Connect with us

Celebrity

‘ പ്രേമം മൂത്ത് മമ്മൂക്ക നായികയെ നോക്കുന്നത് ‘മുട്ടനാട് നോക്കുന്നത് പോലെ’; ആദ്യമായാണ് മമ്മൂട്ടിയുടെ ശരീരവും ആ മുഴക്കമുള്ള ശബ്ദവും ഇങ്ങിനെ ക്ഷീണിച്ചു കാണുന്നത്..!!

Published

on

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു സാധാരണക്കാര പ്രതികാരകഥയെ അസാധാരണമായി, അസാധ്യമായി അവതരിപ്പിച്ച ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ വാരത്തിൽ തന്നെ ചിത്രം നൂറുകോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ, ഗംഭീര പ്രകടനമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്, സോഷ്യൽ മീഡിയ മുഴുവൻ മമ്മൂട്ടിയുടെ ഈ അതിശയിപ്പിക്കുന്ന പ്രകടനത്തെക്കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത്, അത്തരത്തിൽ സാൻ ജിയോ എന്ന ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സിനിഫിൽ എന്ന ഗ്രൂപ്പിൽ ആണ് ഇദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിങ്ങനെ, കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വർഷങ്ങൾ മമ്മൂക്കയുടെ ഊർജ്ജം വല്ലാതെ ചോർത്തി കളഞ്ഞത് പോലെ തോന്നിക്കുന്നുണ്ട്.

ഓർമ്മവെച്ചതിനു ശേഷം ആദ്യമായാണ് മമ്മൂട്ടിയുടെ ശരീരവും ആ മുഴക്കമുള്ള ശബ്ദവും ഇങ്ങിനെ ക്ഷീണിച്ചു കാണുന്നത്. “വൺ” കഴിഞ് ഇങ്ങോട്ടുള്ള സിനിമകളെയെല്ലാം അത് ബാധിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതൊക്കെ എന്തായാലും നല്ല ഒരു ത്രില്ലർ സിനിമയുടെ ഭാഗമായതിൽ മമ്മൂക്കക്ക് തീർച്ചയായും അഭിനന്ദനങ്ങൾ! സുരേഷ് ഗോപിയുടെ പാപ്പനുമായാണ് സിനിമയെ താരതമ്യം ചെയ്യേണ്ടത്. നല്ല കഥ, എന്നാൽ നായകന് പെർഫോം ചെയ്യാൻ അവസരം കുറവ്. പിന്നെ ഇത് രജനീകാന്ത് സിനിമയൊന്നും അല്ലല്ലോ എന്ന് സമാധാനിക്കാം. എന്നാൽ സുരേഷ് ഗോപിയെ പോലെ തന്നെ കഴിഞ്ഞ മൂന്ന് സിനിമകളിലും തുടർച്ചയായി ഒരേ ഭാവമാണ് മമ്മൂക്കയുടെ മുഖത്ത് കാണുന്നത് എന്നതും ഒരേ മീറ്ററിൽ ആണ് ആ ഡയലോഗ്കൾ പറയുന്നത് എന്നതും ശരിയല്ലേ എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക. സിംപിളും, പവർഫുള്ളും ആയ ഒരു കഥയിലേക്ക് നായകന്റെ താളം തെറ്റിയ മനസ്സിന്റെ ഭ്രമകല്പനകൾ കൂട്ടി കലർത്തി മനപ്പൂർവം കൺഫ്യൂഷൻ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ആ മായകാഴ്ചകൾക്ക് കഥയുടെ ഗതിയിൽ പങ്കില്ല, നായകന് ഹാലുസിനേഷൻ ഉണ്ടായാലും ഇല്ലെങ്കിലും കഥയുടെ പോക്കിൽ പ്രത്യേക വ്യത്യാസം ഒന്നുമുണ്ടാവില്ല. അങ്ങനെ അത് കൊണ്ട് തന്നെ അയാളുടെ മാനസിക വ്യാപാരങ്ങൾ ഒട്ട് പൂർണതയിൽ എത്തുന്നുമില്ല. ലൂസ് എന്ഡുകൾ പലയിടതും കൂട്ടി കെട്ടപ്പെടാതെ കിടക്കുന്നത് മാത്രമാണ് ഈ നല്ല സിനിമയെ ഒരു മികച്ച ഫിനിഷിങ് നൽകുന്നതിൽ തടസ്സം നിൽക്കുന്നത്. രാത്രിയിൽ നടന്ന ഒരു കാർ അപകടത്തിൽ തന്റെ ഭാര്യയെ കാണാതായി എന്ന പരാതിയുമായാണ് നായകന്റെ ഇൻട്രോ. അയാൾ വന്നതിന് ശേഷം ആ നാട്ടിൻപുറം ദുരന്തങ്ങൾ തുടരെ കാണേണ്ടി വരുന്നു. അവിടൊരു കുടുംബവുമായി പെട്ടന്ന് അടുക്കുന്ന നായകൻ ആ വീട്ടിലെ ഒരു വിധവയെ കെട്ടുന്നു. കാണാതായ ഭാര്യയെ പറ്റിയുള്ള പരാതിയിൽ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് ഇങ്ങേരുടെ രണ്ടാം കല്യാണം. സ്വാഭാവികമായും ഉയരേണ്ട സംശയങ്ങൾ നാട്ടകാർക്കിടയിലോ പോലീസിന്റെ ഇടയിലോ സിനിമയുടെ കഥ എഴുതുന്നവർക്കിടയിലോ ഉയരുന്നില്ലാ എന്നത് അൽപ്പം അസ്വഭാവികമായി തോന്നും. എന്നാൽ അവിടൊരു പോലീസ്കാരന് എന്തോ കുഴപ്പം മണക്കുന്നു.

