Connect with us

Celebrity

‘മരക്കാര്‍ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍’: പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ !!

Published

on

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് . മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു. സംസ്ഥാന ദേശിയ അവാർഡുകൾ നേടിയ ചിത്രം കഴിഞ്ഞ വർഷം തന്നെ റിലീസിന് വേണ്ടി ഒരുങ്ങിയ സിനിമ ആണ്. എന്നാൽ കൊറോണ എന്ന മഹാമാരി എത്തിയതോടെ റിലീസ് മാറ്റുകയായിരുന്നു. രാജമൗലി ചിത്രം ബാഹുബലിയേക്കാള്‍ വലിയ സ്കെയിലിലാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

മരക്കാര്‍ യഥാര്‍ത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തന്റെ സിനിമയെ കുറിച്ച്‌ വാചാലനായത്. ‘ഇത് ബാഹുബലിയെക്കാള്‍ വലിയ സ്കെയിലില്‍ ഒരുക്കിയ ചിത്രമാണ്. ബാഹുബലി കെട്ടിചമച്ച കഥയാണെങ്കില്‍ ഇത് യഥാര്‍ത്ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. മകന്‍ സിദ്ധാര്‍ഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാര്‍ ബോക്സ് ഓഫീസില്‍ കത്തിപ്പടരും എന്നാണ് പ്രതീക്ഷ’, പ്രിയദര്‍ശന്‍ പറഞ്ഞു.

Marakkar Arabikadalinte Simham1

Marakkar Arabikadalinte Simham1

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. അതേസമയം ഓഗസ്റ്റ് 12ന് ചിത്രം കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ് ചെയ്യാനാണ് പദ്ധതി.

വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.

പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

Celebrity

ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍ ഇവയാണ്..!!

Published

on

മലയാള സിനിമയിലെ താരവിവാഹങ്ങള്‍ എല്ലാം ഏറെ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതില്‍ പലതും പിന്നീട് തകര്‍ന്നു. അങ്ങനെയുള്ള അഞ്ച് താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദിലീപ്-കാവ്യ; മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ വിവാഹവും വിവാഹമോചനവും ആണ് ഇവരുടേത്. സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചു. സിനിമയിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇരുവരും ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. 1998 ലാണ് ഇരുവരും വിവാഹിതരായത്. മീനാക്ഷിയാണ് ഇരുവരുടെയും ഏകമകള്‍. വിവാഹശേഷം മഞ്ജു സിനിമയില്‍ നിന്ന് നീണ്ടകാലത്തേക്ക് ഇടവേളയെടുത്തു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചനം നേടി. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്.

മുകേഷ്-സരിത; 1988 ലാണ് മുകേഷും സരിതയും വിവാഹിതരായത്. സിബി മലയില്‍ ചിത്രം തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടിയുടെ നായികയായി സരിത അഭിനയിച്ചിരുന്നു. അതേ സിനിമയില്‍ മമ്മൂട്ടിയുടെ അനിയനായിരുന്നു മുകേഷ്. ഈ സെറ്റില്‍വച്ചാണ് മുകേഷും സരിതയും വളരെ അടുത്ത സൗഹൃദത്തിലാകുന്നത്. പിന്നീട് മലയാള സിനിമാലോകം മുഴുവന്‍ ആശീര്‍വദിച്ച്‌ വിവാഹവും. വിവാഹശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും അത്ര രസത്തിലല്ലെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വേര്‍പ്പെട്ടാണ് താമസിക്കുന്നതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ 2007 ല്‍ മുകേഷും സരിതയും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. 2013 ല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചു. ഈ ബന്ധവും പിന്നീട് വേര്‍പിരിഞ്ഞു. സരിതയ്ക്കും മുകേഷിനും രണ്ട് ആണ്‍മക്കളുണ്ട്. സരിതയ്ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്.

മനോജ് കെ.ജയന്‍-ഉര്‍വശി; തൊണ്ണൂറുകളുടെ അവസാനത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചവരാണ് മനോജ് കെ.ജയനും ഉര്‍വശിയും. രണ്ടായിരത്തില്‍ ആണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പ്പെടുത്തി. മകള്‍ കുഞ്ഞാറ്റ മനോജ് കെ.ജയന് ഒപ്പമാണ്. ഉര്‍വശിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം മനോജ് കെ.ജയന്‍ അധികം താമസിയാതെ തന്നെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഉര്‍വശിയും മറ്റൊരു വിവാഹം കഴിച്ചു. ഉര്‍വശി മദ്യപാനത്തിന് അടിമയാണെന്ന് കുടുംബ കോടതിക്ക് പുറത്തുവച്ച്‌ മനോജ് കെ.ജയന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

പ്രിയദര്‍ശന്‍-ലിസി ;മലയാളത്തില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത പ്രിയദര്‍ശന്‍ തന്റെ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ലിസിയെയാണ് വിവാഹം കഴിച്ചത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. 24 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനു ശേഷം പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞു.

 

ശ്രീനാഥ്-ശാന്തി കൃഷ്ണ; സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് അഭിനേതാക്കളാണ് ശ്രീനാഥും ശാന്തി കൃഷ്ണയും. 1984 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. 11 വര്‍ഷത്തെ കുടുംബജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 1999 ല്‍ ഇരുവരും വേറെ വിവാഹം കഴിച്ചു.

Continue Reading

Celebrity

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

Published

on

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.

സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്.നടി മീരാ വാസുദേവ്,കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.പരമ്പരയിലെ സുമിത്രയുടെ ഭർത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ച ശേഷം കുടുംബത്തിൽ നിന്നും മാറിനിൽക്കുകയാണ്ഇപ്പോൾ, കുടുംബവിളക്കിലെ സുമിത്രയുടെ മരുമകലായി എത്തുന്ന താരമാണ് ആതിര മാധവ്.

അടുത്തിടെ ആയിരുന്നു ആതിരയുടെ വിവാഹം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, ഇടക്ക് ആരാധകരോട് സംസാരിക്കാൻ ആതിര സമയം കണ്ടെത്താറുണ്ട്, കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടെ ഒരാൾ തന്നോട് ചോദിച്ച ചോദ്യമാണ് ആതിര ഇപ്പോൾ പങ്കുവെച്ചിരിക്കുനന്ത്, നിങ്ങൾ വെർജിൻ ആണോ എന്നാണ് ഒരാൾ ചോദിച്ചത്. ഇയാളുടെ പ്രൊഫൈൽ അടക്കം ആദ്യ മെൻഷൻ ചെയ്യുകയും ചെയ്തു. ചോദിച്ച ആളെ കണ്ടാണ് പ്രേക്ഷകർ ഞെട്ടിയത്. ഒരു ചെറിയ ചെക്കൻ ആണ് ഈ ചോദ്യം ചോദിച്ചത്. നല്ലൊരു മറുപടിയാണ് ആതിര ഈ ഞരമ്പന് നൽകിയത്.ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരോട് ചോദിക്കുക. ഞാൻ ഇങ്ങനെയുള്ള ഞരമ്പ് രോഗികൾക്ക് എന്തു മറുപടിയാണ് നൽകേണ്ടത്? നീ ഇത് കണ്ടോ എന്ന് ചോദിച്ചു കൊണ്ട് താരം ഭർത്താവിനെ ടാഗ് ചെയ്യുകയും ചെയ്തു. എന്തായാലും താരം നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Continue Reading

Celebrity

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

Published

on

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വെച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം. നല്ലൊരു മനുഷ്യനായിട്ടാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ വിലയിരുത്തുന്നത്. താരപുത്രന്‍റെ പകിട്ടില്‍ മയങ്ങാതെ ലാളിത്യമുള്ള പ്രണവ് യാത്രകളെ ഇഷ്ടപ്പെടുന്ന ആളു കൂടിയാണ്. ഇപ്പോഴിതാ പ്രണവിന്‍റെ സഹായമനസ്കത വെളിവാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോട് അടുത്തെത്തുമ്പോഴാണ് പ്രണവിന്റെ കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രണവ് നടന്നു പോകുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം. നായയെ സുരക്ഷിതമായി കരയിൽ എത്തിച്ച് മറ്റു നായകൾക്കൊപ്പം പ്രണവ് വിട്ടു. പിന്നീട് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നുപോകുന്ന പ്രണവിനെയും വീഡിയോയില്‍ കാണാം. രക്ഷപ്പെടുത്തിയ നായയെ മറ്റു നായകളുടെ കൂട്ടത്തിലേക്ക് വിടുന്നതും വീഡിയോയില്‍ കാണാനാകും. മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ കാണിച്ച താരത്തിന്റെ മനസ്സിന് കൈയ്യടിച്ച്‌ സോഷ്യല്‍ മീഡിയ. ഇതാണ് യഥാര്‍ത്ഥ ഹീറോയിസം എന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കണ്ട് നിരവധി ആരാധകരാണ് താരത്തെ അഭിനന്ദിച്ചത്. അഭിനന്ദനം മാത്രമല്ല ‘ചാർളി’, ‘റിയൽ ലൈഫ് നരൻ’ എന്നിങ്ങനെ കമന്റുകളും ചെയ്തിട്ടുണ്ട്. വീഡിയോ പുറത്തുവിട്ടത് ലാലേട്ടന്റെ ഫാൻ പേജുകളിൽ ഒന്നായ ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന അക്കൗണ്ടിൽ നിന്നുമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

Continue Reading

Celebrity

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

Published

on

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. തെന്നിന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംവിധായകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒപ്പമെല്ലാം സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.

ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. അത് തന്നെയാണ് താരത്തെ മറ്റ് നായികമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. അടുത്തിടെ ആണ് താരത്തിന്റെ ഒരു വെബ്സീരീസ് പുറത്ത് ഇറങ്ങുന്നത്. ‘ദ ഫാമിലി മാന്‍ സീസണ്‍ 2’ എന്ന വെബ് സീരീസിൽ ആണ് സാമന്ത അഭിനയിച്ചത്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് വരുന്ന വാർത്ത 2017 ൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

ഇപ്പോൾ വിവാഹ മോചന വാർത്ത വന്നതിനു പിന്നാലെ ചർച്ചയാകുന്നത് സാമന്തയുടെ പഴയ ഒരു അഭിമുഖമാണ്. ഞാൻ സത്യത്തിൽ അവൻറെ രണ്ടാം ഭാര്യയാണ്. ആദ്യഭാര്യ അവൻറെ തലയണ ആണ്. എപ്പോഴും അതിനെയും കെട്ടിപ്പിടിച്ച് ആണ് കിടക്കുക. ഞാൻ എപ്പോഴെങ്കിലും കെട്ടിപ്പിടിക്കാൻ ചെന്നാൽ അത് എപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടാകും. കൂടുതൽ പറഞ്ഞാൽ അവൻ എന്നെ കൊല്ലും എന്നായിരുന്നു സാമന്ത ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഇപ്പോൾ സാമന്തയുടെ ആ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകളില്‍ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.നാഗചൈതന്യയുടെ വാക്കുകള്‍:’തീര്‍ച്ചയായും, തുടക്കത്തില്‍, ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകള്‍ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാന്‍ പഠിച്ചത്, ഇന്നത്തെ കാലത്ത് വാര്‍ത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാര്‍ത്തകളാണെന്നാണ്,’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

ഇതൊന്നും ആളുകളുടെ മനസ്സില്‍ അധികനേരം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രസക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കും. എന്നാല്‍ ഇത്തരം ഉപരിപ്ലവമായ വാര്‍ത്തകള്‍, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തില്‍ ഞാനെത്തി ചേര്‍ന്നതോടെ, അതെന്നെ ബാധിക്കുന്നത് നിര്‍ത്തി.

Continue Reading

Celebrity

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

Published

on

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’ എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എവിഡിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്‌റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. തന്റെ അമ്മയ്ക്ക് ജന്മദിന സമ്മാനമായി തിയറ്റര്‍ സമര്‍പ്പിക്കുകയാണെന്നും വിജയ് പറയുന്നു. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാർജിച്ച നടനാണ് വിജയ് ദേവരകൊണ്ട. വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് നിര്‍മ്മാണം.

റൗഡി വെയർ എന്ന ബ്രാൻ‌ഡിൽ വസ്ത്രവ്യാപാര രം​ഗത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തിയറ്റർ(multi plus theatre) കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നൽകിയിരിക്കുന്നത്. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Continue Reading

Most Popular

Celebrity2 hours ago

ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍ ഇവയാണ്..!!

മലയാള സിനിമയിലെ താരവിവാഹങ്ങള്‍ എല്ലാം ഏറെ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതില്‍ പലതും പിന്നീട് തകര്‍ന്നു. അങ്ങനെയുള്ള അഞ്ച് താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ദിലീപ്-കാവ്യ; മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ...

Celebrity4 hours ago

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ...

Celebrity4 hours ago

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക്...

Celebrity7 hours ago

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ...

Celebrity8 hours ago

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’...

Celebrity9 hours ago

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള...

Celebrity9 hours ago

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി...

Celebrity10 hours ago

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി...

Celebrity10 hours ago

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല...

Celebrity10 hours ago

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ !!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു...

Trending