Connect with us

Celebrity

മഞ്ജു എന്നെ അത്ഭുതപ്പെടുത്തി, മമ്മൂട്ടി എന്നോട് പിണങ്ങി, അനുഭവം പറഞ്ഞ് രഞ്ജി പണിക്കര്‍

Published

on

manju-warrier,mammootty

മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോളിതാ മമ്മൂട്ടി ഒട്ടുമിക്ക സമയങ്ങളിലും താനുമായി വഴക്കിടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്  രഞ്ജി പണിക്കര്‍. താരം അഭിനയിച്ച ഒട്ടുമിക്ക സിനിമലകളിലെയും കഥാപാത്രങ്ങള്‍ക്ക് വേണ്ടി നീളുള്ള സംഭാഷണങ്ങളുമായി എഴുതിച്ചെല്ലുമ്പോൾ അത് കടിച്ചാ പൊട്ടാത്തതാണെന്നും അതെ പോലെ തന്നെ വളരെ നീളം കൂടുതലാണെന്നും പറഞ്ഞ് മമ്മൂട്ടി വഴക്കിടാറുണ്ടെന്ന് രഞ്ജി പണിക്കര്‍ വ്യക്തമാക്കുന്നു.

manju warrier

manju warrier

manju warrier

manju warrier

അതെ പോലെ ഞങ്ങൾ ഡബ്ബിംഗ് തീയേറ്ററില്‍ ഇരിക്കുമ്പോൾ  നിങ്ങള്‍ വന്ന് ഇത് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ ആ സമയം  പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടി പറയും, പക്ഷേ എന്നാൽ  സംഭാഷണം  പറയുന്ന കാര്യത്തില്‍ നടി മഞ്ജുവാര്യര്‍ തന്നെ വളരെ ഏറെ  അത്ഭുതപ്പെടുത്തിയെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.നീളമുള്ള ഡയലോഗുകള്‍ വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ പഠിച്ച്‌ മഞ്ജു അത് മന: പാഠമാക്കും. അത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Celebrity

‘ആര്യനെ കുടുക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങി’: എന്‍ സി ബിയ്ക്കെതിരെ ഗുരുതര ആരോപണം..!!

Published

on

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ വമ്ബന്‍ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച്‌ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തി. 25 കോടി ചോദിക്കാം,18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം എന്നതായിരുന്നു സംസാരം. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടു.

ഗോസാവിയുടെ ബോഡി ഗാര്‍ഡാണ് പ്രഭാകര്‍. കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല, എന്‍സിബി ഓഫീസില്‍ വച്ച്‌ സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പിടീച്ച്‌ സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകര്‍ സെയിലിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി മരുന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച്‌ ഞാന്‍ കേട്ടിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിയില്‍ നിന്ന് പണം വാങ്ങി ഞാന്‍ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ട്’- പ്രഭാകറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ തന്റെ ജീവനില്‍ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യം വഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരി മരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു. അതേസമയം, എന്‍.സി.ബി. സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എന്‍.സി.ബി.യിലെ മറ്റ് ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.

കേസ് ഒതുക്കി തീര്‍ക്കാന്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടാണ് പ്രതികള്‍ ജയിലില്‍ കിടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രഭാകര്‍ ഉന്നയിച്ചിട്ടുള്ളതെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പ്രതികരിച്ചു. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണിതെന്നും, പ്രഭാകറിനെ കപ്പലില്‍ വെച്ചാണ് ആദ്യമായി കാണുന്നതെന്നും ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രഭാകറിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാമെന്നും അങ്ങനെയാണെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ പ്രതികരണം കോടതിയെ അറിയിക്കാമെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പറഞ്ഞു.

Continue Reading

Celebrity

ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാന്‍ ഷാരൂഖ് ഖാനില്‍ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീര്‍ വാങ്കഡെ; സംഭവം ഇങ്ങനെ..!!