അയാൾ ലൂക്ക് ആരാണെന്ന് ഒരു അനൗദ്യോഗിക അന്വേഷണത്തിന് ഇറങ്ങുകയാണ്. ആരാണ് അയാൾ? എന്തിന് ഈ നാട്ടിൻ പുറത്ത് വന്ന് പുതിയ കല്യാണം കഴിച്ചു താമസിക്കണം? എന്താണ് അയാളുടെ ശരിക്കുമുള്ള ഉദ്ദേശം? അതിനുമപ്പുറം അയാളുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്ന പണം എവിടെ? ജഗദീഷിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് പോലീസുകാരന്റെ വേഷത്തിൽ നമ്മൾ കാണുന്നത്. ബിന്ദു പണിക്കരുടെ ഒരു സൂപ്പർ പെർഫോർമൻസ് ആയിരുന്നു, പ്രത്യേകിച്ച് ജഗദീശുമൊത്തുള്ളതും, മമ്മൂക്കയുമൊത്തുള്ളതും ആയ ക്ലൈമാക്‌സിലെ സീനുകൾ. അവരുടെ വില്ലത്തരങ്ങൾ അവസാന ഭാഗങ്ങളിൽ കുറേ കൂടി എലവേറ്റ് ചെയ്യണമായിരുന്നു എന്നും തോന്നി. ഗ്രേസ് ആന്റണി പുതിയ തലമുറയുടെ ഉർവശി എന്ന പേര് നേടിയതിന് ശേഷം എല്ലാ സിനിമയിലും നാഗവല്ലിയുടെ “വിടമാട്ടെ…. അയോഗ്യ പയലേ…” എന്ന ഡയലോഗിന്റെ സമയത്തെ ശോഭനയുടെ മുഖഭാവം മുഖത്ത് അണിയുന്നുണ്ട്. സാധാരണ പോലെയൊക്കെ അഭിനയിച്ചാൽ പോരേ കുട്ടീ….? വികാരങ്ങൾ പ്രകടിപ്പിക്കേണ്ട സീനുകൾ വരുമ്പോൾ പോരെ അഭിനയം? എന്തായാലും ഗ്രേസ് തന്നെ അഭിമുഖത്തിൽ പറഞ്ഞത് പോലെ ” ബോൾഡ് ആയ, തന്റെ അഭിപ്രായം പറയാൻ മടി ഇല്ലാത്ത കഥാപാത്രം അമിത ആവേശം കൊണ്ടോ അമിത വികാര പ്രകടനം കൊണ്ടോ ഒക്കെ വിരസമാക്കി കളഞ്ഞു. ഇതിനിടയിൽ ഗ്രേസുമൊത്തുള്ള മമ്മൂക്കയുടെ ഒന്ന് രണ്ട് ശ്രിoഗാര രംഗങ്ങൾ സിനിമയിൽ നന്നായി മുഴച്ചു വന്നിട്ടുണ്ട്.

