Reviews
ജനങ്ങളുടെ മുഖ്യമന്ത്രി, ‘വൺ ‘ ഒരു രാഷ്ട്രീയ സിനിയമല്ല, ഒരു രാഷ്ട്രത്തിനുവേണ്ടിയുള്ള സിനിമ എന്ന് ആരാധകർ

എങ്ങനെയാവണം ഒരു നാടിൻറെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തികഞ്ഞ ഉത്തരമാണ് മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം. വോട്ടർമാർക്ക് വില നൽകുന്ന സാധാരണക്കാരനൊപ്പം നിൽക്കുന്ന, മൂക്കിന്റെ താഴെയിരുന്ന് അഴിമതി കാണിച്ചാൽ കയ്യോടെ പിടിച്ച് രാജി വയ്പ്പിക്കുന്ന, ഇന്നത്തെ പാർട്ടി– ഗ്രൂപ്പ് രാഷ്ട്രീയ–അവസരവാദ കച്ചവടത്തിന്റെ കണക്ക് വഴങ്ങാത്ത ഒരാളായി ഈ കഥാപാത്രം ആദ്യാവസാനം നിലനിൽക്കുന്നു. മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് തന്നെയാണ് സിനിമയിൽ നിറയുന്നത്. കരയില്ലാത്ത മുണ്ടുടുത്ത്, കറുത്ത ഷൂസ് ധരിച്ച്, ചീകിയൊതുക്കിയ മുടിയും കണ്ണടയുമായി അവതരിച്ച് നല്ല ഭരണം കാഴ്ച വയ്ക്കുകയാണ് കടയ്ക്കൽ ചന്ദ്രന്റെ ഈ സർക്കാർ. ഇഎംഎസിൽ തുടങ്ങി പിണറായി വിജയനിൽ എത്തിനിൽക്കുന്ന മുഖ്യമന്ത്രിമാരുടെ ശബ്ദത്തോടെയുള്ള തുടക്കം. സിനിമ തീരുമ്പോൾ ഇതിൽ ആരുമായിട്ടാണ് കടയ്ക്കൽ ചന്ദ്രന് ഏറെ സാമ്യം എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നിൽക്കുന്നിടത്ത് ‘വൺ’ റിലീസ് മുൻപ് ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ തകർതെറിയുന്നു .
ഇതൊരു രാഷ്ട്രീയചിത്രമായി കണ്ടിറങ്ങാനുള്ളതല്ല മരിച്ചു ഒരു രാഷ്ട്രത്തിന്റെ ജനതയെ ചിന്തിപ്പിക്കാനുള്ള ചിത്രമാണെന്ന് സാരം. ഒരു പാർട്ടിയുടെ കൊടിയുടെ നിറമോ, മുദ്രാവാക്യമോ അങ്ങനെ അടയാളപ്പെടുത്തുന്നതൊന്നും ഉപയോഗിക്കാത്ത ഒരു രാഷ്ട്രീയചിത്രം. ജനങ്ങളുടെ രാഷ്ട്രത്തിന്റെ, ജനാധിപത്യത്തിന്റെ, വോട്ടിന്റെ, പ്രധാന്യം പറയുന്ന രാഷ്ട്രീയ ചിത്രമാണ് വൺ എന്നത് സ്രെധേയം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറെ ചേർത്തുവയ്ക്കാവുന്ന സംഭവങ്ങളെ സിനിമ െതാട്ടുപോകുന്നുണ്ട്. തകരുന്ന പാലവും ‘അമ്പട്ടന്റെ മകനു’മൊക്കെ അക്കൂട്ടത്തിൽ ചേർത്തുവയ്ക്കാം. ഓട്ടോയിൽ കയറി ഡ്രൈവറെ വരെ ഞെട്ടിക്കുന്ന, ജനങ്ങളുമായി ഇടപഴകി ജനസമ്പർക്കം വർധിപ്പിക്കുന്ന മുഖ്യൻ കൂടിയാണ് ഇദ്ദേഹം. എന്നിരുന്നാലും നമ്മുടെ പല നേതാക്കളുടെയും നൻമകൾ മാത്രം കൂട്ടിച്ചേർത്താണ് ബോബി–സഞ്ജയ് ടീമിന്റെ ഈ കഥാപാത്ര സൃഷ്ടി എന്ന് വ്യക്തം. അതുകാെണ്ട് തന്നെ ഒരാളുടെ സാമ്യത്തിലേക്ക് ഒതുക്കാനാവില്ല. ജോജു ജോർജ്, മുരളി ഗോപി, മാത്യു തോമസ്, ഗായത്രി അരുൺ, സലീം കുമാർ എന്നിവർ കയ്യടക്കത്തോടെ തന്നെ സുപ്രധാനവേഷങ്ങൾ ഗംഭീരമാക്കി.

-
Photos9 months ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News9 months ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News9 months ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News9 months ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News9 months ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Photos9 months ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Film News9 months ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!
-
Film News9 months ago
സിനിമയില്‍ ഒന്നിച്ചില്ല.. അവര്‍ ജീവിതത്തില്‍ ഒന്നിക്കുന്നു..? തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?