Connect with us

Film News

സുനിച്ചൻ ഒപ്പമില്ല..പുതിയ ആളെ കിട്ടിയപ്പോൾ സുനിച്ചനെ ഉപേക്ഷിച്ചോ ; വിമർശനങ്ങൾക്ക് മറുപടിയുമായി മഞ്ജു !!

Published

on

മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും ഒരേ പോലെ തിളങ്ങിയ താരമാണ് മഞ്ജു. പിന്നീട ബിഗ് ബോസ്സിൽ എത്തിയതോടെ മഞ്ജുവിന്റെ ജീവിതം മാറി മറിയുകയായിരുന്നു. മഞ്ജുവും സുഹൃത്തും ചേർന്ന് ഒരു യൂട്യൂബ് ചെന്നേലും നടത്തുന്നുണ്ട്.ഭര്‍ത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മഞ്ജു മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് സീസണ്‍ 2വിലും പങ്കെടുത്തിരുന്നു. മഞ്ജു പത്രോസ്, മഞ്ജു സുനിച്ചന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചു പലരും സംശയങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മഞ്ജു ഭര്‍ത്താവുമായി വേര്പിരിഞ്ഞുവെന്നു വാര്‍ത്തകളാണ്. ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നുളളത് പേഴ്സണല്‍ ചോയ്സാണെന്ന്’ എന്ന് വിമര്‍ശകര്‍ക്ക് മറുപടിയായി മഞ്ജു പറയുന്നു. ‘സുനിച്ചനെ ഡിവോഴ്സ് ചെയ്തിട്ടില്ല. എന്റെ അപ്പന്റെ പേരാണ് പത്രോസ്. 1982 ഫെബ്രുവരി 27ാം തീയതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ്, എന്റെ അപ്പനാണ് പത്രോസ്. ആ മനുഷ്യന്റെ കൂടെ ജീവിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. സുനിച്ചന്‍ ഗള്‍ഫിലാണ്. എനിക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റാത്തത് കാരണം ഞാന്‍ പപ്പയുടെയും മമ്മിയുടെയും കൂടെയാണ്. 2005ലാണ് സുനിച്ചനുമായുളള വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സുനിച്ചനോട് പറഞ്ഞു പേര് ഞാന്‍ മാറ്റില്ലെന്ന്. അപ്പന്റെ പേര് എന്റെ പേരിന്റെ കൂടെ കാണും. അപ്പോ സുനിച്ചനും കുഴപ്പമില്ലെന്ന് പറഞ്ഞു. എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണ്. എന്നാല്‍ വെറുതെ അല്ല ഭാര്യയുടെ സമയത്ത് ഞാനും സുനിച്ചനും ഒരുമിച്ച്‌ മല്‍സരിക്കുന്നത് കൊണ്ട് മഞ്ജു സുനിച്ചന്‍ എന്നായിരുന്നു പേര്. ഈ പേരില്‍ ആളുകള് എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അപ്പോ അവരുടെ വിചാരം മഞ്ജു സുനിച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര് എന്നാണ്’.

കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരുണ്ടെന്നാണ് അവരുടെ വിചാരം. പക്ഷേ എന്നോട് പെട്ടെന്ന് ഒരാള്‍ ചോദിക്കുമ്ബോ മഞ്ജു പത്രോസ് എന്ന പേരാണ് പറയുക. അപ്പോ സുനിച്ചന്റെ ഭാര്യ അല്ലെന്ന് ചോദിക്കുമ്ബോള്‍ അതെ മഞ്ജു സുനിച്ചന്‍ എന്ന് പറയും. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.’- മഞ്ജു പറയുന്നുഇന്‍ഡസ്ട്രിയില്‍ കുറച്ച്‌ തിരക്ക് വന്ന സമയത്ത് ബാങ്ക് സ്റ്റേറ്റ്മെന്റിലും മറ്റു നമ്മുടെ ഒറിജിനല്‍ പേരാണ് കൊടുത്തത്. ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സാവധാനം എല്ലാവരും മഞ്ജു പത്രോസ് എന്ന് വിളിച്ചുതുടങ്ങി. അത് മീഡിയയില്‍ വന്ന് തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംശയമുണ്ടായത്. പിന്നെ സുനിച്ചന്‍ ഗള്‍ഫിലായതുകൊണ്ട് എന്റെ കൂടെ ഉണ്ടാവാറില്ല. അപ്പോ എല്ലാവര്‍ക്കും സംശയമായി. ഇപ്പോ മഞ്ജു സുനിച്ചന്‍ എന്ന് കേള്‍ക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെ. അപ്പോ പലരും പറയുവാണ് പത്രോസ് എന്ന പുതിയ ആളെ അവള്‍ക്ക് കിട്ടിയുണ്ടെന്ന്. ഇതാണ് ഇതിന്റെ വാസ്തവം.

ഞാനും സുനിച്ചനും സന്തോഷമായിട്ട് ജീവിക്കുന്നതില്‍ ആര്‍ക്കാ ഇവിടെ കുഴപ്പം’,എന്നും ചോദിക്കുന്നു. ഒരു ഇരുപത് ശതമാനം ആളുകള്‍ മാത്രമാണ് അനാവശ്യമായി ജീവിതത്തില്‍ ഇടപെടുന്നത്. ബാക്കിയുളളവരെല്ലാം നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവര് ജീവിച്ചോട്ടെ, അവരെ സമാധാനമായിട്ട് ജീവിക്കാന്‍ വിടൂ എന്ന് പറയും. അപ്പോ ഞങ്ങള്‍ ഡിവോഴ്സായിട്ടില്ല, ഹാപ്പിയായിട്ട് ഇരിക്കുന്നു’ മഞ്ജു പറഞ്ഞു.