മമ്മൂക്കയ്ക്ക് തന്റെ പൌരുഷം കൊണ്ട് സ്ത്രീകളെ അടുപ്പിക്കാനാകും പക്ഷെ പ്രണയം കൊണ്ട്……….?! ഇന്ന് വരെയുള്ള സിനിമാ അനുഭവത്തിൽ ശൃംഗാരം എന്ന ഭാവം അഭിനയിക്കുന്നതിൽ മമ്മൂക്ക എപ്പോഴും അമ്പേ പരാജയമായിട്ടേയുള്ളൂ. മമ്മൂക്ക നായികയെ പ്രേമം മൂത്ത് നോക്കുന്നത് “മുട്ടനാട് നോക്കുന്നത് പോലെ” എന്ന് ഒരു പ്രശസ്ത സിനിമാ ആസ്വാദക പറഞ്ഞത് മൺ മറഞ്ഞു പോകേണ്ട കാലമൊന്നും ആയിട്ടില്ല. കോട്ടയം നസീർ, സഞ്ജു ശിവരാം, ഷറഫുദ്ധീൻ എന്നിവർ നന്നായി. പിന്നെ മുഖം മുഴുവൻ ചാക്ക് മൂടി ഇടക്കിടെ വന്ന് പേടിപ്പിക്കുന്ന ആസിഫ് അലിയും.BGM സിനിമയുടെ മൂഡുമായി നന്നായി ഇണങ്ങി പോയി. സിനിമയിൽ മുഴുകാൻ അത് ഒത്തിരി സഹായിച്ചു. എന്നാൽ വാലും മുറിയും ഇല്ലാത്ത ആ ഇംഗ്ലീഷ് പാട്ട് സ്ഥാനത്തും ആസ്ഥാനത്തും തള്ളി കയറ്റിയത് അൽപ്പം അലോസരമുണ്ടാക്കി. സിനിമാട്ടോഗ്രാഫിയും ശ്രദ്ധിക്കപെടും. എന്നാൽ കഥയെ അത് വരെ പോയ ഗതിയിൽ നിന്നും അവസാനഭാഗം ആകുമ്പോഴേക്കും മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്തത് സിനിമ കഴിയുമ്പോൾ ഉണ്ടാക്കേണ്ട ആ ഒരു തരിപ്പ് നഷ്ടപ്പെടുത്തി കളഞ്ഞു. സിനിമ കഴിഞ്ഞും കുറേ നേരം കാണികളെ ആവേശത്തിൽ നിർത്തേണ്ട ആ വൗ ഫാക്ടർ ക്‌ളൈമാക്സിൽ കിട്ടിയില്ല.

മമ്മൂക്കയുടെ ആക്ഷൻ സീനുകൾ ഒരുക്കിയിരിക്കുന്നത് അതി ഗംഭീരമായാണ്. ഭീഷ്മയേക്കാൾ ഒത്തിരി മുകളിൽ നിൽക്കുന്ന ആക്ഷൻ ആയിരുന്നു. ഈ കഥ മുഴുവൻ ഇതേ ഫോർമാറ്റിൽ മമ്മൂക്കയെ പറഞ്ഞു മനസ്സിലാക്കിയ സംവിധായകനും എഴുത്ത് കാരനും അഭിനന്ദനങ്ങൾ നേരുന്നു. വെട്ടുകിളിയുടെ അഭിപ്രായത്തിൽ ആദ്യ മൂന്ന് വാചകങ്ങളിൽ തന്നെ മമ്മൂക്ക വീണിട്ടുണ്ടാവും. സിനിമയുടെ ഇനിഷ്യൽ ഡിസ്‌കഷൻ വെട്ടുകിളിയുടെ ഭാവനയിൽ : സംവിധായകൻ : “അതായത് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര് ലൂക്ക്. അയാൾ ദുബായിൽ നിന്നും ഫോറിൻ കാർ ഓടിച്ചു നാട്ടിൽ എത്തിയ ആൾ ആണ്. എപ്പോഴും കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും ധരിക്കും. മമ്മൂക്ക : അത് മതി ഫിക്സിഡ്. കൂളിംഗ് ഗ്ലാസും, കോട്ടും ഷൂസും ഞാൻ കൊണ്ട് വരാം. നമുക്ക് ഇനി ഒരു ഫോറിൻ കാർ എവിടെ കിട്ടും എന്നതിനെ പറ്റി ചർച്ച ചെയ്യാം. എന്നാണ് ഇദ്ദേഹം പറയുന്നത്.

