Connect with us

Uncategorized

മമ്മൂട്ടിയുടെ നായികയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഒരു സീനെടുത്ത ശേഷം പ്രമുഖ നടിയെ പറഞ്ഞുവിട്ടു ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

Published

on

ഇന്നും ടി.വി.യിൽ വന്നാൽ മലയാളികൾ കണ്ടിരുന്നു പോകുന്ന ചിത്രമാണ് അഴകിയ രാവണൻ. മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണൻ.1996 ഫെബ്രുവരി ഒന്‍പതിനാണ് സിനിമ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി വളരെ വ്യത്യസ്തമായ വേഷത്തിലാണ് അഴകിയ രാവണനില്‍ അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. എന്നാല്‍, തിയറ്ററുകളില്‍ സിനിമ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് ടെലിവിഷനില്‍ വന്നതോടെ അഴകിയ രാവണനെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തിനു പില്‍ക്കാലത്ത് വലിയ ആരാധകരുണ്ടായി.

അഴകിയ രാവണനില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ഭാനുപ്രിയയാണ്. അനുരാധ എന്ന കഥാപാത്രത്തെ ഭാനുപ്രിയ മികച്ച രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍, ഭാനുപ്രിയയെ തീരുമാനിക്കുന്നതിനു മുന്‍പ് ഈ കഥാപാത്രത്തിനായി കമല്‍ നടത്തിയ അന്വേഷണം വളരെ നീണ്ടതാണ്. അഴകിയ രാവണനില്‍ മമ്മൂട്ടിയുടെ നായികയായി ശില്‍പ ശിരോദ്കുമാര്‍ മുതല്‍ കനക വരെയുള്ള നടിമാരെ പരിഗണിച്ചു. അവസാനം ഗൗതമിയെ ഉറപ്പിക്കാനിരുന്നതാണ്. അപ്പോഴാണ് അനുരാധ എന്ന കഥാപാത്രത്തെ ചെയ്യാന്‍ തെലുഗു-കന്നഡ നടി മാലാശ്രീയെ മമ്മൂട്ടി നിര്‍ദേശിച്ചത്. തനിക്കൊപ്പം ‘സൂര്യപുത്രലു’ എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ച മാലാശ്രീ അനുരാധ എന്ന കഥാപാത്രത്തിനു ചേരുമെന്ന് മമ്മൂട്ടിക്ക് തോന്നി. കമല്‍ മമ്മൂട്ടിയുടെ നിര്‍ദേശം അംഗീകരിച്ചു. ഒടുവില്‍ മാലാശ്രീ സെറ്റിലെത്തി. എന്നാല്‍, മാലാശ്രീയെ കണ്ടതും കമല്‍ ധര്‍മസങ്കടത്തിലായി. അനുരാധ എന്ന കഥാപാത്രത്തിനു മാലാശ്രീയുടെ ലുക്ക് ചേരില്ലെന്ന് കമലിന് തോന്നി.

വന്ന സ്ഥിതിക്ക് മാലാശ്രീയെ വച്ച്‌ ഒരു സീനെടുത്തു നോക്കാന്‍ കമല്‍ തീരുമാനിച്ചു. എന്നാല്‍, മലയാളത്തിലെ ഒരു വാക്കു പോലും മാലാശ്രീക്ക് ശരിയായി ഉച്ചരിക്കാനാവുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവില്‍, മാലാശ്രീയോടു കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്‌നമാണെന്നു മാലാശ്രീക്കും ബോധ്യപ്പെട്ടു. അങ്ങനെ മാലാശ്രീ തിരിച്ചുപോയി. അതിനുശേഷമാണ് ഭാനുപ്രിയ അഴകിയ രാവണനിലേക്ക് എത്തുന്നത്. കോടീശ്വരനായ ശങ്കർദാസ്(മമ്മൂട്ടി) താൻ ജനിച്ച് വളർന്ന നാട്ടീലേയ്ക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ച് വരുന്നു. ഗ്രാമത്തിലുള്ള ആർക്കും തന്നെ ശങ്കർദാസിന്റെ ഭൂതകാലം അറിയില്ല.നാട്ടിലെ പ്രമാണിയായിരുന്ന ചാത്തോത്ത് പണിക്കരുടെ(രാജൻ പി ദേവ്) ആശ്രിതനായിരുന്നു കുട്ടിശങ്കരന്റെ അഥവാ ശങ്കർദാസിന്റെ അച്ഛൻ.പണിക്കരുടെ മകളായ അനുരാധയായിരുന്നു. കുട്ടിശങ്കരന്റെ കളിക്കൂട്ടുകാരി.കൂട്ടുകാരിയുടെ കവിളത്ത് മുത്തം കൊടുത്ത കുറ്റത്തിന് പിടിക്കപ്പെടുന്ന കുട്ടിശങ്കരനെ അവന്റെ അച്ഛൻ പൊതിരെ തല്ലുന്നു.അന്ന് രാത്രി തന്റെ അനുക്കുട്ടിയോട് മാത്രം യാത്ര പറഞ്ഞ് കൊണ്ട് നാട് വിടുന്ന കുട്ടിശങ്കരൻ പിന്നീട് മുംബൈയിലെ കോടീശ്വരൻ ശങ്കർദാസായി തിരിച്ച് നാട്ടീലെത്തുന്നു.

തന്റെ ബാല്യകാല സുഹൃത്തായ അംബുജാക്ഷനോട് (ശ്രീനിവാസൻ) മാത്രമേ ശങ്കർദാസ് താനാരെന്ന് വെളിപ്പെടുത്തുന്നുള്ളൂ.അനുരാധയെ തന്റേതാക്കുക തന്നെയായിരുന്നു ശങ്കർദാസിന്റെ ലക്ഷ്യം.സ്വത്തും സമൃദ്ധിയെല്ലാം ക്ഷയിച്ച് കുടുംബ പ്രാരാബ്ധങ്ങളുമായി കഴിയുകയായിരുന്നു പഴയ ചാത്തോത്തെ പണിക്കർ.അഞജലിയുടെ ബഹുമാനം പിടിച്ച് പറ്റാൻ ഒരു സിനിമാ നിർമ്മിക്കുകയാണ് വഴി എന്ന അംബുജാക്ഷന്റെ വാക്ക് കേട്ട് ശങ്കർദാസ് സിനിമ പിടിക്കുന്നു.സിനിമാ സം‌വിധാനം ചെയ്യാൻ ഏൽപ്പിക്കുന്നത് അനുരാധയുടെ കാമുകനെയാണ്(ബിജു മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം) എന്ന് ശങ്കർദാസ് അറിയുന്നില്ല.ചാത്തോത്ത് പണിക്കർക്കു ഒരു പാട് സാമ്പത്തിക സഹായം ചെയ്ത് കൊടുക്കുന്നുണ്ട് ശങ്കർദാസ്.എന്നാൽ ശങ്കരദാസിന്റെ കണക്ക് കൂട്ടലുകൾ തെറ്റുന്നു.അനുരാധയും സം‌വിധായകനും തമ്മിലുള്ള അടുപ്പം മനസ്സിലാക്കുന്ന ശങ്കർദാസ്.പിന്നീട് സം‌വിധായകനുമായി കൊമ്പുകോർത്ത് ഷൂട്ടിംഗ് പിരിച്ച് വിടുന്നു.ശങ്കർദാസ് അനുരാധയെ വിവാഹം ചെയ്യാൻ താല്പര്യപ്പെടുന്നതായി അറിയിക്കുന്നു.

അച്ഛൻ കൈപ്പറ്റിയ പണത്തിന്റെ ബാദ്ധ്യത മൂലം അനുരാധയ്ക്ക് ശങ്കർദാസിനെ വിവാഹം കഴിക്കേണ്ടി വരുന്നു.കടുത്ത പക തോന്നുന്ന അനുരാധ താൻ ഒരിക്കലും ഒരു കന്യകയായി ശങ്കർദാസിന്റെ മണിയറയിലെത്തില്ല എന്ന് തീരുമാനിച്ച് കാമുകനു സ്വയം സമർപ്പിക്കുന്നു.തന്റെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ തന്റെ കാമുകൻ ശങ്കർദാസിന്റെ കൈയ്യിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയ വിവരം വിവാഹത്തിന് ശേഷമേ അനുരാധ അറിയുന്നുള്ളൂ.ഇതറിഞ്ഞ് തളർന്ന് പോകുന്ന അനുരാധ എല്ലാം കാര്യങ്ങളും ശങ്കർദാസിനോട് തുറന്നു പറയുന്നു.കടുത്ത വിഷമത്തോടെ ശങ്കർദാസ് അനുരാധയെ അവളുടെ വീട്ടിൽ കൊണ്ടാക്കി എന്നന്നേക്കുമായി യാത്ര പറയുന്നു.എന്നാൽ തനിക്ക് അനുരാധയെ വെറുക്കാൻ ഒരിക്കലും കഴിയില്ല എന്ന് മനസ്സിലാക്കുന്ന ശങ്കർദാസ് തിരിച്ച് വന്ന് അനുരാധയ്ക്ക് മാപ്പ് കൊടുത്ത് അവളെ കൂട്ടിക്കൊണ്ട് പോകുന്നിടത്ത് കഥ അവസാനിക്കുന്നു.

Uncategorized

അമ്പിളി ദേവി വിഷയത്തിൽ നടൻ ജയന് കോടതിയുടെ ശക്തമായ താകീത്..സംഭവം ഇങ്ങനെ !!

Published

on

നടി അമ്ബിളിദേവിയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം. കര്‍ശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്ബിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ ആദിത്യനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമാണ് അമ്ബിളി ദേവിയുടെ പരാതി.

അമ്ബിളി ദേവിയുടെ പരാതിയില്‍ പോലീസ് ആദിത്യന്‍ ജയന് എതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടായിരുന്നു.

‘ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും െവട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി.’–അമ്പിളി ദേവി പറഞ്ഞു.

‘സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രങ്ങൾ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭർത്താവിൽ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,,അതൊക്കെ അയാളുെട കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോൾ വിഷമമുണ്ടായി.’–അമ്പിളി ദേവി പറഞ്ഞു.

 

 

Continue Reading

Uncategorized

അന്ന് ഫോണിൽ വിളിച്ച് എന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; പക്ഷെ എന്റെ ശാപത്തിനുള്ളത് ദിലീപ് അനുഭവിച്ചു; ഷംന കാസിം ആ സംഭവം തുറന്ന് പറയുന്നു..!!

Published

on

മഞ്ഞു പോലൊരു പെകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് ഷംന കാസിം. പിന്നീട് തമിഴിലിലും തെലുഗിലും കന്നടയിലും താരം നിരവധി വേഷങ്ങൾ ചെയ്തു. പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഷംന കാസിം. അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മോസ് ആന്റ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു കുട്ടിയും ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ടെലിവിഷന്‍ അവതാരകയായിരുന്ന അശ്വതി അശോകനാണ് നായികയായെത്തിയത്. ഷംനയ്ക്ക് വച്ച വേഷം എന്നാല്‍ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു.ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് ഈ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്ന് ഷംന പറഞ്ഞു. വലിയ വിഷമമായി അതെനിക്ക് വലിയ വിഷമമായി. ഒരുപാട് പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. ദിലീപേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ എല്ലാ നായികമാരും ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ ഒരു ചിത്രം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു.

പലതും ഒഴിവാക്കി രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസില്‍ സര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഷോകളെല്ലാം ഒഴിവാക്കി. തമിഴില്‍ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി.രണ്ട് ദിവസം മുന്‍പ് എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് എന്നെ വിളിച്ച് പറഞ്ഞത്.എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഓകെ സര്‍ എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ദിലീപ് വിളിച്ചു സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ എന്നെ വിളിച്ച് ‘ഷംന എന്നെ ശപിക്കരുത്’ എന്ന് പറഞ്ഞിരുന്നു. ‘അങ്ങനെ ഒന്നും ഞാന്‍ ചെയ്യില്ല. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടും’ എന്ന് ഞാന്‍ പറഞ്ഞു. ശാപമുണ്ട് ഞാന്‍ പറഞ്ഞത് കൊണ്ടല്ല പക്ഷെ അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്.

അക്കാര്യം ഫാസില്‍ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാന്‍ വേദനിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു ഷംന കാസിം പറഞ്ഞു. ഫാസില്‍ സര്‍ പറഞ്ഞത് ഷംനയ്ക്ക് ഒന്നും തോന്നരുത്. എന്റെ അടുത്ത ചിത്രത്തില്‍ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെ ഫാസില്‍ സര്‍ അന്ന് പറഞ്ഞിരുന്നു.പക്ഷെ അതൊന്നും അപ്പോള്‍ കേള്‍ക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. ദിലീപ് അല്ല് കാരണം എന്റെ ആ അവസരം നഷ്ടപ്പെടാന്‍ കാരണം ഒരിക്കലും ദിലീപേട്ടനല്ല. ദിലീപേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. മാത്രമല്ല സിനിമയിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് വേണ്ട എന്ന് പറയാമായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

ആത്മവിശ്വാസം തന്നത് ദിലീപേട്ടനാണ് സിനിമയില്‍ കരാറൊപ്പ് വച്ചപ്പോള്‍ ദിലീപേട്ടന്‍ എന്നെ വിളിച്ചിരുന്നു. ഷംന നല്ലൊരു നടിയാണ്. കഴിവുള്ള നടിയാണ് കൂടെ അഭിനയിക്കണം എന്നാഗ്രഹിച്ചിരുന്നു എന്നൊക്കെ ദിലീപേട്ടന്‍ പറഞ്ഞിരുന്നു. ഇതില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എന്നെ ആദ്യം വിളിച്ച് കുറച്ചൊരു ആത്മവിശ്വാസം തന്നതും ദിലീപേട്ടനാണ് – ഷംന പറഞ്ഞു. ഷംനയുടെ തുടക്കം മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഡിസംബര്‍ പച്ചകുതിര ഭാര്‍ഗവ ചരിതം എന്നിട്ടും ഒരുവന്‍ അലി ഭായ് ഫല്‍ഷ് കോളേജ് കുമാരന്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.

Continue Reading

Uncategorized

ചാൻസ് ചോദിച്ചപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നതെന്ന് സംവിധായകൻ ചോദിച്ചു; ആസിഫ് അലിയുടെ നായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

Published

on

ചാൻസ് ചോദിക്കുന്നവരെ ചൂക്ഷണം ചെയുന്നത് സിനിമ ലോകത്ത് പതിവാണ്. ഇതിനെതിരെ പല വിമർശനങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്.തൊഴിൽ മേഖലയിൽ നിന്നും മോശം അനുഭവങ്ങൾ ഏറ്റവും കൂടുതൽ പുറത്തു വരുന്നത് സിനിമ മേഖലയിൽ നിന്നും ആണ്. സംവിധായകർ താരങ്ങൾ നിർമാതാക്കൾ എന്നിവരിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളെ കുറിച്ച് നിരവധി തവണ നടിമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

 

ഇപ്പോഴിതാ അവസരം ചോദിച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി നായകൻ ആയി എത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷം ആയിരുന്നു നായികയായി ഈ താരം എത്തിയത്.മലപ്പുറത്തു ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നപ്പോൾ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്.

റിയാലിറ്റി ഷോയിൽ പങ്കെടുത്ത താൻ പിന്നീട് അവസരം അഭിനയ രംഗത്ത് അവസരങ്ങൾ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകൻ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച്‌ ഇല്ല എന്ന് പറയാൻ കഴിയില്ല എന്നും ഷിബ്ല പറയുന്നു.’കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തില്‍ കാന്തിയെന്ന പ്ലസ് സൈസ് നായികയെയാണ് ഷിബ്ല അവതരിപ്പിക്കുന്നത്. ”കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഞാന്‍ എക്‌സൈറ്റഡായിരുന്നു,” ഷിബ്ല പറയുന്നു. ”എന്തു വിലകൊടുത്തും ആ ക്യാരക്ടര്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. സെലക്ടഡായി എന്നറിഞ്ഞ അന്നു മുതല്‍ നന്നായി ഭക്ഷണം കഴിച്ചുതന്നെയാണ് ശരീരഭാരം വര്‍ധിപ്പിച്ചത്. തലശ്ശേരിയിലാണ് ഷൂട്ട് നടന്നത്. സെറ്റില്‍ എനിക്കായി പ്രത്യേകം ഭക്ഷണമൊക്കെ എത്തിച്ചുതരുമായിരുന്നു. അപ്പോള്‍ എല്ലാവരും പറയും, ഇങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ട് അഭിനയിക്കുന്ന നായിക മലയാളത്തില്‍ ആദ്യമായിരിക്കുമെന്ന്.”

സോഷ്യല്‍ മീഡിയയിലും മറ്റും ബോഡി ഷെയ്മിങ് വര്‍ധിച്ചുവരുന്ന കാലത്ത് ഏറെ പ്രസക്തിയുള്ള കഥാപാത്രമാണ് കാന്തിയെന്ന് ഷിബ്ല ചൂണ്ടിക്കാണിക്കുന്നു. ”തടിച്ചിട്ടായാലും മെലിഞ്ഞിട്ടായാലും സ്വന്തം ശരീരത്തില്‍ വളരെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകള്‍ ഏറെയുണ്ട്. അത്തരത്തിലുള്ള ആളാണ് കാന്തി. മറ്റുള്ളവരാണ് ‘അയാള്‍ക്ക് എന്തൊരു തടിയാണ്’ അല്ലെങ്കില്‍ ‘അവള്‍ എന്തു തിന്നാലും കാര്യമില്ല’ എന്നൊക്കെ പറയുന്നത്. കൗമാരകാലത്ത് നല്ല വണ്ണമുള്ള ആളായിരുന്നു ഞാന്‍. അന്ന് മറ്റുള്ളവര്‍ വണ്ണം കൂടിയല്ലോ, തടി കുറയ്ക്കണം എന്നൊക്കെ പറയുമ്പോഴും എനിക്ക് എന്റെ ശരീരത്തില്‍ പ്രശ്‌നമൊന്നും തോന്നിയിരുന്നില്ല. പിന്നീട് പി.ജി ചെയ്യുന്ന സമയത്ത് ആങ്കറിങൊക്കെ ചെയ്തു തുടങ്ങിയപ്പോഴാണ് ഇനി അല്‍പം ഭാരം കുറയ്ക്കാമെന്ന് തീരുമാനിച്ചത്.”

Continue Reading

Uncategorized

ദിവ്യ ഉണ്ണി എന്റെ രണ്ടു വേഷങ്ങൾ തട്ടിയെടുത്തത് ഇങ്ങനെ; ഒപ്പം കാവ്യയും..പൊട്ടിക്കരഞ്ഞുപോയി; കാവേരി പറയുന്നു..!!

Published

on

മലയാള സിനിമയിലെ ഒരു കാലത്തെ മലയാളികളുടെ ഇഷ്ട താരമായിരുന്നു കാവേരി. തനി നടൻ ലുക്കിൽ ഉള്ള കാവേരി മലയാളികളുടെ പ്രിയ നായികയായിരുന്നു. പിന്നീട് തരാം തമിഴ് തെലുഗ് ചിത്രങ്ങളിലും വേഷം ഇട്ടിരുന്നു. നായികയായി മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്ന കാവേരി പിന്നീട് സഹനടി, അനിയത്തി റോളുകൾ എന്നിവയിലേക്ക് ഒതുങ്ങി പോവുകയായിരുന്നു. ഇതിന് പിന്നിലെ കാരണമാ വ്യക്തമാക്കിയിരിക്കുകയാണ് കാവേരി. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കാവേരി. തമിഴ് തെലുങ്ക് കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അവുനു വല്ലിടാരു ഇസ്ട പടാരു എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടി.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സമുദിരം കബഡി കബഡി കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ നടി ശ്രദ്ധ നേടിയത്. എന്നാൽ തനിക്ക് ലഭിച്ച നിരവധി അവസരങ്ങൾ ദിവ്യ ഉണ്ണിയും കാവ്യ മാധവനും തട്ടിയെടുത്തു എന്ന് കാവേരി പറയുന്നു.മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാന്‍സ് വരെ നല്‍കിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു. ജയറാമിനെ നായകനാക്കി രാജസേനൻ ഒരുക്കിയ ചിത്രമായിരുന്നു കഥാനായകൻ.

ആ ചിത്രത്തിൽ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നു ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് അഡ്വാൻസ് തുകയും തന്നിരുന്നു എന്നാൽ അഭിനയിക്കാൻ എത്തിയപ്പോൾ ആ വേഷത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു. അന്ന് താൻ ഏറെ കരഞ്ഞു എന്നും കാവേരി പറയുന്നു.തുടർന്ന് കൂടാതെ മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു.അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു.

Continue Reading

Uncategorized

സീരിയല്‍ നടന്‍ മണി മായമ്പിള്ളി അന്തരിച്ചു !!

Published

on

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടക-സീരിയല്‍-സിനിമാ നടനുമായ മണി മായമ്ബിള്ളി അന്തരിച്ചു. 47 വയസ്സായിരുന്നു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറം മായമ്ബിള്ളി ഇല്ലത്ത് നീലകണ്ഠന്‍ ഇളയതിന്‍റെയും ദേവകി അന്തര്‍ജ്ജനത്തിന്‍റെയും മകനാണ്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യന്‍ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.

നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: ശ്രീകുമാരി. മക്കള്‍: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയില്‍ കോവിലകം പൊതുശ്മശാനത്തില്‍.

Continue Reading

Most Popular

Celebrity2 hours ago

വിട പറഞ്ഞ അതുല്യ പ്രതിഭ കൊച്ചിൻ ഹനീഫയുടെ ആ കുഞ്ഞു മക്കൾ ഇപ്പോൾ മിടുക്കരായി; അവരുടെ അവസ്ഥ ഇപ്പോൾ ഇതാണ് !!

മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും വിറപ്പിക്കാനുമൊക്കെ കഴിഞ്ഞ അതുല്യ നടന്മാരിൽ ഒരാളായിരുന്നു നടൻ കൊച്ചിൻ ഹനീഫ.വില്ലനായി എത്തി പിന്നീട് ഹാസ്യ താരമായി മാറി ഏറെ ആരാധകരെ സമ്പാദിച്ച താരം...

Celebrity2 hours ago

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരന്റെ ഇപ്പോഴത്തെ അവസ്ഥ !!

നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള...

Film News3 hours ago

വൈശാലിയിലെ സുന്ദരിയായ നടിയെ ഓർമയില്ലേ..താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് !!

ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ് . ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്. അതേ വർഷം...

Celebrity19 hours ago

രഹസ്യ വിവാഹം, എന്റെ അമ്മ ഇതുവരെ ഒക്കെ ആയിട്ടില്ല ; വിവാഹത്തിന് ശേഷം സംഭവിച്ചത് സീരിയൽ താരം അനുശ്രീ പറയുന്നു !!

ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരത്തിനെ അറിയപ്പെടുന്നത് പതിനഞ്ചാം വയസിൽ...

Celebrity20 hours ago

അമ്മയുടെ പ്രേതവുമായി സംസാരം , പൂട്ടിയിട്ട വീട്ടിൽ ഒറ്റക്ക് താമസം , മലയാളികളുടെ പ്രിയ നടി കനകയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?? സംഭവം ഇങ്ങനെ !!

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം...

Celebrity21 hours ago

കോറോണയെ തുരത്തിയപ്പോൾ കാൻസർ എന്ന മറ്റൊരു വില്ലനായി എത്തി..നടി ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ !!

1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി...

News22 hours ago

ഒരു മകന്റെ മുഖത്ത് നോക്കി നിൻറെ യഥാർത്ഥ അച്ചൻ ഞാൻ അല്ല എന്ന് പറയേണ്ടി വന്ന ഒരു പിതാവിന്റെ അവസ്ഥ; ഹൃദയം അലിയിക്കുന്ന അലിയുടെ വാക്കുകൾ !!

അലി കടുക്കശ്ശേരി എന്ന യുവാവ് തന്റെ ഫേസ്ബുക്കിൽ എഴുതിയ തന്റെ ജീവിതഥ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അലിയുടെ കുറിപ്പ് വായിക്കാം, ഒരു...

Celebrity22 hours ago

സ്‌പെഷ്യല്‍ ചിക്കന്‍ കറിയുമായി ലാലേട്ടന്‍,ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹന്‍ലാലിനോട് ഷെഫ് സുരേഷ് പിള്ള..വീഡിയോ വൈറൽ [VIDEO] !!

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ വൈറലാകുകയാണ്. അധികം മസാലകള്‍ ചേര്‍ക്കാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകംകൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു ....

Celebrity1 day ago

‘മരക്കാര്‍ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍’: പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Celebrity1 day ago

ബാബുരാജ് ‘എടുത്തെറിഞ്ഞു’; ഭിത്തിയിൽ ഇടിച്ച് വിശാലിനു പരുക്ക്..സംഭവം ഇങ്ങനെ !!

ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . മലയാളസിനിമയിൽ 1993ൽ റിലീസ് ചെയ്ത ‘ഭീഷ്മാചാര്യ’ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗോഡ്ഫാദർ എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ ‘ഹൽചൽ’...

Trending