Published

on

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനെ വിട്ടയക്കാന്‍ ഷാരൂഖ് ഖാന്റെ പക്കല്‍ നിന്നും കോടികള്‍ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. പ്രസ്താവനയിലൂടെ എന്‍സിബിയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണം ഉന്നയിക്കുന്ന പ്രഭാകര്‍ സയിലിന് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് കോടതിയ്‌ക്ക് മുന്‍പിലാകാമായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷിയാണ് പ്രഭാകര്‍. കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

എന്തെങ്കിലും വെളിപ്പെടുത്തണമെങ്കില്‍ പ്രഭാകറിന് അത് കോടതിയ്‌ക്ക് മുന്‍പില്‍ ആകാം. അല്ലാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയല്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാകറിന്റെ വാക്കുകള്‍ വിശ്വസിച്ചവരാണ് എന്‍സിബി ഓഫീസര്‍മാര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രഭാകറിനെ തുടര്‍ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ മുന്‍പാകെ ഹാജരാക്കുമെന്നും എന്‍സിബി അറിയിച്ചു. ആര്യന്‍ ഖാനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ 25 കോടി രൂപ സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടുവെന്നാണ് പ്രഭാകര്‍ സയില്‍ വെളിപ്പെടുത്തിയത്. ആര്യന്‍ ഖാന്റെ അറസ്റ്റില്‍ കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും പങ്കുണ്ട്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 18 കോടിയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു.

കേസിലെ പ്രധാന സാക്ഷിയാണ് പ്രഭാകർ. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എന്തെങ്കിലും വെളിപ്പെടുത്തണമെങ്കിൽ പ്രഭാകറിന് അത് കോടതിയ്‌ക്ക് മുൻപിൽ ആകാം. അല്ലാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയല്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഭാകറിന്റെ വാക്കുകൾ വിശ്വസിച്ചവരാണ് എൻസിബി ഓഫീസർമാർക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പ്രഭാകറിനെ തുടർ നടപടികൾക്കായി ഡയറക്ടർ ജനറൽ മുൻപാകെ ഹാജരാക്കുമെന്നും എൻസിബി അറിയിച്ചു. ആര്യൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കാൻ 25 കോടി രൂപ സമീർ വാങ്കഡെ ആവശ്യപ്പെട്ടുവെന്നാണ് പ്രഭാകർ സയിൽ വെളിപ്പെടുത്തിയത്. ആര്യൻ ഖാന്റെ അറസ്റ്റിൽ കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും പങ്കുണ്ട്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 18 കോടിയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും പ്രഭാകർ പറഞ്ഞിരുന്നു.

Continue Reading

Celebrity

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

Published

on

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത പറഞ്ഞത് ഇങ്ങനെ.. മകളെ ക്ലീനിങ് , കുക്കിംഗ് അടക്കം എല്ലാ ജോലിയും ചെയ്യിപ്പിക്കാറുണ്ട് , അവള്‍ മറ്റൊരിടത്ത് ചെന്ന്കയറേണ്ട ആളല്ലേ. എന്ന രീതിയിലായിരുന്നു നടി സംസാരിച്ചത്. നിരവധിയാളുകളാണ് മുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ, ഈ പ്രശ്‌നം നിലനില്‍ക്കെ കരീന കപൂറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.നമ്മുടെ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കണം, എങ്കിലെ വരും തലമുറയെങ്കിലും പുരുഷാധിപത്യം എന്നതില്‍ നിന്ന് മാറി ചിന്തിക്കുകയുള്ളു. തന്റെ മകന്റെ അടുത്തും സമത്വം എന്താണെന്നും എങ്ങനെയാണെന്നും പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കരീന പറയുന്നു. കുട്ടികള്‍ വളര്‍ന്നു വലുതാവുമ്പോള്‍ തന്റെ പിതാവ് മാത്രമല്ല മാതാവും ജോലി ചെയ്യുന്നുണ്ടെന്നും ഇരുവരും തുല്യരാണെന്നും അവര്‍ തിരിച്ചറിയണം. സമൂഹത്തില്‍ പുരുഷനും സ്ത്രീയും സമന്മാരാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണമെന്നും കരീന കപൂര്‍ പറഞ്ഞു. ഇത് മുക്തയ്ക്കുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