Celebrity

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

Published

on

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം നടന്ന വിവാഹത്തിന് ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു നൂറിൻ ഷെരീഫിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും . ഫ്ലോറൽ വെഡിങ് എന്ന നൂറിന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു ഈ വിവാഹം. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ തന്റെ വിവാഹ വസ്ത്രത്തെ പറ്റി നിരവധി സങ്കൽപ്പങ്ങളാണ് നൂറിന് ഉണ്ടായിരുന്നത്. നൂറിനു വേണ്ടി മാത്രം തയ്യാറാക്കുന്ന യുണീക്ക് ഡിസൈൻ ആയിരിക്കണമെന്നതായിരുന്നു നിബന്ധനകളിൽ ഒന്ന്. ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ഫാഷൻ ഡിസൈനറുമായ ബീന കണ്ണന്റെ സൗത്ത് ഇന്ത്യയിലെ പ്രമുഖ കോട്യൂയൂർ ബ്രാൻഡായ ബീന കണ്ണൻ കൊട്യൂർ ആണ് നൂറിന്റെയും ഫാഹിമിന്റെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്.ഫ്ലോറൽ ഡിസൈനുകൾക്ക് പ്രാധാന്യം നൽകണം, ഗ്ലിറ്ററി ആകുന്നതോടൊപ്പം ലൈറ്റ് വെയ്റ്റ് ആയിരിക്കണം എന്നതിന്റെ കൂടെ നൂറിൻ ഒരു ആവശ്യം കൂടെ മുന്നോട്ട് വെച്ചിരുന്നു. സാരി ഉടുക്കാൻ അതീവ മോഹമുള്ള നൂറിന്, അത് സാധ്യമായിരുന്നില്ല. അതിനാൽ സാരിയിൽ വരുന്ന സാരീ ഡ്രാപ്പിംഗ് പോലെ തന്റെ ലഹങ്കയിൽ ഉണ്ടാകണം എന്നതും നൂറിന്റെ ആവശ്യമായിരുന്നു.

നൂറിന്റെ ആഭരണങ്ങളും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വസ്ത്രങ്ങളോടൊപ്പം നൂറിനെ കൂടുതൽ സുന്ദരിയാക്കിയ ആഭരണങ്ങൾ കേരളത്തിലെ ജ്വല്ലറി ബ്രാൻഡ് ആയ ആർ.ഗിരി പയിൽ നിന്നുമായിരുന്നു. പോൾക്കി വജ്രങ്ങൾ, പേസ്റ്റൽ പിങ്ക് ടൂർമാലിൻ, മുത്തുകൾ എന്നിവയാൽ അലങ്കരിച്ച പുരാതനമായ വിക്ടോറിയൻ ശൈലിയിലുള്ള സ്വർണ്ണാഭരണങ്ങളായിരുന്നു നൂറിൻ ധരിച്ചിരുന്നത്. 200 വർഷത്തെ കലാ സൗന്ദര്യം വിളിച്ചോതുന്ന രീതിയിൽ രാജസ്ഥാൻ ബിക്കണേസ് പോൾക്കിയും 24 കാരറ്റ് സ്വർണ്ണവും ഏകോപിപ്പിച്ച് നിർമ്മിച്ചതിനാൽ ആഭരണത്തിന്റെ പരമാവധി ശോഭ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒന്നര മാസം കൊണ്ടാണ് ആഭരണങ്ങളുടെ പണികഴിപ്പിച്ചത്.ബീന കണ്ണൻ തന്റെ പുതിയ ഡിസൈൻ കളക്ഷനായ ദശപുഷ്പം ഡിസൈനിന്റെ പണിപ്പുരയിൽ ആയിരിക്കെ ആണ് നൂറിന്റെ കടന്നു വരവ്. നിരവധി പൂക്കളുടെ രൂപ ഭംഗിയേയും നിറങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ നിന്നാണ് നൂറിന്റെ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. ഹാൻഡ് മെയ്ഡ് ആയി ചെയ്ത എംബ്രോയ്ഡറി വർക്കുകൾ ഉൾപ്പടെ വസ്ത്രതിന്റെ നിർമ്മാണം ഏകദേശം 4 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

ഫ്ലോറൽ ഡിസൈനുകളോട് ആയിരുന്നു ഫാഹിമിനും താല്പര്യം. അതിനാൽ നൂറിന്റെ ലഹങ്കയിൽ ചെയ്തിരിക്കുന്ന ഫ്ലോറൽ ഡിസൈനുകളെ ജോദ്പൂരി, ബദ്ഗള ലുക്കിലേക്ക് കൊണ്ടുവരികയായിരുന്നു. കൂടുതൽ ഗ്ലിറ്ററി ഫോമിലേക്ക് കൊണ്ട് വരാതിരിക്കാനായി പൂക്കളിൽ വെൽവറ്റ് ഫാബ്രിക്കിനൊപ്പം ത്രെഡ് വർക്കും ചെയ്തിട്ടുണ്ട്. ജോദ്പൂരി പോളോ പാന്റിൽ മെറ്റൽ സ്റ്റഡ്ഡുകൾ ഉപയോഗിച്ച് ഒരു മ്യൂട്ട് ലുക്കിൽ ആയിരുന്നു ഫാഹിം വിവാഹ പന്തലിൽ എത്തിയത്.
റോസ് ക്വാർട്ടസ് പിങ്ക് നിറത്തിലുള്ള നൂറിന്റെ ലഹങ്ക അണിഞ്ഞുള്ള ഫോട്ടോയിലും വീഡിയോയിലും നിന്ന് നൂറിന്റെ സന്തോഷവും തൃപ്തിയും എത്രത്തോളം ഉണ്ടെന്ന് നമുക്ക് കാണാനാകും. ബീന കണ്ണൻ കൊട്യൂർ ആർ ഗിരി പയുമായി ചേർന്നാണ് നൂറിന്റെ മുഴുവൻ വെഡിങ് ലുക്ക് പൂർത്തിയാക്കിയത്. കല്യാണ ഫോട്ടോസും റീലുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Celebrity

