തുടങ്ങിയവരൊക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായി നടന് ഇന്ദ്രന്‍സ്. വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ലൈം ഗി ക കേസാണ് ചിത്രത്തെ അവഗണിക്കാന്‍ കാരണമെങ്കില്‍, അത് മോശം പ്രവണതയാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ‘ഹോം’ സിനിമയ്ക്ക് എന്തെങ്കിലും ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നും, ലഭിക്കാത്തതില്‍ നിരാശയുണ്ടെന്നും ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
‘ഹോം സിനിമയെ അവാര്‍ഡില്‍ നിന്നും പൂര്‍ണമായി അവഗണിച്ചതില്‍ നിരാശയുണ്ട്. ജൂറി ഈ സിനിമ കണ്ടിട്ടുണ്ടാകില്ല. അവഗണിച്ചതിന്റെ കാരണം, വിജയ് ബാബുവിന്റെ കേസാണെങ്കില്‍ അത് ഒരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ് ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ പരിഗണിക്കുമോ? ഇല്ലല്ലോ? കലയെ കലയായിട്ട് കാണണം. കലയെ കശാപ്പ് ചെയ്യാന്‍ പാടില്ല. എനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമൊന്നുമില്ല. പക്ഷെ, ഈ സിനിമയ്ക്ക് എന്തെങ്കിലും അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. മഞ്ജു പിള്ള ഒക്കെ നന്നായി ചെയ്ത സിനിമയാണ്’, ഇന്ദ്രന്‍സ് പറഞ്ഞു. ഇപ്പോഴിതാ ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടാത്തതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന ജൂറി ചെയര്മാന് സയിദ് മിര്‍സ. സിനിമ ജൂറി കണ്ടുകാണില്ലെന്ന നടന് ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റാണൈന്ന് സയിദ് മിര്‍സ പറഞ്ഞു.
ജൂറി പൂര്‍ണമായും സിനിമ കണ്ടിരുന്നു. ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തില്‍ എത്തിയില്ല. അവാര്‍ഡ് പൂര്‍ണമായും ജൂറിയുടെ തീരുമാനമാണ്. അതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്- സയിദ് മിര്‍സ പറഞ്ഞു. ‘ഹോം’ സിനിമയുടെ നിർമാതാവ് പീ ഡ ന ക്കേ സി ൽ പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാർഡ് നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ പറഞ്ഞു. മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോർജും അവതരിപ്പിച്ചത് – മിർസ പറഞ്ഞു. ‘ഹോം’ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാൽ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാർഡ് പോലും നൽകിയില്ല. ഡോ. കെ.ഗോപിനാഥൻ, സുന്ദർദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യർ, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
Celebrity
നിങ്ങൾ വിഐ ഉപഭോക്താവാണോ?..എങ്കിൽ മമ്മൂട്ടിയുടെ പുഴു സിനിമ നിങ്ങള്‍ക്ക് സൗജന്യമായി കാണാം; സംഭവം ഇങ്ങനെ..!!

മമ്മൂട്ടിയുടേതായി റിലീസ് കാത്തുനിൽക്കുന്ന ചിത്രമാണ് ‘പുഴു’. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചനകൾ. ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തും. ഇപ്പോഴിതാ ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ഇപ്പോഴിതാ പുഴു സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വി നെറ്റ്വർക്ക്. താരത്തിന്റെ പുതിയ ചിത്രം കാണുന്നതിനായി പ്ലാറ്റ്ഫോമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ ഒരുങ്ങുന്നവർക്കയാണ് സന്തോഷ വാർത്ത. നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി വിഐ 82 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനോടൊപ്പം ആഡ് ഓണായിട്ടാണ് വിഐ പുതിയ ഓഫർ നൽകുന്നത്. 4ജിബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്കുള്ള സോണി ലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് വിഐ ഈ പ്ലാനിലുടെ നൽകുന്നത്.
നാല് ജിബിയുടെ കാലാവധി 14 ദിവസത്തേക്ക് മാത്രമെ ഉള്ളു. കൂടാതെ വിഐ ആപ്പിലെ വിഐ മൂവീസ്, വിഐ ടിവി തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നതാണ്. വി ഐ ആപ്പിലൂടെ 450ൽ അധികം ലൈവ് ടിവി മറ്റ് ആപ്പുകളുടെ പ്രമീയം കണ്ടെന്റുകളെല്ലാം കാണാൻ സാധിക്കുന്നതാണ്. അതേസമയം ചിത്രം എല്ലാവരും കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. പുഴു പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മമ്മൂട്ടി വീഡിയോയുമായി എത്തിയത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ 13ന് സോണി ലിവിലൂടെ എത്തുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന് തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
Film News
ആറാട്ടിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകില്ല; രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നിര്‍ത്തി; കാരണം..!!

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് റിലീസ് ചെയ്തത്. ലോകത്തെമ്പാടുമായി ൨൭൦൦ സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന്‍ ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്”. 18 കോടി രൂപയാണ് ചിത്രത്തിൻറെ ബജറ്റ് . നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകന് ബി.ഉണ്ണികൃഷ്ണനും ആറാട്ടിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ‘
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന റിപ്പോർട് ആണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചു. രണ്ടാം ഭാഗം ഇറക്കാനായിരുന്നു സിനിമയുടെ റിലീസിന് മുന്‍പ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ആറാടിൻ വലിയ സ്വീകാര്യത ലഭിക്കാത്തതുമൂലം രണ്ടാം ഭാഗം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഇരുവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആറാട്ടിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷമാണ് ശ്രദ്ധയ്ക്ക് ചിത്രത്തിൽ.
വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്, രാജീവ് ഗോവിന്ദന്, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.
Film News
ആറാട്ട് അരമണിക്കൂർ കണ്ടു; മോഹൻലാൽ നിങ്ങൾ ശരിക്കും വില കളയുകയാണ്; സുചിത്ര ഇതൊക്കെ കാണുന്നുണ്ടോ; പോൾ ചാക്കോ പറയുന്നു..!!

വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. വിജയ് ഉലകനാഥൻ ഛായാഗ്രഹണം. ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിഷുവിനോടനുബന്ധിച്ച് ചിത്രം ഒടിടിയിലെത്തുമെന്നാണ് മുമ്പ് സംവിധായകന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോൾ പോൾ ചാക്കോ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.
നെയ്യാറ്റിൻകര ഗോപനെ അര മണിക്കൂർ കണ്ടു. മി. മോഹൻലാൽ…നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് നിങ്ങൾ. അങ്ങേയറ്റം വില കുറഞ്ഞ കോമഡികൾ! കേട്ട് പഴകിച്ച സംഭാഷണങ്ങൾ! നാട്ടുകാർ മൊത്തമായി ഓച്ഛാനിച്ചു നിൽക്കുന്ന അവതാരങ്ങൾ. എന്തൊരു കോപ്രായങ്ങളൊക്കെയാ സഹോ ഇത്? ഇതൊക്കെ സുചിത്ര കാണുന്നുണ്ടോ? സിദ്ധിഖിന്റെ പോലീസ് ഓഫീസർ നിങ്ങളെ ഭയന്നോടിയപ്പോൾ ഓ മൈ ഗോഡ് മോഹൻലാൽ താങ്കൾ എല്ലാ രീതിയിലും മലയാള സിനിമക്ക് അപഹാസ്യമായി താങ്കൾക്ക് കൈയടി വാങ്ങാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. പ്രായത്തിനൊത്ത കഥാപാത്രങ്ങൾ സ്വീകരിക്കൂ. മലയാള സിനിമയെ രക്ഷിക്കൂ. എന്നായിരുന്നു കുറിപ്പ് . സുചിത്ര ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുന്നുണ്ടോ എന്നുള്ള വാക്കുകൾ പിന്നീട് പോൾ ചാക്കോ എഡിറ്റ് ചെയ്തു ഒഴിവാക്കുക ആയിരുന്നു. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്ക്രീനുകളിലാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തിയിരുന്നത്.
മൂന്ന് ദിവസം കൊണ്ട് 17.80 കോടി രൂപ ചിത്രം ആഗോള ഗ്രോസ് കളക്ഷൻ നേടിയിരുന്നതായി അണിയറപ്രവർത്തകര്‍ അറിയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിന്റെ യുഎസ്പി. പുലിമുരുകന് അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.
Film News
ദുൽഖറിന്റെ സല്യൂട്ട് മികച്ചതോ ?? റിവ്യൂ വായിക്കാം..[REVIEW] !!

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സല്യൂട്ട് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. നാളെ മാർച്ച് 18ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒരു ദിവസം മുമ്പ് സോണി ലിവിൽ എത്തുകയായിരുന്നു. ഇത് ദുൽഖർ ചിത്രം ലീക്കായിയെന്ന സംശയത്തിന് ഇടവരുത്തുകയും ചെയ്തു. സാധാരണയായി നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ റിലീസ് തിയതി ദിവസം തലേന്ന് അർധരാത്രിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങുന്നതാണ്. എന്നാൽ റിലസിന്റെ തലേദിവസം ചിത്രം ഒടിടിയിൽ എത്തുന്നത് വിരളമായിട്ടെ സംഭവിക്കാറുള്ളു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ‘സല്യൂട്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ഒപ്പിട്ട കരാർ പാലിക്കാത്തതുമാണ് ദുൽഖറിനെയും വെയ്ഫെറർ ഫിലിംസിനെയും വിലക്കാനുള്ള പ്രധാന കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രതികരണം. എ
ന്നാൽ വേഫറർ ഫിലിംസ് ഈ അവകാശവാദം നിഷേധിക്കുന്നു.‘സല്യൂട്ടിന്’ ഒടിടി കരാർ ആണ് ആദ്യം ഒപ്പുവച്ചത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനും ഒടിടിയുമായി ധാരണയുണ്ടായിരുന്നു. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യണം എന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. എന്നാൽ മാർച്ച് 31നകമോ അതിനുമുമ്പോ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം എത്തണമെന്ന് ഈ കരാറിൽ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ധാരണയുണ്ട്. കോവിഡ് രൂക്ഷമായതോടെ പറഞ്ഞ തിയതിൽ ചിത്രം തിയറ്ററിൽ എത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഒടിടിയുമായി ഒരു കരാർ ഉണ്ടായിരിക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് ഞങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന കാര്യമായി മാറും. അതുകൊണ്ട് തന്നെ ഒടിടിയിലൂടെ റിലീസ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലാത്ത പക്ഷം കരാർ ലംഘനമാകും.’–വേഫറർ ഫിലിംസ് പറയുന്നു.
ദുൽഖർ സൽമാന്റെ ക്രൈം ത്രില്ലർ ഇപ്പോൾ സോണിലിവിൽ കാണാൻ ലഭ്യമാണ്, ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു, ചിത്രം ഇപ്പോൾ സോണിലിവിൽ ഓൺലൈനിൽ കാണാൻ ലഭ്യമാണ്, ഇതിന്റെ വിശദമായ അവലോകനവും വിശകലനവും ഇതാ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ദുൽഖർ സൽമാൻ , ഡയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ്. ഹിന്ദിയിലും മലയാളത്തിലും മറ്റ് പതിപ്പുകളിലും ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടൊപ്പം ചിത്രം സോണിലിവിൽ റിലീസ് ചെയ്തു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കാണാൻ പറ്റിയ ചിത്രം. ഒരു ഇരട്ടക്കൊലക്കേസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം, ഡിവൈഎസ്പി അജിത്തിന്റെ (മനോജ് കെ ജയൻ അവതരിപ്പിച്ചത്) നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നു, അജിത്ത് അരവിന്ദിന്റെ സഹോദരനാണ് (ദുൽഖർ സൽമാൻ അവതരിപ്പിച്ചത്).
രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പോലീസ് തെറ്റായ കേസ് ഉണ്ടാക്കുകയും ഒരു ഓട്ടോ ഡ്രൈവർ മുരളി അറസ്റ്റിലാവുകയും ചെയ്തു. മുരളിയുടെ കുടുംബത്തിന്റെ നിരാശ കണ്ട് അരവിന്ദ് സ്വന്തമായി കേസ് അന്വേഷിക്കാനും വ്യവസ്ഥിതിക്കെതിരെ പോകാനും തീരുമാനിച്ചു, അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയുമോ, സിനിമ നിങ്ങളോട് പറയും.ദുൽഖർ സൽമാൻ ഒരു മികച്ച നടനാണ്, അതിൽ സംശയമില്ല, അദ്ദേഹം ആ വേഷം ഭംഗിയായി അവതരിപ്പിച്ചു, അതിൽ അദ്ദേഹം തികച്ചും പെർഫെക്റ്റ് ആയി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും ആ കഥാപാത്രത്തെ കൂടുതൽ ഫലപ്രദവും യഥാർത്ഥവുമാക്കുന്നു. അവസാനമായി പുറത്തിറങ്ങിയ ‘കറുപ്പ്’ എന്ന സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും ഇവിടെയും അദ്ദേഹം മികച്ചതായി കാണപ്പെടുന്നു.
മനോജ് കെ.ജയനാണ് സിനിമയിൽ ഏറ്റവും മികച്ചത് പ്രകടനം കാഴ്ച വെച്ചൂ, വൈകാരിക സീക്വൻസുകൾക്കിടയിൽ അദ്ദേഹം തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളുന്ന രീതി വളരെ മികച്ചതായിരുന്നു, സിനിമയിലുടനീളം അത് വളരെ പ്രകടമായിരുന്നു, ഇതാണ് അദ്ദേഹത്തിന്റെ പ്രകടനത്തിലെ ഏറ്റവും മികച്ച കാര്യം. ഡയാന പെന്റി നന്നായിയിട്ടുണ്ടായിരുന്നു, സായി കുമാർ, ബിനു പപ്പു, വിജയകുമാർ, ബിനു പപ്പു തുടങ്ങിയ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വെച്ചൂ.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity12 months ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!