യാത്രക്കൊരുങ്ങി ഇറങ്ങുമ്പോൾ മൂത്തപുത്രനായ തൈമൂർ എവിടെ പോകുകയാണെന്നു ചോദിക്കുമെന്നും ഷൂട്ടിനു പോകുകയാണെന്ന് പറയും.’വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. താനും സെയ്ഫും ഒന്നിച്ചാണ് ഭക്ഷണം മേശപ്പുറത്തേയ്ക്ക് എടുത്തുവയ്ക്കാറുള്ളത്. സാമ്പത്തിക കാര്യങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം’- കരീന കൂട്ടിച്ചേര്‍ത്തു. രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയത്തും ജോലിയില്‍ തുടര്‍ന്ന കരീന, ഗർഭം എന്നത് ഒരസുഖമല്ല, ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് വേണ്ടി സമയം നല്‍കുന്നതോടൊപ്പം ജോലിക്ക് വേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണമെന്നും കരീന വ്യക്തമാക്കിയിരുന്നു. കൂടാതെ ജോലി ചെയ്യുന്ന അമ്മ എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നയാളാണ് താന്‍ എന്നും കരീന അന്ന് പറഞ്ഞിരുന്നു.

Continue Reading

Celebrity

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

Published

on

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും, ആശങ്ക വേണ്ടെന്നും ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 16 നാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പിറ്റേന്ന് അദ്ദേഹം മരണമടയുകയും ചെയ്തിരുന്നു.

ഏപ്രില്‍ 15 നാണ് താരം കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. സംഭവത്തില്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി. പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം.ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. തമിഴ്നാട്ടിലെ വനവത് കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു. തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്.

Vivek At The Ezhumin Press Meet

സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. തമിഴ്നാട്ടിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോ.വാ.ക്സി.ൻ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതൽപ്പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും ആഹ്വനം ചെയ്തു. 59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവേക് പറഞ്ഞിരുന്നു. “പൊതുവിടങ്ങളിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ മാസ്ക് ധരിക്കുകയും, കൈകൾ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക അത്യന്താപേക്ഷിതമാണ്. അതേസമയം ആരോഗ്യപരമായി സുരക്ഷിതരാവാൻ വേണ്ടിയാണ് വാക്സിൻ. നിങ്ങൾ സിദ്ധ, ആയുർവേദ മരുന്നുകൾ, വൈറ്റമിൻ സി, സിങ്ക് ടാബ്ലെറ്റുകളും മറ്റും കഴിക്കുന്നുണ്ടാവും. അതെല്ലാം നല്ലതു തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവൻ രക്ഷിക്കാൻ കഴിയുന്നത് വാക്സിൻ കൊണ്ട് മാത്രമാണ്. വാക്സിൻ എടുത്തവർക്കു കോവിഡ് വരില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അതങ്ങനെയല്ല. കോവിഡ് വന്നാലും നിങ്ങളുടെ ജീവൻ ഹ.നി.ക്ക.പ്പെടില്ല,” വിവേക് പറഞ്ഞതിങ്ങനെ.

Continue Reading

Celebrity

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെയാണ് താരത്തിന് സമ്പാദിയ്ക്കുവാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇന്നിപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഒരു കുറിപ്പാണു വൈറൽ ആയിരിക്കുന്നത്. ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ സത്യസന്ധതയെ കുറിച്ചാണ് താരം കുറിപ്പിൽ പറയുന്നത്. “”നല്ല കാഴ്ച “ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ “പണിമുടക്കാറുണ്ട് ” കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടർ. ആയിക്കോട്ടെ എന്ന് ഞാനും. കഴിഞ്ഞ 6 ദിവസമായി വീട്ടിൽ തന്നെ (ഫ്ലാറ്റിൽ ). ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം. ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി.

ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. സാറെ ഈ നമ്പറിലേക്കൊന്നു വിളിയ്ക്കുമോ ..? ഒരു ഫോൺ എനിയ്ക്കു നേരെ നീട്ടി. അപ്പോഴേയ്ക്കും മറുതലയ്ക്കൽ നിന്നും. കണ്ണാ നീ ..ഇതെവിടെയാണ് …? ഒരമ്മയുടെ ശബ്ദം. നിയ്ക്കൊന്നും മനസിലായില്ല. സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. സർ ഒന്ന് സംസാരിയ്ക്കുമോ ..? ഈ ഫോൺ, ഇവിടെ ഗേറ്റ് ന് മുന്നിൽ റോഡിൽ കിടന്നു കിട്ടിയതാ. അവർക്കു തിരികെ കൊടുക്കാൻ ഞാൻ അങ്ങോട്ട് വിളിക്കുകയായിരിന്നു. നേരെത്തെ ഈ ഫോണിൽ വിളിച്ച ആളോടും ഞാൻ പറഞ്ഞു. ഫോൺ എന്റെ കയ്യിലുണ്ടെന്നു. പക്ഷെ ഇത് വരെയും ആരും വന്നില്ല. സാർ ഒന്ന് സംസാരിയ്ക്കുമോ …! ഞാൻ ആ അമ്മയോട് കാര്യം പറഞ്ഞു. അഡ്രസ് പറഞ്ഞു കൊടുത്തു. കണ്ണന്റെ അച്ഛനോടും സംസാരിച്ചു. ഞങ്ങൾ ഉടൻ വരാം സർ. എന്റെ മോന്റെ ഫോൺ എങ്ങിനെയോ നഷ്ടപ്പെട്ടതാ. ജോലി അന്വേഷിച്ചിറങ്ങിയതാ. ഒരുപാടു നന്ദിയുണ്ട്. ഞങ്ങൾ ഉടൻ വരാം. ഫോൺ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാൻ നടന്നു.. അപ്പോഴേയ്ക്കും മറ്റൊരു ഫോൺ ശബ്ദം. ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകൾ പരതി നടന്നു.

സെക്യൂരിറ്റി ചേട്ടൻ തന്റെ പോക്കറ്റിൽ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോൺ എടുത്തു ആരോടോ സംസാരിയ്ക്കുന്നു അതെ … വിജയനാണ് …! അപ്പോഴും മറു കയ്യിൽ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോൺ അവകാശിയ്ക്കായ് ഭദ്രമായി ചേർത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യൻ അങ്ങനെ നിൽക്കുകയാണ്. ആ നിഷ്കളങ്കനായ മനുഷ്യനെ ഒരുപാടു സ്നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്ത് പറ്റി സാർ. ഒന്നുമില്ല. ഞാൻ വിജയൻ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ അദ്ദേഹം അത്ഭുതം കൂറി. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നെ. വിജയൻ ചേട്ടന് ഒരു സല്യൂട്ട് ..” ഇങ്ങനെയായിരുന്നു അനീഷിന്റെ കുറിപ്പ്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് കുറിപ്പിന് താഴെയായി എത്തിയിരിക്കുന്നത്.

Continue Reading

Most Popular

Celebrity4 mins ago

‘ആര്യനെ കുടുക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങി’: എന്‍ സി ബിയ്ക്കെതിരെ ഗുരുതര ആരോപണം..!!

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ വമ്ബന്‍ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ...

Celebrity10 mins ago

ലഹരിമരുന്ന് കേസ് ; ആര്യനെ ഒഴിവാക്കാന്‍ ഷാരൂഖ് ഖാനില്‍ നിന്നും പണം ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി സമീര്‍ വാങ്കഡെ; സംഭവം ഇങ്ങനെ..!!

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനെ വിട്ടയക്കാന്‍ ഷാരൂഖ് ഖാന്റെ പക്കല്‍ നിന്നും കോടികള്‍ ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ....

Celebrity10 hours ago

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന...

Celebrity17 hours ago

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ...

Celebrity17 hours ago

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം...

Celebrity18 hours ago

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട്...

Celebrity18 hours ago

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന...

Celebrity21 hours ago

വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്; ആ ചെയ്തത് ശരിയായില്ല; തിരിച്ചുവരവിനൊരുങ്ങി മാതു; സംഭവം ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ്...

Celebrity22 hours ago

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും...

Celebrity22 hours ago

ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്; സംഭവം ഇങ്ങനെ..!!

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്. എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം...

Trending