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

Published

on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതിരുന്നതിനാൽ, കൂട്ടുകാരൻ എടുത്തു നൽകിയ ടിക്കറ്റിലാണ് സിനിമ കണ്ടിരുന്നതെന്ന് ഉണ്ണി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന പൊന്നിയിൻ സെൽവൻ 2 പ്രൊമോഷൻ ചടങ്ങിൽ വിക്രമിന് മുന്നിൽ വച്ചായിരുന്നു നടന്റെ പ്രതികരണം.

തനിക്കു വലിയ ബന്ധങ്ങൾ ഒന്നുമില്ല, സിനിമയിൽ എന്ത് ചെയ്യും എന്ന് ഉണ്ണി കൂട്ടുകാരനോട് പറഞ്ഞു വിഷമിച്ചിരുന്നു. അന്നയാൾ ചോദിച്ച ഒരു ചോദ്യമുണ്ട്. ‘എല്ലാ തമിഴ് സിനിമയും കണ്ട് അതിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുകയും, അതേ ഡയലോഗുകൾ പറയുകയും ചെയ്യാറുണ്ടോ നീ’? എന്ന്. ‘ഇല്ല’ എന്നായിരുന്നു ഉണ്ണി നൽകിയ മറുപടി. എങ്കിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നു എന്നും അത് വിക്രം ആയിരുന്നു എന്നും സുഹൃത്ത് പറഞ്ഞതായി ഉണ്ണി ഓർത്തെടുത്തു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് വിക്രം ഒരു മാതൃകയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading

Celebrity

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

Published

on

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ നിന്ന് നീക്കാൻ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ പറഞ്ഞു.

”ആരാധ്യ ബച്ചന്‍ ഗുരുതരാവസ്ഥയില്‍ “, “ഇനി ഓര്‍മ്മ” എന്നിങ്ങനെ തലക്കെട്ടൊടെ വന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി യൂട്യൂബിലടക്കം പ്രചരിച്ചിരിക്കുകയാണ്. ഓരോ കുട്ടിയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപ്രകാരം അസഹനീയമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻപ് പലപ്പോഴും ട്രോളുകൾക്ക് ആരാധ്യ ഇരയാകാറുണ്ട്. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ. എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു ഇതിനെതിരെ അഭിഷേക് പ്രതികരിച്ചിരുന്നത്.

Continue Reading

Celebrity

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

Published

on

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്ന് നടി ഹണി റോസ്. പാര്‍ട്ണര്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നും എന്നാൽ അതിന് വിവാഹം വേണ്ടെന്നും പറയുകയാണ് ഹണി.

ചെറുപ്പത്തിൽ ചിലരോടൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ട്. ഇവരോട് ആരോടും ഞാൻ അങ്ങോട്ട് പോയി പറഞ്ഞതല്ല, മറിച്ച് എന്നോട് പറഞ്ഞവരിൽ ചിലരോട് എനിക്ക് ഇഷ്ടം തോന്നിയതാണ്. ഐ ലവ് യു എന്നൊക്കെ ആദ്യം കേൾക്കുമ്പോൾ ദേഷ്യം വരും. കലിപ്പ് നോട്ടമൊക്കെ നോക്കി പലരേയും പേടിപ്പിക്കും. പക്ഷേ പിന്നീട് ചിലരോടൊക്കെയുള്ള ആ ദേഷ്യമൊക്കെ മാറും. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു.

പാര്‍ട്ണര്‍ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. വേറെ ഒരാളുടെ കല്യാണത്തിന് പോകുന്നതും എനിക്ക് ഇഷ്ടമല്ല. കല്യാണം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് വ്യക്തമാക്കി.

 

Continue Reading

Celebrity

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

Published

on

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ ആകെ വിരണ്ടുപോയി. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് ‘കള്ളനും ഭഗവതിയും’. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ.

Continue Reading

Most Popular

News5 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity11 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending