News
“ചോറ് തിന്നു മരിക്കുന്ന മലയാളികൾ”; മലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്; ഇത് നിങ്ങൾ വായിക്കാതെ പോകരുത്..!!

“ചോറ് തിന്നു മരിക്കുന്ന മലയാളികൾ” എന്ന തലക്കെട്ടോടു കൂടി നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. മലയാളികളുടെ ഇഷ്ട വിഭവമായ ചോറ് കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പല ഡോക്ടർമാരും മുമ്പും പറഞ്ഞിട്ടുണ്ടെങ്കിലും ചോർ ഇല്ലാത്ത ഒരു ഊണ് മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. ഇപ്പോഴിതാ അമിതമായി ചോറ് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പല അസുഖങ്ങളെക്കുറിച്ച് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് നസീർ. ചോറ് തിന്നു “മരിക്കുന്ന” മലയാളികൾ… ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം കേരളത്തിൽ ഏതാണ്ട് ഇരുപത്തി അഞ്ച് ശതമാനം മുതൽ മുതൽ മുപ്പത് ശതമാനം വരെ ആളുകൾക്ക് പ്രേമേഹം, അധിക രക്തസമ്മർദ്ധം, അമിത വണ്ണം , അമിത കൊളസ്ട്രൊൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടുന്ന മെറ്റബോളിക് സിൻഡ്രോം ഉണ്ട്. അതും നമ്മൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഉയർന്ന തോതിൽ ഈ രോഗങ്ങൾ ഉണ്ട് താനും.
ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കുകളിൽ ഒന്നാണ്. (അമേരിക്കയിലും ഇത് വളരെ കൂടുതലാണ് , ഫാസ്റ്റ് ഫുഡ് കഴിക്കുന്ന സാമൂഹിക സാമ്പത്തിക നിലയിൽ താഴെയുള്ള വിഭാഗങ്ങളിലാണ് ഇത് ഇവിടെ കൂടുതൽ കണ്ടുവരുന്നത്) നാട്ടിൽ വരുമ്പോൾ ഹോട്ടലുകളിലും , വിവാഹ സദ്യകളിലും, മീൻ കറി ഉള്ള സമയത്ത് വീട്ടിലും നമ്മൾ കഴിക്കുന്ന ചോറിന്റെ അളവ് കാണുമ്പോൾ ഇതിൽ എനിക്ക് വലിയ അത്ഭുതം തോന്നാറില്ല. ഇവിടെ ഒരു സമയത്ത് ഞാൻ കഴിക്കുന്ന ചോറിന്റെ ഇരട്ടിയാണ് പലപ്പോഴും നാട്ടിൽ കഴിക്കാൻ ആദ്യം ഇടുന്നത് തന്നെ, ഹോട്ടലിലും കല്യാണത്തിനും വീണ്ടും ചോറ് വാങ്ങി കഴിക്കുന്നത് കാണുമ്പോൾ, ഇപ്പോൾ എന്റെ വയറു പൊട്ടിപോകുന്നത് പോലെ തോന്നാറുണ്ട്, പക്ഷെ നാട്ടിലുള്ള സമയത്ത് ഞാനും ഇതുപോലെ കഴിച്ചിരുന്ന ഒരാളാണ്. എന്റെ ബാപ്പ, ഉമ്മ , അവരുടെ മാതാപിതാക്കൾ എന്നിവർ വഴി എനിക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായത് കൊണ്ട് കഴിഞ്ഞ ഒരു വർഷമായി ചോറിന്റെ അളവ് കുറച്ചതിനു ശേഷം മാത്രമാണ്, ഞാൻ വളരെ അധികം ചോറാണ് കഴിച്ചുകൊണ്ടിരുന്നത് എന്ന് എനിക്ക് ബോധ്യമായത്.
പക്ഷെ എന്തുകൊണ്ടായിരിക്കും മലയാളികൾ ഇത്രമാത്രം ചോറ് കഴിക്കാൻ കാരണം? അതിനു ചരിത്രപരമായി എന്തെങ്കിലും കാരണമുണ്ടാകാൻ സാധ്യതയുണ്ടോ? ഇതുപോലെ ഉയർന്ന മെറ്റബോളിക് സിൻഡ്രോം ഉള്ള വേറെ ഒരു രാജ്യത്തെ കുറച്ചു പേരുടെ കഥ നോക്കാം. 1944 മെയ് മാസത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമനി ഹോളണ്ട് പിടിച്ചെടുത്തു. ജർമൻ പട്ടാളക്കാർക്ക് വേണ്ടി ഹോളണ്ടിലെ ഭക്ഷണം ജർമനിയിലേക്ക് കയറ്റുമതി ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഏതാണ്ട് ഇരുപത്തി രണ്ടായിരം പേരുടെ മരണത്തിനു കാരണമായ പട്ടിണിയിലേക്കാണ് ഹോളണ്ട് ചെന്നെത്തിയത്. 1945 ൽ ജർമനിയുടെ കീഴടങ്ങൽ വരെ ഈ പട്ടിണി നിലനിന്നു. യുദ്ധം കഴിഞ്ഞു വളരെ നാൾ കഴിഞ്ഞപ്പോൾ ഡോക്ടർമാർ വിചിത്രമായ ഒരു സംഗതി കണ്ടെത്തി. ജർമനി ഹോളണ്ട് പിടിച്ചെടുക്കുന്ന സമയത്ത് ഗർഭാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ ജനിച്ച് മുതിർന്നവരായി കഴിഞ്ഞപ്പോൾ അവർക്ക് മേല്പറഞ്ഞ “മെറ്റബോളിക് സിൻഡ്രോം” മറ്റ് ഹോളണ്ടുകാരെക്കാൾ വളരെ കൂടുതലാണെന്ന് അവർ കണ്ടെത്തി.
ഇതിന്റെ കാരണം തിരക്കി പോയ ഗവേഷകർ കണ്ടെത്തിയത് വളരെ രസകരമായി ഒരു കാര്യമായിരുന്നു. ഒരു മനുഷ്യന്റെ ശരീരം ഗർഭാവസ്ഥയിൽ തന്നെ അതിനു പുറത്തുള്ള സാഹചര്യം മനസിലാക്കി അതിനു അനുകൂലമായി ശരീരത്തെ പ്രാപ്തമാക്കാൻ വേണ്ടി ചില ജീനുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യുന്നു എന്നതാണ് ആ കണ്ടെത്തൽ. നമ്മുടെ ശരീരത്തിൽ ഇരുപതിനായിരത്തിൽ അധികം ജീനുകൾ ഉണ്ടെങ്കിലും എല്ലാം എപ്പോഴും പ്രവർത്തനക്ഷമം അല്ല, മറിച്ച് ചില ജീനുകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രവർത്തിക്കാൻ പ്രാപ്തമായതോ , ചില സാഹചര്യങ്ങളി പ്രവർത്തനം നിർത്തി വയ്ക്കുന്നവയോ ആണ്. Epigenetics എന്നാണ് ജീനുകളുടെ ഈ സ്വഭാവം പഠിക്കുന്ന പഠനശാഖയെ പറയുന്നത്. The Dutch Hunger Winter എന്നറിയപ്പെടുന്ന മുൻ സന്ദർഭത്തിൽ ആറു മാസം വരെ പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശുക്കൾ, പട്ടിണി മൂലം പെട്ടെന്നു ഭക്ഷണം ലഭിക്കാത്ത ഒരു സാഹചര്യം അഭിമുഖീരിച്ചു.
ഈ അനുഭവം, ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ ഭക്ഷണം ശേഖരിച്ചു വയ്കുന്നത് നിയന്ത്രിക്കുന്ന ചില ജീനുകളെ “സ്വിച്ച് ഓഫ്” ചെയ്തു വയ്ക്കാൻ ഇടയാക്കി. പുറത്തു അധികം ഭക്ഷണം കിട്ടാത്ത ഒരു ലോകത്തേക്കാണ് താൻ ജനിക്കാൻ പോകുന്നത് എന്നും കിട്ടുന്ന എല്ലാ കാർബോ ഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിൽ ശേഖരിച്ചു വയ്ക്കണം എന്ന രീതിയാണ് ഇത്തരം കുട്ടികളുടെ ശരീരത്തിൽ പ്രോഗ്രാം ചെയ്തു വയ്ക്കപ്പെട്ടത്. പക്ഷെ ഈ കുട്ടികൾ ജനിച്ചു വളരാൻ തുടങ്ങിയ സമയത്ത് യുദ്ധം കഴിയുകയും ആവശ്യത്തിന് ഭക്ഷണം ലഭിക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷെ ഇവരുടെ ശരീരത്തിലെ ജീനുകൾ കൂടുതൽ ഭക്ഷണം കഴിക്കാനും, കഴിക്കുന്ന ഭക്ഷണം കൊഴുപ്പ് ആയി ശേഖരിച്ചു വയ്ക്കാനും പ്രോഗ്രാം ചെയ്യപ്പെട്ടത് കൊണ്ട്, ഇത് അമിത വണ്ണത്തിനും പ്രേമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും കാരണമായി. ഇവർ ഈ രോഗങ്ങൾ മൂലം നേരത്തെ മരണപ്പെടുകയും ചെയ്യുന്നു. ( ഇതിന്റെ പറ്റി ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു ലേഖനം കമന്റിൽ ചേർക്കാം)
ഇതും മലയാളികൾ ആവശ്യത്തിൽ കൂടുതൽ ചോറ് തിന്നുന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷെ എന്റെ ഉമ്മയുടെ ഉമ്മ ജീവിച്ചിരുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയിൽ നേരിട്ട ദുരിത കഥ എന്നോട് പറയുണ്ടായിരുന്നു. ചോറ് മുതൽ സോപ്പ് വരെ ക്ഷാമം നേരിട്ട കാലത്ത് വല്ലപ്പോഴും കിട്ടുന്ന മരച്ചീനിയും ചേമ്പും മറ്റും കഴിച്ചു ജീവിച്ചതും, സോപ്പ് കിട്ടാത്തത് കൊണ്ട് ചാരം ഉപയോഗിച്ച് തുണി കഴുകിയതും എല്ലാം. ഹോളണ്ടിലെ ഭക്ഷണം ജര്മനിയിലേക്കാണ് കയറ്റുമതി ചെയ്തത് എങ്കിൽ ഇന്ത്യയിലെ അരിയും ഗോതമ്പും ചർച്ചിലിന്റെ നിർദേശപ്രകാരം ഇംഗ്ലണ്ടിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടത്. ഹോളണ്ടിൽ ഇരുപതിനായിരം പേരാണ് മരിച്ചതെങ്കിൽ ബംഗാളിലെ 1943 ക്ഷാമകാലത്ത് ഇരുപത് മുതൽ മുപ്പത് ലക്ഷം ആളുകളാണ് പട്ടിണി കിടന്നു മരിച്ചത്, അതും ആവശ്യത്തിനു മഴ കിട്ടിയ ഒരു വർഷം. രണ്ടാം ലോകമഹായുദ്ധം ജയിച്ച ചർച്ചിൽ ഇന്ത്യയ്ക്ക് എന്നും ഒരു വില്ലനായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ വളരെ എതിർത്തിരുന്ന ഒരാൾ കൂടിയായിരുന്നു ചർച്ചിൽ.
ഭാഗ്യത്തിന് യുദ്ധം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പിൽ പുള്ളി തോറ്റു , ക്ലമന്റ് ആറ്റ്ലീ പ്രധാനമന്ത്രിയാവുകയും, സ്വാതന്ത്രിന് വേണ്ടി സമരം ചെയ്തിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള പല ബ്രിട്ടീഷ് കോളനികൾക്കും സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു. ഒരു പക്ഷെ ആ പട്ടിണികാലവും നമ്മുടെ ഇന്നത്തെ ഭക്ഷണരീതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകാം. ആരെങ്കിലും ഇതിനെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യമുറപ്പാണ്, ഇതുപോലെ ചോറ് കഴിക്കാൻ ആണ് മലയാളിയുടെ തീരുമാനമെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ പ്രമേഹ, അധിക രക്തസമ്മര്ദം, കൊളെസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗ നിരക്കുകളുടെ അവാർഡ് നമുക്ക് തന്നെ ആയിരിക്കും. ഇനിയുള്ള കാലം മലയാളികൾ മരിക്കാൻ പോകുന്നത് ചോറ് കിട്ടാതെ ആവില്ല, മറിച്ച് കൂടുതൽ ചോറ് കഴിച്ചു വരുന്ന രോഗങ്ങൾ കൊണ്ടാകും. അനുബന്ധം : ഗർഭത്തിൽ ഇരിക്കുന്ന കുട്ടിയെ അമ്മയുടെ ദാരിദ്ര്യം സ്വാധീനിക്കുമെങ്കിൽ, അമ്മ അനുഭവിക്കുന്ന ടെൻഷൻ അവർ കടന്നു പോകുന്ന സാഹചര്യം എല്ലാം കുട്ടിയെ ബാധിക്കുമെന്ന് ഉറപ്പാണ്.
ഇതിനെ കുറിച്ച് വിശദമായി പിന്നൊരിക്കൽ എഴുതാം. മലയാളികൾ കഴിക്കുന്ന ചോറും ബീഫും നമ്മുടെ പ്രകൃതിയെ എങ്ങിനെ മോശമായി ബാധിക്കുന്നു എന്നും വേറെ ഒരിക്കൽ എഴുതാം. പക്ഷെ മലയാളിയോട് ചോറും ബീഫ് കഴിക്കരുത് എന്ന് പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല. എനിക്ക് ഇനിയും നാട്ടിലൊക്കെ വരേണ്ടതാണ് 🙂 അനുബന്ധം 2 : ചോറിന് പകരം എന്ത് കഴിക്കും? എൻ്റെ അറിവ് വച്ച് ചോറ് നിങ്ങളുടെ ശാരീരിക അധ്വാനം അനുസരിച്ച് ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി, കൂടെ പച്ചക്കറി , മത്സ്യം, പഴവർഗങ്ങൾ തുടങ്ങി ബാലൻസ് ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. നമ്മൾ പലപ്പോഴും കുറെ ചോറും വളരെ കുറച്ച് കറിയും ആണ് കഴിക്കുന്നത്. കാർബോഹൈഡ്രേറ്റ് ആവശ്യത്തിന് മാത്രം കഴിക്കണം. വേറെ ഒന്ന് glycemic index കുറഞ്ഞ ഗോതമ്പ് – ചപ്പാത്തി അരി- ചോറിന് പകരം കഴിച്ചാൽ അത് പതുക്കെ മാത്രമേ ദേഹത്ത് ആഗിരണം ചെയ്യപ്പെടുകയുള്ളൂ. പക്ഷേ ചപ്പാത്തിയും ആവശ്യത്തിന് മാത്രം കഴിക്കണം. ചോറ് നിർത്തി പത്ത് ചപ്പാത്തി തിന്നിട്ട് കാര്യം ഇല്ല 😊
News
പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം ഒരു സിനിമ പാന്‍ ഇന്ത്യന്‍ ആകുന്നില്ല – അര്‍ജുന്‍……

പാന്‍ ഇന്ത്യന്‍ മൂവി എന്ന് പറഞ്ഞത് കൊണ്ടുമാത്രം അത് പാന്‍ ഇന്ത്യന്‍ ചിത്രമാകില്ല. ചിത്രത്തിന്റെ ക്വാളിറ്റി, പ്രേക്ഷകസ്വീകാര്യത എന്നിവയനുസരിച്ചാണ് ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ആകുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
ഷാരൂഖ് ഖാന്‍ നായകനായെത്തിയ പഠാനെക്കുറിച്ചും അര്‍ജുന്‍ പരാമര്‍ശം നടത്തി. ബോളിവുഡില്‍ നിന്നും മികച്ച ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ ചിത്രം മികച്ച പ്രകടനം നടത്തിയെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.
കെ.ജി.എഫിന് ശേഷം കന്നഡയില്‍ ഒരുങ്ങുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് മാര്‍ട്ടിന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറില്‍ നടന്‍ ധ്രുവ സര്‍ജ എത്തുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്നതാണ് സംവിധായകന്‍ എ.പി. അര്‍ജുന്‍ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്.
അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം -രവി ബസ്രൂര്‍, മണി ശര്‍മ്മ, ഛായാഗ്രഹണം -സത്യ ഹെഗ്‌ഡെ, എഡിറ്റിങ് -കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്
News
ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം മാർട്ടിന്റെ വെടിക്കെട്ട് ടീസർ പുറത്ത് !

കന്നഡ യുവ താരം ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കിടിലൻ ഗെറ്റപ്പിലാണ് ധ്രുവ സർജ ചിത്രത്തിലെത്തുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്.ഒരു തരാം ബീസ്റ്റ് ലുക്കിലാണ് ദ്രുവ് ചിത്രത്തിൽ എത്തുന്നത് . കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ.എം. പ്രകാശ്
News
ഓസ്കാർ നേടി ഡോ.ടിജോ വർഗീസ്

സാമ്രാജിനും മുതുകാടിനും ശേഷം മാജിക് ലോകത്തിലെ പരമോന്നത അവാർഡ് നേടിയ മലയാളിയാണ് ഡോ. ടിജോ വർഗീസ് . ആയിരത്തഞ്ഞൂർ മജീഷ്യന്മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഡോ. ടിജോ വർഗീസിനെ പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദ്ധങ്ങളാണ് തേടിയെത്തിയത്.തായ്‌ലന്റിലെ ബാങ്കോക്ക് ഇന്റർനാഷണൽ മാജിക് കാർണിവെലിൽ വെച്ചാണ് പുരസ്‌കാരം കൈവരിച്ചത്.
പത്തനംതിട്ട തിരുവല്ല കവും ഭാഗം തൈപറമ്പിൽ വർഗീസ് തോമസ് മോളി തോമസ് എന്നിവരാണ് മാതാപിതാക്കൾ. പിങ്കി വർഗീസ് ആണ് ഭാര്യ.
സാമ്രാജിനും മുതുകാടിനും ശേഷം മെർലിൻ അവാർഡ് കൈവരിച്ച മലയാളി ആണ് ഡോ. ടിജോ വർഗീസ്.പത്തിലധികം ഓണററി ഡോക്ടറേറ് ബിരുദ്ധങ്ങളാണ് ഇദ്ദേഹത്തെ തേടി എത്തിയത്.കണ്ണ് കെട്ടിയുള്ള നാലരമണിക്കൂർ പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് .
News
‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’ :പ്രതികരണവുമായി അസം മുഖ്യമന്ത്രി

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.ചിത്രം ജനുവരി 25നാണ് തിയറ്ററിൽ എത്തുന്നത്.ഷാരൂഖ് ഖാന്റെ അഞ്ചുവർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ സിനിമ. നായികയായി ദീപിക പദുകോണും ഒപ്പം ജോൺ അബ്രഹാം അടക്കമുള്ള വൻ താരനിരയുമായി ആണ് ചിത്രം തീയേറ്ററിൽ എത്തുന്നത്
Celebrity
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു, വരൻ സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ,സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയം അറിയിച്ചു ഇരുവരും

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം.
ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും പരിചയപ്പെടുത്തുന്നു. 2023 ജനുവരി 22 ന് ആണ് ഞങ്ങളുടെ വിവാഹ നിശ്ചയം. നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണം. ലഭിച്ച മെസേജുകള്‍ക്കെല്ലാം നന്ദി. എല്ലാവരെയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു, രാഹുല്‍ രാമചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രതിശ്രുത വരനെ പരിചയപ്പെടുത്തിക്കൊണ്ട് തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും അവതരിപ്പിച്ചിട്ടുണ്ട് ശ്രീവിദ്യ.
ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. അതിലെ ഉയര്‍ച്ചകളും താഴ്ചകളും തര്‍ക്ക വിതര്‍ക്കങ്ങളുമെല്ലാം എന്‍റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശ്രീവിദ്യ, മുന്നോട്ട് ഒരുമിച്ചുള്ള ജീവിതത്തിന് ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കണ്ട എല്ലാ സ്ഥലങ്ങള്‍ക്കും ഇനി കാണാനിരിക്കുന്ന സ്ഥലങ്ങള്‍ക്കും അഭിവാദ്യം ചൊല്ലിക്കൊണ്ട് ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഇനിയും ഇനിയും, എന്നാണ് വിവാഹ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രാഹുല്‍ കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപി നായകനാവുന്ന മാസ്സ് ചിത്രമാണ് രാഹുൽ സംവിധാനം ചെയ്ത് അടുത്തതായി വരാൻ പോകുന്ന ചിത്രം. SG 251 എന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 251 ആം ചിത്രമാണ്.നേഹ സക്സേന, അസ്‌കർ അലി, അഞ്ജു കുര്യൻ തുടങ്ങിയവർ അഭിനയിച്ച ‘ജീം ബൂം ബാ’ എന്ന ചിത്രമാണ് രാഹുലിന്റെ സംവിധാനത്തിൽ ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൻറെ ഒരുക്കങ്ങളിക്കിടയിലാണ് സംവിധായകനും എഴുത്തുകാരനുമായ രാഹുൽ തന്റെ ജീവിത സഖിയെ പരിചയപ്പെടുത്തിയത്. ജനുവരി 23 നു ആണ് ഇവരുടെയും വിവാഹ നിശ്ചയം. ശ്രീവിദ്യ വിവാഹിതയാവാൻ പോകുന്നുവെന്ന് സ്റ്റാർ മാജിക്കിലൂടെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും വരൻ ആരാണെന്നു ഇപ്പോഴാണ് പുറത്തുവന്നത്. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്
-
Photos3 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News3 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News3 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos3 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity2 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News3 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News3 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News3 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!