Film News

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

Published

on

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ എന്നാല്‍ വളരെ രസകരമായ കാഴ്ചകളും ഉണ്ട്.

ബിഗ് ബോസ് വീട്ടിലെ പല രംഗങ്ങളും സോഷ്യൽ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു പൂള് വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത്.സഹമത്സാര്‍ഥികളുടെ കൂടെ പൂളിലേക്ക് ചാടുന്ന നടി ലെച്ചുവാണ് വീഡിയോയിലുള്ളത്.വിഷ്ണു ജോഷി, അനിയന്‍ മിഥുന്‍ എന്നിവര്‍ക്കൊപ്പമാണ് ലെച്ചു പൂളിലേക്ക് ചാടുന്നത്.

Continue Reading

Film News

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

Published

on

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.

മാര്‍ച്ച്‌ 12ന് മുംബയില്‍ നടന്ന ഫാഷന്‍ വീക്കിലാണ് ഈ വേഷത്തില്‍ തപ്‌സി പ്രത്യക്ഷപ്പെട്ടത്. ലാക്‌മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മാര്‍ച്ച്‌ 14 ന് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Continue Reading

Film News

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

Published

on

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വാര്‍ത്ത സമ്മേളനത്തില്‍ എംടി സ്ക്രിപ്റ്റ് എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് പ്രിയന്‍റെ മറുപടി ഇങ്ങനെയായിരുന്നു – ‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’.

 

Continue Reading

Film News

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

Published

on

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്.

ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം ‘വന്‍മതില്‍’ എന്ന ടാസ്ക് ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനും ഈ ടാസ്ക് സാധ്യത തുറന്നിടുന്നു.

ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജാസ്മിന്‍. ‘ബൈ ദു ബൈ കഴിഞ്ഞ സീസണില്‍ പോയ അഹങ്കാരത്തില്‍ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ.കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്” – എന്നാണ് ജാസ്മിന്‍ ഇട്ട കമന്‍റ്.

 

View this post on Instagram

 

A post shared by Asianet (@asianet)

Continue Reading

Film News

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

Published

on

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില.

ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാരൂഖ് സ്വന്താക്കിയത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷൻ കൂടിയാണിത്. പുത്തൻ കാർ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Continue Reading

Most Popular

Film News8 mins ago

“യശോദേ …” ഹൗസിൽ നടന്ന സാഹസിക പൂൾ ജംപ്.. ബിഗ് ബോസിലെ സ്വീമിങ് പൂളില്‍ ലെച്ചുവിനെ പൊക്കിയെടുത്തു മിഥുൻ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട്...

Film News4 hours ago

ഹിന്ദുമത വികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി.

മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച്‌ നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം...

Film News5 hours ago

രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ? ഇനിയൊരു ഊഴവും ഇല്ല, മരക്കാരോടെ ഞാനെല്ലാം നിര്‍ത്തി; പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’ . ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ...

Film News19 hours ago

ആദ്യ ആഴ്ച തന്നെ മാരക ടാസ്ക്;ബിഗ് ബോസിനെ രൂക്ഷമായി വിമർശിച്ചു ജാസ്മിന്‍

കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് സീസൺ 5 ന് തുടക്കം കുറിച്ച്. എന്നാൽ ആദ്യ ആഴ്ച തന്നെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇത്തവണ ആദ്യ ആഴ്ചയിൽ തന്നെ...

Film News23 hours ago

ഗംഭീര വിജയം നേടി പഠാൻ; 10 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കി കിംഗ് ഖാൻ..!

പുതിയ റോള്‍സ് റോയ്സ് കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ.പഠാന്റെ വിജയത്തിന് പിന്നാലെയാണ് തരാം പുതിയ വാഹനം സ്വന്തമാക്കിയത്. 10 കോടിയാണ് കാറിന്റെ ഏകദേശ വില. ബ്ലാക് ബാഡ്ജിന്റെ...

Film News2 days ago

ആരെയെങ്കിലും പ്രണയിച്ചൂടെ ആരാധകൻന്റെ ചോദ്യത്തിന് മറുപടി നൽകി സാമന്ത..!

സാമന്ത റൂത്ത് പ്രഭുന്റെ പുതിയ ചിത്രമായ ശാന്തകുന്തളം ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്.അടുത്തിടെ ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനായി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ...

Film News2 days ago

ഇന്നസെന്‍റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല; സലിം കുമാര്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നസെന്റ് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് ഒരു അതുല്യപ്രതിഭ കൂടി അരങ്ങൊഴിയുകയാണ്.കഥാപാത്രങ്ങളെ അനായാസമായി ചെയ്തുഫലിപ്പിച്ച നടന്‍. ഇന്നസെന്‍റിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമലോകം. ഇന്നസെന്‍റ് ചേട്ടന്...

Film News3 days ago

മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി..!

മലയാള സിനിമയിലെനിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്.നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും...

Film News6 days ago

ഓസ്കാർ തിളക്കത്തിൽ ബൊമ്മനും ബെള്ളിയും; ചിത്രം പങ്കുവെച്ചു സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ്

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ ജീവനാഡിയായി തന്നെ ‘ജീവിച്ച്’ അഭിനയിച്ചവരാണ് ബൊമ്മനും ബെല്ലിയും.കാര്‍ത്തികി ഗോണ്‍സാല്‍വാസാണ് ചിത്രം സംവിധാനം ചെയ്തത്. അനാഥരായ ആനക്കുട്ടികളെ...

Film News1 month ago

KGF ലെ അധീരയെ വെല്ലുന്ന വില്ലൻ ലുക്കുമായി സഞ്ജയ് ദത്ത് , സോഷ്യൽ മീഡിയയിൽ വൈറലായി വർക്ക്ഔട്ട് വീഡിയോ

ദളപതി വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.ഓരോ...

Trending